Click to Download Ihyaussunna Application Form
 

 

ബേങ്ക് പലിശ അനുവദനീയമോ??

ചോദ്യം: ബേങ്ക് പലിശ അനുവദനീയമാണെന്ന് സ്ഥാപിക്കാന്‍ ചിലര്‍ ഈയിടെയായി പാടുപെടുന്നു്. പലിശ അപ്പടി ഇസ്‌ലാം നിഷിദ്ധമാക്കിയിട്ടില്ലെന്നും അമിത പലിശ മാത്രമാണ് നിരോധിച്ചതെന്നുമാണ് ഇവരുടെ വാദം. എല്ലാതരം പലിശയും നിഷിദ്ധമാണെന്നു പണ്ഢിതരുടെ അഭിപ്രായം വ്യാഖ്യാനപ്പിഴവു മൂലം സംഭവിച്ചതാണെന്നവര്‍ പറയുന്നു. വാദത്തിനു തെളിവായി ‘സത്യവിശ്വാസികളേ, നിങ്ങള്‍ ഇരട്ടിക്കിരട്ടിയായി പലിശ വാങ്ങരുത്.’ എന്നര്‍ഥം വരുന്ന ആയത്തിലെ ‘ഇരട്ടിക്കിരട്ടി’ എന്ന വാക്ക് ഇവര്‍ ഉദ്ധരിക്കുന്നു. ഇതിനു താങ്കളുടെ മറുപടി എന്താണ്? ഉത്തരം: വിശുദ്ധഖുര്‍ആനിലെ ഈ പ്രയോഗത്തില്‍ മാത്രം കടിച്ചുതൂങ്ങുകയാണെങ്കില്‍ മൂലധനത്തിന്റെ ആറിരട്ടി പലിശ [...]

Read More ..

ബേങ്ക് എന്നാലെന്ത്?

ചോദ്യം: ബേങ്ക് എന്നാലെന്ത്? പലിശയുമായി അതിന്റെ ബന്ധമെങ്ങനെയാണ്? ഉത്തരം: ബാങ്കിംഗ് റഗുലേഷന്‍ ആക്ട്, ബാങ്കിംഗ് സിസ്റ്റത്തെക്കുറിച്ച് നല്‍കിയ വിശദീകരണം കാണുക: ”പൊതുജനങ്ങളില്‍ നിന്ന് അവരുടെ നിവൃത്തിയനുസരിച്ച് വായ്പ നല്‍കാനോ നിക്ഷേപിക്കാനോ ഡിമാന്റ് ആയോ അല്ലാതെയോ ചെക്ക്, ഡ്രാഫ്റ്റ് എന്നീ നിലയില്‍, ഓര്‍ഡര്‍ ആയോ അല്ലാതെയോ,

Read More ..

ഇജ്മാഅ്

മുസ്ലിം ലോകം അംഗീകരിച്ച ഖണ്ഢിതമായ രേഖയാണ് ഇജ്മാഅ്. നസ്ഖിനു പോലും ഇതു വിധേയമല്ല. ഇജ്മാഅ്കൊണ്ട് സ്ഥിരപ്പെട്ട ഒരു വിഷയത്തിനു ഒരിക്കലും നിയമപ്രാബല്യം നഷ്ടമാകില്ല. ഇജ്മാഅ് ദീനില്‍ തെളിവാണെന്ന് കുറിക്കുന്ന ആയത്തിനെ സംബ ന്ധിച്ച് ഇമാം ശാഫിഈ (റ) യോട് ചോദിക്കപ്പെട്ടപ്പോള്‍ മുന്നൂറ് പ്രാവശ്യം ഖുര്‍ആന്‍ പാരാ യണം ചെയ്ത ശേഷം നിസാഅ് സൂറത്തിലെ ആയത്താണ് എത്തിച്ചത് (റാസി, വാള്യം 13, പേജ് 43). “സന്മാര്‍ഗം വ്യക്തമായ ശേഷം ആരെങ്കിലും പ്രവാചകര്‍ക്ക് എതിരാവുകയും മുഅ്മിനുകള്‍ സ്വീകരിച്ചതല്ലാത്ത മാര്‍ഗം പിന്തുടരുകയും [...]

Read More ..

ഖുര്‍ആന്‍ പാരായണത്തിന്റെ ശ്രേഷ്ഠതകള്‍

ഖുര്‍ആന്‍ പാരായണം വളരെ പുണ്യകരമായ ഒരു ഇബാദത്ത് (ആരാധന) ആണ്. അര്‍ഥം അറിയാതെ പാരായണം ചെയ്താലും പ്രതിഫലം ലഭിക്കുന്ന ഗ്രന്ഥമാണ് ഖുര്‍ആന്‍. നബി (സ്വ) പറയുന്നു: “അല്ലാഹുവിന്റെ ഗ്രന്ഥത്തില്‍ നിന്നും ഒരു ഹര്‍ഫ് (അക്ഷരം) വല്ലവനും ഓതിയാല്‍ അത് അവന് ഒരു പുണ്യകര്‍മ്മമാണ്. ഒരു പുണ്യകര്‍മ്മത്തിന് പത്തു മടങ്ങ് പ്രതിഫലം ലഭിക്കും. ‘അലിഫ് ലാം മീം’ ഒന്നിച്ചു ഒരക്ഷരമാണെന്ന് ഞാന്‍ പറയുന്നില്ല. അലിഫ് ഒരക്ഷരവും ലാം മറ്റൊരക്ഷരവും മീം വേറെ ഒരക്ഷരവുമാണ്” (തിര്‍മിദി). അപ്പോള്‍ ‘അലിഫ് ലാം [...]

