Click to Download Ihyaussunna Application Form
 

 

ഫതാവാ

സ്ത്രീ ബാങ്ക് വിളിച്ചാല്‍

ചോദ്യം: നിസ്കാരമല്ലാത്തവക്ക് ബാങ്ക് സുന്നത്താക്കപ്പെടുമ്പോള്‍ ബാങ്ക് വിളിക്കുന്ന വ്യക്തി പുരുഷനായിരിക്കണമെന്ന നിബന്ധനയുണ്ട്? ഉത്തരം: ഇമാം ശര്‍വാനി(റ) പറയുന്നു: “ബഹു. ഇബ്നുഖാസിം(റ) ഇതുസംബന്ധമായി ആശങ്ക പ്രകടിപ്പിച്ച ശേഷം പുരുഷനാകല്‍ നിബന്ധനയാണെന്ന് പറയുന്നത് വിദൂരമല്ലെന്ന് പ്രസ്താവിച്ചിട്ടുണ്ട്. അപ്പോള്‍ പ്രസ്തുത കാര്യങ്ങള്‍ക്ക് വേണ്ടി സ്ത്രീ ബാങ്ക് വിളിച്ചാല്‍ സുന്നത്ത് ലഭിക്കിെല്ലന്ന് വരും. ഇതുതന്നെയാണ് പ്രബലമെന്ന് നമ്മുടെ ഗുരുവര്യന്‍ പ്രസ്താവിച്ചിട്ടുണ്ട്. ഫുഖഹാഇന്റെ വാക്കുകളുടെ താത്പര്യവും ഇതുതന്നെ” (ശര്‍വാനി 1/461).

Read More ..

മഖ്ബറയില്‍ വെച്ച് നിസ്കരിക്കല്‍

ഖത്തപ്പുരയില്‍ ഖുര്‍ആന്‍ ഓതിെക്കാണ്ടിരിക്കുമ്പോള്‍ തിലാവതിന്റെ സുജൂദ് സുന്നത്തുള്ള ആയത്തെത്തിയതിനാല്‍ അവിടെവെച്ച് സുജൂദ് ചെയ്യല്‍ സുന്നത്തുണ്ടോ? ഉണ്ടെങ്കില്‍ മഖ്ബറയില്‍ വെച്ച് നിസ്കരിക്കല്‍ കറാഹത്താണെന്ന് ഫുഖഹാഅ് പറഞ്ഞതിന്റെ താത്പര്യത്തോട് ഇത് യോജിക്കുമോ? ഉത്തരം: മഖ്ബറയില്‍വെച്ച് നിസ്കാരം കറാഹത്താണെന്ന് ഫുഖഹാഅ് പറഞ്ഞത് വഖ്ത് പുറപ്പെടുമെന്ന ഭയമില്ലാത്തപ്പോഴാണ് (തുഹ്ഫ 2/168). അപ്പോള്‍ വഖ്ത് പുറപ്പെടുമെന്നുകണ്ടാല്‍ ഫര്‍ള് നിസ്കാരമാണെങ്കില്‍ അവിടെവെച്ച് തന്നെ നിസ്കരിക്കല്‍ നിര്‍ബന്ധവും സുന്നത്ത് നിസ്കാരമാണെങ്കില്‍ അവിടെവെച്ചുതന്നെ നിസ്കരിക്കല്‍ സുന്നത്തുമാകുന്നു. ഇതനുസരിച്ച് ഖത്തപ്പുരയില്‍ ഓതുന്ന വ്യക്തി പ്രസ്തുത ആയത് ഓതിയ ഉടനെ അവിടെ [...]

Read More ..

