Click to Download Ihyaussunna Application Form
 

 

ഭാര്യഭര്‍ത്താക്കന്മാര്‍ സ്പര്‍ശിച്ചാല്‍

ചോദ്യം:

ഒരു സുന്നി പ്രസിദ്ധീകരണത്തിലെ ചോദ്യോത്തര പംക്തിയില്‍ ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മില്‍ തൊട്ടാല്‍ വുളൂഅ് മുറിയുന്നതിനെ സംബന്ധിച്ച് ഇമാമുകള്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസമുണ്ടോ? എന്ന ചോദ്യത്തിനുത്തരമായി എഴുതിയ കൂട്ടത്തില്‍ ബുഖാരി(റ), മുസ്ലിം ആഇശ(റ)യില്‍ നിന്ന് നിവേദനം ചെയ്യുന്ന ഒരു ഹദീസാണ് ഭാര്യഭര്‍ത്താക്കന്മാര്‍ പരസ്പരം സ്പര്‍ശിച്ചാല്‍ വുളൂഅ് മുറിയുകയില്ലെന്ന് പറയുന്ന പണ്ഢിതന്മാരുടെ ലക്ഷ്യമെന്നും ഈ തെളിവ് ബലഹീനമാണെന്നും പറഞ്ഞതിനെ സംബന്ധിച്ച് മുജാഹിദ് മുഖപത്രത്തില്‍ ഇങ്ങനെ കണ്ടു. “മുജാഹിദുകള്‍ മഹാന്മാരെ തള്ളുന്നവരാണെന്ന് പറയുന്ന അതേ ശ്വാസത്തില്‍ തന്നെ ബുഖാരി(റ)യുടെയും മുസ്ലിമി(റ)ന്റെയും ഹദീസുകള്‍ ബലഹീനമാണെന്നു പറയുന്ന സുന്നി പത്രത്തിന്റെ നിലപാട് സഹതാപാ ര്‍ഹം തന്നെ”  പ്രതികരണമെന്ത്?.

ഉത്തരം:

അറബിഗ്രന്ഥം മനസ്സിലാക്കാന്‍ കഴിയാത്ത മുജാഹിദുകള്‍ക്ക് പച്ചമലയാളവും മനസ്സിലാക്കാന്‍ കഴിയാത്തത് ഏറ്റവും പരിതാപാര്‍ഹം തന്നെ. ബുഖാരി(റ), മുസ്ലിം(റ) നിവേദനം ചെയ്ത ഹദീസ് ദുര്‍ബലമാണെന്ന് ഒരു സുന്നി പത്രവും എഴുതിയിട്ടില്ല.

ഭാര്യാഭര്‍ത്താക്കന്മാരുടെ പരസ്പര സ്പര്‍ശം കൊണ്ട് വുളൂഅ് മുറിയുകയില്ലെന്ന് പറയുന്ന പണ്ഢിതരുടെ തെളിവുകള്‍ ഉദ്ധരിച്ചശേഷം ഈ തെളിവുകളൊന്നും ലക്ഷ്യങ്ങ ള്‍ക്ക് പറ്റാത്ത ബലഹീനമായ തെളിവുകളാണെന്ന് ഇമാം നവവി(റ)യെ ഉദ്ധരിച്ചുകൊണ്ടാണ് പത്രം എഴുതിയത്.

