Click to Download Ihyaussunna Application Form
 

 

സുന്നിപള്ളികളില്‍ ഖുത്വുബ പരിഭാഷ

ചോദ്യം:

ചില സുന്നിപള്ളികളില്‍തന്നെ ജുമുഅ ഖുത്വുബ പരിഭാഷപ്പെടുത്തുന്നു. അതിനു തെളിവായി ചിലര്‍ യുശ്തറത്വു കൌനുഹാ അയ് അല്‍ അര്‍കാനി ദൂന മാ അദാഹാ അറബിയ്യതന്‍ എന്ന വാക്ക് തെളിവായി ഉദ്ധരിക്കുന്നു. ഇതിന്റെ സത്യാവസ്ഥ വ്യക്തമാക്കിയാലും

ഉത്തരം:

തുഹ്ഫ മിന്‍ഹാജിന്റെ വ്യാഖ്യാനമാണ്. ‘വയുശ്തറത്വു കൌനുഹാ അറബിയ്യതന്‍’ എന്നേ മിന്‍ഹാജിലുള്ളൂ. ഇമാം മഹല്ലി(റ) ഇതിനെ വ്യാഖ്യാനിക്കുന്നത് ഇങ്ങനെയാണ്. ‘ഖുത്വുബ പൂര്‍ണമായും അറബിയിലായിരിക്കല്‍ ശര്‍ത്വാകുന്നു’ (മഹല്ലി 1/278).

ഇമാം റാഫിഈ(റ) ശറഹുല്‍ കബീര്‍ 4/579ല്‍ പറയുന്നു. ‘ഖുത്വുബ പൂര്‍ണമായും അറബിയിലായിരിക്കല്‍ നിബന്ധനയാകുന്നു.’

ഇതില്‍ നിന്ന് ഖുത്വുബ സാധുവാകണമെങ്കില്‍ അനുബന്ധങ്ങളും അറബിയിലായിരിക്കല്‍ നിബന്ധനയാണെന്ന് തോന്നാന്‍ അവകാശമുണ്ട്. യഥാര്‍ഥത്തില്‍ ഖുത്വുബയിലെ അവിഭാജ്യഘടകങ്ങള്‍ക്കിടയില്‍ സമയം ദീര്‍ഘമാകാതെ അനുബന്ധങ്ങള്‍ അനറബിയിലാകല്‍ കൊണ്ട് ഖുത്വുബ അസാധുവാകുന്നില്ല. (ഹാശിയതുന്നിഹായ 2/317 നോക്കുക).

ഇനി അനുബന്ധങ്ങള്‍ പാടേ ഉപേക്ഷിച്ചാലും ഖുത്വുബ സാധുവാകുന്നതാണ്. ഉപര്യുക്ത ആ തോന്നല്‍ (അനുബന്ധങ്ങള്‍ അറബിയിലാകല്‍ നിബന്ധനയാണെന്നത്) റദ്ദുചെയ്യാന്‍ വേണ്ടിയാണ് തുഹ്ഫയിലും മറ്റും അയ് അല്‍ അര്‍കാനി ദൂനമാ അദാഹാ (അതായത് അവിഭാജ്യഘടകങ്ങള്‍ അറബിയിലാകല്‍ നിബന്ധനയാണെന്നുദ്ദേശ്യം. എന്നല്ലാതെ അനുബന്ധങ്ങളും അറബിയിലാകല്‍ നിബന്ധനയാണെന്നല്ല) എന്നുപറഞ്ഞത്.

