ചോ: ഒരു രാജ്യത്തുള്ള ജനങ്ങള്‍ക്ക് ഒരു പള്ളിയില്‍ സ്ഥല പരിമിതി കാരണം ഒരുമിച്ച് കൂടാന്‍ ബുദ്ധിമുട്ടായാല്‍ പരിധിയില്‍പെട്ട മറ്റൊരു പള്ളിയില്‍ കൂടി ജുമുഅ: സ്ഥാപിച്ചു കൂടെ?
ഉത്തരം: ജുമുഅ: നിര്‍ത്താന്‍ പള്ളിയായിരിക്കല്‍ നിര്‍ബന്ധമില്ലാത്തത് കൊണ്ട് നാടിന്റെ പരിധിയില്‍പെട്ട മൈതാനി പോലെയുള്ളതും എല്ലാവര്ക്കും കൂടി ഒരുമിച്ച് കൂടല്‍ സൌ കര്യമുള്ളതുമായ ഒരു സ്ഥലമുണ്ടെങ്കില്‍ രണ്ടാമത്തെ പള്ളിയില്‍ ജുമുഅ: നിര്‍ത്തല്‍ അനുവദനീയമെല്ലന്നും പ്രസ്തുത സ്ഥലത്ത് തന്നെ ജുമുഅ: നിര്‍ത്തേണ്ടതാണെന്നുമാണ് ബഹു: ഇമാം ശാഫിഈ (റ) അടക്കമുള്ള ഭൂരിപക്ഷം പണ്ഢിതന്മാരും പ്രസ്താവിച്ചിട്ടുള്ളത്. എന്നിരിക്കെ പ്രസ്തുത പള്ളിയില്‍ ജുമുഅ: സ്ഥാപിതമായാല് രണ്ട് ജുമുഅ:യില്‍ നിന്നും തക്ബീറത്തുല് ഇഹ്റാം കൊണ്ട് മുന്കടന്നത് മാത്രമാണ് സാധുവാകുന്നത് (അല്‍ ഫതാവല്‍ കുബ്റ: വാ:1, പേ:250, ഇത് പോലെ തുഹ്ഫ വാ: 2, പേ: 426 ലും പ്രസ്താവിച്ചിട്ടുണ്ട്).
എല്ലാവര്ക്കും ഒരുമിച്ച് കൂടാന്‍ സൌകര്യമുെള്ളാരു സ്ഥലം നാട്ടിന്റെ പരിധിക്കുള്ളില്‍ കിട്ടിയിെല്ലങ്കില് പരിധിയില്‍പെട്ട മറ്റൊരു പള്ളിയില്‍ കൂടി ജുമുഅ: സ്ഥാപിക്കാമെന്ന് ഉപര്യുക്ത വിശദീകരണത്തില്‍ നിന്ന് വ്യക്തമായി.
RELATED ARTICLE