Click to Download Ihyaussunna Application Form
 

 

മനുഷ്യന്റെ ഉല്‍ഭവം

ഭൂമിയിലെ ആദിമ മനുഷ്യര്‍ ആദം(അ)ഉം ഭാര്യ ഹവ്വാ ബീവി(റ)യുമാണ്. അവര്‍ക്കു മുമ്പ് ഇവിടെ മനുഷ്യന്‍ ഉണ്ടായിരുന്നോ എന്നത് തര്‍ക്ക വിഷയമാണ്. ഉണ്ടായിരുന്നുവെന്ന് അഭിപ്രായപ്പെട്ട ചില ചരിത്രകാരന്മാരുണ്ട്. ഖുര്‍ആന്‍ വ്യാഖ്യാതാക്കളില്‍ ആധുനികരായ ചിലര്‍ ഈ അ ഭിപ്രായത്തെ ശരിവെച്ചെഴുതിയിട്ടുണ്ട്. ഖുര്‍ആനിലെ രണ്ടാം അദ്ധ്യായമായ അല്‍ബഖറ സൂറത്തിലെ 30 ാം സൂക്തമാണ് ഇതിന് അവര്‍ തെളിവായുദ്ധരിക്കുന്നത്. നിന്റെ നാഥന്‍ മലകുകളോട് പറഞ്ഞ സന്ദര്‍ഭം ഓര്‍ക്കുക, ഞാന്‍ ഭൂമിയില്‍ ഒരു പ്രതിനിധിയെ നിയോഗിക്കാന്‍ പോകുന്നു; അവര്‍ ചോദിച്ചു: അതില്‍ നാശം ഉണ്ടാക്കുകയും രക്തം ചിന്തുകയും ചെയ്യുന്നവരെയാണോ നീ നിയോഗിക്കുന്നത്? (ഖു 2:30). മലകുകളുടെ ഈ ചോദ്യത്തില്‍ നിന്ന് നേരത്തെ ഇവിടെ ഒരു കൂട്ടര്‍ ജീവിച്ചിരുന്നുവെന്നും അവര്‍ കുഴപ്പക്കാരും രക്തം ചിന്തുന്നവരുമായിരുന്നുവെന്നും ഈ മുന്‍ അനുഭവത്തില്‍ നിന്നുമാണ് മലകുകള്‍ ഇങ്ങനെ ചോദിച്ചെതെന്നും ഇവര്‍ അനുമാനിക്കുന്നു. ഖലീഫ എന്ന വാക്കിന് പ്രതിനിധി എന്നതിന് പുറമെ പിന്‍ഗാമി എന്ന അര്‍ ഥവും കൂടിയുള്ളതുകൊണ്ട് ഈ ഊഹം അസ്ഥാനത്താണെന്ന് പറഞ്ഞ്കൂടാ.

ഗ്രഹങ്ങളില്‍ ഭൂമിയില്‍ മാത്രമാണല്ലോ മനുഷ്യര്‍ ഉള്ളത്. ഭൂമിയും അതില്‍ അധിവസിക്കുന്ന മനുഷ്യരും എപ്പോള്‍, എങ്ങനെ ഉണ്ടായി എന്ന ചോദ്യത്തിന് ശാസ്ത്രജ്ഞന്മാര്‍ പല ഉത്തരങ്ങ ളും നല്‍കിയിട്ടുണ്ട്. അവയില്‍ ഒന്ന് ഇപ്രകാരമാണ്:

അനേകം സഹസ്രാബ്ദങ്ങള്‍ക്ക് മുമ്പ് സൂര്യനില്‍ നിന്ന് പൊട്ടിത്തെറിച്ചുണ്ടായതാണ് ഭൂമി. ആ ദ്യം അത് ഒരു അഗ്നി ഗോളമായിരുന്നു. ക്രമേണ അത് തണുത്ത് വാസയോഗ്യമായി. ഒരു പ ത്തു കോടി വര്‍ഷങ്ങള്‍ കൊണ്ടാണത്രെ ഇത് സംഭവിച്ചത്. കാലാന്തരത്തില്‍ ഭൂമിയില്‍ ജീവന്‍ പ്രത്യക്ഷപ്പെട്ടു. ആഴം കുറഞ്ഞ സമുദ്ര തീര പ്രദേശങ്ങളിലാണ് ജീവന്റെ ലക്ഷണം ആദ്യം കണ്ടു തുടങ്ങിയത്. പിന്നീട് ജന്തു വര്‍ഗത്തിന്റെ ഏറ്റവും ലഘുവായ രൂപം ആവിര്‍ഭവിച്ചു. പ്രോട്ടോസോവ(ജൃീീ്വീമ) അഥവാ ആദ്യത്തെ ജന്തുക്കള്‍ എന്ന പേരില്‍ ആണ് ഇവ അറിയപ്പെടുന്നത്. അന്‍പതുകോടി വര്‍ഷങ്ങള്‍ക്കു മുമ്പാണ് ഈ പ്രഥമാണു ജീവികള്‍ ആവിര്‍ഭവിച്ചെതെന്നാണ് ശാസ്ത്ര നിഗമനം. ഇക്കൂട്ടത്തില്‍ ഏറ്റവും താഴ്ന്ന പടിയില്‍പെട്ട ജീവിയാണ് അ മീബ.

