Click to Download Ihyaussunna Application Form
 

 

വുളൂഅ് മുറിയുന്നതില്‍ അഭിപ്രായഭിന്നത

ചോദ്യം:

ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മില്‍ തൊട്ടാല്‍ വുളൂഅ് മുറിയുന്നതിനെ സംബന്ധിച്ച് ഇമാമുകള്‍ക്കിടയില്‍ അഭിപ്രായഭിന്നതയുണ്ടോ? ഉണ്ടെങ്കില്‍ തെളിവുസഹിതം വിശദമായി മറുപടി നല്‍കിയാലും.

ഉത്തരം:

സ്ത്രീപുരുഷ സ്പര്‍ശനം സംബന്ധിച്ച് ഇമാം നവവി(റ) പറയുന്നത് കാണുക: “അന്യസ്ത്രീ പുരുഷന്മാരുടെ തൊലി തമ്മില്‍ സ്പര്‍ശിച്ചാല്‍ വുളൂഅ് മുറിയുമെന്നാണ് ശാഫികളുടെ മദ്ഹബ്. വികാരത്തോട് കൂടിയോ അല്ലാതെയോ കരുതിക്കൂട്ടിയോ അല്ലാതെയോ എന്ന വ്യത്യാസമില്ല. എന്നാല്‍ മറയോട് കൂടിയാണ് സ്പര്‍ശിച്ചതെങ്കില്‍ വുളഅ് മുറിയുകയില്ല. മറ എത്ര നേരിയതായാലും ശരി. (സ്വഹാബികളും താബിഉകളുമടക്കമുള്ള) ഉമറുബ്നുല്‍ ഖത്വാബ്, അബ്ദുല്ലാഹിബ്നു മസ്ഊദ്, അബ്ദുല്ലാഹിബ്നു ഉമര്‍, സൈദുബ്നു അസ്ലം, മക്ഹൂല്, ശഅബി, നഖ്ഈ, അത്വാഉബ്നു സാബിത്, സുഹ്രി, യഹ്യബ്നു സഈദില്‍ അന്‍സ്വാരി, റബീഅത്, സഈദുബ്നു അബ്ദില്‍ അസീസ് (റ.ഹും.) ഒരു നിവേദനമനുസരിച്ച് ഔസാഇ(റ) തുടങ്ങിയ പണ്ഢിതന്മാരെല്ലാം ഈ പക്ഷക്കാരാണ്. (രണ്ടാം അഭിപ്രായം) നിരുപാധികം വുളൂഅ് മുറിയില്ല. ഇബ്നു അബ്ബാസ്, അത്വാഅ്, ത്വാഊസ്, മസ്റൂഖ്, ഹസന്‍, സുഫ്യാനുസ്സൌരി(റ.ഹും) തുടങ്ങിയവരില്‍ നിന്ന് ഈ അഭിപ്രായം ഉദ്ധരിക്കപ്പെടുന്നുണ്ട്. ഇമാം അബൂഹനീഫ(റ) ഈ അഭിപ്രായക്കാരനാണ്. പക്ഷേ, ലിംഗോദ്ധാരണത്തോട് കൂടിയല്ലെങ്കിലാണ് ഇപ്പറഞ്ഞത്. മറിച്ചാണെങ്കില്‍ മുറിയുമെന്നാണ് അവരുടെ പക്ഷം.

(മൂന്നാം അഭിപ്രായം) വികാരത്തോട് കൂടിയാണെങ്കില്‍ മുറിയുന്നതും അല്ലാത്തപക്ഷം മുറിയാത്തതുമാണ്. ഹകമ്, ഹമ്മാദ്, മാലിക്, ലൈസ്, ഇസ്ഹാഖ് (റ.ഹും.) ഒരു നിവേദന പ്രകാരം ശഅ്ബി, നഖ്ഈ, റബീഅത്, സൌരി(റ.ഹും) തുടങ്ങിയവരില്‍ നിന്ന് ഈ അഭിപ്രായം ഉദ്ധരിക്കപ്പെടുന്നു. ഉപര്യുക്ത മൂന്നഭിപ്രായങ്ങളും ഇമാം അഹ്മദി(റ)ല്‍ നിന്ന് ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. (നാലാം അഭിപ്രായം) കരുതികൂട്ടിയാണെങ്കില്‍ മുറിയുന്നതും അല്ലാത്തപക്ഷം മുറിയാത്തതുമാണ്. ദാവൂദ്(റ) ഈ പക്ഷക്കാരനാണ്. (അഞ്ചാം അഭിപ്രായം) വികാരത്തോട് കൂടിയാണെങ്കില്‍ നേര്‍മയായ മറയോട് കൂടിയാണെങ്കിലും വുളൂഅ് മുറിയും. റബീഅത്, മാലിക്(റ) എന്നിവരില്‍ നിന്ന് ഒരു നിവേദനത്തില്‍ ഇപ്രകാരം ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. (ആറാം അഭിപ്രായം) (ലൈംഗികബന്ധത്തിലേര്‍പ്പെടല്‍) അനുവദിക്കപ്പെട്ട സ്ത്രീയെ സ്പര്‍ശിക്കുന്നത് കൊണ്ട് വുളൂഅ് മുറിയാത്തതും അല്ലാ ത്ത സ്ത്രീയെ സ്പര്‍ശിക്കുന്നതുകൊണ്ട് വുളൂഅ് മുറിയുന്നതുമാണ്. ഇബ്നുല്‍ മുന്‍ദിറും(റ) ഹാവിയുടെ രചയിതാവും അത്വാഇ(റ)ല്‍ നിന്നുദ്ധരിച്ചതാണ് ഈ അഭിപ്രായം. എന്നാല്‍ ബഹുഭൂരിപക്ഷവും അത്വാഇ(റ)ല്‍ നിന്ന് ഉദ്ധരിക്കുന്നതിനെതിരാണിത്. ഇങ്ങ നെ ഒരഭിപ്രായം ആരില്‍ നിന്നും സ്വഹീഹായി വന്നിട്ടില്ല (ശര്‍ഹുല്‍ മുഹദ്ദബ് 2/30, 31).

