Click to Download Ihyaussunna Application Form
 

 

ഫതാവാ

തസ്ബീഹ് നിസ്കാരത്തില്‍ ജമാഅത്

ചോദ്യം: തസ്ബീഹ് നിസ്കാരം ജമാഅതായി നിസ്കരിക്കുന്നതിന്റെ നിയമമെന്ത്? അനുവദനീയമാണെങ്കില്‍ തന്നെ ഫാതിഹയും മറ്റും ഇമാമ് വഹിക്കുമോ? ഉത്തരം: തസ്ബീഹ് നിസ്കാരത്തിന് ജമാഅത് സുന്നത്തില്ല. ഫത്ഹുല്‍ മുഈന്‍ പറയുന്നത് കാണുക: “സുന്നത്ത് നിസ്കാരം രണ്ടിനമാണ്. ജമാഅത് സുന്നത്തുള്ളതും ഇല്ലാത്തതും. റവാതിബ്, വിത്റ്, ളുഹാ, തഹിയ്യത്, തസ്ബീഹ് തുടങ്ങിയവ ജമാഅത് സുന്നത്തില്ലാത്തവയില്‍ പെടും” (ഫത്ഹുല്‍ മുഈന്‍ പേജ് 102- 109). ഇതു സംബന്ധമായി ഇമാംകുര്‍ദി(റ)യോട് ചോദ്യം വന്നപ്പോള്‍ അവിടുന്ന് മറുപടി പറഞ്ഞതിപ്രകാരമാണ്. “തസ്ബീഹ് നിസ്കാരം ജമാഅത് സുന്നത്തുള്ളവയില്‍ പെട്ടതല്ല. ഇമാം [...]

Read More ..

ടേപ്പ് റിക്കാര്‍ഡ് വഴി നബി(സ്വ)യുടെ പേര് കേള്‍ക്കുമ്പോള്‍ സ്വലാത്ത്

ചോദ്യം: ടേപ്പ് റിക്കാര്‍ഡ് വഴി നബി(സ്വ)യുടെ പേര് കേള്‍ക്കുമ്പോള്‍ സ്വലാത്ത് ചൊല്ല ല്‍ സുന്നത്തുണ്ടോ? ഉത്തരം: നബി(സ്വ)യുടെ പേര് പറയപ്പെടുന്നത് കേള്‍ക്കുമ്പോള്‍ സ്വലാത്ത്  ചൊല്ലല്‍ സുന്നത്താണെന്ന അടിസ്ഥാനത്തില്‍ ടേപ്പിലൂടെ കേള്‍ക്കുമ്പോള്‍ സുന്നത്താവുന്നതല്ല. കാരണം ടേപ്പിലൂടെ കേള്‍ക്കുന്ന ശബ്ദത്തെ കുറിച്ച് ‘പറയപ്പെടുക’ എന്ന് പ്രയോഗിക്കാവുന്നതല്ല. ഹദീസിലും മറ്റും വന്നത് നബി(സ്വ)യുടെ പേര് പറയപ്പെടുന്നത് കേള്‍ക്കുമ്പോള്‍ സ്വലാത് ചൊല്ലല്‍ സുന്നത്താണെന്നാണ്. സ്വലാത്ത് ഉപേക്ഷിക്കുന്നത് സംബന്ധിച്ച് ഇബ്നുഹജര്‍(റ) എഴുതുന്നത് കാണുക: “അറുപതാമത്തെ പാപം നബി(സ്വ)യെ പറയപ്പെടുന്നത് കേള്‍ക്കുന്ന നേരത്ത് സ്വലാത് ഉപേക്ഷിക്കലാകുന്നു. [...]

Read More ..

