Click to Download Ihyaussunna Application Form
 

 

വ്യതിയാന ചിന്തകള്‍ വിവിധ ഭാവങ്ങളില്‍

കാലാന്തരത്തില്‍ വ്യതിയാന ചിന്തകള്‍ വിവിധ ദിശകളും ഭാവങ്ങളും സ്വീകരിച്ചു കൊണ്ട് വ്യ ത്യസ്ത സംഘടനകളായി പ്രവര്‍ത്തിച്ചു തുടങ്ങി. ഇത്തരം സംഘടനകളില്‍ പലതും സമൂഹത്തില്‍ ബാഹ്യ തലത്തില്‍ പല നന്മകളും ചെയ്തു കൊണ്ട് മുന്നേറി. തബ്ലീഗ് ജമാഅത്ത് ഇത്തരത്തില്‍ പെട്ട ഒരു പ്രസ്ഥാനമാണ്. ഇസ്ലാമിന്റെ സന്ദേശം ബഹുജനങ്ങളില്‍ എത്തി ക്കുക, മുസ്ലിംകളെ ആരാധനാ കര്‍മങ്ങളില്‍ നിഷ്ഠയുള്ളവരാക്കുക തുടങ്ങിയ ലക്ഷ്യങ്ങളോ ടെ ആഗോളാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു സംഘടനയാണിത്. ഇവരുടെ പ്രബോധനം അധികവും മുസ്ലിംകള്‍ക്കിടയില്‍ തന്നെയാണ്. പള്ളികള്‍ കേന്ദ്രീകരിച്ചാണ് ഇവര്‍ സാധാരണ പ്രവര്‍ത്തിച്ചു വരുന്നത്. പലയിടങ്ങളിലും ഇവരുടെ പ്രവര്‍ത്തനം സജീവമാണ്.

ഇന്നത്തെ തബ്ലീഗുകാര്‍ പ്രത്യക്ഷത്തില്‍ വ്യതിയാന ചിന്തകളിലേക്കൊന്നും കടക്കാറില്ല. മാസ ങ്ങളോളം നീണ്ടു നില്‍ക്കുന്ന അവരുടെ പ്രബോധന സ്ക്വാഡ് പ്രവ്രര്‍ത്തനം സന്യാസ സ്വഭാ വം പ്രകടമാക്കുന്നുവെന്നതാണ് അവര്‍ക്കെതിരെ പെട്ടെന്ന് ആരോപിക്കപ്പെടാവുന്ന കുറ്റം. എന്നാല്‍ ഗുരുതരമായ ആശയ വ്യതിയാനങ്ങള്‍ ഈ പ്രസ്ഥാനത്തില്‍ കണ്ടെത്താവുന്നതാണ്. ഈ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാക്കള്‍ ഇബ്നു അബ്ദുല്‍ വഹ്ഹാബിന്റെ കടുത്ത ആശയ ക്കാരായിരുന്നു. മുഹമ്മദ് ഇല്‍യാസാണ് ഈ സംഘടനയുടെ സ്ഥാപക നേതാവ്. അദ്ദേഹത്തി ന്റ ഗുരുവായിരുന്ന റഷീദ് അഹ്മദ് ഗാംഗോഹിയുടെ ആശീര്‍വാദത്തോടെയാണ് സംഘടന സ്ഥാപിച്ചത്. ഗാംഗോഹിയും മേല്‍ വ്യക്തിയുടെ ആശയക്കാരനായിരുന്നു. തബ്ലീഗ് ജമാഅ ത്തിന്റെ ബാഹ്യമായ ഭക്തിപ്രകടനങ്ങളില്‍ ആകൃഷ്ടരായി അതില്‍ സജീവമായി പങ്കെടുക്കു ന്ന സാധാരണക്കാര്‍ ഈ സംഘടനയുടെ ഉല്‍ഭവത്തെക്കുറിച്ചും ആശയ വ്യതിയാനങ്ങളെ ക്കുറിച്ചും അധികം ചിന്തിക്കാറില്ല. അല്ലാഹു എല്ലാവര്‍ക്കും സത്യം കാണിച്ചു കൊടുക്കട്ടെ.

