Click to Download Ihyaussunna Application Form
 

 

സുന്നത്ത് ജമാഅത്ത്

അല്ലാഹു നബി(സ്വ)യിലൂടെ അറിയിച്ചുതരികയും നബി(സ്വ) വാക്കിലൂടെയും പ്രവര്‍ത്തികളിലൂ ടെയും കാണിച്ചുതരികയും, മൌനാനുവദത്തിലൂടെ അംഗീകരിക്കുകയും ചെയ്ത നടപടിക്രമങ്ങ ളാണ് സുന്നത്ത്. അത് ഖുര്‍ആന്‍ ശരീഫിന്റെ വ്യഖ്യാനങ്ങളാണ്. ഈ സുന്നത്തനുസരിച്ച് ജീവിക്കുന്നവരാണ് അഹ്ലുസ്സുന്നത്ത്. അവരുടെ സംഘത്തെ അഹ്ലുസ്സുന്നത്തിവല്‍ജമാഅത്ത് എന്നുപറയുന്നു. ഇവരാണ് സത്യമാര്‍ഗം സ്വീകരിച്ച മുസ്ലിംകള്‍. അഹ്മദ്(റ), അബൂദാവൂദ്(റ) തുടങ്ങിയ മുഹദ്ദിസുകള്‍ റിപ്പോര്‍ട്ട് ചെയ്ത ഒരു നബിവചനത്തില്‍ ഇപ്രകാരം പറയുന്നു. ഇര്‍ ബാളുബ്നു സാരിയ(റ) പറയുന്നു: നബി(സ്വ) ഒരു ദിവസം ഞങ്ങളോടൊത്ത് നിസ്കരിച്ചതിനു ശേഷം ഞങ്ങളെ അഭിമുഖീകരിച്ച് ഗൌരവമുള്ള ഒരു ഉപദേശം നല്‍കി. അല്ലാഹുവിനോട് ഭക്തിയുള്ളവരായിരിക്കണമെന്നും നിങ്ങളുടെ അമീര്‍ ഒരു എത്യോപ്യന്‍ അടിമയാണെങ്കിലും നിങ്ങ ള്‍ അനുസരണം കാണിക്കണമെന്നും ഞാന്‍ നിങ്ങളോട് പ്രത്യേകമായുപദേശിക്കുന്നു. എനി ക്കു ശേഷം സമൂഹത്തില്‍ അനേകം ഭിന്നിപ്പുകള്‍ നിങ്ങള്‍ കാണാനിടയാകും. അപ്പോള്‍ എന്റെ യും സന്മാര്‍ഗ ചാരികളായ എന്റെ ഖലീഫമാരുടെയും മാര്‍ഗം നിങ്ങള്‍ സ്വീകരിക്കുക. അതിനെ നിങ്ങള്‍ നിങ്ങളുടെ അണപ്പല്ലുകള്‍ കൊണ്ട് കടിച്ചുപിടിക്കുക. പുതിയ മാര്‍ഗങ്ങളെ നിങ്ങള്‍ സൂ ക്ഷിക്കുക. എനിക്ക് ശേഷമുണ്ടാകുന്ന പുതിയ നടപടിക്രമങ്ങള്‍ പുത്തനാചാരങ്ങളാണ്. അവ യെല്ലാം ദുര്‍മാര്‍ഗങ്ങളാണ്. തിര്‍മുദി റിപ്പോര്‍ട്ട് ചെയ്ത മറ്റൊരു ഹദീസില്‍ നബി(സ്വ) ഇപ്രകാ രം പറഞ്ഞു., ഇസ്രായീല്‍ സന്തതികള്‍ 72 സംഘങ്ങളായി ഭിന്നിച്ചു. എന്റെ സമുദായം 73 ആയി ഭിന്നിക്കും. അവരില്‍ ഒരു വിഭാഗം ഒഴിച്ച് മറ്റെല്ലാവരും നരകത്തിലാണ്.  ദൈവ ദൂതരേ, അവരേതാണ്? സ്വഹാബികള്‍ ചോദിച്ചു. ഞാനും എന്റെ സ്വഹാബികളും നിലകൊണ്ട മാര്‍ഗം അവലംബിച്ചവരാണവര്‍ എന്ന് നബി(സ്വ) പ്രതിവചിച്ചു. നബി(സ്വ) പ്രവചിച്ചപോലെത്തന്നെ ഇസ്ലാമിക സമൂഹത്തില്‍ നബിയുടെ കാലശേഷം പല പുതിയ പ്രസ്ഥാനങ്ങളും പ്രത്യക്ഷപ്പെടാന്‍ തുടങ്ങി. ഖവാരിജ്, ശീഅ, ജബരിയ്യ, ഖദ്രിയ്യ, മുഅ്തസില, മുര്‍ജിഅ തുടങ്ങിയവ ഇത്തരം ബിദ്ഈ പ്രസ്ഥാനങ്ങളില്‍ പ്രചാരം സിദ്ധിച്ച ചിലതാണ്. സുന്നത്തില്‍ നിന്ന് വ്യതിചലിച്ച ഇത്ത രം പ്രസ്ഥാനങ്ങളില്‍ നിന്ന് യഥാര്‍ഥ ഇസ്ലാമിനെ പ്രതിരോധിക്കാന്‍ സലഫുസ്സ്വാലിഹുകളായ പണ്ഢിതന്മാര്‍(പൂര്‍വ്വികരായ നല്ല പണ്ഢിതന്‍മാര്‍) സ്വീകരിച്ച പേരാണ് സുന്നത്ത് ജമാഅത്ത്.

