Click to Download Ihyaussunna Application Form
 

 

അവര്‍ പറയാതിരുന്നാല്‍

രു മസ്അലയില്‍ ഇമാം നവവി (റ), ഇമാം റാഫിഈ (റ) യും ഒന്നും പറയുന്നില്ലങ്കില്‍ എന്ത് ചെയ്യണം?. ഇവര്‍ രണ്ടു പേര്‍ക്കും മുമ്പ് രചിക്കപ്പെട്ട ഗ്രന്ഥങ്ങള്‍ അവലംബിക്കാമോ?

ഉത്തരം:”സുക്ഷ്മമായ അന്വേഷണത്തിലൂടെ മദ്ഹബില്‍ പ്രബലമായ അഭിപ്രായം ഏതാണെന്ന് ബോധ്യ പ്പെട്ട ശേഷമല്ലാതെ ഇമാം നവവി (റ), ഇമാം റാഫിഈ (റ) നും മുമ്പായി രചിക്കപ്പെട്ട ഗ്രന്ഥങ്ങള്‍ അവലം ബിക്കാന്‍ പാടില്ല.  ഒരേ വിഷയത്തില്‍ കൂടുതല്‍  ഗ്രന്ഥങ്ങള്‍ യോജിച്ചു വന്നതു കൊണ്ട് പ്രയോജനമില്ല. ഈ  ഗന്ഥങ്ങളത്രയും ചെന്നെത്തുന്നത് ഒരാളുടെ മാത്രം അഭിപ്രായത്തിലേക്കായിരിക്കാം. ഇമാം ഖഫ് ഫാല്‍ (റ), അബൂഹാമിദ് (റ) എന്നിവര്‍ക്ക് ധാരാളം ശിഷ്യന്മാരുണ്ട്. അവര്‍ ഉസ്താദുമാരുടെ വഴി അനുസരിച്ചു മാത്രമാണ് അടിസ്ഥാന നിയമങ്ങളും അതനുസരിച്ചുള്ള മസ്അലകളും സ്ഥിരപ്പെടുത്തുന്നത്. ഇവര്‍ രണ്ടു പേരും ഒഴിച്ചുള്ളവരെല്ലാം ചിലപ്പോള്‍ ഇവര്‍ക്കെതിരായിരിക്കാം. അതിനാല്‍ മസ്അല പ്രബലമാ ക്കുന്നതിന് മുമ്പ് ഇവരുടെയെല്ലം ഗ്രന്ഥങ്ങള്‍ പരിശോധിച്ചിരിക്കണം” (തുഹ്ഫ: 1: 39).

ഇവരുടെ ഗ്രന്ഥങ്ങളില്‍ തന്നെ ഒരേ വിഷയത്തില്‍ വ്യത്യസ്ഥത വീക്ഷണങ്ങള്‍ ഉള്ളതിനാല്‍ പ്രബലമായതു കണ്ടെത്തുക എളുപ്പമല്ല. പ്രബലമായതു കണ്ടെത്തുവാന്‍ ഇവരുടെ മുഴുവന്‍ രചനകളും പരിശോധിക്കുകയും മസ്അലകള്‍ തമ്മിലുള്ള ബലാബലങ്ങളിലേക്കു സൂചിപ്പിക്കുന്ന പദപ്രയോഗങ്ങളും മനസ്സിലാക്കണം. ഈ സാഹസിക കൃത്യം ചെയ്തുതീര്‍ത്തവരാണ് ഇബ്നു ഹജറും (റ) റംലി (റ യും. ഇവര്‍ക്ക് ശേഷം ഈ കഴിവുള്ളവര്‍ ഉണ്ടായിട്ടില്ലന്ന് എല്ലാവരും സമ്മതിക്കുന്നു. ഇമാം കുര്‍ദി (റ) പറയുന്നു: ”ശാഫിഈ മദ്ഹബില്‍ അവലംബം ഇബ്നു ഹജറും (റ) റംലി (റ) യും തുഹ്ഫ, നിഹായ എന്നീ ഗ്രന്ഥങ്ങളില്‍ ഏകോപിച്ചു പറഞ്ഞവയാണെന്ന് മദ്ഹബിലെ പില്‍കാല പണ്ഢിതര്‍ ഏക സ്വരത്തില്‍ പറഞ്ഞിരിക്കുന്നു. ഇവര്‍ വ്യത്യസ്ഥ അഭിപ്രായം രേഖപ്പെടുത്തിയാല്‍ അര്‍ഹതയുള്ള മുഫ്തിക്ക് ഏതും അവലംബിക്കാം. ഇവര്‍ രണ്ടു പേര്‍ക്കും എതിരായ അഭിപ്രായം അവലംബിക്കാവതല്ല” (ഫവാഇദുല്‍ മദനിയ്യ: 44).

