Click to Download Ihyaussunna Application Form
 

 

തുടരുമെന്ന പ്രതീക്ഷയില്‍ ഇമാമത്തിനെ കരുതല്‍

ചോദ്യം: ഒരാള്‍ നിസ്കരിക്കുമ്പോള്‍ മെറ്റാരാള്‍ തുടരുമെന്ന പ്രതീക്ഷയില്‍ ഇമാമത്തിനെ കരുതി നിസ്കാരത്തില്‍ പ്രവേശിച്ചു. പക്ഷേ, പ്രതീക്ഷിച്ചയാള്‍ വന്ന് തുടര്‍ന്നില്ല. അതുപോലെ ഒരാള്‍ സ്വന്തമായി നിസ്കാരത്തില്‍ പ്രവേശിച്ചു. അതിനുശേഷം മെറ്റാരാള്‍ വന്ന് തുടര്‍ന്നു. എന്നാല്‍ ഇമാമിന് ജമാഅത്തിനെ കരുതാമോ? ഈ രണ്ടവസ്ഥയിലും ഇമാമിന് ജമാഅത്തിന്റെ കൂലി കിട്ടുമോ?

ഉത്തരം: ഇമാം സലാം വീട്ടുന്നതിന് മുമ്പായി മറ്റൊരാള്‍ വന്ന് തുടര്‍ന്നാല്‍ ജമാഅത്തി ന്റെ പ്രതിഫലം കിട്ടുമെന്ന് കര്‍മശാസ്ത്ര പണ്ഢിതന്മാര്‍ പറഞ്ഞതിനെ ബഹു. ഇബ്നുഹജറും(റ) റംലി(റ)യും ഇപ്രകാരം വിശദീകരിക്കുന്നു. “മേല്‍ പറഞ്ഞതിന്റെ വിവക്ഷ ജമാഅത്തിന്റെ അടിസ്ഥാന പ്രതിഫലം മാത്രമാണ്. അതിന്റെ പൂര്‍ണതയല്ല. പൂര്‍ണത ലഭിക്കണമെങ്കില്‍ നിസ്കാരത്തിന്റെ ആദ്യം മുതല്‍ക്ക് തന്നെ ഇമാമോട് കൂടെ ലഭിേക്കണ്ടതാണ്. അതുകൊണ്ടാണ് കര്‍മശാസ്ത്ര പണ്ഢിതന്മാര്‍ ഇപ്രകാരം പറഞ്ഞത്. ‘പൂര്‍ ണമായി തന്നെ മറ്റൊരു ജമാഅത്ത് ലഭിക്കുമെന്ന് പ്രത്യാശയുള്ളപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ജമാഅത്തിന്റെ ഇടക്ക് വെച്ച് തുടരുന്നതിനെക്കാളുത്തമം പൂര്‍ണ ജമാഅത്തി നെ പ്രതീക്ഷിച്ചിരിക്കലാണ്” (തുഹ്ഫ 2/256, നിഹായ 2/145).

ഇപ്പറഞ്ഞതില്‍ നിന്ന് ചോദ്യത്തില്‍ പറഞ്ഞ ഒന്നാം രൂപത്തില്‍ ജമാഅത്തിന്റെ പ്രതിഫലം ലഭിക്കിെല്ലന്ന് വ്യക്തമാണ്. കാരണം ഉപര്യുക്ത വ്യക്തി ജമാഅത്തിനെ പ്രത്യാശിച്ച് ഇമാമത്തിനെ കരുതിയെങ്കിലും ജമാഅത്ത് തീരേ നടന്നിട്ടില്ല. സലാം വീട്ടും മുമ്പെങ്കിലും പ്രത്യാശിച്ച പോലെ മെറ്റാരാള്‍ തുടര്‍ന്നിരുന്നെങ്കില്‍ പൂര്‍ണ പ്രതിഫലം ലഭിക്കിെല്ലങ്കിലും അടിസ്ഥാന പ്രതിഫലമെങ്കിലും ലഭിക്കുമായിരുന്നു. പ്രത്യാശിച്ചത് കൊണ്ട് മാ്രതം ജമാഅത്തിന്റെ പ്രതിഫലം ലഭിക്കിെല്ലന്ന് സംക്ഷിപ്തം.