അഹ്ലുല്‍ ഖുര്‍ആന്‍

തികച്ചും ഇസ്ലാമിക വൃത്തത്തില്‍ നിന്നും പുറത്ത് പോയ വ്യതിയാന ചിന്തകളും വിരളമല്ല. ഹദീസ് നിഷേധികള്‍ ഇസ്ലാമിന്റെ പേരില്‍ സംഘടിതമായിത്തന്നെ പ്രവര്‍ത്തിച്ചു വരുന്നു. ഇവര്‍ വിശേഷിപ്പിക്കപ്പെടാറുള്ളത് അഹ്ലുല്‍ ഖുര്‍ആന്‍ എന്ന പേരിലാണ്. അഖിലലോകാ ടിസ്ഥാനത്തില്‍ ഇവരുടെ എണ്ണം വളരെ പരിമിതമാണെങ്കിലും ഒട്ടേറെ ശബ്ദ കോലാഹലങ്ങള്‍ സൃഷ്ടിക്കാന്‍ ഇവര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. കേരളത്തില്‍ ഖുര്‍ആന്‍ സുന്നത്ത് സൊസൈറ്റി എന്ന പേരിലാണ് ഇവര്‍ പ്രവര്‍ത്തിച്ചു വരുന്നത്. ഖുര്‍ആന്‍ മാത്രം ആസ്പദമാക്കിയാണ് ജീവിക്കേ ണ്ടതെന്നാണ് ഇവരുടെ വാദം. പഞ്ചാബില്‍ ജീവിച്ചിരുന്ന ഗുലാം അഹ്മദ് പര്‍വേഷ് ഈ ചിന്താ ഗതിയുടെ പ്രധാന ആചാര്യനാണ്. കേരളത്തില്‍ മൌലവി മുഹമ്മദ് അബുല്‍ ഹസന്‍ എന്ന ചേ കനൂര്‍ മൌലവി ഈ ചിന്തയെ വളര്‍ത്താന്‍ ഏറെ പരിശ്രമിക്കുകയുണ്ടായി. ആദ്യകാലത്ത് മുജാ ഹിദ് വക്താവായിരുന്ന അദ്ദേഹം ക്രമേണ അഹ്ലുല്‍ ഖുര്‍ആനിയായി പരിണമിക്കുകയാ യിരുന്നു. അഞ്ചു നേരങ്ങളിലെ നിസ്കാരം മൂന്ന് സമയങ്ങളില്‍ നിര്‍വഹിച്ചാല്‍ മതിയെന്നത് അഹ്ലുല്‍ഖുര്‍ആനികളുടെ പ്രധാന വാദങ്ങളിലൊന്നാണ്. അബൂഹുറൈറ(റ) തുടങ്ങിയ സ്വ ഹാബി പ്രമുഖന്മാരെയും  ഇമാം ബുഖാരി(റ)യെ പോലുള്ള താബിഉകളെയും അവര്‍ കള്ളന്മാ രായി മുദ്ര കുത്തി. ഈ പ്രസ്ഥാനത്തിന് പക്ഷേ, മുസ്ലിം ലോകത്ത് സ്വാധീനമൊന്നും സൃഷ്ടി ക്കാന്‍ സാധിച്ചിട്ടില്ല.