അപ്പോള്‍ ഇമാം റാഫിഈ(റ)യും ഇമാം മഹല്ലി(റ)യും ഖുത്വുബ പൂര്‍ണമായും അറബിയിലാകല്‍ നിബന്ധനയാണെന്ന് പറഞ്ഞതിന്റെ താത്പര്യം ഖുത്വുബയുടെ അവിഭാജ്യ ഘടകങ്ങള്‍ അറബിയിലായിരിക്കല്‍ ഖുത്വുബയുടെ സാധുതക്ക് നിബന്ധനയായത് പോലെ അനുബന്ധങ്ങള്‍ അറബിയിലായിരിക്കല്‍ അവകളെ ഖുത്വുബയുടെ അനുബന്ധങ്ങളായി പരിഗണിക്കാനുള്ള നിബന്ധനയാണെന്നാണ്. അല്ലാതെ ഖുത്വുബ സാധുവാകാന്‍ അനുബന്ധങ്ങള്‍ അറബിയിലായിരിക്കണമെന്നോ അനുബന്ധങ്ങള്‍ തന്നെ വേണമെന്നോ അല്ല. എങ്കിലും അനുബന്ധങ്ങള്‍ അനറബിയില്‍ കൊണ്ടുവരല്‍ ഹറാമാണ്. കാരണം ശര്‍ത്വില്ലാതെ ഏത് ആരാധനയും അനുഷ്ഠിക്കല്‍ ഹറാമാണ് (ഇഹ്കാമുല്‍ അഹ്കാം 2/10).

ഉദാഹരണമായി വുളൂഇന്റെ അവിഭാജ്യഘടകങ്ങളില്‍ പെട്ടതല്ല മുന്‍കൈ കഴുകല്‍. സു ന്നത്ത് മാത്രമാണ്. എങ്കിലും ആ സുന്നത്ത് സുന്നത്തായി പരിഗണിക്കണമെങ്കില്‍ അതിനുപയോഗിക്കുന്ന വെള്ളം ത്വഹൂറാകണമെന്ന നിബന്ധനയുണ്ട്. പ്രത്യുത മറ്റു വെള്ളങ്ങള്‍ കൊണ്ട് വുളൂഅ് എടുക്കുന്നു എന്ന ഉദ്ദേശ്യത്തോടെ മുന്‍കൈ കഴുകുന്നത് വുളൂഇന്റെ സാധുതയെ ബാധിക്കുന്നിെല്ലങ്കിലും ആ പ്രവൃത്തി കുറ്റകരമാണ്. അപ്പോള്‍ വുളൂഅ് എടുക്കുന്ന പക്ഷം ത്വഹൂറാകല്‍ നിബന്ധനയാണെന്ന് പറയുന്നത് കൊണ്ട് വിവക്ഷ വുളൂഇന്റെ അര്‍കാനുകള്‍ മാത്രമാണ്. മറ്റുള്ളവയല്ല എന്നുപറഞ്ഞാല്‍ മറ്റുള്ള സുന്നത്തുകള്‍ പാടേ ഉപേക്ഷിക്കുന്നതുപോലെ തന്നെ അവ ത്വഹൂറല്ലാത്ത വെള്ളം ഉപയോഗിച്ച് ചെയ്താലും വുളൂഇന്റെ സാധുതയെ ബാധിക്കുന്നില്ലെന്നാണ് ഉദ്ദേശ്യം. എങ്കിലും ആ സുന്നത്തുകള്‍ പരിഗണിക്കപ്പെടാന്‍ െവള്ളം ത്വഹൂറാകല്‍ നിബന്ധനയായതുകൊണ്ട് മറ്റു വെള്ളങ്ങളുപയോഗിച്ച് ആ സുന്നത്തുകള്‍ നിര്‍വഹിക്കുന്നത് കുറ്റകരമാണെന്നതില്‍ പക്ഷാന്തരമില്ല.

ഇപ്രകാരം തന്നെയാണ് ഹനഫീ വീക്ഷണവും. അബ്ദുല്‍ ഹയ്യില്‍ അന്‍സ്വാരി(റ) പറയുന്നു: ‘അനറബി ഭാഷയില്‍ ഖുത്വുബ നിര്‍വഹിക്കലും അറബിയില്‍ നിര്‍വഹിച്ച് അനറബിയില്‍ പരിഭാഷപ്പെടുത്തലും നബി(സ്വ)യോ സ്വഹാബത്തോ ത്വാബിഉകളോ മുതല്‍ കാലമിതുവരെയും നടന്നിട്ടില്ല. അത് പരിഭാഷ ചെയ്യുന്നതില്‍ ഹറാമിന്റെ കുറ്റമാണുള്ളതെന്നതില്‍ സംശയമില്ല’ (ഉംദതുര്‍രിആയ 1/200 നോക്കുക).

