Click to Download Ihyaussunna Application Form
 

 

കഥകള്‍ കവിതകള്‍

അനസിന്റെ ഉമ്മ

ഒരു ദിവസം അനസിനെയും കൂട്ടി ഉമ്മ നബി(സ്വ)യുടെ സിധിയിലെത്തി. “ബാപ്പ മരിച്ചുപോയ ബാലനാണിവന്‍. തങ്ങള്‍ക്കാവശ്യമായ ഖിദ്മത്തുകള്‍ ഇവനെക്കൊണ്ട് ചെയ്യിപ്പിക്കണം. ഇവന്‍ ഇവിടെ നിാട്ടെ.” ഉമ്മുസുലൈം തിരിച്ചുപാുേ. അുമുതല്‍ അനസ് നബി(സ്വ)യുടെ പരിചാരകനായി. ആവശ്യമായ എല്ലാ സേവനങ്ങ ളും ചെയ്തുകൊടുക്കു അനുസരണയുള്ള കുട്ടി. ഊണിലും ഉറക്കിലും നാട്ടിലും മറുനാട്ടിലും സന്തോഷത്തിലും സന്താപത്തിലും നബി(സ്വ)യുടെ ഇഷ്ടത്തിനും പൊരുത്തത്തിനും ഒത്ത് അവന്‍ നിു. പാതിരാത്രിയില്‍ നിസ്കരിക്കാന്‍ വെള്ളം എത്തിച്ചുകൊടുത്തു. ഒരു പതിറ്റാണ്ട് വര്‍ഷം അനസ് നബിക്ക് ഖിദ്മത്ത് ചെയ്തു. നബി(സ്വ)യുടെ സര്‍വ്വ [...]

Read More ..

അബൂലഹബിന്റെ അന്ത്യം

ചുറ്റും കൂടിനിവര്‍ മിഴികള്‍ തുടച്ചു എങ്കില്‍ അല്ലാഹു സത്യം. അവര്‍ മലകുകള്‍ തയൊയിരിക്കും. അല്‍പം കനത്ത ക ബ്ദത്തോടെ തലക്കുമീതെ രണ്ടു കൈകള്‍ പിണച്ചുവെച്ചു അബൂറാഫിഅ് പറഞ്ഞു. ആ കുട്ടിയുടെ സംസാരം അബൂലഹബിന് തീരെ പിടിച്ചില്ല. അയാള്‍ ക്രോധം കൊണ്ട് കലിതുള്ളി. കരിവീട്ടി പോലെയുള്ള അയാളുടെ കൈകൊണ്ട് അവന്റെ മുഖത്ത് ആഞ്ഞൊ ു കൊടുത്തു. വലിയൊരു ശബ്ദം. അവന്റെ മുഖം കോടിപ്പോയി. കോപം ശമിക്കാഞ്ഞിട്ട് അബൂറാഫിഇനെ തള്ളിമറിച്ചിട്ട് നെഞ്ചില്‍ കയറിയിര്ു കൈകള്‍ പിണച്ച് പിിലാക്കി അബൂലഹബ് തുരുതുരാ [...]

Read More ..

വ്യാജന്‍

കണ്ണും കാതും മദീനാ പള്ളിയിലേക്ക്. ആ പള്ളിയാണ് തിരുനബി(സ്വ)യുടെ ആസ്ഥാനം. മഞ്ഞുരുകും മലമുകളിലും കാസ്പിയന്‍ കടലിടുക്കിലും നബിയുടെ ശബ്ദം എ ത്തിയിരുന്നു. ലോകത്തെ ഒട്ടുമുക്കാല്‍ രാജകൊട്ടാരങ്ങളിലും തിരുനബി(സ്വ)യുടെ സ ന്ദേശവാഹകര്‍ കടന്നു ചെന്നിരിക്കുന്നു. ആസ്ഥാന പള്ളിയില്‍ സന്ദര്‍ശകരുടെ തിരക്ക്. അറേബ്യന്‍ ഉപദ്വീപുകളില്‍ വിവിധ സ്ഥ ലങ്ങളില്‍ പരന്നു കിടക്കുന്ന കുടുംബങ്ങള്‍ ഗോത്രങ്ങള്‍, സമൂഹങ്ങള്‍, വ്യക്തികള്‍; എല്ലാവരും മദീനാ പള്ളിയിലെ സന്ദര്‍ശക നിരയില്‍ തിരക്ക് കൂട്ടുന്നു. ഇസ്ലാം സ്വീകരിക്കണം. മുഹമ്മദി(സ്വ)നെ കാണണം. ഈന്തപ്പനത്തൂണുകളുടെ താങ്ങില്‍ ഓല മേ ഞ്ഞ് [...]

Read More ..

