Click to Download Ihyaussunna Application Form
 

 

വ്യതിയാന ചിന്തകളുടെ ആരംഭം

നബി(സ്വ)യുടെ വഫാത്തിന് ശേഷം രംഗത്ത് വന്ന അരാജക വാ ദികളെയും നുബുവ്വത്ത് വാദികളെയും ഒന്നാം ഖലീഫ ശക്തമായി നേരിടുകയും ശാന്തിയും സമാധാനവും നിറഞ്ഞ ഇസ്ലാമിക ഭര ണം കാഴ്ച വെക്കുകയും ചെയ്തു. ഉമര്‍(റ), ഉസ്മാന്‍(റ) എന്നി വരുടെ ഖിലാഫത്തു കാലത്ത് ഇസ്ലാമിക സാമ്രാജ്യം വളര്‍ന്ന് വ ലുതാവുകയും പുരോഗതിയുടെ പാതയില്‍ ബഹുദൂരം മുന്നേറു കയും ചെയ്തു. മക്കാ മുശ്രിക്കുകളില്‍ മുസ്ലിമാകാത്തവര്‍ ഇ ക്കാലത്ത് വളരെ വിരളമായിരുന്നു. ഇസ്ലാമിന്റെ അഭൂതപൂര്‍വ്വ മായ ഈ വളര്‍ച്ചയില്‍ ജൂത ക്രിസ്തീയ വിഭാഗങ്ങള്‍ വളരെയേറെ അസ്വസ്ഥരായി.