ശാഹ് വലിയ്യുല്ലാഹിദ്ദഹ്ലവി(റ) പറയുന്നു: ‘ലോക മുസ്ലിംകളില്‍ ബഹുഭൂരിഭാഗവും അനറബികളായിരിക്കേ ഖുത്വുബ അറിയില്‍ തന്നെയാകണമെന്നത് അവരുടെ നിരന്തര അനുഷ്ഠാനം അറബിയില്‍ തന്നെയാണെന്ന അടിസ്ഥാനത്തിലാണ്’ (അല്‍ മുസ്വഫ്ഫ 1/154).

അപ്പോള്‍ അത് ഇജ്മാഇന്റെ സ്ഥാനത്താണ്. ഇജ്മാഇന് എതിര് പ്രവര്‍ത്തിക്കുന്നത് ഹറാമാണ് (ജംഉല്‍ ജവാമിഅ്, അത്വാര്‍ സഹിതം 2/233 നോക്കുക). സദസ്യര്‍ക്കറിയാത്ത ഭാഷയില്‍ ഖുത്വുബ നിര്‍വഹിച്ചിട്ടെന്താണ് ഫലം? എന്ന ചോദ്യത്തിനുത്തരമായി ഖാളി ഹുസൈന്‍(റ) പറഞ്ഞത് അത് മൊത്തത്തില്‍ ഒരു ഉപദേശമാണെന്നറിഞ്ഞാല്‍ മതി എന്നാണ് (മഹല്ലി 1/279 നോക്കുക).