എന്നാല്‍ ഇമാം ശഅ്റാനി(റ) അത്വാഇ(റ)ല്‍ നിന്ന് ഉദ്ധരിക്കുന്നത് (ലൈംഗികബന്ധം അനുവദിക്കപ്പെട്ട) അടിമ, ഭാര്യ എന്നിവരെ തൊട്ടാല്‍ വുളൂഅ് മുറിയില്ലെന്നും അന്യസ്ത്രീയെ തൊട്ടാല്‍ വുളൂഅ് മുറിയുമെന്നുമാണ് (മീസാനുല്‍ കുബ്റ 1/120).

അത്വാഇ(റ)ല്‍ നിന്നുള്ള ഈ അഭിപ്രായം ഇമാം അബൂ അബ്ദില്ലാഹിദിമശ്ഖി(റ) റഹ്മതുല്‍ ഉമ്മ 1/13ലും ഉദ്ധരിച്ചിട്ടുണ്ട്.

അത്വാഇ(റ)ല്‍ നിന്നുള്ള ഈ അഭിപ്രായം ബഹുഭൂരിക്ഷവും നിവേദനം ചെയ്തതിന് വിരുദ്ധമാണെന്നും എന്നല്ല, ഹനഫീ മദ്ഹബില്‍ പ്രബലമായതും ഫത്വ നല്‍കപ്പെടുന്നതും മുഹമ്മദുബ്നുല്‍ ഹസനി(റ)ന്റെ ഈ അഭിപ്രായമാണെന്നാണ് ഹനഫീ കര്‍മശാ സ്ത്ര മുഖ്യഗ്രന്ഥങ്ങളിലുള്ളതെന്ന് പ്രശസ്ത ഹനഫീ കര്‍മശാസ്ത്ര ഗ്രന്ഥമായ റദ്ദുല്‍ മുഖ്താര്‍ 1/152ല്‍ പ്രസ്താവിച്ചിട്ടുണ്ട്.

ഈ അഭിപ്രായങ്ങളനുസരിച്ച് ഭാര്യയെന്നോ മറ്റോ വ്യത്യാസമില്ല. ഇത്രയും വിശദീകരിച്ചതില്‍ നിന്ന് ഭാര്യയെ തൊടുന്നത് കൊണ്ട് വുളൂഅ് മുറിയുന്നത് സംബന്ധിച്ച് ഇമാമുകള്‍ക്കിടയില്‍ അഭിപ്രായഭിന്നതയുണ്ടെന്നും പക്ഷേ, അഭിപ്രായഭിന്നതയുടെ നിദാനംഭാര്യ എന്നതല്ലെന്നും വ്യക്തമായി.