ഇസ്ലാമിക രാഷ്ട്രത്തിന്റെയും പ്രസ്ഥാനത്തിന്റെയും ഐക്യവും ഭദ്രതയും തകര്‍ക്കാന്‍ ഉസ് മാന്‍(റ)വിന്റെ കാലത്ത് തന്നെ അവര്‍ കുതന്ത്രങ്ങള്‍ മെനഞ്ഞു തുടങ്ങി. രാഷ്ട്രീയ ശക്തി തക ര്‍ക്കുകയായിരുന്നു ആദ്യത്തെ പദ്ധതി. കൂഫ, ബസ്വറ, ഈജിപ്ത് തുടങ്ങിയ പുതിയ ഇസ്ലാമി ക കേന്ദ്രങ്ങളില്‍ ഇസ്ലാമിക നാമവും വേഷവും ധരിച്ച് ശത്രുക്കള്‍ നിഗൂഢ പ്രവര്‍ത്തനങ്ങളി ല്‍ വ്യാപൃതരായി. ബസ്വറയില്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടത് ഹകീമുബ്നുജബലത് എന്നൊരു കൊള്ളക്കാരനായിരുന്നു. ഇയാളെ അവിടത്തന്നെ തടഞ്ഞു നിര്‍ത്താന്‍ ഖലീഫ ഉ ത്തരവിട്ടു. അതിനിടക്ക് അബ്ദുല്ലാഹിബ്നുസബഅ് എന്നൊരാളെ ജൂതന്മാര്‍ മുസ്ലിം വേഷം കെട്ടിച്ച് രംഗത്ത് ഇറക്കി. ഇസ്ലാം ഉത്തരോത്തരം വളര്‍ന്നു പന്തലിക്കുന്നത് കണ്ടപ്പോഴുണ്ടായ അസൂയയും അസഹിഷ്ണുതയും മൂലമാണ് ജൂതന്മാര്‍ ഇയാളെ രംഗത്തിറക്കിയത്. ആശയപരമായി ഐക്യത്തോടെ നീങ്ങുന്ന ഇസ്ലാമിക സമൂഹത്തെ ആഭ്യന്തരപരമായി തകര്‍ക്കുക എ ന്നതായിരുന്നു ഇബ്നുസബഇന്റെയും കൂട്ടരുടെയും ലക്ഷ്യം. മുസ്ലിംകള്‍ക്കിടയില്‍ അനിസ് ലാമികമായ ആശയങ്ങള്‍ പ്രചരിപ്പിച്ച് അവരെ ഇസ്ലാമില്‍ നിന്ന് അകറ്റുകയെന്ന തായിരുന്നു അവര്‍ സ്വീകരിച്ച മാര്‍ഗം. ഈസാ നബി(അ) ഖിയാമത് നാളില്‍ വീണ്ടും അവതരിക്കുമെന്ന വിശ്വാസ ത്തെ ഇബ്നുസബഅ് എതിര്‍ത്തു സംസാരിക്കാന്‍ തുടങ്ങി. നമ്മുടെ നബി(സ്വ) മട ങ്ങിവരില്ലെന്നും ഈസാ നബി(അ) വരുമെന്നും പറയുന്നത് മുഹമ്മദ് നബിയെ കൊച്ചാക്കലല്ലേ എന്നായിരുന്നു അയാളുടെ ചോദ്യം. നബിയോട് കുടുംബപരമായി ഏറ്റവും അടുത്ത അലി(റ) ഉണ്ടായിരിക്കെ ഖിലാഫത്തിന് അബൂബക്ര്‍(റ), ഉമര്‍(റ), ഉസ്മാന്‍(റ) എന്നിവരെ തിരഞ്ഞെടു ത്തത് തീര്‍ത്തും തെറ്റായ നടപടിയായിപ്പോയി എന്നയാള്‍ വാദിച്ചു. അല്ലാഹു അനേകം നബി മാരെ ഈ ലോകത്തേക്ക് അയച്ചു. ഓരോ നബിയും മരണമടയുമ്പോള്‍ തങ്ങളുടെ സ്ഥാനത്ത് ഇമാമതും ഖിലാഫതും നടത്താന്‍ പിന്‍ഗാമികളെ നാമനിര്‍ദ്ദേശം ചെയ്തിട്ടാണ് മരണമടഞ്ഞിട്ടു ള്ളത്. അവസാനത്തെ പ്രവാചകനും ഇങ്ങനെ ചെയ്തിട്ടുണ്ട്. തന്റെ മരുമകന്‍ അലി(റ)വിനെ സ്വന്തം പിന്‍ ഗാമിയായി നാമനിര്‍ദ്ദേശം ചെയ്തിട്ടാണ് നബി(സ്വ) നമ്മെ വിട്ടുപിരിഞ്ഞത്. എന്നിട്ട് അലിയെ തഴഞ്ഞ് ഭരണം തട്ടിയെടുത്തവരെക്കാള്‍ അക്രമികള്‍ ആരാണുള്ളത്? അയാള്‍ പറ യാന്‍ തുടങ്ങി. ആശയപരമായി ഇത്തരം കുപ്രചരണങ്ങള്‍ നടത്തുന്നതോടൊപ്പം തന്നെ രാഷ്ട്രീയമായി പല കുതന്ത്രങ്ങളും ഇയാള്‍ പ്രയോഗിച്ചു.

ഇസ്ലാമിക സാമ്രാജ്യത്തിന്റെ വിവിധഭാഗങ്ങളിലേക്ക് അനുയായി വൃന്ദത്തെ വിട്ട് പല ഇസ്ലാ മിക പ്രവിശ്യകളിലും കുഴപ്പമാണെന്ന് ഇയാള്‍ പ്രചരിപ്പിച്ചു. ചെല്ലുന്നേടത്തൊക്കെ തങ്ങള്‍ ഇസ്വ് ലാഹീ പ്രവര്‍ത്തകരാണെന്ന് ഇബ്നുസബഉം കൂട്ടുകാരും അവകാശപ്പെട്ടു. നല്ലത് ഉപദേശിക്കു കയും ചീത്ത വിരോധിക്കുകയും മാത്രമാണ് തങ്ങളുടെ ലക്ഷ്യമെന്ന് ആളുകളെ ധരിപ്പിക്കാന്‍ ഇവര്‍ ശ്രമിച്ചു. ഉസ്മാന്‍(റ) നിയമിച്ച ഗവര്‍ണ്ണര്‍മാരില്‍ പലരും അഴിമതിക്കാരും സ്വജനപക്ഷപാതികളുമാണെന്ന് സ്വഹാബി വര്യന്മാരെപ്പോലും തെറ്റിദ്ധരിപ്പിക്കാന്‍ അവര്‍ ശ്രമിച്ചു. അവസാ നം അവര്‍ കലാപത്തിന് ഒരുങ്ങി. ഖലീഫ ഉസ്മാന്‍(റ)നെ അവര്‍ വീട്ടില്‍ ഉപരോധിച്ചു. ഇരുപത്തിരണ്ട് ദിവസത്തെ നീണ്ട ഉപരോധത്തിന് ശേഷം അവര്‍ അദ്ദേഹത്തെ വധിച്ചു. കലാപകാരി കളുടെ കൂട്ടത്തില്‍ മുഹമ്മദ്ബ്നു അബീഹുദൈഫയും, മുഹമ്മദ്ബ്നു അബീബക്റും ഉണ്ടായി രുന്നു. ഉസ്മാന്‍(റ)ന്റെ വധത്തോടെ ഇസ്ലാമാകുന്ന അഹ്ലുസ്സുന്നത്തിവല്‍ജമാഅത്തില്‍ രാ ഷ്ട്രീയമായും ആശയപരമായും ഭിന്നിപ്പിന്റെ വിഷവിത്ത് പാകിക്കഴിഞ്ഞു.