RELATED ARTICLE

  • തസ്ബീഹ് നിസ്കാരത്തില്‍ ജമാഅത്
  • ടേപ്പ് റിക്കാര്‍ഡ് വഴി നബി(സ്വ)യുടെ പേര് കേള്‍ക്കുമ്പോള്‍ സ്വലാത്ത്
  • സുബ്ഹി നിസ്കാരത്തില്‍ ഖുനൂത് ഓതല്‍
  • സ്ത്രീകള്‍ മൈതാനത്ത് പോയി നിസ്കരിക്കല്‍
  • ഖളാഉല്‍ ഹാജതിന്റെ നിസ്കാരം
  • ഊഹിച്ചു പറഞ്ഞാല്‍ പോര
  • തക്ബീറതുല്‍ ഇഹ്റാമിന് ശേഷം രണ്ട് കൈ നെഞ്ചിന്മേല്‍ വെക്കല്‍
  • നബി(സ്വ)യുടെ മാതൃക
  • ഇമാം സലാം വീട്ടിയാലുടന്‍ മുസ്വല്ലയില്‍ നിന്നെഴുന്നേറ്റ് പോകണം
  • കൂട്ടപ്രാര്‍ഥന
  • ജുമുഅക്ക് മുമ്പ് സുന്നത്ത് നിസ്കാരം
  • ജുമുഅയും പെരുന്നാളും
  • ഇഅ്തിദാലില്‍ കൈ നെഞ്ചിന് താഴെ വെക്കല്‍
  • അവരാരെങ്കിലും ഖുനൂത് ഓതാറുണ്ടായിരുന്നോ?
  • ആരോ നിര്‍മിച്ച നബിവചനം
  • മഅ്മൂമുകള്‍ ആമീന്‍ പറയല്‍
  • ആമീന്‍ പറഞ്ഞിരുന്നുവെന്നതിന് ഹദീസില്‍ തെളിവില്ല
  • തറപ്രസംഗം
  • സ്ത്രീകള്‍ ഖബര്‍ സിയാറത്ത് ചെയ്യല്‍
  • നബി(സ്വ)യും സ്വഹാബത്തും ദിക്റ് ചൊല്ലാറുണ്ടായിരുന്നോ?
  • മയ്യിത്ത് കൊണ്ടുപോകുമ്പോള്‍ ദിക്റ് ചൊല്ലല്‍
  • മആശിറ വിളി
  • ജാറം മൂടല്‍
  • ഖബറിന്മേല്‍ ചെടി കുത്തല്‍
  • അര്‍കാനുകളും അനുബന്ധങ്ങളും അറബിയിലാകല്‍
  • അനുബന്ധങ്ങള്‍ പരിഭാഷപ്പെടുത്തിക്കൂടേ ???
  • മൈക്ക് കെട്ടി അനൌണ്‍സ് ചെയ്യല്‍
  • മകന്റെ ഭാര്യയെ തൊട്ടാല്‍
  • അഊദു ആയതാണോ
  • സ്ത്രീയുടെ ഔറത്ത്
  • സ്ത്രീ ബാങ്ക് വിളിച്ചാല്‍
  • മഖ്ബറയില്‍ വെച്ച് നിസ്കരിക്കല്‍
  • തുടരുമെന്ന പ്രതീക്ഷയില്‍ ഇമാമത്തിനെ കരുതല്‍
  • ഒന്നിലധകം ജുമുഅ
  • കൂട്ടപ്രാര്‍ഥന നബി(സ്വ)യുടെ നിത്യപതിവായിരുന്നില്ലെന്ന്!!!!!
  • വുളൂഅ് മുറിയുന്നതില്‍ അഭിപ്രായഭിന്നത
  • തലപ്പാവണിയല്‍
  • സുന്നിപള്ളികളില്‍ ഖുത്വുബ പരിഭാഷ
  • ഭാര്യഭര്‍ത്താക്കന്മാര്‍ സ്പര്‍ശിച്ചാല്‍
  • സ്ത്രീകള്‍് പ്രസംഗിക്കല്‍
  • ഖബര്‍ ചുംബിക്കല്‍
  • മഅ്മൂമ് നിസ്കാരം ദീര്‍ഘിപ്പിക്കല്‍
  • ബാങ്ക് കോഴി കൂകുന്നത്
  • ജുമുഅക്ക് ശേഷം ഏഴ് ഫാതിഹ
  • ജുമുഅ പിരിയുന്നതിന് മുമ്പ് ളുഹ്റ് നിസ്കരിക്കല്‍
  • പള്ളി ജമാഅത്തിനുവേണ്ടി വിളിച്ച ബാങ്ക്
  • നബി(സ്വ) ചെയ്തിട്ടില്ലാത്ത സുന്നത്ത്
  • മരിച്ചവര്‍വരുടെ കേള്‍വിശക്തി
  • ഖത്തപ്പുര കെട്ടലും ജമാഅത് ഒഴിവാക്കലും
  • കല്ലുവെച്ച നുണ
  • ജമാഅത്ത് നിസ്കാരം
  • ഫാതിഹ അറിയാത്ത ഇമാമം
  • മുഅദ്ദിന്‍ ബിലാല്‍(റ)ന്റെ പരമ്പരയില്‍
  • രക്തം പുറപ്പെട്ടാല്‍ കുളിക്കണമോ
  • ബാങ്കുവിളിച്ചവന്‍ ഇമാമത്ത് നില്‍ക്കല്‍
  • ബാങ്കിനു മുമ്പ് സ്വലാത്ത് ചൊല്ലല്‍
  • ‘അല്‍ ഫറാഇദി’ല്‍ കൈമുട്ട്
  • അസ്സ്വലാത ജാമിഅ
  • ഏറ്റവും ശ്രേഷ്ഠമായത് എഴുന്നേറ്റ് പോകല്‍
  • മനുഷ്യന് അവന്റെ പ്രയത്നം മാത്രം
  • ജന്തുക്കളുടെ അണ്ഡകോശങ്ങള്‍ എടുക്കാമോ?
  • ബിദ്അത്ത്