RELATED ARTICLE

  • തസ്ബീഹ് നിസ്കാരത്തില്‍ ജമാഅത്
  • ടേപ്പ് റിക്കാര്‍ഡ് വഴി നബി(സ്വ)യുടെ പേര് കേള്‍ക്കുമ്പോള്‍ സ്വലാത്ത്
  • സുബ്ഹി നിസ്കാരത്തില്‍ ഖുനൂത് ഓതല്‍
  • സ്ത്രീകള്‍ മൈതാനത്ത് പോയി നിസ്കരിക്കല്‍
  • ഖളാഉല്‍ ഹാജതിന്റെ നിസ്കാരം
  • ഊഹിച്ചു പറഞ്ഞാല്‍ പോര
  • തക്ബീറതുല്‍ ഇഹ്റാമിന് ശേഷം രണ്ട് കൈ നെഞ്ചിന്മേല്‍ വെക്കല്‍
  • നബി(സ്വ)യുടെ മാതൃക
  • ഇമാം സലാം വീട്ടിയാലുടന്‍ മുസ്വല്ലയില്‍ നിന്നെഴുന്നേറ്റ് പോകണം
  • കൂട്ടപ്രാര്‍ഥന
  • ജുമുഅക്ക് മുമ്പ് സുന്നത്ത് നിസ്കാരം
  • ജുമുഅയും പെരുന്നാളും
  • ഇഅ്തിദാലില്‍ കൈ നെഞ്ചിന് താഴെ വെക്കല്‍
  • അവരാരെങ്കിലും ഖുനൂത് ഓതാറുണ്ടായിരുന്നോ?
  • ആരോ നിര്‍മിച്ച നബിവചനം
  • മഅ്മൂമുകള്‍ ആമീന്‍ പറയല്‍
  • ആമീന്‍ പറഞ്ഞിരുന്നുവെന്നതിന് ഹദീസില്‍ തെളിവില്ല
  • തറപ്രസംഗം
  • സ്ത്രീകള്‍ ഖബര്‍ സിയാറത്ത് ചെയ്യല്‍
  • നബി(സ്വ)യും സ്വഹാബത്തും ദിക്റ് ചൊല്ലാറുണ്ടായിരുന്നോ?
  • മയ്യിത്ത് കൊണ്ടുപോകുമ്പോള്‍ ദിക്റ് ചൊല്ലല്‍
  • മആശിറ വിളി
  • ജാറം മൂടല്‍
  • ഖബറിന്മേല്‍ ചെടി കുത്തല്‍
  • അര്‍കാനുകളും അനുബന്ധങ്ങളും അറബിയിലാകല്‍
  • അനുബന്ധങ്ങള്‍ പരിഭാഷപ്പെടുത്തിക്കൂടേ ???
  • മൈക്ക് കെട്ടി അനൌണ്‍സ് ചെയ്യല്‍
  • മകന്റെ ഭാര്യയെ തൊട്ടാല്‍
  • അഊദു ആയതാണോ
  • സ്ത്രീയുടെ ഔറത്ത്
  • സ്ത്രീ ബാങ്ക് വിളിച്ചാല്‍
  • മഖ്ബറയില്‍ വെച്ച് നിസ്കരിക്കല്‍
  • തുടരുമെന്ന പ്രതീക്ഷയില്‍ ഇമാമത്തിനെ കരുതല്‍
  • ഒന്നിലധകം ജുമുഅ
  • കൂട്ടപ്രാര്‍ഥന നബി(സ്വ)യുടെ നിത്യപതിവായിരുന്നില്ലെന്ന്!!!!!
  • വുളൂഅ് മുറിയുന്നതില്‍ അഭിപ്രായഭിന്നത
  • തലപ്പാവണിയല്‍
  • സുന്നിപള്ളികളില്‍ ഖുത്വുബ പരിഭാഷ
  • ഭാര്യഭര്‍ത്താക്കന്മാര്‍ സ്പര്‍ശിച്ചാല്‍
  • സ്ത്രീകള്‍് പ്രസംഗിക്കല്‍
  • ഖബര്‍ ചുംബിക്കല്‍
  • മഅ്മൂമ് നിസ്കാരം ദീര്‍ഘിപ്പിക്കല്‍
  • ബാങ്ക് കോഴി കൂകുന്നത്
  • ജുമുഅക്ക് ശേഷം ഏഴ് ഫാതിഹ
  • ജുമുഅ പിരിയുന്നതിന് മുമ്പ് ളുഹ്റ് നിസ്കരിക്കല്‍
  • പള്ളി ജമാഅത്തിനുവേണ്ടി വിളിച്ച ബാങ്ക്
  • നബി(സ്വ) ചെയ്തിട്ടില്ലാത്ത സുന്നത്ത്
  • മരിച്ചവര്‍വരുടെ കേള്‍വിശക്തി
  • ഖത്തപ്പുര കെട്ടലും ജമാഅത് ഒഴിവാക്കലും
  • കല്ലുവെച്ച നുണ
  • ജമാഅത്ത് നിസ്കാരം
  • ഫാതിഹ അറിയാത്ത ഇമാമം
  • മുഅദ്ദിന്‍ ബിലാല്‍(റ)ന്റെ പരമ്പരയില്‍
  • രക്തം പുറപ്പെട്ടാല്‍ കുളിക്കണമോ
  • ബാങ്കുവിളിച്ചവന്‍ ഇമാമത്ത് നില്‍ക്കല്‍
  • ബാങ്കിനു മുമ്പ് സ്വലാത്ത് ചൊല്ലല്‍
  • ‘അല്‍ ഫറാഇദി’ല്‍ കൈമുട്ട്
  • അസ്സ്വലാത ജാമിഅ
  • ഏറ്റവും ശ്രേഷ്ഠമായത് എഴുന്നേറ്റ് പോകല്‍
  • മനുഷ്യന് അവന്റെ പ്രയത്നം മാത്രം
  • ജന്തുക്കളുടെ അണ്ഡകോശങ്ങള്‍ എടുക്കാമോ?
  • ബിദ്അത്ത്