ഭിന്നത രാഷ്ട്രീയത്തില്‍

ഇബ്നുസബഇന്റെ നേതൃത്വത്തിലുള്ള കലാപകാരികള്‍ വിതച്ച ഭിന്നിപ്പിന്റെ വിഷവിത്ത് മുളച്ച് പൊങ്ങിയതോടെ അലി(റ)വിന്റെ ഖിലാഫത്ത് കാലത്ത് ഇസ്ലാമിക സമൂഹം രാഷ്ട്രീയമായി ഭിന്നചേരികളായി വഴിപിരിഞ്ഞു പരസ്പരം പോരാടി. അപ്പോഴും ആശയപരമായി അവരെല്ലാം സുന്നത്ത് ജമാഅത്തിന്റെ പാതയിലൂടെത്തന്നെയായിരുന്നു ചരിച്ചിരുന്നത്. ഉസ്മാന്‍(റ)ന്റെ ഘാ തകരെ പിടികൂടി ശിക്ഷിക്കുന്നത് വരെ അലി(റ)വിന്റെ ഖിലാഫത്ത് അംഗീകരിക്കുകയില്ലെന്ന നിലപാടായിരുന്നു സിറിയയിലെ ഗവര്‍ണ്ണരായിരുന്ന മുആവിയ(റ) സ്വീകരിച്ചത്. സ്വിഫ്ഫീന്‍ മരുഭൂമിയില്‍ വച്ച് അലി(റ)വിന്റെയും മുആവിയ(റ)വിന്റെയും സൈന്യങ്ങള്‍ പരസ്പരം ഏറ്റുമുട്ടി.