എന്നാല്‍ ജമാഅത്തിനെ കരുതിയ വ്യക്തിക്ക് ജമാഅത്ത് കിട്ടിയിെല്ലങ്കിലും പ്രതിഫലം ലഭിക്കുമെന്ന് കുറിക്കുന്ന ഒരു ഹദീസ് ആസ്പദമാക്കി ചിലര്‍ അപ്രകാരം ഫത്വ നല്‍കിയിട്ടുണ്ട്. ഇതുസംബന്ധമായി ബഹു. ഇബ്നുഹജറും(റ) റംലി(റ)യും പറയുന്നത് കാ ണുക: “ഇപ്പറഞ്ഞത് രേഖയാല്‍ വ്യക്തമാണ്. (മദ്ഹബില്‍) ഉദ്ധരിക്കപ്പെട്ട അടിസ്ഥാനത്തിലല്ല” (തുഹ്ഫ 2/257, നിഹായ 2/145). രണ്ടാമത്തെ രൂപത്തില്‍ ഇടക്ക് വെച്ച് ഇമാമത്തിനെ കരുതാമെന്നും അവിടെ മുതല്‍ ജമാഅത്തിന്റെ കൂലി കിട്ടുമെന്നും ഇബ്നുഹജര്‍(റ) തുഹ്ഫ 2/232ല്‍ പറഞ്ഞിട്ടുണ്ട്.