സുബ്ഹി നിസ്കാരത്തില്‍ ഖുനൂത് ഓതല്‍

ചോദ്യം: സ്വുബ്ഹി നിസ്കാരത്തില്‍ നിരന്തരമായി ഖുനൂത് ഓതല്‍ നബിചര്യയല്ലെന്നും ഒരു മാസക്കാലം ഖുനൂത് ഓതി പിന്നീട് അത് ഉപേക്ഷിക്കുകയാണ് നബി(സ്വ) ചെയ്തതെ ന്നുമുള്ള വാദത്തെ കുറിച്ചെന്തു പറയുന്നു? ഉത്തരം: ഇമാം നവവി(റ) പറയുന്നു: “സ്വുബ്ഹി നിസ്കാരത്തില്‍ ഖുനൂത് ഓതുന്നത് നബിചര്യയാണ്. അനസി(റ)ല്‍ നിന്ന് സ്വഹീഹായി വന്ന ഹദീസിന് വേണ്ടിയാണത്. അവര്‍ പറഞ്ഞു: നിശ്ചയം, നബി(സ്വ) ഈ ലോകത്തോട് വിടപറയുന്നതുവരെ സ്വുബ്ഹി നിസ്കാരത്തില്‍ ഖുനൂത് ഓതിയിരുന്നു. ഇമാം ഹാകിം(റ) കിതാബുല്‍ അര്‍ബഈനില്‍ ഇത് നിവേദനം ചെയ്യുകയും സ്വഹീഹാണെന്ന് പ്രഖ്യാപിക്കുകയും [...]

Read More ..

സ്ത്രീകള്‍ മൈതാനത്ത് പോയി നിസ്കരിക്കല്‍

ചോദ്യം: ഭര്‍ത്താവ് ഇമാമായി നിന്ന് ഭാര്യയും ഭര്‍ത്താവുമൊന്നിച്ച് നിസ്കരിക്കുന്നത് ശരിയാണോ? സ്ത്രീകള്‍ക്ക് പെരുന്നാള്‍ ദിവസം പള്ളിയിലോ മൈതാനത്തോ പോയി നിസ്കരിക്കാമോ? ഉത്തരം: ഭര്‍ത്താവ് ഇമാമായിക്കൊണ്ട് ഭാര്യാഭര്‍ത്താക്കന്മാര്‍ ജമാഅത്തായി നിസ്കരിക്കാമെന്ന് മാത്രമല്ല, അതിന് ജമാഅത്തിന്റെ ശ്രേഷ്ഠത ലഭിക്കുന്നതും അതുകൊണ്ടുത ന്നെ തനിച്ച് നിസ്കരിക്കുന്നതിനെക്കാള്‍ ഇരുപത്തിയേഴ് ഇരട്ടി പുണ്യമുള്ളതുമാകുന്നു (നിഹായ 2/140). (പെരുന്നാള്‍ ദിവസമായാലും അല്ലെങ്കിലും പള്ളിയിലേക്കായാലും അല്ലെങ്കിലും) പരപുരുഷന്മാര്‍ പങ്കെടുക്കുന്ന ജമാഅത്തുകള്‍ക്ക് സ്ത്രീ പങ്കെടുക്കുന്നതുകൊണ്ട് നാശം ഭയപ്പെടുമ്പോള്‍ ആ ജമാഅത്തുകള്‍ക്ക് വേണ്ടി അവര്‍ പുറപ്പെടുന്നതും അതിനവര്‍ക്ക് സ മ്മതം [...]

Read More ..

ഖളാഉല്‍ ഹാജതിന്റെ നിസ്കാരം

ചോദ്യം: ഖുത്വുബിയ്യത്തിനോടനുബന്ധിച്ച് പന്ത്രണ്ട് റക്അത് നിസ്കരിക്കണമെന്നും ഓരോ റക്അതിലും ഫാതിഹക്ക് ശേഷം സൂറതുല്‍ ഇഖ്ലാസ്വ് ഓതണമെന്നും ഖുത്വുബിയ്യത്തിന്റെ രചയിതാവായ ബഹു. സ്വദഖതുല്ലാഹില്‍ ഖാഹിരി(റ) പറഞ്ഞിട്ടുണ്ടല്ലോ. ഈ നിസ്കാരം ഏതാണ്. ഇതിന് എന്താണ് നിയ്യത്ത് ചെയ്യേണ്ടത്. ഈ നിസ്കാരത്തിന് ഇസ്ലാമില്‍ വല്ല തെളിവുമുണ്ടോ? ഉത്തരം: ഈ നിസ്കാരം സ്വലാതുല്‍ ഹാജത് എന്ന പേരിലറിയപ്പെടുന്ന നിസ്കാരമാണ്. ഇത് പന്ത്രണ്ട് റക്അതാണെന്നും ഓരോ റക്അതിലും ഫാതിഹക്ക് ശേഷം സൂറതുല്‍ ഇഖ്ലാസ്വും ആയതുല്‍ കുര്‍സിയ്യും ഓതേണ്ടതാണെന്നും ഇമാം ഗസ്സാലി(റ) പറഞ്ഞിട്ടുണ്ട് (ശറഹു ബാ [...]