അമീബയില്‍ നിന്ന് കാലാന്തരത്തില്‍ പരിണാമം പ്രാപിച്ച് പല ജന്തുക്കളുമുണ്ടായി. അങ്ങനെ അനേകം കോടി വര്‍ഷങ്ങള്‍ക്കിടയില്‍ മത്സ്യമുണ്ടായി. പിന്നീട് വെള്ളത്തിലും കരയിലും ജീവിക്കാന്‍ കഴിയുന്ന ജന്തുക്കള്‍ ആവിര്‍ഭവിച്ചു. ഇവയില്‍ ചിലത് കരയില്‍ മാത്രം ജീവിക്കാന്‍ ശീ ലിച്ചവയായിരുന്നു. കരയില്‍ ജീവിക്കുന്ന ഇഴജന്തുക്കളുടെ ഉത്ഭവം ഇങ്ങനെയാണ്. ഇവയില്‍ ഏറ്റവും വലുത് അന്‍പത് അടിയിലധികം നീളമുള്ള ദിനോസര്‍ എന്ന ജീവിയായിരുന്നു. ഏഴു കോടി വര്‍ഷങ്ങള്‍ക്കു മുമ്പാണ് ഇത്തരം ജന്തുക്കള്‍ ഭൂമിയില്‍ ജനിച്ചതെന്ന് അനുമാനിക്കപ്പെടുന്നു. ഈ ഭീമാകാര ജീവികളുടെ നാശത്തിനു ശേഷം ഭൂമിയില്‍ സസ്തനങ്ങള്‍ (ാമാാമഹ) ഉത്ഭവിച്ചു. കുതിര, ഒട്ടകം, കുരങ്ങ് മുതലായ ജന്തുക്കള്‍ ഇങ്ങനെ ഏതാണ്ട് അഞ്ചുകോടി വര്‍ ഷങ്ങള്‍ക്ക് മുമ്പ് ഭൂമിയില്‍ പ്രത്യക്ഷപ്പെട്ടു. ആ്വിമ മനുഷ്യന്റെ ഉത്ഭവം കുരങ്ങു വര്‍ഗത്തില്‍ നിന്നായിരുന്നുവെന്ന് ശാസ്ത്രജ്ഞന്മാര്‍ കരുതുന്നു. ഏകദേശം അഞ്ചുലക്ഷം വര്‍ഷങ്ങള്‍ക്കപ്പുറമാണ് ആദിമ മനുഷ്യന്‍ ജീവിച്ചിരുന്നത്. ഈ കാലഘട്ടത്തെ ശിലായുഗം എന്ന് പറയുന്നു. ജര്‍ മനിയിലെ നിയാണ്ടര്‍ താഴ്വരയില്‍ ജീവിച്ചിരുന്നതായി വിശ്വസിക്കപ്പെടുന്ന നിയാണ്ടര്‍താള്‍ മനുഷ്യരാണ് പ്രാചീന ശിലായുഗത്തില്‍ ജീവിച്ചിരുന്ന മനുഷ്യരില്‍ ഏറ്റവും കൂടുതല്‍ അറിയപ്പെടുന്നത്. പിന്നീട് നവീന ശിലായുഗത്തിലെ മനുഷ്യരുണ്ടായി.

ഇത്രയും വിവരിച്ചത് ശാസ്ത്രം പറയുന്ന പരിണാമ സിദ്ധാന്ത (ഠവല്യീൃ ീള  ഋ്ീഹൌശീിേ) ത്തിന്റെ രത്നച്ചുരുക്കമാണ്. ഇത് യാഥാര്‍ഥ്യമാണെന്ന് ശാസ്ത്രകാരന്മാര്‍ പോലും അവകാശപ്പെടുന്നില്ല. ശാസ്ത്രകാരനായ സാര്‍ ആര്‍തര്‍കീത്ത് എഴുതുന്നു: പരിണാമ സിദ്ധാന്തം തെളിയിക്കപ്പെട്ടിട്ടില്ല, തെളിയിക്കുക സാധ്യവുമല്ല. നാം അതില്‍ വിശ്വസിക്കാനുള്ള കാരണം സൃഷ്ടിപ്പ് എന്ന മറ്റേ സിദ്ധാന്തം അചിന്ത്യമായതുകൊണ്ടാണ്.