മുജ്തഹിദുകളായ പണ്ഢിതന്മാര്‍ ഇസ്ലാമിക സമൂഹത്തിന്റെ ഭദ്രതയോര്‍ത്ത് അഹ്ലുസ്സുന്നത്തിന്റെ പ്രമാണങ്ങളും പ്രവര്‍ത്തന മണ്ഡലങ്ങളും നിര്‍ണ്ണയിച്ചു. വിശ്വാസങ്ങളെ ആധാരമാക്കിയുള്ള കര്‍മ്മങ്ങളാണല്ലോ ഇസ്ലാം. നബിക്ക് ശേഷം വിശ്വാസ രംഗത്തും കര്‍മ രംഗത്തും പു തിയ കാഴ്ചപ്പാടുകളും വ്യാഖ്യാന ഭേദങ്ങളും ഉയര്‍ന്ന് വന്നപ്പോള്‍ തെറ്റായ സിദ്ധാന്തങ്ങളില്‍ നിന്ന് നേരായ മാര്‍ഗം വ്യതിരിക്തമായി വരച്ചു കാണിക്കാന്‍ മുജ്തഹിദുകള്‍, ആവശ്യമായ എല്ലാ ശ്രമങ്ങളും നടത്തി. അങ്ങനെ വിശ്വാസപരമായി പ്രത്യക്ഷപ്പെട്ട കള്ള നാണയങ്ങളില്‍ നിന്ന് ഇസ്ലാമിനെ രക്ഷിക്കാന്‍ അശ്അരി, മാതുരീദി മദ്ഹബുകള്‍ സ്വീകരിച്ചു. കര്‍മ രംഗത്ത് ഹനഫി, മാലികി, ശാഫിഈ, ഹമ്പലി മദ് ഹബുകളും സ്വീകരിച്ചുവന്നു. ഇവയിലേതെങ്കിലും മദ്ഹബുകള്‍ പിന്തുടരാത്തവരെ മുസ്ലിംകള്‍ മതനവീകരണ പ്രസ്ഥാനക്കാരായി പിന്‍തള്ളി. ഖുര്‍ആനിലോ സ്വീകാര്യ യോഗ്യമായ ഹദീസുകളിലോ അവരണ്ടില്‍ നിന്നും ഖിയാസിന്റെയും മറ്റും വെളിച്ചത്തില്‍ നടത്തപ്പെടുന്ന ഗവേഷണങ്ങളിലോ മാതൃകയില്ലാത്ത ആചാരങ്ങള്‍ ആവിഷ്കരിച്ച് മതത്തില്‍ കൂട്ടുചേര്‍ക്കുന്നവരെയാണ് മുബ്തദിഉകളായി ഗണിച്ചുപോന്നത്.

പ്രമാണങ്ങള്‍

യഥാര്‍ഥ ഇസ്ലാമിക സമൂഹത്തെ അഹ്ലുസ്സുന്നത്തിവല്‍ജമാഅത്ത് എന്ന് വിളിക്കപ്പെടുന്നു. നാലു പ്രധാന സ്രോതസ്സുകളില്‍ നിന്നാണ് സുന്നത്ത് ജമാഅ ത്ത് രൂപം കൊണ്ടത്. ഖുര്‍ആന്‍, സുന്നത്ത്, ഇജ്മാഅ്, ഖിയാസ് എന്നിവയാണ് ഈ മൂലസ്രോതസ്സുകള്‍

ഖുര്‍ആന്‍

ഒരര്‍ഥത്തില്‍ ഇസ്ലാമിന്റെ ഏകപ്രമാണം ഖുര്‍ആനാണ്. പിന്നീട് പറഞ്ഞ മുന്ന് പ്രമാണങ്ങളും ഖുര്‍ആന്റെ വിശദീകരണങ്ങളാണ്. ലോകത്ത് മുസ്ലിംകള്‍ എന്ന പേരില്‍ അറിയപ്പെടുന്ന എ ല്ലാ വിഭാഗങ്ങളും ഖുര്‍ആന്‍ അംഗീകരിക്കുന്നു. നബിയുടെയും സ്വഹാബത്തിന്റെയും വ്യാഖ്യാനങ്ങളെ മാറ്റിവച്ച് സ്വന്തം യുക്തിയുടെയും തന്ത്ര കുതന്ത്രങ്ങളുടെയും വെളിച്ചത്തില്‍ ഖുര്‍ആന്‍ വ്യഖ്യാനിച്ചതാണ് വ്യതിയാന ചിന്തകള്‍ ഉടലെടുക്കാന്‍ കാരണം.

ഹിറാ ഗുഹയില്‍ വെച്ച് വായിക്കുക എന്ന സന്ദേശത്തിലൂടെയാണ് നബി(സ്വ)ക്ക് ഖുര്‍ആന്റെ അവതരണം ആരംഭിക്കുന്നത്. ഹജ്ജത്തുല്‍ വദാഇല്‍ അവതരിച്ച, ഇന്നത്തെ ദിവസം നിങ്ങള്‍ ക്ക് ഞാന്‍ ഇസ്ലാം മതത്തെ പൂര്‍ത്തിയാക്കിത്തന്നിരിക്കുന്നു…..(ഖു 5:3) എന്ന സൂക്തത്തോടെ ഖുര്‍ആന്‍ അവതരണം പൂര്‍ത്തിയായി. 23 കൊല്ലക്കാലം കൊണ്ട് ഘട്ടം ഘട്ടമായി ആവശ്യമനുസരിച്ചാണ് ഖുര്‍ആന്‍ ആയത്തുകള്‍ ജിബിരീല്‍(അ) വഴിയായി നബി(സ്വ)ക്ക് അല്ലാഹു ഇറക്കിക്കൊടുത്തത്. മൂസാനബി(അ)ക്ക് തൌറാത്ത് കൊടുത്ത പോലെ ഒന്നിച്ചല്ല. തൌറാത്ത് ഒരു പലകയില്‍ ഒന്നിച്ച് ഇറക്കിക്കൊടുക്കുകയാണുണ്ടായത്. നുബുവ്വത്തിന് ശേഷം 13 കൊല്ലക്കാലം ന ബി(സ്വ) സ്വദേശമായ മക്കയിലാണല്ലോ ജീവിച്ചത്. വ്യക്തിയെയും സമൂഹത്തെയും സംസ്കരിച്ചെടുക്കാനുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ സൂക്തങ്ങളാണ് ഇക്കാലത്ത് അവതരിച്ചവയിലധികവും. സമൂഹത്തെയും രാഷ്ട്രത്തെയും ബാധിക്കുന്ന നിയമ നിര്‍ദ്ദേശങ്ങളും ശിക്ഷാരക്ഷാ നടപടിക്രമങ്ങളും ഭരണ നിയമങ്ങളും അടങ്ങിയ സൂക്തങ്ങള്‍ അവതരിക്കുന്നത് മുഖ്യമായും നബി(സ്വ) യുടെ ഹിജ്റക്ക് ശേഷമുള്ള ഘട്ടത്തിലാണ്.