മുആവിയ(റ)വിന്റെ പക്ഷം പരാജയത്തിന്റെ വക്കിലെത്തിയപ്പോള്‍ അവര്‍ ഒരു തന്ത്രം പ്രയോഗിച്ചു. ഖുര്‍ആന്റെ കോപ്പി കുന്തത്തില്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് അവര്‍ വിളിച്ചുപറഞ്ഞു. ഖുര്‍ആന്‍ അനുസരിച്ച് നമുക്ക് തര്‍ക്കങ്ങള്‍ തീര്‍ക്കാം. ഉടനെ അലി പക്ഷത്തെ പട്ടാളക്കാര്‍ യുദ്ധം നിര്‍ത്തി. ഭാവിപരിപാടികള്‍ മദ്ധ്യസ്ഥന്മാരുടെ തീര്‍പ്പിനു വിട്ടു. അലി പക്ഷത്ത് നിന്ന് അബൂ മൂസല്‍അശ്അരി(റ)വിനേയും മുആവിയ പക്ഷത്ത് നിന്ന് അംറുബ്നുല്‍ആസ്വി(റ)വിനേയും മധ്യസ്ഥരായി നിശ്ചയിച്ചു. ഏറെ കൂടിയാലോചനകള്‍ക്ക് ശേഷം അലി(റ)വിനെയും മുആവിയ(റ)വിനെയും ഖലീഫ സ്ഥാനത്ത് നിന്ന് നീക്കി പുതുതായി ഒരാളെ തിരഞ്ഞെടുക്കാന്‍ ഇരുകൂട്ടരും തീരുമാനമായി. തീരുമാനം ആദ്യം പ്രഖ്യാപിക്കാന്‍ അംറ്(റ) അബൂമൂസ(റ)വിനോട് ആവശ്യപ്പെട്ടു. അതനുസരിച്ച് അദ്ദേഹം സദസ്യരുടെ മുമ്പാകെ പ്രഖ്യാപിച്ചു: ജനങ്ങളെ! സമുദായത്തിന്റെ പൊതു താല്‍പര്യമോര്‍ത്ത് അലിയെയും മുആവിയയെയും ഖിലാഫത്ത് പദവിയില്‍ നിന്നും നീക്കം ചെയ്യാന്‍ ഞങ്ങള്‍ തീരുമാനിച്ചിരിക്കുകയാണ്. ഈ തീരുമാനമനുസരിച്ച് ഞാന്‍ അലിയെ നീക്കിയതായി പ്രഖ്യാപിക്കുന്നു. ഉടനെ അംറ്(റ) എഴുന്നേറ്റുപറഞ്ഞു: ജനങ്ങളെ, അ ബൂമൂസ(റ) തന്റെ സ്വാഹിബിനെ ഖലീഫ സ്ഥാനത്ത് നിന്ന് നീക്കിയതായി അദ്ദേഹം പ്രസ്താവിച്ചത് നിങ്ങള്‍ കേട്ടുവല്ലോ?. ഞാനും അദ്ദേഹത്തെ നീക്കം ചെയ്യുന്നു. എന്നാല്‍ മുആവിയയെ ഞാന്‍ ഖലീഫ സ്ഥാനത്ത് സ്ഥിരപ്പെടുത്തുന്നു.

ഇത് കേട്ട സദസ്സ് നടുങ്ങിപ്പോയി. ഇതിനെ നേരിടാന്‍ എന്തുവഴി? പലരുടെയും ചിന്ത പലവഴി ക്ക് നീങ്ങി. അലി(റ)വിനെ വളെരെയേറെ സ്നേഹിച്ചിരുന്ന തന്റെ പക്ഷക്കാരില്‍ ഒരു കൂട്ടര്‍ മദ്ധ്യസ്ഥ തീരുമാനം സ്വീകരിക്കാന്‍ കൂട്ടാക്കിയില്ല. അവര്‍ ഒരു പുതിയ സിദ്ധാന്തവുമായാണ് രംഗത്ത് വന്നത്. പന്തീരായിരത്തോളം വരുന്ന ആ വന്‍ സംഘം ഹറൂറാഅ് എന്ന സ്ഥലത്ത് സ മ്മേളിച്ച് തങ്ങളുടെ പുതിയ ചിന്താഗതിക്ക് രൂപം നല്‍കി. അല്ലാഹുവിന്റെ വിധി മനുഷ്യരുടെ ഹിതമനുസരിച്ച് തീരുമാനിക്കാന്‍ വിട്ടുകൊടുക്കുക വഴി അലി(റ)വും മുആവിയ(റ)വും കു ത്ത തെറ്റു ചെയ്തുവെന്ന് ഇവര്‍ ആരോപിച്ചു. ഇവരെ ഉപദേശിക്കാന്‍ അലി(റ) ഇബ്നു അബ്ബാസ്(റ)വിനെ നിയോഗിച്ചു. പലരും ഖേദിച്ചുമടങ്ങി. എന്നാല്‍ ചിലര്‍ തങ്ങളുടെ പുതിയ വാദഗതികളില്‍ ഉറച്ചുനിന്നു. ഇവരെ സുന്നത്ത് ജമാഅത്തില്‍ നിന്നും പുറത്ത് പോയവര്‍ എന്ന അര്‍ഥത്തില്‍ ഖവാരിജ് എന്ന് വിളിച്ചു വന്നു.