Read More ..

ഊഹിച്ചു പറഞ്ഞാല്‍ പോര

ചോദ്യം: ‘നബി(സ്വ) നിസ്കാരാനന്തരം ഞങ്ങളിലേക്ക് തിരിഞ്ഞിരിക്കാറുണ്ടായിരുന്നു’ എന്ന ഹദീസിന്റെ വ്യാഖ്യാനത്തില്‍ ഇബ്നുഹജര്‍(റ) ഫത്ഹുല്‍ബാരിയില്‍ പറഞ്ഞതായി ഒരു മൌലവി ഉദ്ധരിക്കുന്നു. മഅ്മൂമുകളിലേക്ക് മുഖം തിരിച്ചിരിക്കുന്നതിന്റെ ഉദ്ദേശ്യം അവര്‍ക്കാവശ്യമുള്ള കാര്യങ്ങള്‍ പഠിപ്പിച്ചുകൊടുക്കാന്‍ വേണ്ടിയാണ് (ഫത് ഹുല്‍ ബാരി വാള്യം 2). കൂട്ടപ്രാര്‍ഥന നടത്താന്‍ വേണ്ടിയായിരുന്നുവെങ്കില്‍ അതിന് തെളിവു വേണം. ഊഹിച്ചു പറഞ്ഞാല്‍ പോര. ഉത്തരം: ഊഹിച്ച് പറയുകയല്ല. തെളിവുണ്ട്. പ്രസ്തുത ഹദീസിന്റെ വ്യാഖ്യാനത്തില്‍ ഇബ്നുഹജര്‍(റ) പറഞ്ഞതായി മൌലവി ഉദ്ധരിച്ച ഉദ്ധരണി ഒരഭിപ്രായമായിട്ട് മാത്രം രേഖപ്പെടുത്തിയതാണ് ഫത്ഹുല്‍ ബാരിയില്‍. അതുകൊണ്ടുതന്നെ പ്രസ്തുത [...]

Read More ..

തക്ബീറതുല്‍ ഇഹ്റാമിന് ശേഷം രണ്ട് കൈ നെഞ്ചിന്മേല്‍ വെക്കല്‍

ചോദ്യം: തക്ബീറതുല്‍ ഇഹ്റാമിന് ശേഷം രണ്ട് കൈ നെഞ്ചിന്മേല്‍ വെക്കണമെന്നതിന് ഉദ്ധരിക്കപ്പെടുന്ന ഹദീസ് ബലഹീനമാണോ? നെഞ്ചിന് താഴെയും പൊക്കിളിന് മേ ലെയുമായി വെക്കണമെന്ന് സുന്നികള്‍ പറയുന്നതിന് പ്രബലമായ വല്ല ഹദീസുമു ണ്ടോ? ‘അലാ സ്വദ്രിഹി’ എന്ന ഹദീസ് ഇതിന് തെളിവായി ഉദ്ധരിക്കാമോ? ഉത്തരം: വാഇലുബ്നു ഹുജ്റി(റ)ല്‍ നിന്ന് ഇബ്നു ഖുസൈമ(റ) നിവേദനം ചെയ്യുന്ന ഒരു ഹദീസാണ് നെഞ്ചിനു മുകളില്‍ കൈ വെക്കണമെന്ന് വാദിക്കുന്നവര്‍ അവലംബമാക്കിയിട്ടുള്ളത്. വാഇലുബ്നു ഹുജ്ര്‍(റ) പറയുന്നു: “നബി(സ്വ)യുടെ കൂടെ നിസ്കരിച്ചപ്പോള്‍ നബി(സ്വ) വലതുകൈ ഇടതുകയ്യിന്മേല്‍ [...]

Read More ..