അഹ്ലുല്‍ഹഖ്

മതവൃത്തത്തില്‍ നിന്ന് ഇത് പോലെ പുറത്തു ചാടിയ മറ്റൊരു ചിന്താഗതിക്കാരാണ് അഹ്ലുല്‍ ഹഖ്. ഇത് ശിയാ വിഭാഗത്തിലെ ഏറെ പിഴച്ച ഒരു തീവ്രവാദിസംഘമാണ്. അലിഇലാഹി എന്ന ശീഈ വ്യതിയാന ചിന്താഗതിക്കാരുടെ ഒരു വിമത വിഭാഗമാണ് ഇവര്‍. ഇറാനിലും ഇറാഖിലും കണ്ടുവരുന്ന ഒരു ന്യൂനപക്ഷമാണ് ഇവര്‍. അല്ലാഹുവിന് ഏഴ് അവതാരങ്ങളുണ്ടെന്ന് ഇവര്‍ പ്രചരിപ്പിക്കുന്നു. ഇവരെ സബ്ഇകള്‍ എന്നും വിളിക്കാറുണ്ട്. ഇവരില്‍ നിന്ന് വേര്‍പെട്ടുപോയ മറ്റൊരു വിഭാഗമാണ് ഇബാഹികള്‍. സര്‍വ്വതന്ത്രസ്വതന്ത്രരായി ജീവിക്കുക എന്നതാണ് ഇവരുടെ അടിസ്ഥാന തത്ത്വം. ജീവിതത്തില്‍ ഒന്നും നിഷേധിക്കപ്പെട്ടിട്ടില്ല. എല്ലാം അനുവദനീയമാണ് എന്ന് ഇവര്‍ പ്രചരിപ്പിക്കുന്നു. മധ്യപൌരസ്ത്യ നാടുകളില്‍ മതമുക്ത ജീവിതം നയിക്കുന്നവരെ ഇബാഹിയ്യ എന്നാണ് മൊത്തത്തില്‍ വിളിച്ചു വരുന്നത്.

ദീന്‍ ഇലാഹി

മുഗള്‍ ചക്രവര്‍ത്തിയായിരുന്ന അക്ബറിന്റെ കൊട്ടാര പണ്ഢിതനായിരുന്ന അബുല്‍ഫള്ല്‍, ചക്രവര്‍ത്തിയുടെ നിര്‍ദ്ദേശപ്രകാരം ഉണ്ടാക്കിയ പുതിയ മതമാണ് ദീന്‍ ഇലാഹി. ഇന്ത്യയിലെ വിവിധ മതങ്ങളിലെ ആചാരങ്ങള്‍ സാംശീകരിച്ചുണ്ടാക്കിയതാണിത്. പക്ഷേ, അക്ബറിന്റെ മരണത്തോടെ ദീന്‍ഇലാഹിയും മരിച്ചു. പത്തില്‍ താഴെ  അനുയായികളെ ഈ മതത്തിന് ഉണ്ടാ യുള്ളൂ.

ഖാദിയാനിസം

ഇസ്ലാം മതത്തിന്റെ രൂപവും ഭാവവുമുള്ള ഒരു പുതിയ മതമാണ് അഹ്മദിയ്യ ജമാഅത്ത് അ ഥവാ ഖാദിയാനിസം. മീര്‍സാ ഗുലാം അഹ്മദ് ഖാദിയാനി സ്ഥാപിച്ച മതമാണിത്. 19ാം നൂറ്റാണ്ടിന്റെ അവസാന കാലത്താണ് മീര്‍സാ ഈ മതത്തിന് രൂപം നല്‍കിയത്. മുസ്ലിംകളെ ഇ ന്ത്യന്‍ സ്വതന്ത്യ്ര സമരത്തില്‍ നിന്ന് ശ്രദ്ധ തിരിച്ചുവിടാന്‍ ബ്രിട്ടീഷുകാര്‍ ഒരുക്കിയ കെണിയായിരുന്നു ഈ പുതിയ മതം. താന്‍ ക്രിസ്തുവിന്റെ അവതാരമാണെന്നും അന്ത്യനാളില്‍ പ്രത്യക്ഷപ്പെടുമെന്ന് മുസ്ലിംകള്‍ വിശ്വസിക്കുന്ന മഹ്ദിയാണെന്നും അന്ത്യപ്രവാചകന്റെ ശരീഅത്ത് കലിയുഗത്തില്‍ വ്യാഖ്യാനിക്കാന്‍ ദൈവത്താല്‍ നിയോഗിക്കപ്പെട്ട പുതിയ ശരീഅത്തില്ലാത്ത നബിയാണെന്നുമൊക്കെ മീര്‍സാ വാദിച്ചു. തന്നെ ളില്ലുനബീ അഥവാ പ്രവാചകന്റെ നിഴല്‍ എ ന്നൊക്കെ അദ്ദേഹം വിശേഷിപ്പിച്ചു. ജീബ്രീല്‍(അ) മുഖേന തനിക്ക് വഹ്യ് ലഭിക്കുന്നുണ്ടെ ന്നും അദ്ദേഹം അവകാശപ്പെട്ടു. 19ാം നൂറ്റാണ്ടിലാണ് മീര്‍സാ നബിയാണെന്ന് അവകാശപ്പെട്ടത്. ഇസ്ലാമിക ശരീഅത്തില്‍ ഏറെ വ്യതിയാനങ്ങളൊന്നും വരുത്താന്‍ മീര്‍സാഗുലാം അഹ്മദ് ഖാദിയാനി ശ്രമിച്ചിട്ടില്ല. പല കാര്യങ്ങളിലും അഹ്ലേ ഹദീസിന്റെ വാദഗതികളാണ് ആദ്ദേഹം സ്വീകരിച്ചുപോന്നത്. എന്നാല്‍ ദജ്ജാല്‍ തീവണ്ടിയാണെന്നും യഅ്ജൂജ്, മഅ്ജൂജ് റഷ്യയും അമേരിക്കയുമാണെന്നുമൊക്കെ അദ്ദേഹം വ്യഖ്യാനിച്ചു. ഇന്ന് ലോകത്ത് രണ്ടു കോടിയോളം ഖാദിയാനികളുണ്ട്. പില്‍ക്കാലത്ത് ഇവര്‍ ലാഹോരികളെന്നും ഖാദിയാനികളെന്നും രണ്ടായി പി രിഞ്ഞു. ലാഹോരികള്‍ അദ്ദേഹത്തെ ഇരുപതാം നൂറ്റാണ്ടിലെ മുസ്ലിം പരിഷ്കര്‍ത്താവായി അംഗീകരിക്കുന്നു.