മതവീക്ഷണം

മനുഷ്യനെ മണ്ണില്‍ നിന്നാണ് സൃഷ്ടിച്ചതെന്ന് ഖുര്‍ആന്‍ പറയുന്നു. സൂറതുല്‍ അന്‍ആമിലെ രണ്ടാം സൂക്തം പറയുന്നു: അല്ലാഹുവാണ് കളിമണ്ണില്‍ നിന്നും നിങ്ങളെ സൃഷ്ടിച്ചതും എന്നിട്ട് നിങ്ങള്‍ക്ക് ഒരായുഷ്കാലം നിശ്ചയിച്ച് തന്നതും (ഖുര്‍ആന്‍ 6:2). സൂറതുല്‍ ഹജ്ജിലെ 5 ാം വ ചനം ഇങ്ങനെ വിവരിക്കുന്നു: നിശ്ചയമായും നിങ്ങളെ നാം മണ്ണില്‍ നിന്നും പിന്നീട് ശുക്ളത്തി ല്‍ നിന്നും പിന്നീട് രക്ത പിണ്ഡത്തില്‍ നിന്നും പിന്നീട് രുപം നല്‍കപ്പെട്ടതും രൂപം നല്‍കപ്പെടാത്തതുമായ മാംസ പിണ്ഡത്തില്‍ നിന്നും സൃഷ്ടിച്ചു (ഖുര്‍ആന്‍ 22:5). സൂറതുല്‍ മുഅ്മിനൂനിലെ 12 മുതല്‍ പതിനാല് വരെയുള്ള സൂക്തങ്ങളില്‍ പറയുന്നു: തീര്‍ച്ചയായും മനുഷ്യനെ നാം കളിമണ്ണിന്റെ സത്തയില്‍ നിന്നു സൃഷ്ടിച്ചു. പിന്നീട് അവനെ ഒരു സുരക്ഷിത സ്ഥാനത്ത് രേതസ്കണമായി പരിവര്‍ത്തിച്ചു. പിന്നീട് ആ രേതസ്കണത്തിന് രക്ത പിണ്ഡത്തിന്റെ രൂപം നല്‍കി. അനന്തരം എല്ലുകളെ നാം മാംസം ധരിപ്പിച്ചു. പിന്നീട് നാം അതിനെ മറ്റൊരു സൃഷ്ടിയായി വളര്‍ത്തിയെടുത്തു. അപ്പോള്‍ ഏറ്റവും നല്ല സ്രഷ്ടാവായ അല്ലാഹു അനുഗ്രഹ സമ്പൂര്‍ ണനാകുന്നു (ഖു  23:12,13,14).

ഈ ഖുര്‍ആനിക വചനങ്ങളുടെ പൊരുള്‍ ഇപ്രകാരമാണ്. ആദിമ മനുഷ്യനായ ആദം(അ)മി നെ മണ്ണില്‍ നിന്നാണ് സൃഷ്ടിച്ചത്. പിന്നീട് സ്ത്രീ പുരുഷ ബന്ധത്തിലൂടെ മനുഷ്യ വര്‍ഗം വളര്‍ന്നു.സ്ത്രീ സൃഷ്ടിക്കപ്പെട്ടത് പുരുഷനില്‍ നിന്നാണെന്നും വ്യക്തമാക്കപ്പെട്ടിട്ടുണ്ട്. ഇതാണ് മനുഷ്യ സൃഷ്ടിപ്പിനെക്കുറിച്ച് ഖുര്‍ആന്‍ അവതരിപ്പിക്കുന്ന തത്വം

