Click to Download Ihyaussunna Application Form
 

 

സ്ത്രീകള്‍് പ്രസംഗിക്കല്‍

ചോദ്യം:

ജമല്‍ യുദ്ധത്തില്‍ മഹതിയായ ആഇശ(റ) ഇരു സൈന്യത്തോടും പ്രസംഗിച്ചതായി ഒരു ചരിത്രത്തില്‍ കണ്ടു. ഈ അടിസ്ഥാനത്തില്‍ മുസ്ലിം സ്ത്രീകള്‍ക്ക് പ്രസംഗത്തിനും മറ്റു ദീനീ പ്രചാരണത്തിനും ഇറങ്ങിക്കൂടേ?

ഉത്തരം:

ഇറങ്ങിക്കൂടാ. മഹതി ആഇശ(റ)യുടെ ചരിത്രത്തില്‍ സ്ത്രീകളെ എഴുന്നള്ളിക്കുന്നവര്‍ക്ക് ഒരു തെളിവുമില്ല. ഇമാം ഖുര്‍തുബി(റ) പറയുന്നു: “ബഹു. സഅ്ലബ(റ) യും മറ്റും നിവേദനം ചെയ്യുന്നു. നിങ്ങള്‍ നിങ്ങളുടെ വീടിന്റെ ഉള്ളില്‍ അടങ്ങിയൊതുങ്ങിയിരിക്കുക എന്ന ആശയം വരുന്ന സൂറഃ അഹ്സാബിലെ സൂക്തം ആഇശ(റ) ഓതുമ്പോള്‍ തന്റെ മുഖമക്കന നനയും വിധം കരയാറുണ്ടായിരുന്നു. ബഹു. ഇബ്നുഅത്വിയ്യ(റ) പറയുന്നു. ജമല്‍ യുദ്ധവേളയില്‍ വീട്ടില്‍ നിന്നിറങ്ങി യാത്ര ചെയ്ത ആലോചനയായിരുന്നു ഈ സൂക്തമോതുമ്പോള്‍ കരയാനുള്ള കാരണം. അതുകൊണ്ടാണ് ബഹു. അമ്മാര്‍(റ) അവരോടിങ്ങനെ പറഞ്ഞത്. “നിശ്ചയം വീട്ടില്‍ അടങ്ങിയൊതുങ്ങി ഇരിക്കാനായിരുന്നില്ലെ അല്ലാഹു നിങ്ങളോട് നിര്‍ദ്ദേശിച്ചത്. ഖുര്‍ആനിന്റെ ഖണ്ഢിതമായ പ്രസ്താവനക്ക് വിരുദ്ധം ചെയ്യുക പോലെയുള്ള അനീതി ആഇശ(റ) ചെയ്തുവെന്ന് റാഫിളിയ്യാക്കള്‍ ഈ സംഭവം ആയുധമാക്കി ഉല്‍ഘോഷിക്കാറുണ്ട്. എന്നാല്‍ യഥാര്‍ഥത്തില്‍ ആഇശ(റ) ഇതില്‍ കുറ്റക്കാരിയല്ല. കാരണം വീട്ടില്‍ അടങ്ങിയൊതുങ്ങിയിരിക്കാന്‍ അല്ലാഹു കല്‍പ്പിച്ച പോലെ മുസ്ലിംകളില്‍ രണ്ട് വിഭാഗത്തിനിടയില്‍ കുഴപ്പമുണ്ടായാല്‍ അത് മസ്്വലഹത്താക്കാനും അല്ലാഹു കല്‍പ്പിച്ചിട്ടുണ്ട്. ഈ ശാസനയില്‍ സ്ത്രീ പുരുഷ വ്യത്യാസമില്ല. ജമല്‍ യുദ്ധത്തില്‍ കുഴപ്പം വര്‍ധിച്ചപ്പോള്‍ ജനങ്ങളില്‍ നെല്ലാരു വിഭാഗം കുഴപ്പശമനത്തിന് ആഇശ(റ) സമീപിക്കുകയല്ലാതെ നിര്‍വാഹമില്ലെന്ന് മനസ്സിലാക്കുകയും ആഇശ(റ)യുടെ അരികില്‍ ചെന്ന് കാര്യങ്ങള്‍ ബോധിപ്പിച്ചു പുറപ്പെടാന്‍ ആവശ്യപ്പെടുകയും ചെയ്തപ്പോള്‍ പ്രശ്ന ശാന്തിക്ക് പുറപ്പെടലല്ലാതെ വഴിയില്ലെന്ന് മനസ്സിലാക്കി മഹതി പുറപ്പെട്ടു. വീട്ടില്‍ അടങ്ങിയൊതുങ്ങി ഇരിക്കാനുള്ള കല്‍പ്പനയെക്കാള്‍ കുഴപ്പം അവസാനിപ്പിക്കാനുള്ള കല്‍പ്പനക്ക് മുന്‍ഗണന നല്‍കുകയായിരുന്നു മഹതി. യുദ്ധത്തിന് പുറപ്പെട്ടതായിരുന്നില്ല. എങ്കിലും ഖുര്‍ആനിന്റെ അടങ്ങിയൊതുങ്ങിയിരിക്കാനുള്ള കല്‍പ്പന ആ സൂക്തമോതുമ്പോള്‍ ഓര്‍മ വരുന്നത് കൊണ്ടായിരുന്നു അവിടുന്ന് കരഞ്ഞിരുന്നത്” (ഇമാം ഖുര്‍ത്വുബി(റ)യുടെ അല്‍ ജാമിഉ ലി അഹ്കാമില്‍ ഖുര്‍ആന്‍ 14/118).