ഖവാരിജും അവരുടെ സിദ്ധാന്തങ്ങളും

അലി(റ)വിനോട് പ്രത്യേക സ്നേഹം വെച്ചു പുലര്‍ത്തിയിരുന്ന ഒരു വിഭാഗം അബൂബക്ര്‍ സി ദ്ദീഖ്(റ)വിന്റെ കാലം തൊട്ടുതന്നെയുണ്ടായിരുന്നു. ഇവരില്‍ മുതലെടുപ്പ് രാഷ് ട്രീയം കളിക്കാ നാണ് ഇബ്നുസബഉം, അനുയായികളും ശ്രമിച്ചത്. ഇവരെ ശീഅതു അലി എന്നു വിളിച്ചുവന്നു. മുആവിയ(റ)വിന്നെതിരില്‍ അവര്‍ അലീ പക്ഷത്ത് ഉറച്ചുനിന്ന് പോരാടി. മതപരമായി തെ റ്റായ സിദ്ധാന്തങ്ങളൊന്നും ആദ്യകാലത്ത് അവര്‍ക്ക് ഉണ്ടായിരുന്നില്ല. അവരെല്ലാം ആശയപരമായി സുന്നികളായിരുന്നു. എന്നാല്‍ സ്വിഫ്ഫീന്‍ യുദ്ധത്തിന് ശേഷം മദ്ധ്യസ്ഥ തീരുമാനം അലി(റ)വിന് എതിരായപ്പോള്‍ ശീഅത്തു അലിയില്‍ നിന്ന് വിഘടിച്ചുകൊണ്ട് പുതിയ സിദ്ധാന്തങ്ങളു മായി പുറത്തുപോയവരാണ് ഖവാരിജ്. അത്കൊണ്ട് ഇസ്ലാമിക സമൂഹത്തില്‍ ആശയ വ്യതി യാനത്തിന് തുടക്കം കുറിച്ചവര്‍ ഖവാരിജുകളാണെന്ന് പറയാം.

അവരുടെ സിദ്ധാന്തങ്ങള്‍ ഇങ്ങനെ സംഗ്രഹിക്കാം: അലി തിരഞ്ഞെടുക്കപ്പെട്ട ഖലീഫയാണ്. അദ്ദേഹത്തോട് സമുദായം അനുസരണ പ്രതിജ്ഞ എടുത്തിട്ടുണ്ട്. അത് ലംഘിക്കുന്നത് വന്‍ കുറ്റമാണ്. വന്‍ കുറ്റം ചെയ്യുന്നവര്‍ അവിശ്വാസികളാണ്. മുആവിയ മുസ്ലിംകളുടെ ഖലീഫ ക്കെതിരെ യുദ്ധം നയിക്കുകയാണുണ്ടായത്. വാസ്തവത്തില്‍ ഇത് അല്ലാഹുവിനും റസൂലിനു മെതിരെയുള്ള യുദ്ധമാണ്. ഇത്തരക്കാര്‍ക്ക് നല്‍കേണ്ട ശിക്ഷ ഖുര്‍ആനില്‍ വ്യക്തമായി പറ ഞ്ഞിട്ടുണ്ട്. അങ്ങനെ ഖുര്‍ആനില്‍ വ്യക്തമായിപ്പറഞ്ഞ വിധികള്‍ മദ്ധ്യസ്ഥന്മാരുടെ തീരുമാന ത്തിന് വിട്ടുകൊടുക്കുകയെന്നതിന്റെ അര്‍ഥം ഖുര്‍ആന്റെ വിധികളില്‍ ഇഷ്ടാനുസരണം മാറ്റം വരുത്താന്‍ മനുഷ്യരെ അനുവദിക്കുക എന്നതാണ്. ഇത് തീര്‍ത്തും കുഫ്രിയ്യത്താണ്. അല്ലാ ഹുവിനല്ലാതെ മറ്റാര്‍ക്കും ഒരു വിധിയും കല്‍പിക്കാനധികാരമില്ല. ഈ നിലക്ക് മുആവിയ മാത്ര മല്ല അലിയും കുഫ്രിയ്യത്താണ് പ്രവര്‍ത്തിച്ചത്. അത്കൊണ്ട് രണ്ടുപേരെയും വധിക്കേണ്ടത് ഇസ് ലാമിക ബാദ്ധ്യതയാണ്. ഇങ്ങനെ പോകുന്നു ഖവാരിജുകളുടെ വിചിത്രമായ വാദഗതി. ഖുര്‍ആനിലെ താഴെ പറയുന്ന ആയത്തുകളാണ് അവര്‍ തെളിവായുദ്ധരിക്കുന്നത്. സൂറത്തുല്‍ മാഇദയിലെ 33ാം സൂക്തം പറയുന്നു: അല്ലാഹുവിനോടും, അവന്റെ ദൂതനോടും യുദ്ധം ചെയ്യു കയും ഭൂമിയില്‍ കുഴപ്പം ഉണ്ടാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നവര്‍ക്കുള്ള ശിക്ഷ വധിക്കപ്പെടു കയോ ക്രൂശിക്കപ്പെടുകയോ കൈകാലുകള്‍ വിപരീതമായി ഛേദിക്കപ്പെടുകയൊ നാടുകടത്ത പ്പെടുകയോ ആണ് (5:32). ഇതിനും പുറമെ സൂറത്തു അന്‍ആമിലെ 57ാം സൂക്തവും അവര്‍ തങ്ങളുടെ വാദങ്ങള്‍ക്ക് തെളിവായി ഉദ്ധരിച്ചു. ഇനില്‍ഹുക്മു ഇല്ലാലില്ലാഹ്, വിധിതീര്‍പ്പിനുള്ള സകല അധികാരങ്ങളും അല്ലാഹുവിന് മാത്രമാണ്.