എഴുത്തും ക്രോഡീകരണവും

ഓരോ ഘട്ടത്തിലും ലഭിച്ചിരുന്ന ഖുര്‍ആനിക സൂക്തങ്ങള്‍, നബി(സ്വ), സ്വഹാബിമാരില്‍ പ്രമുഖരായ എഴുത്തുകാരെക്കൊണ്ട് എഴുതിവെപ്പിച്ചിരുന്നു. നബി(സ്വ)യുടെ എഴുത്തുകാരില്‍ പ്രമുഖനായിരുന്നു സൈദുബ്നു സാബിത്ത്(റ). ഈത്തപ്പനയോലകളിലും കല്ലുകളിലും തോല്‍ കഷ് ണങ്ങളിലുമൊക്കെയായിരുന്നു ഇങ്ങനെ എഴുതി സൂക്ഷിച്ചിരുന്നത്. ഓരോ പ്രാവശ്യവും അവതരിച്ച വഹ്യ് ഇന്ന അദ്ധ്യായത്തില്‍ ഇന്ന സൂക്തത്തിന് ശേഷം ഇന്ന ക്രമീകരണത്തോടെ എഴുതണമെന്ന് നബി(സ്വ) നിര്‍ദ്ദേശിക്കുമായിരുന്നു. സൈദുബ്നു സാബിത്ത്(റ) പറയുന്നു: ഞാന്‍ എഴുതിക്കഴിഞ്ഞാല്‍ റസൂലുല്ലാഹി(സ്വ) വായിക്കാന്‍ പറയും. അപ്പോള്‍ ഞാന്‍ വായിക്കും. വല്ല വീഴ്ചയും ഉണ്ടെങ്കില്‍ അവിടുന്ന് തിരുത്തും. കൂടാതെ ഖുര്‍ആനിന്റെ കയ്യെഴുത്തു പ്രതികള്‍ മുആദ്ബ്നു ജബല്‍(റ), ഉബയ്യുബ്നു കഅ്ബ്(റ), സൈദുബ്നു സാബിത്ത്(റ) തുടങ്ങിയ ചില സ്വഹാബിമാര്‍ സൂക്ഷിച്ചുവെക്കുകയും ചെയ്തിരുന്നു. ആദ്യ കാലങ്ങളില്‍ നബിവചനങ്ങള്‍ എഴുതിവെക്കാന്‍ നബി(സ്വ) അനുവദിച്ചിരുന്നില്ല. മുസ്ലിം റിപ്പോര്‍ട്ട് ചെയ്ത ഒരു ഹദീസില്‍ പ്രസ്താവിക്കുന്നു: നബി(സ്വ) പറഞ്ഞു: എന്നില്‍ നിന്ന് ഖുര്‍ആന്‍ അല്ലാതെ മറ്റൊന്നും നിങ്ങള്‍ എഴുതിവെക്കരുത്. അങ്ങനെയുണ്ടെങ്കില്‍ അത് മായ്ച്ചുകളയണം. ഖുര്‍ആന്റെ വിശുദ്ധി കാത്തു സൂക്ഷിക്കുവാനായിരുന്നു നബി(സ്വ) ഇങ്ങനെയൊരു നിര്‍ദ്ദേശം ആദ്യ കാലത്ത് നല്‍കിയത്.

നബി(സ്വ) മരിക്കുമ്പോള്‍ ഖുര്‍ആന്‍ സ്വഹാബിമാരുടെ ഓര്‍മകളിലും പനയോലകളിലും മറ്റും രേഖപ്പെട്ടു കിടക്കകയായിരുന്നു. നബിയുടെ വഫാത്തോടെ ഇസ്ലാമിക് സ്റ്റേറ്റില്‍ ഛിദ്ര വാസനകളും ആഭ്യന്തര കലഹങ്ങളും പൊട്ടിപ്പുറപ്പെട്ടു. ഇതിനെതിരെ പ്രഥമ ഖലീഫ നയിച്ച യുദ്ധങ്ങ ളെ ഹുറൂബുരിദ്ദ എന്ന് പറയുന്നു. ഈ യുദ്ധങ്ങളില്‍ ഖുര്‍ആന്‍ മനഃപാഠമുള്ള അനേകം സ്വഹാബിമാര്‍ കൊല്ലപ്പെട്ടു. ഖുര്‍ആന്‍ മനഃപാഠമുള്ളവര്‍ ഇങ്ങനെ മരിച്ചുതീര്‍ന്നാല്‍ ഭാവി തലമുറക്ക് ഖുര്‍ആന്‍ നഷ്ടപ്പെട്ടുപോയേക്കുമോ എന്ന് ഉമര്‍(റ) ആശങ്കിച്ചു. അദ്ദേഹം ഖലീഫാ അബൂബക്ര്‍(റ)നെ സമീപിച്ച് ഖുര്‍ആന്‍ ഗ്രന്ഥരൂപത്തില്‍ ക്രോഡീകരിക്കണമെന്നുപദേശിച്ചു. നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷം സ്വിദ്ദീഖുല്‍ അക്ബര്‍(റ) നബിയുടെ എഴുത്തുകാരില്‍ പ്രമുഖനായ സൈദ്(റ)വിനെ വിളിച്ച് ആ കൃത്യം ഭംഗിയായി നിര്‍വ്വഹിക്കുവാന്‍ നിര്‍ദ്ദേശിച്ചു. അങ്ങനെ അബൂബക്ര്‍ സ്വദ്ദീഖി(റ)ന്റെ ഭരണ കാലത്ത് ഖുര്‍ആന്‍ ഒറ്റ പുസ്തകത്തില്‍ ക്രോഡീകരിക്കപ്പെട്ടു.