ഇമാം ബുഖാരി(റ), മുസ്ലിം(റ) ആഇശ(റ)യില്‍ നിന്ന് നിവേദനം ചെയ്ത ഹദീസില്‍ നബി(സ്വ) എന്റെ കാല്‍ കൈ കൊണ്ട് തൊടുകയും അപ്പോള്‍ ഞാന്‍ കാല്‍ വലിക്കുക യും ചെയ്തുവെന്ന് പറഞ്ഞ ഹദീസ് സ്വഹീഹാണെങ്കിലും തൊട്ടത് മറയോട് കൂടിയാകാന്‍ സാധ്യതയുള്ളതുകൊണ്ട് ആ ഹദീസ് ഭാര്യയെ തൊട്ടാല്‍ വുളൂഅ് മുറിയില്ലെന്ന് ഖണ്ഡിതമായി തെളിയിക്കുന്നില്ലെന്നും ഇമാംനവവി(റ) ശറഹുല്‍ മുഹദ്ദബ് 2/33ല്‍ പ്രസ്താവിച്ചതായി എഴുതിയതില്‍ എവിടെയാണ് ബുഖാരി(റ), മുസ്ലിം(റ) എന്നിവരു ടെ ഹദീസ് സ്വഹീഹല്ലെന്ന് പറയുകയോ മഹാന്മാരെ തള്ളിപ്പറയുകയോ ചെയ്തിട്ടുള്ളത്?

വുളൂഅ് മുറിയില്ലെന്ന് പറയുന്നവരുടെ ലക്ഷ്യങ്ങളില്‍പ്പെട്ട ആഇശ(റ)യില്‍ നിന്ന് ഉര്‍വ്വ (റ) വഴിയായി ഹബീബുബ്നു അബീസാബിത്(റ) നിവേദനം ചെയ്ത ഒരു ഹദീസിനെ സംബന്ധിച്ചും അതുപോലെ മറ്റൊരു ലക്ഷ്യമായ ആഇശ(റ)യില്‍ നിന്ന് ഇബ്റാഹീമുത്തൈമി(റ) വഴിയായി അബൂറൌഖ്(റ) നിവേദനം ചെയ്ത ഒരു ഹദീസിനെ സംബന്ധിച്ചും ബലഹീനമാണെന്നു ഭൂരിപക്ഷം പണ്ഢിതന്മാര്‍ പറഞ്ഞതായി പത്രം പറഞ്ഞത് ശരിയാണ്. ഇത് ശറഹുല്‍ മുഹദ്ദബില്‍ നിന്നുദ്ധരിച്ച് കൊണ്ടാണ് പറഞ്ഞിരിക്കുന്നത്.

ഹബീബുബ്നു അബീസാബിതില്‍(റ)നിന്നുള്ള ഹദീസ്, ഹദീസ് പണ്ഢിതന്മാരുടെ ഏ കോപനപ്രകാരം തന്നെ ബലഹീനമാണെന്നും സുഫ്യാനുസ്സൌരി, യഹ്യബ്നു സഈദില്‍ ഖത്വാന്‍, അഹ്മദ്ബ്നു ഹമ്പല്‍, അബൂദാവൂദ്, അബൂബകരിന്നൈസാബൂരി, ദാറഖുത്വ്നി, ബൈഹഖി(റ.ഹും) തുടങ്ങിയുള്ള മുന്‍ഗാമികളും പിന്‍ഗാമികളുമായ മറ്റു പണ്ഢിതന്മാരും ഈ ഹദീസ് ബലഹീനമാണെന്ന് പറഞ്ഞവരില്‍ ചിലരാണെന്നും ശറഹുല്‍ മുഹദ്ദബില്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അബൂദാവൂദ്(റ) പറയുന്നത് കാണുക: “ഹബീബ്(റ) നിവേദനം ചെയ്യുന്ന ഹദീസുകളെല്ലാം ഉര്‍വ്വതുബ്നു സുബൈര്‍(റ)ല്‍ നിന്നല്ലെന്നും മറിച്ച് ഉര്‍വ്വതുബ്നു മുസ്നിയില്‍ നിന്നാണെന്നും സുഫ്യാനുസ്സൌരി(റ) നിവേദനം ചെയ്തിട്ടുണ്ട്. ഉര്‍വ്വതുബ്നു മുസ്നിയാണെങ്കില്‍ മജ്ഹൂലു (യോഗ്യായോഗ്യത അറിയപ്പെടാത്ത വ്യക്തി)മാണ്. അതുപോലെ ഇബ്റാഹീമുത്തൈമി(റ), ആഇശ(റ)യില്‍ നിന്ന് ഹദീസ് കേട്ടിട്ടില്ലെന്ന് അബൂദാവൂദ് അടക്കമുള്ള സര്‍വ്വ ഹദീസ് പണ്ഢിതന്മാരും പറഞ്ഞതായി ഇമാം ബൈഹഖി(റ) ഉദ്ധരിച്ചിട്ടുണ്ട്. മാത്രമല്ല, ഇബ്റാഹീമുത്തൈമിയില്‍ നിന്ന് നിവേദനം ചെയ്യുന്ന അബൂറൌഖ്(റ) പ്രബലനല്ലെന്ന് യഹ്യബ്നു മഈനും(റ) മറ്റും സമര്‍ഥിച്ചിട്ടുണ്ട്. ചുരുക്കത്തില്‍ ഈ ഹദീസ്, ഹദീസ് പണ്ഢഡിതന്മാരുടെ സാങ്കേതിക പ്രയോഗത്തില്‍ ലക്ഷ്യത്തിനുപറ്റാത്ത ളഈഫും മുര്‍സലുമാണ്” (ശറഹുല്‍ മുഹദ്ദബ് 2/32, 33 നോക്കുക).