വഴിപിരിയുന്നു

ഒരുനാള്‍ ജിബ്രീല്‍ വഹ്യുമായി നബി(സ്വ)യെ തേടിയെത്തി. ഈ ബന്ധം വെച്ചുമൂപ്പിക്കേണ്ടതില്ല. വഴിപിരിയാന്‍ ഇരുവര്‍ക്കും അവസരം നല്‍കുക. സൈനബയുടെ കുലമഹിമയും പ്രതാപവും സംരക്ഷിക്കുന്ന ഭര്‍ത്താവാകാന്‍ ഇനി നബിക്കു മാത്രമേ കഴിയൂ. അതിനാല്‍ സൈദിനുശേഷം സൈനബയെ നബി വിവാഹം കഴിക്കണം. നബി(സ്വ) ചിന്താകുലനായി. സൈനബയുടെ വിവാഹം കഴിഞ്ഞ നാള്‍ മുതല്‍ മുഹമ്മദിന്റെ മരുമകള്‍ എന്നാണ് ജനങ്ങള്‍ പറയുന്നത്. വളര്‍ത്തുപുത്രന്‍ സ്വന്തം മകനാണെന്ന തെറ്റായ ധാരണയില്‍ നിന്നുത്ഭവിച്ച വേറൊരു തെറ്റ്. പക്ഷേ, അതൊന്നും പറഞ്ഞിട്ടുകാര്യമില്ല. അല്ലാഹുവിന്റെ ഈ തീരുമാനം ജനങ്ങളറിഞ്ഞാല്‍ എന്തായിരിക്കും [...]

Read More ..

സ്നേഹത്തിന്റെ മഴവില്‍

സൈനബ മുറിക്കുള്ളില്‍ അങ്ങു മിങ്ങും നടന്നു. കിടക്കണമെന്നു തോന്നി. പക്ഷേ, കിട ന്നിട്ടുറക്കം വരുന്നില്ല. മയക്കം പിടിക്കുമ്പോള്‍ മനസ്സിലൂടെ പലതും മിന്നിമറയുന്നു. നബി(സ്വ), സൈദ്….! സല്‍മയുടെ ശബ്ദം കേട്ടാണ് ഞെട്ടിയുണര്‍ന്നത്. സൈനബാ… സല്‍മ നീട്ടിവിളിച്ചു.

Read More ..

രോഷം കൊണ്ട ഉമ്മ

സാബൂഖ മൈതാനിയില്‍ ഒരു കൊടുങ്കാറ്റ് കെട്ടഴിഞ്ഞ് വീശുകയായിരുന്നു. ഹിജ്റാബ്ദം മുപ്പത്തിയാറ് ജമാദുല്‍ ആഖിര്‍ മാസത്തിന്റെ ഒരോ പുലരിയും സംഘര്‍ഷം നിറഞ്ഞതായിരുന്നു. ബസ്വറയിലെ സാബൂഖയായിരുന്നു അതിന്റെ സങ്കേതം. വാഴ വെട്ടിയിട്ടത് പോലെ വാള്‍മുനകളില്‍ മനുഷ്യ ദേഹങ്ങള്‍ കഷ്ണങ്ങളായി വീഴുകയായിരുന്നു. സബഇയ്യ ലഹളക്കാര്‍ തിരികൊളുത്തിയ മനുഷ്യക്കുരുതി സംഹാരതാണ്‍ഢവമാടുകയായിരുന്നു. മാതൃ, പിതൃ സഹോദര ബന്ധങ്ങള്‍ മറന്ന് പരസ്പരം വെട്ടുകയായിരുന്നു. ഒരു യുദ്ധം വേണ്ടെന്ന് വെക്കാന്‍ അലി(റ)യും ആഇശയും കൊണ്ട് പിടിച്ചു നടത്തിയ ശ്രമം സബഇയ്യക്കാരുടെ നുഴഞ്ഞു കയറ്റം മൂലം നഷ്ടപ്പെടുകയായിരുന്നു. സാബൂഖയുടെ [...]

Read More ..

പട്ടി കുരച്ച രാത്രി

ആഇശ ബീവിക്ക് അന്ന് രാത്രി ഉറക്കം വന്നില്ല. മദീനാ ശരീഫില്‍ ഖലീഫ ഉസ്മാന്‍  (റ)നെ വധിച്ച സംഭവം അവരെ വല്ലാതെ പിടിച്ചുലച്ചിരുന്നു. എന്തിനാണത് ചെയ്തത്? ഘാതകരെ ഉടനെ പിടി കൂടാത്തതെന്ത്? ഈ ചോദ്യങ്ങള്‍ അവരെ അസ്വസ്ഥപ്പെടുത്തിക്കൊണ്ടിരുന്നു. അന്ന് രാത്രി ആഇശ ഉറച്ചൊരു തീരുമാനത്തിലെത്തി; ഇല്ല, ഞാനിനി മദീനയിലേക്ക് പോകുന്നില്ല. നേരെ ഇറാഖിലെ ബസ്വറയിലേക്ക് പോകണം. ഉസ്മാന്‍(റ)ന്റെ ഘാതകരെ ചോദ്യം ചെയ്യണം. അലി(റ) ഇപ്പോള്‍ പുതിയ ഖലീഫയായതു ശരി. താനതംഗീകരിക്കുന്നു. പക്ഷേ, ‘ഖലീഫയുടെ ഘാതകരെ പിടികൂടുന്നതില്‍ അനാസ്ഥയുണ്ടെങ്കില്‍ അതന്വേഷിക്കണം. [...]