ഉമര്‍(റ)വിന്റെയും  ഉസ്മാന്‍(റ)വിന്റെയും കാലമായപ്പോഴേക്ക് മുസ്ലിംകളുടെ എണ്ണം വര്‍ദ്ധിച്ചു. ധാരാളം പുതു വിശ്വാസികള്‍ ഇസ്ലാം ആശ്ളേഷിച്ചു. ഇവര്‍ ഖുര്‍ആന്‍ വായിക്കുമ്പോള്‍ ഉച്ചാരണത്തില്‍ പ്രാദേശിക വകഭേദങ്ങള്‍ (റശമഹലരശേരമഹ റശളളലൃലിരല) ധാരാളമുണ്ടായിരുന്നു. ഇത് ഭാവിയിലേക്ക് പ്രശ്നമാകുമോയെന്ന് ഹുദൈഫത്തുല്‍യമാനി(റ)യെ പോലുള്ളവര്‍ ആശങ്കിച്ചു. അവര്‍ ഖലീഫ ഉസ്മാന്‍(റ)നെ സമീപിച്ച് കാര്യം ഉണര്‍ത്തി. അങ്ങനെ ഖുറൈശികളുടെ ഉച്ചാരണരീതി അവലംബിച്ച് ഉസ്മാന്‍(റ) ഖുര്‍ആന് ഔദ്യോഗിക കോപ്പികള്‍ തയ്യാറാക്കി വിതരണം ചെയ്തു. ഖലീഫ ഉസ്മാന്‍(റ) പ്രമുഖ സ്വഹാബികളായ അബ്ദുറഹ്മാനുബ്നു ഹാരിസ് (റ), അബ്ദുല്ലാഹിബ്നു സുബൈര്‍(റ), സൈദുബ്നു സാബിത്(റ) തുടങ്ങിയവര്‍ ഉള്‍പ്പെട്ട സമി തി മുഖേന എഴുതിച്ച ഖുര്‍ആന്റെ ആറു പകര്‍പ്പുകളില്‍ ഒന്ന് താഷ്ക്കണ്ഡിലെ ഉസ്ബക്ക് മ്യൂ സിയത്തിലെ ഒരു പെട്ടിയില്‍ ഇന്നും സൂക്ഷിച്ചുവരുന്നു.

ഖുര്‍ആന്റെ അക്ഷരങ്ങള്‍ക്ക് ഇഅ്റാബ്(വള്ളി, പുള്ളികള്‍) കൊടുത്തിരുന്നില്ല. വ്യാകരണ നിയമങ്ങളനുസരിച്ച് ഈ കൃത്യം നിര്‍വ്വഹിച്ചത് ഹജ്ജാജ്ബ്നു യൂസുഫിന്റെ കാലത്ത് ഒരു വിദഗ്ധ സമിതിയാണ്.

30 ജുസ്ഉകളിലായി ക്രോഡീകരിക്കപ്പെട്ട ഖുര്‍ആനില്‍ 114 അദ്ധ്യായങ്ങളും 6000ല്‍ പരം ആയ തുകളുമുണ്ട്. പാരായണ വിരാമ വ്യത്യാസം കാരണമായി ആയതുകളുടെ എണ്ണത്തില്‍ ഏറ്റവ്യ ത്യാസമുണ്ട്. ഖുര്‍ആനില്‍ 53223 ഫത്ഹും (അകാരവും) 39572 കസ്റും(ഇകാരവും) 8304 ള്വമ്മും(ഉകാരവും) 1771 മദ്ദും (ദീര്‍ഘവും) 105684 പുള്ളിയുമുണ്ടെന്ന് ചിലര്‍ എണ്ണിക്കണക്കാക്കിയിട്ടുണ്ട്. ഈ കണക്കുകള്‍ നൂറു ശതമാനവും ശരിയായിക്കൊള്ളണമെന്നില്ല. ഇത് പോലെ ഖു ര്‍ആനിലെ  അക്ഷരങ്ങളെപ്പോലും ചിലര്‍ എണ്ണിക്കണക്കാക്കിയിട്ടുണ്ട്.

നിയമവും ഔഷധവും

ഖുര്‍ആന്‍ നിയാമക നിര്‍ദ്ദേശങ്ങളെന്നതിന് പുറമെ മാനുഷികവും ശാരീരികവുമായ രോഗങ്ങള്‍ ക്കുള്ള ദിവ്യൌഷധമായും മുസ്ലിംകള്‍ കരുതി വരുന്നു. സൂറത്തു യൂനുസില്‍ അല്ലാഹു ഇപ്രകാരം പറയുന്നു: അല്ലയോ ജനങ്ങളേ, നിങ്ങളുടെ നാഥനില്‍ നിന്നുള്ള ഉപദേശം സമാഗതമായിരിക്കന്നു. അത് മാനസിക രോഗങ്ങള്‍ക്ക് ശമനം നല്‍കുന്നു. വിശ്വാസികള്‍ക്ക് അത് സന്മാര്‍ഗ ദര്‍ശകവും  അനുഗ്രഹവുമാകുന്നു (ഖു 10:57). സൂറത്തുല്‍ ഇസ്റാഇല്‍ ഇപ്രകാരം പറയുന്നു: ഈ ഖുര്‍ആന്റെ അവതരണ ശൃംഖലയില്‍ വിശ്വാസികള്‍ക്ക് രോഗശമനവും(ശിഫാഅ്) കാരുണ്യവുമായ ചിലത് നാം അവതരിപ്പിക്കുന്നുണ്ട്(ഖു 17:82). സൂറത്തുല്‍ ഫുസ്സ്വിലതിലും ഇതേ വസ്തുത വ്യക്തമാക്കിക്കൊണ്ട് അല്ലാഹു പറയുന്നു: വിശ്വാസികള്‍ക്ക് ഈ ഖുര്‍ആന്‍ സന്മാര്‍ഗ ദര്‍ശനവും രോഗശാന്തിയുമാകുന്നു(ഖു 41:44). ഈ വാക്യങ്ങളെ അക്ഷരത്തിലും  അര്‍ഥത്തിലുമെടുക്കുന്നവരാണ് സുന്നികള്‍. ഭൌതികവും  ആത്മീയവും  മാനസികവും  ശാരീരികവുമായ രോഗശാന്തിക്ക് ഖുര്‍ആന്‍ ഉപകരിക്കുന്നു. ഖുര്‍ആന്‍ മന്ത്രിച്ചൂതിയാല്‍ രോഗം മാറുമെന്ന് കരുതുന്നത് ഇത്തരം സൂക്തങ്ങളുടെ വെളിച്ചത്തിലാണ്.