ഇത്രയും വിശദീകരിച്ചതില്‍ നിന്ന് ഈ സംഭവം ആസ്പദമാക്കി സ്ത്രീകള്‍ക്ക് പ്രസംഗത്തിനും മറ്റും പോകാമെന്ന് പറയുന്നത് അജ്ഞതയാണെന്ന് വ്യക്തമായി.


RELATED ARTICLE

 • തസ്ബീഹ് നിസ്കാരത്തില്‍ ജമാഅത്
 • ടേപ്പ് റിക്കാര്‍ഡ് വഴി നബി(സ്വ)യുടെ പേര് കേള്‍ക്കുമ്പോള്‍ സ്വലാത്ത്
 • സുബ്ഹി നിസ്കാരത്തില്‍ ഖുനൂത് ഓതല്‍
 • സ്ത്രീകള്‍ മൈതാനത്ത് പോയി നിസ്കരിക്കല്‍
 • ഖളാഉല്‍ ഹാജതിന്റെ നിസ്കാരം
 • ഊഹിച്ചു പറഞ്ഞാല്‍ പോര
 • തക്ബീറതുല്‍ ഇഹ്റാമിന് ശേഷം രണ്ട് കൈ നെഞ്ചിന്മേല്‍ വെക്കല്‍
 • നബി(സ്വ)യുടെ മാതൃക
 • ഇമാം സലാം വീട്ടിയാലുടന്‍ മുസ്വല്ലയില്‍ നിന്നെഴുന്നേറ്റ് പോകണം
 • കൂട്ടപ്രാര്‍ഥന
 • ജുമുഅക്ക് മുമ്പ് സുന്നത്ത് നിസ്കാരം
 • ജുമുഅയും പെരുന്നാളും
 • ഇഅ്തിദാലില്‍ കൈ നെഞ്ചിന് താഴെ വെക്കല്‍
 • അവരാരെങ്കിലും ഖുനൂത് ഓതാറുണ്ടായിരുന്നോ?
 • ആരോ നിര്‍മിച്ച നബിവചനം
 • മഅ്മൂമുകള്‍ ആമീന്‍ പറയല്‍
 • ആമീന്‍ പറഞ്ഞിരുന്നുവെന്നതിന് ഹദീസില്‍ തെളിവില്ല
 • തറപ്രസംഗം
 • സ്ത്രീകള്‍ ഖബര്‍ സിയാറത്ത് ചെയ്യല്‍
 • നബി(സ്വ)യും സ്വഹാബത്തും ദിക്റ് ചൊല്ലാറുണ്ടായിരുന്നോ?
 • മയ്യിത്ത് കൊണ്ടുപോകുമ്പോള്‍ ദിക്റ് ചൊല്ലല്‍
 • മആശിറ വിളി
 • ജാറം മൂടല്‍
 • ഖബറിന്മേല്‍ ചെടി കുത്തല്‍
 • അര്‍കാനുകളും അനുബന്ധങ്ങളും അറബിയിലാകല്‍
 • അനുബന്ധങ്ങള്‍ പരിഭാഷപ്പെടുത്തിക്കൂടേ ???
 • മൈക്ക് കെട്ടി അനൌണ്‍സ് ചെയ്യല്‍