Read More ..

ഖുര്‍ആന്‍ പാരായണ മര്യാദകള്‍

ഖുര്‍ആന്‍ പാരായണം ചെയ്യുമ്പോള്‍ താഴെ കൊടുത്ത അദബുകള്‍ (മര്യാദകള്‍) പാലിക്കല്‍ സുന്നത്താണ്. വുളൂഅ് ചെയ്യുക. മിസ്വാക് ചെയ്യുക. നേരത്തെ വുളൂഅ് ചെയ്യുമ്പോള്‍ മിസ്വാക് ചെയ്തിട്ടുണ്ടെങ്കിലും ഖുര്‍ആന്‍ പാരായണ വേളയില്‍ അതു പ്രത്യേകം സുന്നത്തുണ്ട്. വൃത്തിയുള്ള സ്ഥലത്തു വെച്ചായിരിക്കുക. മസ്ജിദ് (പള്ളി) ആണ് ഏറ്റവും ഉത്തമം. ഖിബ്ലക്ക് അഭിമുഖമായി ഭക്തിപൂര്‍വ്വം തല താഴ്ത്തി ഇരിക്കുക. പാരായണം തുടങ്ങുമ്പോള്‍ ‘അഊദുബില്ലാഹി മിനശ്ശൈത്വാനിര്‍റജീം’ (ശപിക്കപ്പെട്ട പിശാചില്‍ നിന്നു അല്ലാഹുവിനോട് ഞാന്‍ കാവല്‍ തേടുന്നു), ‘ബിസ്മില്ലാഹിര്‍റഹ്മാനിര്‍റഹീം’ (കാരുണ്യകനും കരുണാവാരിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍ ഞാന്‍ [...]

Read More ..

ഖുര്‍ആന്‍ മന:പാഠമാക്കല്‍

ഖുര്‍ആന്‍ മനഃപാഠമാക്കല്‍ വളരെ ശ്രേഷ്ഠമായ ഒരു ആരാധനയാകുന്നു. മാത്രമല്ല അത് ഫര്‍ള് കിഫായഃ (സാമൂഹിക ബാധ്യത) കൂടിയാണ്. അപ്പോള്‍ മുസ്ലിം സമുദായത്തില്‍ ഖുര്‍ആന്‍ മനഃപാഠമാക്കിയ ഒരു വിഭാഗം എക്കാലത്തും ഉണ്ടാകണം. മനഃപാഠമാക്കിയ ഒരാള്‍ പോലും ഇല്ലാതെ വന്നാല്‍ ആ കാലഘട്ടത്തിലെ എല്ലാ മുസ്ലിംകളും കുറ്റക്കാരാകും. ഖുര്‍ആന്‍ മനഃപാഠമാക്കിയവര്‍ക്ക് പല ശ്രേഷ്ഠതകളും ഹദീസുകളില്‍ വന്നിട്ടുണ്ട്. അല്ലാഹുവിന്റെ തണല്‍ അല്ലാതെ മറ്റൊരു തണല്‍ ഇല്ലാത്ത ദിവസം ഖുര്‍ആന്‍ വാഹകര്‍ അവന്റെ തണലിലായിരിക്കും. ഖുര്‍ആന്‍ വല്ലവനും ഓതി മനഃപാഠമാക്കുകയും അതിലെ ഹലാലിനെ [...]

Read More ..

സുകൂതിയ്യായ ഇജ്മാഅ്

മുജ്തഹിദുകളായ പണ്ഢിതന്മാരില്‍ നിന്നുള്ള ചിലര്‍ ഒരു വിധി പറയുകയും അതറിഞ്ഞ ശേഷം ബാക്കിയുള്ള മുജ്തഹിദുകളെല്ലാം അതു സംബന്ധമായി മൌനം ദീക്ഷിക്കുകയും ചെയ്യലാണ് സുകൂതിയ്യായ ഇജ്മാഅ്’ (ജംഉല്‍ ജവാമിഅ് വാള്യം 2, പേജ് 187). അക്കാലത്ത് ജീവിച്ചിരിപ്പുള്ള മുഴുവന്‍ മുജ്തഹിദുകളുടെയും മൌനമാണ് അതില്‍ പരിഗണിക്കപ്പെടുക. ഈ നിര്‍വ്വചനപ്രകാരം സൂകൂതിയ്യായ ഇജ്മാഅ് നിരുപാധികം രേഖയാണെന്നാണ് ശരിയായ അഭിപ്രായമെന്നും ഇതാണ് ശാഫിഈ അസ്വ്ഹാബിന്റെയടുക്കല്‍ പ്രസിദ്ധമായതെന്നും ഇമാം റാഫിഈ (റ) പ്രസ്താവിച്ചിരിക്കുന്നു (ജംഉല്‍ ജവാമിഅ് വാള്യം 2, പേജ് 189, 190). ഇമാം [...]