നഹ്റുവാന്‍ യുദ്ധത്തില്‍ ഒട്ടേറെ ഖവാരിജുകള്‍ കൊല്ലപ്പെട്ടു. പന്നീട് അവര്‍ സമ്മേളിച്ച് അലി (റ), മുആവിയ(റ), അംറുബ്നുല്‍ ആസ്വ്(റ) തുടങ്ങിയവരെ വധിക്കാന്‍ ഗൂഢ പദ്ധതികള്‍ ആ വിഷ്കരിച്ചു. ഇതില്‍ അബ്ദുറഹ്മാന്‍ എന്ന ഖവാരിജ്, സ്വുബ്ഹി നിസ്കാരത്തിന് പുറപ്പെട്ട അ ലി(റ)വിനെ ഒളിഞ്ഞിരുന്നു വധിച്ചു. മുആവിയ(റ)വിന്റെയും അംറ്(റ)വിന്റെയും ഘാതകര്‍ തങ്ങ ളുടെ ഉദ്യമത്തില്‍ വിജയിച്ചില്ല.

ഖവാരിജിന്റെ വിശ്വാസ തീവ്രത എടുത്തുപറയേണ്ടതാണ്. തങ്ങളുടെ വിശ്വാസത്തിന്റെ വിജയ ത്തിന് വേണ്ടി എന്ത് ത്യാഗവും സഹിക്കാന്‍ ഒരുങ്ങിപ്പുറപ്പെട്ട ഒരു ചാവേര്‍ സംഘമായുരുന്നു അവര്‍. ഹസ്രത്ത് അലി(റ)വിന്റെ വധത്തിനു ശേഷം മുആവിയ(റ) ഖലീഫയായപ്പോള്‍ സര്‍വ്വ ശക്തിയും ഉപയോഗിച്ച് അവര്‍ അദ്ദേഹത്തെ എതിര്‍ത്തു. ഖവാരിജുകളുടെ നേതാവായ ഫര്‍വ തുബ്നു നൌഫല്‍ അഞ്ഞൂറു പേരടങ്ങുന്ന ഒരു സൈന്യവുമായി മുആവിയ(റ)വിനെ നേരിട്ടു. നഖീലയില്‍ വെച്ച് ഇവരോടെതിര്‍ത്ത സിറിയന്‍ സൈന്യം പരാജയത്തിന്റെ രുചിയറിഞ്ഞു. വിശ്വാസം ഉന്നതമായിക്കരുതിയ അവര്‍ക്ക് മരണം പ്രശ്നമല്ലായിരുന്നു.