ഇമാം ബുഖാരി(റ), മുസ്ലിം(റ) എന്നിവരുടെ ഹദീസിനെ കുറിച്ച് ബലഹീനമാണെന്ന് സുന്നി പത്രത്തിലില്ലെന്നും ബലഹീനമാണെന്ന് പറഞ്ഞവ ബുഖാരി(റ), മുസ്ലിം(റ) ഉദ്ധരിച്ചതല്ലെന്നും സംക്ഷിപ്തം.


RELATED ARTICLE

  • തസ്ബീഹ് നിസ്കാരത്തില്‍ ജമാഅത്
  • ടേപ്പ് റിക്കാര്‍ഡ് വഴി നബി(സ്വ)യുടെ പേര് കേള്‍ക്കുമ്പോള്‍ സ്വലാത്ത്
  • സുബ്ഹി നിസ്കാരത്തില്‍ ഖുനൂത് ഓതല്‍
  • സ്ത്രീകള്‍ മൈതാനത്ത് പോയി നിസ്കരിക്കല്‍
  • ഖളാഉല്‍ ഹാജതിന്റെ നിസ്കാരം
  • ഊഹിച്ചു പറഞ്ഞാല്‍ പോര
  • തക്ബീറതുല്‍ ഇഹ്റാമിന് ശേഷം രണ്ട് കൈ നെഞ്ചിന്മേല്‍ വെക്കല്‍
  • നബി(സ്വ)യുടെ മാതൃക
  • ഇമാം സലാം വീട്ടിയാലുടന്‍ മുസ്വല്ലയില്‍ നിന്നെഴുന്നേറ്റ് പോകണം
  • കൂട്ടപ്രാര്‍ഥന
  • ജുമുഅക്ക് മുമ്പ് സുന്നത്ത് നിസ്കാരം
  • ജുമുഅയും പെരുന്നാളും
  • ഇഅ്തിദാലില്‍ കൈ നെഞ്ചിന് താഴെ വെക്കല്‍
  • അവരാരെങ്കിലും ഖുനൂത് ഓതാറുണ്ടായിരുന്നോ?
  • ആരോ നിര്‍മിച്ച നബിവചനം
  • മഅ്മൂമുകള്‍ ആമീന്‍ പറയല്‍
  • ആമീന്‍ പറഞ്ഞിരുന്നുവെന്നതിന് ഹദീസില്‍ തെളിവില്ല
  • തറപ്രസംഗം
  • സ്ത്രീകള്‍ ഖബര്‍ സിയാറത്ത് ചെയ്യല്‍
  • നബി(സ്വ)യും സ്വഹാബത്തും ദിക്റ് ചൊല്ലാറുണ്ടായിരുന്നോ?
  • മയ്യിത്ത് കൊണ്ടുപോകുമ്പോള്‍ ദിക്റ് ചൊല്ലല്‍
  • മആശിറ വിളി
  • ജാറം മൂടല്‍
  • ഖബറിന്മേല്‍ ചെടി കുത്തല്‍
  • അര്‍കാനുകളും അനുബന്ധങ്ങളും അറബിയിലാകല്‍
  • അനുബന്ധങ്ങള്‍ പരിഭാഷപ്പെടുത്തിക്കൂടേ ???