അല്ലാഹു സൃഷ്ടിച്ച ആദം  ഹവ്വ ദമ്പതികളെ നാം സ്വര്‍ഗത്തില്‍ താമസിപ്പിച്ചു. അവിടെ നിന്ന് വിലക്കപ്പെട്ട കനി തിന്നതിന്റെ പേരില്‍ ഇരുവരെയും പുറത്താക്കി. രണ്ടാം അദ്ധ്യായത്തില്‍ 35ാം സൂക്തം ഇക്കാര്യം ഇങ്ങനെ പ്രതിപാദിക്കുന്നു: നാം പറഞ്ഞു, ആദം! താങ്കളും താങ്കളുടെ ഭാ ര്യയും ഈ സ്വര്‍ഗത്തില്‍ താമസിച്ചുകൊള്ളുക. അതില്‍ നിന്ന് നിങ്ങള്‍ ഉദ്ദേശിച്ചിടത്തു നിന്ന് നിങ്ങള്‍ ഇരുവരും സുഭിക്ഷമായി ഭക്ഷിച്ച് കൊള്ളുക. എന്നാല്‍ ഈ വൃക്ഷത്തെ നിങ്ങള്‍ സമീപിക്കരുത്. അപ്പോള്‍ നിങ്ങള്‍ രണ്ടുപേരും അക്രമികളില്‍ പെട്ടുപോകും. 36ാം സൂക്തം തുടര്‍ന്ന് പറയുന്നു: എന്നാല്‍, പിന്നീട് പിശാച് അവരെ അതില്‍ നിന്ന് വ്യതിചലിപ്പിച്ചു. അവര്‍ രണ്ട് പേ രെയും പൂര്‍വ്വസ്ഥിതിയില്‍ നിന്നും പുറത്താക്കി. നാം പറഞ്ഞു, നിങ്ങള്‍ ഇറങ്ങിപ്പോവുക, നിങ്ങളില്‍ ചിലര്‍ ചിലര്‍ക്ക് ശത്രുവാകുന്നു. നിങ്ങള്‍ക്ക് ഭൂമിയില്‍ ഒരു നിശ്ചിത കാലം വരെ താമസ വും ജീവിത വിഭവവും ഒരുക്കിയിരിക്കുന്നു.

38,39 സൂക്തങ്ങളില്‍ ഖുര്‍ആന്‍ തുടര്‍ന്ന് പ്രസ്താവിക്കുന്നു: നാം പറഞ്ഞു; നിങ്ങള്‍ എല്ലാവരും ഇവിടെ നിന്ന് പുറത്ത് പോവുക. എന്നിട്ട് എന്നില്‍ നിന്ന് നിങ്ങള്‍ക്ക് വല്ല മാര്‍ഗദര്‍ശനവും എ ത്തുമ്പോള്‍, നിങ്ങളില്‍ ആരെങ്കിലും ഞാന്‍ നല്‍കിയ ആ മാര്‍ഗദര്‍ശനം സ്വീകരിക്കുന്ന പക്ഷം അവര്‍ക്ക് യാതൊന്നും ഭയപ്പെടാനോ ദുഃഖിക്കാനോ ഇല്ല. ആരെങ്കിലും നമ്മുടെ ദൃഷ്ടാന്തങ്ങ ളെ അവിശ്വസിച്ച് വ്യാജമായിട്ട് തള്ളിയാല്‍ അവര്‍ നരകത്തിന്റെ ആളുകള്‍ ആയിത്തീരുന്നതും, ശാശ്വതമായി അതില്‍ വസിക്കാന്‍ വിധിക്കപ്പെട്ടവരായി പരിണമിക്കുന്നതുമാണ്.


RELATED ARTICLE

  • വ്യതിയാന ചിന്തകള്‍ വിവിധ ഭാവങ്ങളില്‍
  • പാപ സുരക്ഷിതത്വവും മൌദൂദി വീക്ഷണവും
  • അബുല്‍ അഅ്ലായുടെ സിദ്ധാന്തങ്ങള്‍
  • സുന്നീ സലഫീ വീക്ഷണങ്ങള്‍
  • ജമാഅത്തും സലഫി പണ്ഢിതരും
  • സലഫിസം
  • ഇജ്തിഹാദും തഖ്ലീദും
  • കര്‍മ്മശാസ്ത്ര മദ്ഹബുകള്‍
  • അശ്അരീ മദ്ഹബ്
  • മദ്ഹബുകളുടെ ആവിര്‍ഭാവം
  • സുന്നത്ത് ജമാഅത്ത്
  • മാര്‍ഗദര്‍ശനം ഇസ്ലാം
  • സര്‍വമത സത്യവാദം
  • ആത്മീയരംഗത്തെ വ്യതിയാനങ്ങള്‍
  • ശീഇസവും വ്യതിയാന ചിന്തകളും
  • വ്യതിയാന ചിന്തകളുടെ ആരംഭം
  • ആരാണ് മുസ്ലിം?
  • മനുഷ്യന്റെ ഉല്‍ഭവം