അവരുടെ വഴിപിഴച്ച ചിന്തകള്‍ പ്രധാനമായും രണ്ടാണ്. ഒന്ന്, അല്ലാഹുവിനല്ലാതെ വിധിക്കധി കാരമില്ല. ദുരുദ്ദേശ്യത്തോടെ നടത്തിയ സത്യ പ്രസ്താവനയെന്നാണ് ഇതിനെക്കുറിച്ച് അലി(റ) പ്രസ്താവിച്ചത്. വന്‍കുറ്റം ചെയ്യുന്നവര്‍ അതോടുകൂടി അവിശ്വാസികളായിത്തീരുമെന്നാണ് അവരുടെ രണ്ടാമത്തെ വാദം. നാഫിഅ്ബ്നു അസ്റഖാണ് ഈ വാദഗതിക്ക് പ്രചാരം നല്‍കി യത്. ഇയാളുടെ അനുയായികളെ അസാരഖി എന്ന് വിളിക്കുന്നു. മറ്റൊരു ഖവാരിജ് വിഭാഗം വാഖിഫിയ്യ എന്ന പേരിലാണ് അറിയപ്പെടുന്നത്. അവര്‍ വന്‍ കുറ്റം ചെയ്യുന്നവരെ അവിശ്വാസി കളായി മുദ്രകുത്താതെ അവരുടെ കാര്യത്തില്‍ തീര്‍പ്പ് കല്‍പ്പിക്കുന്നത് അല്ലാഹുവിങ്കലേക്ക് മാ റ്റിവെച്ചു.

ഖവാരിജിന്റെ അവാന്തര വിഭാഗങ്ങളെ കുറിച്ച് യമാനുബ്നു റബാബ് എന്ന ഖാരിജ് ഒരു ഗ്രന്ഥം രചിച്ചിട്ടുണ്ട്. മുഹക്കിമ, ഹറൂറിയ്യ, അസ്ഖരിയ്യ, നജ്ദിയ്യ തുടങ്ങിയ ഖാരിജീ വിഭാഗങ്ങളെ ക്കു റിച്ച് ഈ ഗ്രന്ഥത്തില്‍ പ്രതിപാദിച്ചിട്ടുണ്ട്. ഇന്ന് ഖാരിജികള്‍ ലോകത്ത് വളരെ കുറവാണ്. അവ രുടെ വ്യതിയാന ചിന്തകള്‍ കടമെടുത്ത ചില പുതിയ പ്രസ്ഥാനങ്ങളെ ഇക്കാലത്ത് കാ ണാന്‍ സാധിക്കുന്നു. എന്നാല്‍ ഖാരിജികളില്‍പെട്ട ഇബാളികള്‍ ഇന്നും ഉണ്ട്. ഒമാനിലും സാന്‍സിബാ റിലും അവര്‍ ഗണ്യമായ ശക്തിയാണ്. സൈദുബ്നു ഇബാളിന്റെതായി അറിയപ്പെടുന്ന ഇബാളി മദ്ഹബാണ് ഇവര്‍ പിന്തുടരുന്നത്.


RELATED ARTICLE

 • വ്യതിയാന ചിന്തകള്‍ വിവിധ ഭാവങ്ങളില്‍
 • പാപ സുരക്ഷിതത്വവും മൌദൂദി വീക്ഷണവും
 • അബുല്‍ അഅ്ലായുടെ സിദ്ധാന്തങ്ങള്‍
 • സുന്നീ സലഫീ വീക്ഷണങ്ങള്‍
 • ജമാഅത്തും സലഫി പണ്ഢിതരും
 • സലഫിസം
 • ഇജ്തിഹാദും തഖ്ലീദും
 • കര്‍മ്മശാസ്ത്ര മദ്ഹബുകള്‍
 • അശ്അരീ മദ്ഹബ്
 • മദ്ഹബുകളുടെ ആവിര്‍ഭാവം
 • സുന്നത്ത് ജമാഅത്ത്
 • മാര്‍ഗദര്‍ശനം ഇസ്ലാം
 • സര്‍വമത സത്യവാദം
 • ആത്മീയരംഗത്തെ വ്യതിയാനങ്ങള്‍
 • ശീഇസവും വ്യതിയാന ചിന്തകളും
 • വ്യതിയാന ചിന്തകളുടെ ആരംഭം
 • ആരാണ് മുസ്ലിം?
 • മനുഷ്യന്റെ ഉല്‍ഭവം