തുടരുമെന്ന പ്രതീക്ഷയില്‍ ഇമാമത്തിനെ കരുതല്‍

ചോദ്യം: ഒരാള്‍ നിസ്കരിക്കുമ്പോള്‍ മെറ്റാരാള്‍ തുടരുമെന്ന പ്രതീക്ഷയില്‍ ഇമാമത്തിനെ കരുതി നിസ്കാരത്തില്‍ പ്രവേശിച്ചു. പക്ഷേ, പ്രതീക്ഷിച്ചയാള്‍ വന്ന് തുടര്‍ന്നില്ല. അതുപോലെ ഒരാള്‍ സ്വന്തമായി നിസ്കാരത്തില്‍ പ്രവേശിച്ചു. അതിനുശേഷം മെറ്റാരാള്‍ വന്ന് തുടര്‍ന്നു. എന്നാല്‍ ഇമാമിന് ജമാഅത്തിനെ കരുതാമോ? ഈ രണ്ടവസ്ഥയിലും ഇമാമിന് ജമാഅത്തിന്റെ കൂലി കിട്ടുമോ? ഉത്തരം: ഇമാം സലാം വീട്ടുന്നതിന് മുമ്പായി മറ്റൊരാള്‍ വന്ന് തുടര്‍ന്നാല്‍ ജമാഅത്തി ന്റെ പ്രതിഫലം കിട്ടുമെന്ന് കര്‍മശാസ്ത്ര പണ്ഢിതന്മാര്‍ പറഞ്ഞതിനെ ബഹു. ഇബ്നുഹജറും(റ) റംലി(റ)യും ഇപ്രകാരം വിശദീകരിക്കുന്നു. “മേല്‍ പറഞ്ഞതിന്റെ [...]

Read More ..

ഒന്നിലധകം ജുമുഅ

ചോ: ഒരു രാജ്യത്തുള്ള ജനങ്ങള്‍ക്ക് ഒരു പള്ളിയില്‍ സ്ഥല പരിമിതി കാരണം ഒരുമിച്ച്  കൂടാന്‍ ബുദ്ധിമുട്ടായാല്‍ പരിധിയില്‍പെട്ട മറ്റൊരു പള്ളിയില്‍ കൂടി ജുമുഅ: സ്ഥാപിച്ചു കൂടെ? ഉത്തരം: ജുമുഅ: നിര്‍ത്താന്‍ പള്ളിയായിരിക്കല്‍ നിര്‍ബന്ധമില്ലാത്തത് കൊണ്ട് നാടിന്റെ പരിധിയില്‍പെട്ട മൈതാനി പോലെയുള്ളതും എല്ലാവര്‍ക്കും കൂടി ഒരുമിച്ച് കൂടല്‍ സൌ കര്യമുള്ളതുമായ ഒരു സ്ഥലമുണ്ടെങ്കില്‍ രണ്ടാമത്തെ പള്ളിയില്‍ ജുമുഅ: നിര്‍ത്തല്‍ അനുവദനീയമെല്ലന്നും പ്രസ്തുത സ്ഥലത്ത് തന്നെ ജുമുഅ: നിര്‍ത്തേണ്ടതാണെന്നുമാണ് ബഹു: ഇമാം ശാഫിഈ (റ) അടക്കമുള്ള ഭൂരിപക്ഷം  പണ്ഢിതന്മാരും പ്രസ്താവിച്ചിട്ടുള്ളത്. [...]

Read More ..

കൂട്ടപ്രാര്‍ഥന നബി(സ്വ)യുടെ നിത്യപതിവായിരുന്നില്ലെന്ന്!!!!!

നിസ്കാരാനന്തരം കൂട്ടപ്രാര്‍ഥന നടത്തുന്നത് നബി(സ്വ)യുടെ നിത്യപതിവായിരുന്നില്ലെന്ന് അബൂ ഇസ്ഹാഖശ്ശാത്വബിയുടെ അല്‍ ഇഅ്തിസ്വാം 1/456, 457ല്‍ നിന്നുദ്ധരിച്ചുകൊണ്ട് മൌലവിമാര്‍ പറയുന്നു. വിശദീകരിച്ചാലും.??? ഉത്തരം: ഇയാള്‍ മൌലവിമാരെ പോലുള്ള മറ്റൊരാളാണ്. എന്നാല്‍ തന്നെയും പ്രസ്തുത പ്രാര്‍ഥന നബി(സ്വ)യുടെ നിത്യപതിവല്ലെന്നേ പറഞ്ഞിട്ടുള്ളൂ. പാടേ അത് നബിചര്യയല്ലെന്ന് പറഞ്ഞ് നിഷേധിക്കുന്നില്ല. അതുകൊണ്ടുതന്നെ ഇത് സുന്നികള്‍ പതിവാക്കുന്നതിനെ മാത്രമാണ് അദ്ദേഹം തന്റെ അല്‍ ഇഅ്തിസ്വാമില്‍ എതിര്‍ത്തിട്ടുള്ളത്. ഇത് ഇഅ് തിസ്വാം നോക്കിയാല്‍ ഗ്രാഹ്യമാകും. ഇഅ്തിസ്വാമിന്റെ വാക്കുകള്‍ കാണുക. ‘ഉന്‍ദുലിസിലെ ജനങ്ങള്‍ നിത്യമായി പതിവാക്കിപ്പോന്ന നിസ്കാരാനന്തര [...]