അല്‍ ഉമ്മ്, ഇമ്ലാഅ് തുടങ്ങിയ ഇമാം ശാഫിഈ (റ) യുടെ ഗ്രന്ഥങ്ങളോ, നവവീ (റ) റാഫിഈ (റ) യുടെ ഗ്രന്ഥങ്ങളോ നമുക്കിന്ന് അവലംബിക്കാവതല്ല. ഇത് പ്രഗല്‍ഭരുടെ കിതാബുകള്‍ക്കുള്ള പോരായ്മയല്ല. മറിച്ച് അതുള്‍ക്കെള്ളാന്‍ കഴിയാത്ത നമ്മുടെ പോരായ്മയാണ്. തുഹ്ഫയും നിഹായയുമാണ് ഇന്നത്തെ പ്രധാന അവലംബം. കേരളത്തില്‍ പില്‍ക്കാലത്ത് ഫിഖ്ഹ്, മഖ്ദൂം (റ) യുടെ വഴിയായതിനാല്‍ ഇവരുടെ ഉസ്താദായ       ഇബ്നു ഘുക്ത (റ) യുടെ തുഹ്ഫ: നാം കൂടുതലായി അവലംബിക്കുന്നു.


RELATED ARTICLE

 • സ്വഹാബത്തിനെ തഖ്ലീദ് ചെയ്യാത്തത് എന്തു കൊണ്ട്
 • ഇജ്തിഹാദിന്റെ അനിവാര്യത
 • ഇമാം ശാഫിഈ (റ) യുടെ വസ്വിയ്യത്ത്
 • ഉസ്വൂലുല്‍ ഫിഖ്ഹ്
 • മുജ്തഹിദുകളുടെ വകുപ്പുകള്‍
 • തഖ്ലീദ് സത്യവിശ്വാസികളുടെ മാര്‍ഗം
 • തഖ്ലീദിനു സ്വഹാബത്തിന്റെ അംഗീകാരം
 • മദ്ഹബ് വിരോധികളുടെ പുതിയ കുതന്ത്രം
 • തഖ്ലീദ് പണ്ഢിത പൂജയല്ല
 • തഖ്ലീദ്
 • ചില സംശയങ്ങള്‍
 • ശാഖാപരമായി അഭിപ്രായ വ്യത്യാസമുണ്ടാകാം
 • മുഖല്ലിദുകള്‍ ഖുര്‍ആനും സുന്നത്തും പഠിക്കുന്നതെന്തിന്?
 • ഖാസി, മുഫ്തി, ഇജ്തിഹാദ്
 • പുതിയ പ്രശ്നങ്ങള്‍ക്ക് പരിഹാരം
 • ഇമാം നവവി (റ), ഇമാം റാഫിഈ (റ) എന്നിവര്‍ക്കെതിരായി ഭൂരിപക്ഷത്തിനഭിപ്രായമുണ്ടാവുമോ?.
 • അല്‍ മുത്വ്ലഖുല്‍ മുസ്തഖില്ല്
 • മുജ്തഹിദുല്‍ മദ്ഹബ്
 • മുജ്തഹിദുല്‍ ഫത്വാ വത്തര്‍ജീഹ്
 • അല്‍ മുജ്തഹിദുന്നിസബിയ്യ്
 • മുത്‌ലഖു മുന്‍തസിബ്‌
 • മുജ്തഹിദുകളും നിബന്ധനകളും
 • മുഫ്തി
 • മദ്ഹബ് സ്വീകരിക്കല്‍ നിര്‍ബന്ധം
 • കവാടം അടച്ചതാര്?
 • ഇജ്തിഹാദ്
 • ഇജ്മാഅ്
 • സുകൂതിയ്യായ ഇജ്മാഅ്
 • ഹദീസും മുജ്തഹിദും
 • അവര്‍ പറയാതിരുന്നാല്‍
 • അടക്കപ്പെട്ട കവാടം
 • മദ്ഹബിന്റെ ഇമാമുകള്‍