ചില വിശിഷ്ട സൂറകള്‍

ഖുര്‍ആനിലെ ചില സൂറകള്‍ക്ക് പ്രത്യേക മാഹാത്മ്യം ഉണ്ടെന്ന് പണ്ഢിതന്മാര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. ഫാതിഹയുടെ സവിശേഷതകള്‍ നിരവധിയാണ്. ആവര്‍ത്തിക്കപ്പെടുന്ന ഏഴു സൂക്തങ്ങ ള്‍ എന്ന അര്‍ഥത്തില്‍ അതിനെ സബ്ഉല്‍മസാനി എന്നു പറയുന്നു. മരണമല്ലാത്ത എല്ലാ രോഗത്തിനും ഫാതിഹ സൂറ ചികിത്സയാണെന്ന് ബൈഹഖി(റ), ജാബിര്‍(റ)വില്‍ നിന്ന് ഉദ്ധരിക്കുന്ന ഒരു ഹദീസില്‍ പറയുന്നുണ്ട്. അബൂസഈദുല്‍ ഖുദ്രി(റ) പ്രസ്താവിച്ചതായി ഇമാം ബുഖാരി (റ) ഉദ്ധരിക്കുന്നു: ഞങ്ങള്‍ ഒരു യാത്രയിലായിരുന്നു.  വഴി മദ്ധ്യേ വിശ്രമ സ്ഥലം അന്വേഷിച്ചു കൊണ്ടിരിക്കുമ്പോള്‍ ഒരടിമസ്ത്രീ വന്ന് ഇപ്രകാരം പറഞ്ഞു: ഇവിടത്തെ ഗോത്രത്തലവന്‍ വിഷബാധയേറ്റ് കിടപ്പിലാണ്. നിങ്ങളുടെ കൂട്ടത്തില്‍ ആരെങ്കിലും മന്ത്രിക്കുന്നവരുണ്ടോ?. അതെ എന്ന് പറഞ്ഞ് ഞങ്ങളുടെ കൂട്ടത്തിലൊരാള്‍ ആ സ്ത്രീയുടെ കൂടെ പോവുകയും സൂറത്തുല്‍ ഫാതിഹ ഓതി മന്ത്രിക്കുകയും ചെയ്തു. ഗോത്രത്തലവന്‍ രോഗമുക്തനായി. ഈ വാര്‍ ത്ത റസൂലുല്ലാഹി(സ്വ)യോട് പറഞ്ഞപ്പോള്‍ അവിടുന്ന് സന്തോഷ പൂര്‍വം ചോദിച്ചു: അത് മന്ത്രമാണെന്ന് അദ്ദേഹം എങ്ങനെ അറിഞ്ഞു?

പ്രത്യേകതയുള്ള മറ്റൊരു സൂറത്താണ് യാസീന്‍. മരണമാസന്നമായവന്റെ അടുത്തുവച്ച് അത് ഓതാന്‍ നബി(സ്വ)യുടെ നിര്‍ദ്ദേശമുണ്ട്. ഇഖ്ലാസ്വ് ഓതിയാല്‍ ഖുര്‍ആന്റെ മൂന്നിലൊന്ന് ഓതി യ ഫലം ലഭിക്കുമെന്നാണ് ഹദീസ്. സൂറത്തുല്‍ കാഫിറൂന നാലിലൊന്നിന് സമമത്രെ. സൂറത്തുല്‍ ബഖറ ഓതുന്ന വീട്ടില്‍ പിശാച് പ്രവേശിക്കുകയില്ലെന്ന് മുസ്ലിമിലുണ്ട്. സൂറത്തുല്‍ അന്‍ആം ഏതെങ്കലും രോഗിയുടെ മേലില്‍ ഓതിയാല്‍ രോഗം ശമിക്കുമെന്ന് അലി(റ)വില്‍ നിന്ന് ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്.യാസീന്‍ ഓതിയതിന് ശേഷം തുടങ്ങുന്ന സംരംഭങ്ങള്‍ വിജയത്തില്‍ കലാശിക്കുമെന്ന് അബ്ദുല്ലാഹിബ്നു സുബൈര്‍(റ) പ്രസ്താവിച്ചതായി കാണുന്നു. എല്ലാ രാ ത്രിയിലും സൂറത്തുല്‍ വാഖിഅ: ഓതി കിടക്കുന്നവന് ഒരിക്കലും ദാരിദ്യ്രം ബധിക്കുകയില്ല എന്ന് ഇബ്നു മസ്ഊദ്(റ) വഴി ബൈഹഖി റിപ്പോര്‍ട്ട് ചെയ്യുന്നു. നബി(സ്വ) ഉറങ്ങാന്‍ കിടക്കുമ്പോള്‍ അലിഫ് ലാം മീം സജദയും തബാറക്ക സൂറത്തും ഓതല്‍ പതിവാക്കിയിരുന്നുവത്രെ. തിര്‍മുദിയുടെ ഹദീസിലാണ് ഇപ്രകാരമുള്ളത്. വൈശിഷ്ട്യങ്ങളുള്ള സൂറകള്‍ വേറെയുമുണ്ട്. ആയതുല്‍ കുര്‍സിയ്യി അതീവ വൈശിഷ്ട്യമുള്ള സൂക്തങ്ങളില്‍ പെട്ടതാണ്. ഖുര്‍ആന്‍ വെറും നിയമങ്ങള്‍ മാത്രമല്ല സിദ്ധൌഷധവും കൂടിയാണെന്ന് വ്യക്തമാക്കുകയാണ് ഈ ഹദീസുക ളെ ല്ലാം. വായിച്ച് മനസ്സിലാക്കി ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കാനുള്ളതാണത്. അതോടൊപ്പം അര്‍ഥം അറിയാതെയുള്ള കേവല പാരായണം പോലും പുണ്യമാണ്, ഇബാദത്താണ്.