Read More ..

ഹദീസും മുജ്തഹിദും

മറ്റു വൈജ്ഞാനിക ശാഖകളിലെന്ന പോലെ ഹദീസിലും അഗാധ പാണ്ഢിത്യം നേടിയെങ്കിലേ ഒരാള്‍ മുജ്തഹിദാകൂ. മദ്ഹബിന്റെ ഇമാമുകള്‍ ഇക്കാര്യത്തില്‍ വളരെ സൂക്ഷ്മതയുള്ളവ രായിരുന്നു. നാലാമത്തെ ഇമാമായ അഹ്മദുബിന്‍ ഹമ്പലിനോട് ഒരാള്‍ ഒരു ലക്ഷം ഹദീസുകള്‍ മനഃപാഠമാക്കിയാല്‍ മുജ്തഹിദാകുമോ എന്നു ചോദിക്കുകയുണ്ടായി. ‘ഇല്ല’ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. മൂന്നു ലക്ഷത്തെകുറിച്ചു ചോദിച്ചപ്പോഴും അതു തന്നെയായിരുന്നു ഇമാമിന്റെ പ്രത്യുത്തരം. എന്നാല്‍ നാലുലക്ഷം ഹദീസ് ഹൃദിസ്ഥമാക്കിയ ഒരാള്‍ക്കു മുജ്തഹിദാകാമോ?’ അവസാനം ചോദിക്കപ്പെട്ടു: ‘ആകാമെന്നാണ് എന്റെ പ്രതീക്ഷ.’ അദ്ദേഹം മറുപടി കൊടുത്തു. ഈ സംഭവം [...]

Read More ..

അവര്‍ പറയാതിരുന്നാല്‍

ഒരു മസ്അലയില്‍ ഇമാം നവവി (റ), ഇമാം റാഫിഈ (റ) യും ഒന്നും പറയുന്നില്ലങ്കില്‍ എന്ത് ചെയ്യണം?. ഇവര്‍ രണ്ടു പേര്‍ക്കും മുമ്പ് രചിക്കപ്പെട്ട ഗ്രന്ഥങ്ങള്‍ അവലംബിക്കാമോ? ഉത്തരം:”സുക്ഷ്മമായ അന്വേഷണത്തിലൂടെ മദ്ഹബില്‍ പ്രബലമായ അഭിപ്രായം ഏതാണെന്ന് ബോധ്യ പ്പെട്ട ശേഷമല്ലാതെ ഇമാം നവവി (റ), ഇമാം റാഫിഈ (റ) നും മുമ്പായി രചിക്കപ്പെട്ട ഗ്രന്ഥങ്ങള്‍ അവലം ബിക്കാന്‍ പാടില്ല.  ഒരേ വിഷയത്തില്‍ കൂടുതല്‍  ഗ്രന്ഥങ്ങള്‍ യോജിച്ചു വന്നതു കൊണ്ട് പ്രയോജനമില്ല. ഈ  ഗന്ഥങ്ങളത്രയും ചെന്നെത്തുന്നത് ഒരാളുടെ മാത്രം [...]

Read More ..

അടക്കപ്പെട്ട കവാടം

ഇസ്ലാമിന്റെ അടിസ്ഥാന പ്രമാണങ്ങളില്‍ നിന്ന് മത വിധികള്‍ ഗവേഷണം ചെയ്തെടുക്കുന്ന തിനാസ്പദമായ നിദാന ശാസ്ത്ര തത്വങ്ങള്‍ ആവിഷ്കരിച്ചു, തദടിസ്ഥാനത്തില്‍ എല്ലാ അധ്യായങ്ങളിലും സമ്പൂര്‍ണ ഗവേഷണം സ്വതന്ത്രമായി നടത്തുന്ന നിരുപാധിക മുജ്തഹിദുകള്‍ നാലു മദ്ഹബിന്റെ ഇമാമുകള്‍ക്കു ശേഷം ഉണ്ടായിട്ടില്ല. ആ മഹത്തായ കവാടം, അവരോടെ, അടക്കപ്പെട്ടിരിക്കയാണ്. ഇബ്നു ഹജറില്‍ ഹൈതമിയുടെ പ്രസ്താവന കാണുക: “എല്ലാ അധ്യായങ്ങളിലും യഥാര്‍ഥമായും ഗവേഷണം നടത്തുകയെന്നതു ഏകദേശം ഇമാം ശാഫിയുടെ കാലം തൊട്ട് ഇന്നുവരെ അറിയപ്പെട്ടിട്ടില്ല. എങ്ങനെ അതു സംഭവിക്കും? നിദാന ശാസ്ത്ര തത്വങ്ങളും [...]

Read More ..