Read More ..

വുളൂഅ് മുറിയുന്നതില്‍ അഭിപ്രായഭിന്നത

ചോദ്യം: ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മില്‍ തൊട്ടാല്‍ വുളൂഅ് മുറിയുന്നതിനെ സംബന്ധിച്ച് ഇമാമുകള്‍ക്കിടയില്‍ അഭിപ്രായഭിന്നതയുണ്ടോ? ഉണ്ടെങ്കില്‍ തെളിവുസഹിതം വിശദമായി മറുപടി നല്‍കിയാലും. ഉത്തരം: സ്ത്രീപുരുഷ സ്പര്‍ശനം സംബന്ധിച്ച് ഇമാം നവവി(റ) പറയുന്നത് കാണുക: “അന്യസ്ത്രീ പുരുഷന്മാരുടെ തൊലി തമ്മില്‍ സ്പര്‍ശിച്ചാല്‍ വുളൂഅ് മുറിയുമെന്നാണ് ശാഫികളുടെ മദ്ഹബ്. വികാരത്തോട് കൂടിയോ അല്ലാതെയോ കരുതിക്കൂട്ടിയോ അല്ലാതെയോ എന്ന വ്യത്യാസമില്ല. എന്നാല്‍ മറയോട് കൂടിയാണ് സ്പര്‍ശിച്ചതെങ്കില്‍ വുളഅ് മുറിയുകയില്ല. മറ എത്ര നേരിയതായാലും ശരി. (സ്വഹാബികളും താബിഉകളുമടക്കമുള്ള) ഉമറുബ്നുല്‍ ഖത്വാബ്, അബ്ദുല്ലാഹിബ്നു മസ്ഊദ്, അബ്ദുല്ലാഹിബ്നു [...]

Read More ..

തലപ്പാവണിയല്‍

ചോദ്യം:തലപ്പാവണിയല്‍ സുന്നത്തില്ലെന്നും അതിന് വ്യക്തമായ തെളിവുകളില്ലെന്നും ചിലര്‍ പറയുന്നു. ഇത് ശരിയാണോ? ഉത്തരം: ശരിയല്ല. നബി(സ്വ) തലപ്പാവ് ധരിച്ചിരുന്നതായി ധാരാളം ഹദീസുകളില്‍ വന്നിട്ടുണ്ട്. ഇമാം മുസ്ലിം, അബൂദാവൂദ്, നസാഈ, ഇബ്നുമാജ(റ. ഹും) തുടങ്ങിയവര്‍ ബഹു. അംറുബ്നു ഹുറൈസി(റ)യില്‍ നിന്ന് നിവേദനം. നബി(സ്വ) ഖുത്വുബ നിര്‍വഹിക്കുമ്പോള്‍ കറുത്ത തലപ്പാവണിഞ്ഞിരുന്നു (അത്തര്‍ഖീസുല്‍ ഹബീര്‍ 2/70). ഈ ഹദീസ് ഇബ്നുസഅദ്(റ), ഇബ്നുഅബീശൈബ(റ), അഹ്മദുബ്നു ഹമ്പല്‍(റ) തുടങ്ങിയവരും നിവേദനം ചെയ്തതായി ഇമാം സുയൂത്വി(റ) പറഞ്ഞതിനുശേഷം, നബി(സ്വ)യും ധാരാളം സ്വഹാബാക്കളും മറ്റുള്ളവരും തലപ്പാവണിഞ്ഞിരുന്നതായി വിവിധ [...]

Read More ..