സുന്നത്ത്

ഇസ്ലാമിക പ്രമാണങ്ങളില്‍ രണ്ടാമത്തേത് നബിചര്യയാണ്. ഇതിനെ സുന്നത്ത് എന്നു പറയുന്നു. നബി(സ്വ)യുടെ ഹദീസുകളാണ് സുന്നത്തിന്റെ അടിസ്ഥാന രേഖകള്‍. പ്രവാചകന്റെ വാ ക്കും പ്രവൃര്‍ത്തിയും മൌനാനുവാദവും സുന്നത്തില്‍ പെടുന്നു. പ്രവാചകന്റെ വചനങ്ങളും ചര്യകളും അനുകരിക്കാന്‍ ഖുര്‍ആന്‍ ആജ്ഞാപിച്ചിട്ടുണ്ട്. ഖുര്‍ആന്‍ 3ാം അദ്ധ്യായം 31ാം സൂ ക്തം പറയുന്നു: നബിയേ,  പറയുക, നിങ്ങള്‍ അല്ലാഹുവിനെ സ്നേഹിക്കുന്നുവെങ്കില്‍ എന്നെ പിന്തുടരുക. ‘അല്ലാഹുവിന്റെ ദൂതന്‍ നിങ്ങള്‍ക്ക് നല്‍കിയതിനെ മുറുകെ പിടിക്കുക, അവിടുന്ന് നിരോധിച്ചതിനെ നിങ്ങള്‍ കൈവെടിയുക’ എന്ന് 59:7 ലും പറയുന്നു. ഹജ്ജത്തുല്‍വദാഇല്‍ നബി(സ്വ) പ്രസ്താവിച്ചു: ഞാന്‍ രണ്ട് കാര്യങ്ങള്‍ നിങ്ങള്‍ക്കിടയില്‍ വിട്ടേച്ച് പോകുന്നു, അല്ലാഹുവിന്റെ ഗ്രന്ഥവും എന്റെ ചര്യയും. ഇവ നിങ്ങള്‍ മുറുകെ പിടിക്കുന്ന പക്ഷം എനിക്കു ശേ ഷം നിങ്ങള്‍ വഴിപിഴച്ചുപോകയില്ല. ഖുര്‍ആനും സുന്നത്തും പിന്തുടര്‍ന്ന് ജീവിക്കാന്‍ മുസ്ലിം ബാധ്യസ്ഥനാണെന്ന് ഈ ഖുര്‍ആനിക സൂക്തങ്ങളും നബി വചനങ്ങളും വ്യക്തമാക്കുന്നു. ആ ദ്യകാലത്ത് ഖുര്‍ആന്‍ മാത്രമെ എഴുതിവക്കാന്‍ നബി(സ്വ) അനുവദിച്ചിരുന്നുള്ളു. പിന്നീട് ഹ ദീസും എഴുതിവെക്കാനനുവദിച്ചു. ഖുര്‍ആന് പുറമെ മറ്റു വഹ്യുകളും നബി(സ്വ)ക്ക് ലഭിച്ചിരുന്നു. ഇത്തരം ഹദീസുകളെ ഖുദ്സിയ്യായ ഹദീസുകളെന്ന് പറയുന്നു.

അബ്ദുല്ലാഹിബ്നു അംറുബ്നുല്‍ ആസ്വി(റ)വാണത്രെ ആദ്യത്തെ ഹദീസ് ഗ്രന്ഥത്തിന്റെ ഉപജ്ഞാതാവ്. അദ്ദേഹം രേഖപ്പെടുത്തിയ ഹദീസ് സമാഹാരത്തിന് അസ്സ്വഹീഫതുസ്സ്വാദിഖ: എന്നാണ് പേരിട്ടിരിക്കുന്നത്. രണ്ടാമത്തെ ഹദീസ് ഗ്രന്ഥം ഹുമാമുബ്നുമുനബ്ബഹ്(റ) (ഹിജ്റ 40131) ക്രോഡീകരിച്ച അസ്സ്വഹീഫതുസ്സ്വഹീഹ: എന്ന കൃതിയാണെന്ന് പറയപ്പെടുന്നു. ഉമറുബ്നു അബ്ദില്‍ അസീസ്(റ) (ഹിജ്റ 61 101) ഹദീസ് ക്രോഡീകരണത്തില്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. അന്നു ക്രോഡീകരിക്കപ്പെട്ട ഹദീസ് ഗ്രന്ഥങ്ങളില്‍ പലതും ഇന്ന് ലഭ്യമല്ല. ഇമാം അഹ്മദി(റ) നെപ്പോലുള്ളവര്‍ ഹദീസ് ശേഖരണത്തില്‍ ഈ കൃതികളില്‍ ചിലതിനെ അവലംബമാക്കിയിട്ടുണ്ട്. അടുക്കും ചിട്ടയുമില്ലാത്ത നിലയിലായിരുന്നു ആദ്യകാലത്തെ ക്രോഡീകരണങ്ങള്‍. കുറച്ചുകൂടി ചിട്ടയോടെ ഹദീസുകള്‍ ക്രോഡീകരിച്ചവരാണ് അബൂദാവൂദുത്ത്വയാലീസി(റ) (ഹിജ്റ 133204), ഇസ്ഹാഖുബ്നു റാഹവൈഹി(റ) (161238), ഉസ്മാനുബ്നു അബീശൈബ(റ) (156239), അഹ്മദുബ്നുഹമ്പല്‍(റ) (164241) എന്നിവര്‍.