ബഹാഇസം

ദൈവം ഏകനും അലി(റ) ദൈവത്തിന്റെ കണ്ണാടിയുമാണെന്ന് പ്രചരിപ്പിച്ചുകൊണ്ട് ഇറാനിലെ ശീഇകളിലെ ഒരു അവാന്തര വിഭാഗത്തില്‍പ്പെട്ട അലിമുഹമ്മദ് ശീറാസി താന്‍ ദൈവത്തിലേക്കുള്ള വാതായനമാണെന്ന് വാദിച്ചു കൊണ്ട് ബാബ് മതം സ്ഥാപിച്ചു. ബാബ് എന്ന പദത്തിന് വാതായനം എന്ന് അര്‍ഥം. ഇദ്ദേഹത്തിന് സമര്‍ഥരായ രണ്ട് അനുയായികളുണ്ടായിരുന്നു. മീര്‍ സായഹ്യാ നൂരിയും മീര്‍സാഹുസൈന്‍ അലി നൂരിയുമായിരുന്നു അവര്‍. ഇവരില്‍ ഹുസൈന്‍ അലി നൂരി തന്റെ 33ാമത്തെ വയസ്സിലാണ് ബാബ് മതത്തില്‍ ചേര്‍ന്നത്.പില്‍ക്കാലത്ത് അദ്ദേഹം ബഹാഉല്ലാ ആയി പ്രഖ്യപിച്ചു. ഇദ്ദേഹം 1892 മേയ് 29ന് കൊല്ലപ്പെട്ടു. ഇദ്ദേഹത്തിന്റെ  അനുയായികളാണ് ബഹാഇകള്‍ എന്ന പേരില്‍ അറിയപ്പെടുന്നത്. ഇസ്ലാമില്‍ നിന്നും, ഇതര മതങ്ങളില്‍ നിന്നും പല തത്വങ്ങളും സമന്വയിപ്പിച്ചുകൊണ്ട് പ്രത്രേക ആരാധനാ മുറകള്‍ മിനഞ്ഞെടുത്തുകൊണ്ടുള്ള മതമാണ് ബഹാഇസം.