സുന്നിപള്ളികളില്‍ ഖുത്വുബ പരിഭാഷ

ചോദ്യം: ചില സുന്നിപള്ളികളില്‍തന്നെ ജുമുഅ ഖുത്വുബ പരിഭാഷപ്പെടുത്തുന്നു. അതിനു തെളിവായി ചിലര്‍ യുശ്തറത്വു കൌനുഹാ അയ് അല്‍ അര്‍കാനി ദൂന മാ അദാഹാ അറബിയ്യതന്‍ എന്ന വാക്ക് തെളിവായി ഉദ്ധരിക്കുന്നു. ഇതിന്റെ സത്യാവസ്ഥ വ്യക്തമാക്കിയാലും ഉത്തരം: തുഹ്ഫ മിന്‍ഹാജിന്റെ വ്യാഖ്യാനമാണ്. ‘വയുശ്തറത്വു കൌനുഹാ അറബിയ്യതന്‍’ എന്നേ മിന്‍ഹാജിലുള്ളൂ. ഇമാം മഹല്ലി(റ) ഇതിനെ വ്യാഖ്യാനിക്കുന്നത് ഇങ്ങനെയാണ്. ‘ഖുത്വുബ പൂര്‍ണമായും അറബിയിലായിരിക്കല്‍ ശര്‍ത്വാകുന്നു’ (മഹല്ലി 1/278). ഇമാം റാഫിഈ(റ) ശറഹുല്‍ കബീര്‍ 4/579ല്‍ പറയുന്നു. ‘ഖുത്വുബ പൂര്‍ണമായും അറബിയിലായിരിക്കല്‍ നിബന്ധനയാകുന്നു.’ [...]

Read More ..

ഭാര്യഭര്‍ത്താക്കന്മാര്‍ സ്പര്‍ശിച്ചാല്‍

ചോദ്യം: ഒരു സുന്നി പ്രസിദ്ധീകരണത്തിലെ ചോദ്യോത്തര പംക്തിയില്‍ ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മില്‍ തൊട്ടാല്‍ വുളൂഅ് മുറിയുന്നതിനെ സംബന്ധിച്ച് ഇമാമുകള്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസമുണ്ടോ? എന്ന ചോദ്യത്തിനുത്തരമായി എഴുതിയ കൂട്ടത്തില്‍ ബുഖാരി(റ), മുസ്ലിം ആഇശ(റ)യില്‍ നിന്ന് നിവേദനം ചെയ്യുന്ന ഒരു ഹദീസാണ് ഭാര്യഭര്‍ത്താക്കന്മാര്‍ പരസ്പരം സ്പര്‍ശിച്ചാല്‍ വുളൂഅ് മുറിയുകയില്ലെന്ന് പറയുന്ന പണ്ഢിതന്മാരുടെ ലക്ഷ്യമെന്നും ഈ തെളിവ് ബലഹീനമാണെന്നും പറഞ്ഞതിനെ സംബന്ധിച്ച് മുജാഹിദ് മുഖപത്രത്തില്‍ ഇങ്ങനെ കണ്ടു. “മുജാഹിദുകള്‍ മഹാന്മാരെ തള്ളുന്നവരാണെന്ന് പറയുന്ന അതേ ശ്വാസത്തില്‍ തന്നെ ബുഖാരി(റ)യുടെയും മുസ്ലിമി(റ)ന്റെയും ഹദീസുകള്‍ ബലഹീനമാണെന്നു [...]

Read More ..

സ്ത്രീകള്‍് പ്രസംഗിക്കല്‍

ചോദ്യം: ജമല്‍ യുദ്ധത്തില്‍ മഹതിയായ ആഇശ(റ) ഇരു സൈന്യത്തോടും പ്രസംഗിച്ചതായി ഒരു ചരിത്രത്തില്‍ കണ്ടു. ഈ അടിസ്ഥാനത്തില്‍ മുസ്ലിം സ്ത്രീകള്‍ക്ക് പ്രസംഗത്തിനും മറ്റു ദീനീ പ്രചാരണത്തിനും ഇറങ്ങിക്കൂടേ? ഉത്തരം: ഇറങ്ങിക്കൂടാ. മഹതി ആഇശ(റ)യുടെ ചരിത്രത്തില്‍ സ്ത്രീകളെ എഴുന്നള്ളിക്കുന്നവര്‍ക്ക് ഒരു തെളിവുമില്ല. ഇമാം ഖുര്‍തുബി(റ) പറയുന്നു: “ബഹു. സഅ്ലബ(റ) യും മറ്റും നിവേദനം ചെയ്യുന്നു. നിങ്ങള്‍ നിങ്ങളുടെ വീടിന്റെ ഉള്ളില്‍ അടങ്ങിയൊതുങ്ങിയിരിക്കുക എന്ന ആശയം വരുന്ന സൂറഃ അഹ്സാബിലെ സൂക്തം ആഇശ(റ) ഓതുമ്പോള്‍ തന്റെ മുഖമക്കന നനയും വിധം [...]

Read More ..