എന്നാല്‍ പലതരം താല്‍പര്യങ്ങളും വെച്ചുപുലര്‍ത്തിയിരുന്ന ആളുകള്‍ തങ്ങളുടെ താല്‍പര്യങ്ങള്‍ക്കനുസരിച്ച് ഹദീസുകള്‍ കെട്ടിയുണ്ടാക്കാന്‍ തുടങ്ങിയതോടെ വിശ്വാസ യോഗ്യങ്ങളായ ഹദീസുകളെ കല്‍പ്പിത ഹദീസുകളില്‍ നിന്ന് വേര്‍തിരിച്ചെടുക്കാന്‍ മുഹദ്ദിസുകള്‍ കഠിന യത് നം ചെയ്തു. ഹദീസ് സ്വീകാര്യമാണെന്ന് ഉറപ്പിക്കാന്‍ കര്‍ക്കശങ്ങളായ പല മാനദണ്ഡങ്ങളും വെച്ചു. ഖാവാരിജുകളെ വാദിച്ചു തോല്‍പ്പിക്കാനായി മുഹല്ലബുബ്നുഅബീസുഫ്റ കള്ള ഹദീസുകള്‍ നിര്‍മിച്ചതായി പറയപ്പെടുന്നു. മദീനയിലെ ഇബ്നുഅബീയഹ്യാ,ബഗ്ദാദിലെ അല്‍വാഖിദി,  ഖുറാസാനിലെ മുഖദത്തുബ്നുസലം, സിറിയയിലെ മുഹമ്മദുബ്നുസൈദ് തുടങ്ങിയവര്‍ വ്യാജ ഹദീസുകളുടെ നിര്‍മാതാക്കാളായാണ് ചരിത്രത്തില്‍ അറിയപ്പെടുന്നത്. കൂഫയിലെ ഒരു വ്യാജനായ ഇബ്നു അലീ ഔഫായെ കല്‍പ്പിത ഹദീസുകളുടെ നിര്‍മാണത്തിന് വധശിക്ഷക്ക് വിധിക്കപ്പെട്ടപ്പോള്‍ താന്‍ നാലായിരം ഹദീസുകള്‍ നിര്‍മിച്ചതായി അയാള്‍ കുററ സമ്മതം നടത്തിയത്രെ.

കുറ്റമറ്റതും  പരിഷ്കൃത രീതിയിലും വിഷയങ്ങള്‍ക്കനുസരിച്ച് അദ്ധ്യായങ്ങളായി വേര്‍തിരിച്ചും തയ്യാര്‍ ചെയ്ത ഹദീസു ഗ്രന്ഥങ്ങളില്‍ ഏറ്റവും സ്വീകാര്യമായവ ആറെണ്ണമാണ്. ഇവയെ സ്വി ഹാഹുസ്സിത്ത: എന്ന് വിളിക്കുന്നു. അവ താഴെ പറയുന്നവയാണ്. 1) സ്വഹീഹുല്‍ബുഖാരി. ഇമാം ബുഖാരി(റ)വിന്റെ കളക്ഷനാണിത്. ഹിജ്റ (194256) കാലത്താണ് അദ്ദേഹം ജീവിച്ചത്. 2) സ്വഹീഹുമുസ്ലിം. ഇമാം മുസ്ലിമുബ്നു ഖുശൈര്‍(റ) (204261) ആണ് ഗ്രന്ഥകര്‍ത്താവ്. 3) സുനനുഅബീദാവൂദ് (202275). 4) ജാമിഉത്തിര്‍മുദി (209 279). 5) സുനനുനസാഇ (215303), 6) സുനനുബ്നുമാജ (209273). ഹദീസുകളെകുറിച്ചുള്ള വിശദമായ പഠനം, ഹദീസ് എന്ന ഭാഗ ത്തിലും മുകളില്‍ പറഞ്ഞ ഹദീസ് പണ്ഢിതന്മാരുടെ ജീവ ചരിത്രം, ചരിത്രം എന്ന ഭാഗത്തും കൊടുത്തിട്ടുണ്ട്.

ഇജ്മാഅ്

ഇസ്ലാമിന്റെ മൂന്നാമത്തെ പ്രമാണമാണ് ഇജ്മാഅ്. പണ്ഢിതന്മാരുടെ ഏകോപിച്ചുള്ള തീരുമാനം എന്നര്‍ഥം. ഒരു വിഷയത്തില്‍ ഒരു കാലഘട്ടത്തിലെ മുജ്തഹിദുകളായ പണ്ഢിതന്മാര്‍ ഖുര്‍ആന്റെയും സുന്നത്തിന്റെയും അടിസ്ഥാനത്തില്‍ ഏകോപിച്ചെടുക്കുന്ന വിധിതീര്‍പ്പാണ് ഇജ്മാഅ്. ഇത് സ്വീകരിക്കല്‍ മുസ്ലിം സമൂഹത്തിന് നിര്‍ബന്ധമാണ്. എന്റെ സമുദായം ദുര്‍ മാര്‍ഗത്തില്‍ യോജിക്കുകയില്ല എന്ന നബിവചനം ഇജ്മാഇന്റെ പ്രമാണികതക്ക് തെളിവാണ്.

ഇജ്മാഇന്റെ ഉപാധികളെ സംബന്ധിച്ച് പണ്ഢിതന്മാര്‍ക്കിടയില്‍ വ്യത്യസ്ത വീക്ഷണങ്ങളുണ്ട്. ഒരു കാലഘട്ടത്തിലെ മുജ്തഹിദുകള്‍ ഏകോപിച്ചെടുക്കുന്ന തീരുമാനം എന്നാണ് ഭൂരിപക്ഷ പണ്ഢിതരും ഇജ്മാഇനെ കാണുന്നത്. മദീനാ നിവാസികളുടെ നടപടി ക്രമങ്ങള്‍ക്ക് ഇജ്മാഇന്റെ സ്ഥാനമുണ്ടെന്നാണ് ഇമാം മാലിക്(റ)വിന്റെ വീക്ഷണം. ദിവ്യ വെളിപ്പാടിനെക്കുറിച്ചും  നബിയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും കണ്ടും കേട്ടും മനസ്സിലാക്കുന്നതില്‍ മറ്റു മുസ്ലിം സമൂഹങ്ങളേക്കാള്‍ അപ്രമാദിത്വപരമായ അവസരം ലഭിച്ചവരാണ് മദീനാ നിവാസികള്‍. അതുകൊ ണ്ട് അവര്‍ ഒരു വിഷയത്തില്‍ യോജിച്ചാല്‍ അത് അംഗീകരിക്കേണ്ടതാണെന്നാണ് ഇമാം മാലിക്കി(റ)ന്റെ പക്ഷം.സ്വഹാബികളുടെ ഇജ്മാഅ് മാത്രമെ സ്വീകാര്യമാവുകയുള്ളുവെന്നാണ് ദാവൂദുള്ള്വാഹിരി(റ) അഭിപ്രായപ്പെട്ടിട്ടുള്ളത്. ഇജ്മാഇനെക്കുറിച്ച് വിശദമായ പഠനം ‘മദ്ഹബ്’ എന്ന ഭാഗത്തുണ്ട്.