  • മൈക്ക് കെട്ടി അനൌണ്‍സ് ചെയ്യല്‍
  • മകന്റെ ഭാര്യയെ തൊട്ടാല്‍
  • അഊദു ആയതാണോ
  • സ്ത്രീയുടെ ഔറത്ത്
  • സ്ത്രീ ബാങ്ക് വിളിച്ചാല്‍
  • മഖ്ബറയില്‍ വെച്ച് നിസ്കരിക്കല്‍
  • തുടരുമെന്ന പ്രതീക്ഷയില്‍ ഇമാമത്തിനെ കരുതല്‍
  • ഒന്നിലധകം ജുമുഅ
  • കൂട്ടപ്രാര്‍ഥന നബി(സ്വ)യുടെ നിത്യപതിവായിരുന്നില്ലെന്ന്!!!!!
  • വുളൂഅ് മുറിയുന്നതില്‍ അഭിപ്രായഭിന്നത
  • തലപ്പാവണിയല്‍
  • സുന്നിപള്ളികളില്‍ ഖുത്വുബ പരിഭാഷ
  • ഭാര്യഭര്‍ത്താക്കന്മാര്‍ സ്പര്‍ശിച്ചാല്‍
  • സ്ത്രീകള്‍് പ്രസംഗിക്കല്‍
  • ഖബര്‍ ചുംബിക്കല്‍
  • മഅ്മൂമ് നിസ്കാരം ദീര്‍ഘിപ്പിക്കല്‍
  • ബാങ്ക് കോഴി കൂകുന്നത്
  • ജുമുഅക്ക് ശേഷം ഏഴ് ഫാതിഹ
  • ജുമുഅ പിരിയുന്നതിന് മുമ്പ് ളുഹ്റ് നിസ്കരിക്കല്‍
  • പള്ളി ജമാഅത്തിനുവേണ്ടി വിളിച്ച ബാങ്ക്
  • നബി(സ്വ) ചെയ്തിട്ടില്ലാത്ത സുന്നത്ത്
  • മരിച്ചവര്‍വരുടെ കേള്‍വിശക്തി
  • ഖത്തപ്പുര കെട്ടലും ജമാഅത് ഒഴിവാക്കലും
  • കല്ലുവെച്ച നുണ
  • ജമാഅത്ത് നിസ്കാരം
  • ഫാതിഹ അറിയാത്ത ഇമാമം
  • മുഅദ്ദിന്‍ ബിലാല്‍(റ)ന്റെ പരമ്പരയില്‍
  • രക്തം പുറപ്പെട്ടാല്‍ കുളിക്കണമോ
  • ബാങ്കുവിളിച്ചവന്‍ ഇമാമത്ത് നില്‍ക്കല്‍
  • ബാങ്കിനു മുമ്പ് സ്വലാത്ത് ചൊല്ലല്‍
  • ‘അല്‍ ഫറാഇദി’ല്‍ കൈമുട്ട്
  • അസ്സ്വലാത ജാമിഅ
  • ഏറ്റവും ശ്രേഷ്ഠമായത് എഴുന്നേറ്റ് പോകല്‍
  • മനുഷ്യന് അവന്റെ പ്രയത്നം മാത്രം
  • ജന്തുക്കളുടെ അണ്ഡകോശങ്ങള്‍ എടുക്കാമോ?
  • ബിദ്അത്ത്