നബി(സ്വ)യുടെ മാതൃക

ചോദ്യം: നബി(സ്വ)യുടെ മാതൃക എന്ന ശീര്‍ഷകത്തില്‍ ഒരു മൌലവി എഴുതുന്നു: “നിസ്കാരാനന്തരം ‘അല്ലാഹുമ്മ അന്‍തസ്സലാം വമിന്‍കസ്സലാം’ എന്നുതുടങ്ങുന്ന ദിക്റ് ചൊല്ലുന്ന സമയമല്ലാതെ നബി(സ്വ) ഇരിക്കാറുണ്ടായിരുന്നില്ലെന്ന് ഇമാം മുസ്ലിം(റ) നിവേദനം ചെയ്തിട്ടുണ്ട്.” ഒന്ന് വിശദീകരിച്ചാലും. ഉത്തരം: ഹാഫിള് ഇബ്നുഹജര്‍(റ) ബാബു ദുആഇ ബഅ്ദസ്സ്വലാത് എന്ന ബുഖാരിയി ലെ അധ്യായം വിശദീകരിച്ച് കൊണ്ട് പറയുന്നു: “ഇമാം മുസ്ലിം(റ) ഉദ്ധരിച്ച പ്രസ്തുത ഹദീസ് ആധാരമാക്കി നിസ്കാരാനന്തരം ദുആ സുന്നത്തില്ല എന്ന വാദത്തെ റദ്ദുചെയ്യാന്‍ വേണ്ടിയാണ് ഈ അധ്യായം തന്നെ ഇമാം ബുഖാരി [...]

Read More ..

ഇമാം സലാം വീട്ടിയാലുടന്‍ മുസ്വല്ലയില്‍ നിന്നെഴുന്നേറ്റ് പോകണം

ചോദ്യം: ഇമാം സലാം വീട്ടിയാലുടന്‍ മുസ്വല്ലയില്‍ നിന്നെഴുന്നേറ്റ് പോകണമെന്നും പി ന്നെയും അവിടെ ചടഞ്ഞിരിക്കുന്നത് ശരിയല്ലെന്നും ചിലര്‍ പറയുന്നു. ഇത് ശരിയാണോ? നിസ്കാരാനന്തരം ഇമാമ് ദുആ ചെയ്യുകയും മഅ്മൂമുകള്‍ ആമീന്‍ പറയുകയും ചെയ്യുന്ന ഇന്നത്തെ സമ്പ്രദായം നബി(സ്വ)യുടെ കാലത്തുണ്ടായിരുന്നില്ലെ? നിസ്കാരശേഷമുള്ള കൂട്ടപ്രാര്‍ഥനക്ക് യാതൊരു അടിസ്ഥാനവുമില്ലെന്ന വാദം ശരിയാണോ? ഈ പ്രശ്നത്തില്‍ വല്ല ആയത്തോ ഹദീസോ ഉണ്ടോ? ഇമാം പ്രാര്‍ഥിക്കുമ്പോള്‍ മഅ്മൂം ആമീന്‍ പറയുന്നത് ക്രിസ്ത്യന്‍ സ്വഭാവമാണെന്ന ചിലരുടെ വാദത്തെ സംബന്ധിച്ചെന്തു പറയുന്നു? ഉത്തരം: : “നിങ്ങള്‍ നിസ്കാരം [...]

Read More ..

കൂട്ടപ്രാര്‍ഥന

ചോദ്യം: നബി(സ) ജമാഅത്ത് നിസ്കാരത്തിനുശേഷം കൂട്ടപ്രാര്‍ഥന നടത്തിയതിന് വല്ല പ്രബലമായ ഹദീസും തെളിവുണ്ടോ? ഉത്തരം: അഹ്ലുല്‍ ഹദീസുകാരനായ മുബാറക് ഫൂരി എഴുതുന്നു: “ഫര്‍ള് നിസ്കാരാനന്തരം ഇരുകരങ്ങളുമുയര്‍ത്തി ഇമാമ് പ്രാര്‍ഥിക്കുകയും പിന്നിലുള്ള മഅ്മൂമുകള്‍ കരങ്ങളുയര്‍ത്തിക്കൊണ്ട് ആമീന്‍ പറയുകയും ചെയ്യുന്നത് സംബന്ധിച്ച് ഈ കാലഘട്ടത്തിലെ ഹദീസ് പണ്ഢിതന്മാര്‍ അഭിപ്രായ വ്യത്യാസത്തിലായിട്ടുണ്ട്. അത് അനുവദിച്ചുകൂടെന്നാണ് ചിലര്‍ പറയുന്നത്. സ്വഹീഹായ പരമ്പരയിലൂടെ നബി(സ്വ)യില്‍ നിന്ന് അത് സ്ഥിരപ്പെട്ടിട്ടില്ലെന്നും അതുകൊണ്ടുതന്നെ അത് ബിദ്അത്താണെന്നുമാണ് അവരുടെ ധാരണ. എന്നാല്‍ അത് അനുവദനീയമാണെന്ന് പറയുന്നവര്‍ അഞ്ച് ഹദീസുകള്‍ [...]

Read More ..
1 2 3 7