ഖിയാസ്

നാലാമത്തെ അടിസ്ഥാനം ഖിയാസ് ആണ്. തുലനം ചെയ്യല്‍ എന്നാണ് ഈ പദത്തിനര്‍ഥം. ഖുര്‍ആന്‍, ഹദീസ്, ഇജ്മാഅ് എന്നിവ അനുസരിച്ച് ഒരു വിഷയത്തില്‍ വന്ന വിധിയെ ആധാരമാക്കി സമാനതയുള്ള മറ്റൊരു വിഷയത്തില്‍ നടത്തുന്ന സദൃശ്യാനുമാനമാണ് ഖിയാസ്. നിയമ നിര്‍മാണാവശ്യത്തിന് ആദ്യമായി ഖിയാസ് ഉപയോഗിച്ചത് ഇമാം അബൂഹനീഫ(റ)യാണ്. തന്നിമിത്തം അദ്ദേഹത്തിന്റെ അനുയായികളെ അഹ്ലുര്‍റഅ്യ് എന്ന് വിളിച്ചു വന്നിരുന്നു. യുക്തിക്കും ചിന്തക്കും ഖുര്‍ആനും ഹദീസും നല്‍കുന്ന പ്രോത്സാഹനമാണ് ഖിയാസിന്റെ അടിസ്ഥാനം.

നബി(സ്വ) മുആദ്(റ)വിനെ യമനിലെ ഗവര്‍ണറായി നിയോഗിച്ചുകൊണ്ട് യാത്രയയക്കുമ്പോള്‍ നടത്തിയ അഭിമുഖം പ്രസിദ്ധമാണ്. നിങ്ങളെങ്ങനെ വിധി നടത്തും? നബി(സ്വ) ചോദിച്ചു. അല്ലാഹുവിന്റെ കിതാബ് അനുസരിച്ച്; മുആദ്(റ) മറുപടി പറഞ്ഞു. അല്ലാഹുവിന്റെ ഗ്രന്ഥത്തി ല്‍ വിധി കണ്ടില്ലെങ്കിലോ? നബി(സ്വ) ചോദിച്ചു. എങ്കില്‍ അല്ലാഹുവിന്റെ ദൂതന്റെ സുന്നത്ത് അനുസരിച്ച്; മുആദ്(റ) പറഞ്ഞു. അതിലും കണ്ടില്ലെങ്കിലൊ? നബി(സ്വ) ആവര്‍ത്തിച്ചു. എന്റെ യുക്തിയനുസരിച്ച;് മുആദ്(റ) മറുപടി പറഞ്ഞു. ഇത് കേട്ട് നബി(സ്വ) സന്തുഷ്ടി പ്രകടിപ്പിച്ചു.

ഖുര്‍ആനിലും സുന്നത്തിലും നേര്‍ക്കുനേരെ വിധി കാണാത്ത പ്രശ്നങ്ങളില്‍ അവയുടെ വെളിച്ചത്തില്‍ അനുമാനജ്ഞാനം കൊണ്ട് വിധി കല്‍പിക്കാമെന്ന് ഈ സംഭവം തെളിയിക്കുന്നു.

ഖിയാസ് നാലു കാര്യങ്ങളെ ആശ്രയിച്ചിരിക്കുന്നു.

1. ഇസ്തിഹ്സാന്‍: പക്ഷപാതരഹിതമായ അഭിപ്രായം

2. ഇസ്തിസ്വ്ലാഹ്: പൊതുനന്മ

3. ഇസ്തിദ്ലാല്‍: ന്യായയുക്തി

4. മസ്വാലിഹുല്‍മുര്‍സല: ജനക്ഷേമ താല്‍പര്യം.

അപ്പോള്‍ ഖിയാസ്, ഖുര്‍ആനും  സുന്നത്തും  ഇജ്മാഉം ആധാരമാക്കി പൊതു നന്മയും സാമൂ ഹ്യ താല്‍പര്യങ്ങളും ജനക്ഷേമവും രാഷ്ട്ര പുരോഗതിയുമൊക്കെ കണക്കിലെടുത്ത് ന്യായ യുക്തിയിലൂടെ ശരീഅത്തിന്റെ സത്ത ഉള്‍ക്കൊണ്ടു കൊണ്ട് എടുക്കുന്ന വിധി തീര്‍പ്പുകളാണ്. അതില്‍ ഒരു തരത്തിലുള്ള പക്ഷപാതിത്വമോ വ്യക്തിതാല്‍പര്യമോ കടന്നുവരാന്‍ പാടുള്ളതല്ല. എക്കാലത്തേക്കും ബാധകമായ ഒരു സമഗ്രജീവിത പദ്ധതി എന്ന നിലക്ക് ഇസ്ലാമിന്റെ മഹത്വവും സാര്‍വ കാലികതയും നിലനിര്‍ത്താന്‍ ഖിയാസ് എന്ന നാലാമത്തെ പ്രമാണം ഇസ്ലാമി ന് ഏറെ സഹായകമാണ്.


RELATED ARTICLE

 • വ്യതിയാന ചിന്തകള്‍ വിവിധ ഭാവങ്ങളില്‍
 • പാപ സുരക്ഷിതത്വവും മൌദൂദി വീക്ഷണവും
 • അബുല്‍ അഅ്ലായുടെ സിദ്ധാന്തങ്ങള്‍
 • സുന്നീ സലഫീ വീക്ഷണങ്ങള്‍
 • ജമാഅത്തും സലഫി പണ്ഢിതരും
 • സലഫിസം
 • ഇജ്തിഹാദും തഖ്ലീദും
 • കര്‍മ്മശാസ്ത്ര മദ്ഹബുകള്‍
 • അശ്അരീ മദ്ഹബ്
 • മദ്ഹബുകളുടെ ആവിര്‍ഭാവം
 • സുന്നത്ത് ജമാഅത്ത്
 • മാര്‍ഗദര്‍ശനം ഇസ്ലാം
 • സര്‍വമത സത്യവാദം
 • ആത്മീയരംഗത്തെ വ്യതിയാനങ്ങള്‍
 • ശീഇസവും വ്യതിയാന ചിന്തകളും
 • വ്യതിയാന ചിന്തകളുടെ ആരംഭം
 • ആരാണ് മുസ്ലിം?
 • മനുഷ്യന്റെ ഉല്‍ഭവം