 • മകന്റെ ഭാര്യയെ തൊട്ടാല്‍
 • അഊദു ആയതാണോ
 • സ്ത്രീയുടെ ഔറത്ത്
 • സ്ത്രീ ബാങ്ക് വിളിച്ചാല്‍
 • മഖ്ബറയില്‍ വെച്ച് നിസ്കരിക്കല്‍
 • തുടരുമെന്ന പ്രതീക്ഷയില്‍ ഇമാമത്തിനെ കരുതല്‍
 • ഒന്നിലധകം ജുമുഅ
 • കൂട്ടപ്രാര്‍ഥന നബി(സ്വ)യുടെ നിത്യപതിവായിരുന്നില്ലെന്ന്!!!!!
 • വുളൂഅ് മുറിയുന്നതില്‍ അഭിപ്രായഭിന്നത
 • തലപ്പാവണിയല്‍
 • സുന്നിപള്ളികളില്‍ ഖുത്വുബ പരിഭാഷ
 • ഭാര്യഭര്‍ത്താക്കന്മാര്‍ സ്പര്‍ശിച്ചാല്‍
 • സ്ത്രീകള്‍് പ്രസംഗിക്കല്‍
 • ഖബര്‍ ചുംബിക്കല്‍
 • മഅ്മൂമ് നിസ്കാരം ദീര്‍ഘിപ്പിക്കല്‍
 • ബാങ്ക് കോഴി കൂകുന്നത്
 • ജുമുഅക്ക് ശേഷം ഏഴ് ഫാതിഹ
 • ജുമുഅ പിരിയുന്നതിന് മുമ്പ് ളുഹ്റ് നിസ്കരിക്കല്‍
 • പള്ളി ജമാഅത്തിനുവേണ്ടി വിളിച്ച ബാങ്ക്
 • നബി(സ്വ) ചെയ്തിട്ടില്ലാത്ത സുന്നത്ത്
 • മരിച്ചവര്‍വരുടെ കേള്‍വിശക്തി
 • ഖത്തപ്പുര കെട്ടലും ജമാഅത് ഒഴിവാക്കലും
 • കല്ലുവെച്ച നുണ
 • ജമാഅത്ത് നിസ്കാരം
 • ഫാതിഹ അറിയാത്ത ഇമാമം
 • മുഅദ്ദിന്‍ ബിലാല്‍(റ)ന്റെ പരമ്പരയില്‍
 • രക്തം പുറപ്പെട്ടാല്‍ കുളിക്കണമോ
 • ബാങ്കുവിളിച്ചവന്‍ ഇമാമത്ത് നില്‍ക്കല്‍
 • ബാങ്കിനു മുമ്പ് സ്വലാത്ത് ചൊല്ലല്‍
 • ‘അല്‍ ഫറാഇദി’ല്‍ കൈമുട്ട്
 • അസ്സ്വലാത ജാമിഅ
 • ഏറ്റവും ശ്രേഷ്ഠമായത് എഴുന്നേറ്റ് പോകല്‍
 • മനുഷ്യന് അവന്റെ പ്രയത്നം മാത്രം
 • ജന്തുക്കളുടെ അണ്ഡകോശങ്ങള്‍ എടുക്കാമോ?
 • ബിദ്അത്ത്