RELATED ARTICLE

  • തസ്ബീഹ് നിസ്കാരത്തില്‍ ജമാഅത്
  • ടേപ്പ് റിക്കാര്‍ഡ് വഴി നബി(സ്വ)യുടെ പേര് കേള്‍ക്കുമ്പോള്‍ സ്വലാത്ത്
  • സുബ്ഹി നിസ്കാരത്തില്‍ ഖുനൂത് ഓതല്‍
  • സ്ത്രീകള്‍ മൈതാനത്ത് പോയി നിസ്കരിക്കല്‍
  • ഖളാഉല്‍ ഹാജതിന്റെ നിസ്കാരം
  • ഊഹിച്ചു പറഞ്ഞാല്‍ പോര
  • തക്ബീറതുല്‍ ഇഹ്റാമിന് ശേഷം രണ്ട് കൈ നെഞ്ചിന്മേല്‍ വെക്കല്‍
  • നബി(സ്വ)യുടെ മാതൃക
  • ഇമാം സലാം വീട്ടിയാലുടന്‍ മുസ്വല്ലയില്‍ നിന്നെഴുന്നേറ്റ് പോകണം
  • കൂട്ടപ്രാര്‍ഥന
  • ജുമുഅക്ക് മുമ്പ് സുന്നത്ത് നിസ്കാരം
  • ജുമുഅയും പെരുന്നാളും
  • ഇഅ്തിദാലില്‍ കൈ നെഞ്ചിന് താഴെ വെക്കല്‍
  • അവരാരെങ്കിലും ഖുനൂത് ഓതാറുണ്ടായിരുന്നോ?
  • ആരോ നിര്‍മിച്ച നബിവചനം
  • മഅ്മൂമുകള്‍ ആമീന്‍ പറയല്‍
  • ആമീന്‍ പറഞ്ഞിരുന്നുവെന്നതിന് ഹദീസില്‍ തെളിവില്ല
  • തറപ്രസംഗം
  • സ്ത്രീകള്‍ ഖബര്‍ സിയാറത്ത് ചെയ്യല്‍
  • നബി(സ്വ)യും സ്വഹാബത്തും ദിക്റ് ചൊല്ലാറുണ്ടായിരുന്നോ?
  • മയ്യിത്ത് കൊണ്ടുപോകുമ്പോള്‍ ദിക്റ് ചൊല്ലല്‍
  • മആശിറ വിളി
  • ജാറം മൂടല്‍
  • ഖബറിന്മേല്‍ ചെടി കുത്തല്‍
  • അര്‍കാനുകളും അനുബന്ധങ്ങളും അറബിയിലാകല്‍
  • അനുബന്ധങ്ങള്‍ പരിഭാഷപ്പെടുത്തിക്കൂടേ ???
  • മൈക്ക് കെട്ടി അനൌണ്‍സ് ചെയ്യല്‍
  • മകന്റെ ഭാര്യയെ തൊട്ടാല്‍
  • അഊദു ആയതാണോ
  • സ്ത്രീയുടെ ഔറത്ത്
  • സ്ത്രീ ബാങ്ക് വിളിച്ചാല്‍
  • മഖ്ബറയില്‍ വെച്ച് നിസ്കരിക്കല്‍
  • തുടരുമെന്ന പ്രതീക്ഷയില്‍ ഇമാമത്തിനെ കരുതല്‍
  • ഒന്നിലധകം ജുമുഅ
  • കൂട്ടപ്രാര്‍ഥന നബി(സ്വ)യുടെ നിത്യപതിവായിരുന്നില്ലെന്ന്!!!!!
  • വുളൂഅ് മുറിയുന്നതില്‍ അഭിപ്രായഭിന്നത
  • തലപ്പാവണിയല്‍
  • സുന്നിപള്ളികളില്‍ ഖുത്വുബ പരിഭാഷ
  • ഭാര്യഭര്‍ത്താക്കന്മാര്‍ സ്പര്‍ശിച്ചാല്‍
  • സ്ത്രീകള്‍് പ്രസംഗിക്കല്‍
  • ഖബര്‍ ചുംബിക്കല്‍
  • മഅ്മൂമ് നിസ്കാരം ദീര്‍ഘിപ്പിക്കല്‍
  • ബാങ്ക് കോഴി കൂകുന്നത്
  • ജുമുഅക്ക് ശേഷം ഏഴ് ഫാതിഹ
  • ജുമുഅ പിരിയുന്നതിന് മുമ്പ് ളുഹ്റ് നിസ്കരിക്കല്‍
  • പള്ളി ജമാഅത്തിനുവേണ്ടി വിളിച്ച ബാങ്ക്
  • നബി(സ്വ) ചെയ്തിട്ടില്ലാത്ത സുന്നത്ത്
  • മരിച്ചവര്‍വരുടെ കേള്‍വിശക്തി
  • ഖത്തപ്പുര കെട്ടലും ജമാഅത് ഒഴിവാക്കലും
  • കല്ലുവെച്ച നുണ
  • ജമാഅത്ത് നിസ്കാരം
  • ഫാതിഹ അറിയാത്ത ഇമാമം
  • മുഅദ്ദിന്‍ ബിലാല്‍(റ)ന്റെ പരമ്പരയില്‍
  • രക്തം പുറപ്പെട്ടാല്‍ കുളിക്കണമോ
  • ബാങ്കുവിളിച്ചവന്‍ ഇമാമത്ത് നില്‍ക്കല്‍
  • ബാങ്കിനു മുമ്പ് സ്വലാത്ത് ചൊല്ലല്‍
  • ‘അല്‍ ഫറാഇദി’ല്‍ കൈമുട്ട്
  • അസ്സ്വലാത ജാമിഅ
  • ഏറ്റവും ശ്രേഷ്ഠമായത് എഴുന്നേറ്റ് പോകല്‍
  • മനുഷ്യന് അവന്റെ പ്രയത്നം മാത്രം
  • ജന്തുക്കളുടെ അണ്ഡകോശങ്ങള്‍ എടുക്കാമോ?
  • ബിദ്അത്ത്