Click to Download Ihyaussunna Application Form
 

 

ഹദീസും മുജ്തഹിദും

റ്റു വൈജ്ഞാനിക ശാഖകളിലെന്ന പോലെ ഹദീസിലും അഗാധ പാണ്ഢിത്യം നേടിയെങ്കിലേ ഒരാള്‍ മുജ്തഹിദാകൂ. മദ്ഹബിന്റെ ഇമാമുകള്‍ ഇക്കാര്യത്തില്‍ വളരെ സൂക്ഷ്മതയുള്ളവ രായിരുന്നു. നാലാമത്തെ ഇമാമായ അഹ്മദുബിന്‍ ഹമ്പലിനോട് ഒരാള്‍ ഒരു ലക്ഷം ഹദീസുകള്‍ മനഃപാഠമാക്കിയാല്‍ മുജ്തഹിദാകുമോ എന്നു ചോദിക്കുകയുണ്ടായി. ‘ഇല്ല’ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. മൂന്നു ലക്ഷത്തെകുറിച്ചു ചോദിച്ചപ്പോഴും അതു തന്നെയായിരുന്നു ഇമാമിന്റെ പ്രത്യുത്തരം. എന്നാല്‍ നാലുലക്ഷം ഹദീസ് ഹൃദിസ്ഥമാക്കിയ ഒരാള്‍ക്കു മുജ്തഹിദാകാമോ?’ അവസാനം ചോദിക്കപ്പെട്ടു: ‘ആകാമെന്നാണ് എന്റെ പ്രതീക്ഷ.’ അദ്ദേഹം മറുപടി കൊടുത്തു. ഈ സംഭവം ഇബ്നുല്‍ ഖയ്യിം അദ്ദേഹത്തിന്റെ ‘ഇഅ്ലാമുല്‍ മുവഖിഈന്‍‘ എന്ന ഗ്രന്ഥത്തില്‍ ഉദ്ധരിച്ചിട്ടുണ്ട്. (അശദ്ദുല്‍ ഇജ്തിഹാദ് പേജ് 16).

എന്നാല്‍ മറ്റൊരു റിപ്പോര്‍ട്ടില്‍ അഞ്ചുലക്ഷം എന്നാണുള്ളത്. ശാഹ്വലിയുല്ലാഹി (റ) പറയുന്നത് കാണുക : “ഫിഖ്ഹിന്റെ ക്രമീകരണം ധാരാളം ഹദീസുകളുടെ ശേഖരണത്തെ ആസ്പദിച്ചാണ് നിലകൊണ്ടിരുന്നത്. അഹ്മദുബിന്‍ ഹമ്പലിനോട് ഒരു ലക്ഷം ഹദീസ് മതിയാകുമോ മുഫ്തിയാകാന്‍ എന്നു ചോദിച്ചപ്പോള്‍, ‘പോരാ’ എന്നായിരുന്നു മറുപടി. അവസാനം അഞ്ചുലക്ഷം മതിയാകുമോ എന്നു ചോദിച്ചപ്പോള്‍ ‘ആകാമെന്നു പ്രതീക്ഷിക്കുന്നു’ എന്നാണ് അദ്ദേഹം മറുപടി നല്‍കിയത്”. (ഹുജ്ജത്തുല്ലാഹില്‍ ബാലിഗ 1-50).

‘അഞ്ചുലക്ഷം മനഃപാഠമാക്കിയ ഒരു പണ്ഢിതന്‍’ അല്ലെങ്കില്‍ അഞ്ചുലക്ഷം ഹദീസ് ഇന്നെവിടെ? ഉണ്ടെങ്കിലല്ലെ പഠിക്കുക? ഇതില്‍ നിന്നെല്ലാം നാലു മദ്ഹബുകള്‍ തഖ്ലീദു ചെയ്യുന്നതിന്റെ രഹസ്യം ബുദ്ധിയുള്ളവര്‍ക്ക് മനസ്സിലാക്കാവുന്നതാണ്. ഹദീസ് പണ്ഢിതനായതു കൊണ്ട് മാത്രം ഒരാള്‍ മുജ്തഹിദ് ആവുകയുമില്ല. ഹദീസുകളില്‍ വിവിധ ഇനങ്ങളുടെ അന്തരാര്‍ഥം ഗ്രഹിച്ചിരിക്കണം. ഇല്ലെങ്കില്‍ ഇബ്നു തൈമിയ്യയെ പോലുള്ള ചില മുഹദ്ദിസുകള്‍ക്ക് സംഭവിച്ചതുപോലെ വഴിതെറ്റിപ്പോകാനിടവരും (ഫതാവല്‍ ഹദീസിയ്യ പേ.242).


RELATED ARTICLE

  • സ്വഹാബത്തിനെ തഖ്ലീദ് ചെയ്യാത്തത് എന്തു കൊണ്ട്
  • ഇജ്തിഹാദിന്റെ അനിവാര്യത
  • ഇമാം ശാഫിഈ (റ) യുടെ വസ്വിയ്യത്ത്
  • ഉസ്വൂലുല്‍ ഫിഖ്ഹ്
  • മുജ്തഹിദുകളുടെ വകുപ്പുകള്‍
  • തഖ്ലീദ് സത്യവിശ്വാസികളുടെ മാര്‍ഗം
  • തഖ്ലീദിനു സ്വഹാബത്തിന്റെ അംഗീകാരം
  • മദ്ഹബ് വിരോധികളുടെ പുതിയ കുതന്ത്രം
  • തഖ്ലീദ് പണ്ഢിത പൂജയല്ല
  • തഖ്ലീദ്
  • ചില സംശയങ്ങള്‍
  • ശാഖാപരമായി അഭിപ്രായ വ്യത്യാസമുണ്ടാകാം
  • മുഖല്ലിദുകള്‍ ഖുര്‍ആനും സുന്നത്തും പഠിക്കുന്നതെന്തിന്?
  • ഖാസി, മുഫ്തി, ഇജ്തിഹാദ്
  • പുതിയ പ്രശ്നങ്ങള്‍ക്ക് പരിഹാരം
  • ഇമാം നവവി (റ), ഇമാം റാഫിഈ (റ) എന്നിവര്‍ക്കെതിരായി ഭൂരിപക്ഷത്തിനഭിപ്രായമുണ്ടാവുമോ?.
  • അല്‍ മുത്വ്ലഖുല്‍ മുസ്തഖില്ല്
  • മുജ്തഹിദുല്‍ മദ്ഹബ്
  • മുജ്തഹിദുല്‍ ഫത്വാ വത്തര്‍ജീഹ്
  • അല്‍ മുജ്തഹിദുന്നിസബിയ്യ്
  • മുത്‌ലഖു മുന്‍തസിബ്‌
  • മുജ്തഹിദുകളും നിബന്ധനകളും
  • മുഫ്തി
  • മദ്ഹബ് സ്വീകരിക്കല്‍ നിര്‍ബന്ധം
  • കവാടം അടച്ചതാര്?
  • ഇജ്തിഹാദ്
  • ഇജ്മാഅ്
  • സുകൂതിയ്യായ ഇജ്മാഅ്
  • ഹദീസും മുജ്തഹിദും
  • അവര്‍ പറയാതിരുന്നാല്‍
  • അടക്കപ്പെട്ട കവാടം
  • മദ്ഹബിന്റെ ഇമാമുകള്‍