എലിജാഇകള്‍

അമേരിക്കയിലെ കറുത്ത വര്‍ഗക്കാരുടെ മോചനത്തിന് വേണ്ടി ശ്രമിച്ച എലിജാപൂലെ ഇസ്ലാമിനെ ഒരു വിമോചന പ്രസ്ഥാനമായിക്കണ്ട് അതില്‍ വിശ്വസിച്ച് പ്രവര്‍ത്തിക്കാന്‍ തുടങ്ങി. ബ്ളേക്ക് മുസ്ലിംസ് എന്നൊരു പ്രസ്ഥാനത്തിന് തന്നെ അദ്ദേഹം രൂപം നല്‍കി. പക്ഷേ, അദ്ദേ ഹം വിശ്വാസങ്ങളിലും കര്‍മ്മങ്ങളിലും ഇസ്ലാമില്‍ നിന്നും ഏറെ വ്യതിചലിച്ചിരുന്നു. മീര്‍സാ ഗുലാമിനെപ്പോലെ അദ്ദേഹവും നുബുവ്വത്ത് വാദിച്ചു. മാല്‍ക്കം എക്സ് ഇദ്ദേഹത്തിന്റെ പ്രധാന അനുയായിയായിരുന്നു. 1946ല്‍ ജയിലിലടക്കപ്പെട്ട മാല്‍ക്കം എക്സ്, എലിജാമുഹമ്മദിന്റെ നാ ഷന്‍ ഓഫ് ഇസ്ലാമുമായി ബന്ധപ്പെട്ടു നീഗ്രോ മുസ്ലിംകളുടെ സമുന്നത നേതാവായി മാറി. പിന്നീട് എലിജായുമായി തെറ്റി. ക്രമേണ അദ്ദേഹം ശരിയായ ഇസ്ലാമിന്റെ പ്രയോക്താവായി മാറി. അല്‍ഹാജ് മാലിക്ക് അശ്ശഹ്ബാസ് എന്ന പുതിയ പേര്‍ സ്വീകരിച്ചു.

ഇങ്ങനെ ഇസ്ലാമിനെ കൂട്ടുപിടിച്ചു കൊണ്ട് കഴിഞ്ഞ രണ്ട് മൂന്ന് നൂറ്റാണ്ടുകളിലായി ഒരുപാട് നൂതന ചിന്താഗതികളും ഇസ്ലാമിന് നിരക്കാത്ത പുതിയ വിചാര ധാരകളും രംഗത്ത് വന്നു. ഖു ര്‍ആനും തിരുസുന്നത്തും അഇമ്മത്തുകളുടെ മാര്‍ഗങ്ങളും അവലംബിച്ചു കൊണ്ട് മാത്രമെ ഇ ത്തരം സാഹചര്യങ്ങളില്‍ യഥാര്‍ഥ ഇസ്ലാമിനെ ഉള്‍ക്കൊളളാന്‍ നമുക്ക് സാധിക്കുകയുള്ളൂ. നബി(സ്വ) യും സഹാബത്തും ജീവിച്ച പാത അത് മാത്രമാണ് സത്യദീന്‍.


RELATED ARTICLE

  • വ്യതിയാന ചിന്തകള്‍ വിവിധ ഭാവങ്ങളില്‍
  • പാപ സുരക്ഷിതത്വവും മൌദൂദി വീക്ഷണവും
  • അബുല്‍ അഅ്ലായുടെ സിദ്ധാന്തങ്ങള്‍
  • സുന്നീ സലഫീ വീക്ഷണങ്ങള്‍
  • ജമാഅത്തും സലഫി പണ്ഢിതരും
  • സലഫിസം
  • ഇജ്തിഹാദും തഖ്ലീദും
  • കര്‍മ്മശാസ്ത്ര മദ്ഹബുകള്‍
  • അശ്അരീ മദ്ഹബ്
  • മദ്ഹബുകളുടെ ആവിര്‍ഭാവം
  • സുന്നത്ത് ജമാഅത്ത്
  • മാര്‍ഗദര്‍ശനം ഇസ്ലാം
  • സര്‍വമത സത്യവാദം
  • ആത്മീയരംഗത്തെ വ്യതിയാനങ്ങള്‍
  • ശീഇസവും വ്യതിയാന ചിന്തകളും
  • വ്യതിയാന ചിന്തകളുടെ ആരംഭം
  • ആരാണ് മുസ്ലിം?
  • മനുഷ്യന്റെ ഉല്‍ഭവം