Read More ..

വരൂ, നമുക്കൊരുമിച്ച് നോമ്പ് തുറക്കാം

പെട്ടെന്നാണ് വിപ്ളവകാരികള്‍ക്കിടയിലൂടെ ഒരു കോവര്‍കഴുത ഓടിക്കിതച്ചെത്തിയത്. അതിന്റെ പുറത്തെ കൂടാരത്തില്‍ ഉമ്മുഹബീബ(റ). നബി(സ്വ)യുടെ പ്രിയപത്നി. സത്യവിശ്വാസികളുടെ മാതാവ്. വിപ്ളവകാരികള്‍ കഴുതയെ തടഞ്ഞു. “ആരാണ് കൂടാരത്തില്‍?” “ഞാന്‍ ഉമ്മു ഹബീബ.” “എന്താണ് കാര്യം?” “ഖലീഫയെ ഒന്നു കാണണം.” “എന്തിന്?” “അത് നിങ്ങളറിയേണ്ടതില്ല.” ഉമ്മുഹബീബയുടെ ശബ്ദം ഉറച്ചതായിരുന്നു. കഴുതപ്പുറത്ത് സൂക്ഷിച്ച കുടിവെള്ളം വിപ്ളവകാരികളുടെ കണ്ണില്‍ പെട്ടു. അവര്‍ക്ക് ഈറ പിടിച്ചു. കഴുതയുടെ മുഖത്ത് കനത്ത ഒരടി. വേദനകൊണ്ടു പുളഞ്ഞ കഴുത തല കുടഞ്ഞു ചാടാന്‍ തുടങ്ങി. അവര്‍ വാള്‍ കൊണ്ടു [...]

Read More ..

ചോരയില്‍ കുതിര്‍ന്ന താടിരോമം

നീണ്ട് ഇടതൂര്‍ന്ന താടി രോമങ്ങളില്‍ നബി(സ്വ)യുടെ കൈവിരലുകളോടിയപ്പോള്‍ പാദം മുതല്‍ ഉച്ചിവരെ കോരിത്തരിച്ചു. പൂവിടര്‍ന്നതുപോലെ പുഞ്ചിരിച്ചുകൊണ്ട് അലി (റ) തിരുനബിയുടെ മുഖത്തേക്ക് ദൃഷ്ടി പായിച്ചു. നാണം കുണുങ്ങുന്ന ആ സുന്ദരമുഖം കൈ കൊണ്ട്  താങ്ങി നിവര്‍ത്തി പിടിച്ചുകൊണ്ട് തിരുനബി(സ്വ) നെടുവീര്‍പ്പിട്ടു. തിരുനബി(സ്വ)യുടെ ചുണ്ടുകള്‍ ചലിച്ചു. ‘മോനെ അലി’, അലി(റ) കണ്‍പോളകള്‍ ഉയര്‍ത്തി നബിയുടെ വിളിക്കുത്തരം ചെയ്യുന്ന സ്വരത്തില്‍ മൂളി. പൂര്‍വ്വ സമുദായങ്ങളിലെ ഏറ്റവും വലിയ ദുഷ്ടന്‍ ആരാണെന്നറിയാമോ? ‘അറിയാം’, അലി(റ) പറഞ്ഞു. “എങ്കില്‍ പറയൂ” തിരുനബി(സ്വ) അപ്പോഴും [...]

Read More ..

ആദ്യ രക്തസാക്ഷി സുമയ്യ

നെടുവീര്‍പ്പുകളോടെയാണ് യാസിറിന്റെ കുടുംബം ഓരോ ദിവസവും തള്ളിനീക്കിയിരുന്നത്. യാസിറാണ് കുടുംബനാഥന്‍. ബീവി സുമയ്യ ഭാര്യ. അമ്മാര്‍ ഏകപുത്രന്‍. മൂന്നംഗ സന്തുഷ്ടകുടുംബം. മറ്റൊരു പുത്രന്‍ അബ്ദുല്ല മുമ്പെന്നോ കൊല്ലപ്പെട്ടിരുന്നു. സംഘര്‍ഷം കത്തിപ്പടരുന്ന മക്കയുടെ മലമടക്കുകളിലൊന്നിലാണിവരുടെ കൂര. സന്ധ്യമയങ്ങുന്നതോടെ കലാപക്കാര്‍ പുറത്തിറങ്ങും. കുന്തം, കുറുവടി, കൊടുവാള്‍, ശൂലം, വാള്‍ എന്നീ മാരകായുധങ്ങളുമായി അക്രമികള്‍ ഒറ്റക്കും സംഘം ചേര്‍ന്നും നടക്കുകയാണ്. അബൂജഹ്ല്‍, ഉത്ബത്, ശൈബത്ത്, ഉഖ്ബത്ത് തുടങ്ങിയ കൊലകൊമ്പന്മാരാണ് അക്രമത്തിനു നേതൃത്വം നല്‍കുന്നത്. മുസ്ലിംകളുടെ ഭവനങ്ങള്‍ തിരഞ്ഞുപിടിച്ചു അവര്‍ തീവെക്കുന്നു. സാധനങ്ങള്‍ [...]

Read More ..