Click to Download Ihyaussunna Application Form
 

 

അടക്കപ്പെട്ട കവാടം

സ്ലാമിന്റെ അടിസ്ഥാന പ്രമാണങ്ങളില്‍ നിന്ന് മത വിധികള്‍ ഗവേഷണം ചെയ്തെടുക്കുന്ന തിനാസ്പദമായ നിദാന ശാസ്ത്ര തത്വങ്ങള്‍ ആവിഷ്കരിച്ചു, തദടിസ്ഥാനത്തില്‍ എല്ലാ അധ്യായങ്ങളിലും സമ്പൂര്‍ണ ഗവേഷണം സ്വതന്ത്രമായി നടത്തുന്ന നിരുപാധിക മുജ്തഹിദുകള്‍ നാലു മദ്ഹബിന്റെ ഇമാമുകള്‍ക്കു ശേഷം ഉണ്ടായിട്ടില്ല. ആ മഹത്തായ കവാടം, അവരോടെ, അടക്കപ്പെട്ടിരിക്കയാണ്.

ഇബ്നു ഹജറില്‍ ഹൈതമിയുടെ പ്രസ്താവന കാണുക: “എല്ലാ അധ്യായങ്ങളിലും യഥാര്‍ഥമായും ഗവേഷണം നടത്തുകയെന്നതു ഏകദേശം ഇമാം ശാഫിയുടെ കാലം തൊട്ട് ഇന്നുവരെ അറിയപ്പെട്ടിട്ടില്ല. എങ്ങനെ അതു സംഭവിക്കും? നിദാന ശാസ്ത്ര തത്വങ്ങളും ഹദീസ് ശാസ്ത്ര തത്വങ്ങളും മറ്റു അടിസ്ഥാന നിയമങ്ങളും സംസ്ഥാപിക്കുന്നതിനെ ആശ്രയിച്ചിരിക്കുന്ന കാര്യമാണത്. മുജ്തഹിദിന്റെ കണ്ടു പിടുത്തങ്ങളെല്ലാം, പ്രസ്തുത അടിസ്ഥാന നിയമങ്ങളെ അവലംബമാക്കിയാണ് പുറത്തു കൊണ്ടു വരുന്നത്. ഇവയുടെ സംസ്ഥാപനമാണ് ജനങ്ങളെ സ്വതന്ത്രമായ ഇജ്തിഹാദിന്റെ യഥാര്‍ഥ സ്ഥാനം പ്രാപിക്കുന്നതിനു അപ്രാപ്തരാക്കിയിട്ടുള്ളത്”        (തുഹ്ഫ 10-109).

അല്ലാമാ കുര്‍ദി പറയുന്നു : “ഇന്നു ഇജ്തിഹാദിനെ വാദിക്കുകയെന്നതു വളരെ വിദൂരമാണ്. ഒരു മുജ്തഹിദും ജീവിച്ചിരിപ്പില്ലെന്നു ജനങ്ങള്‍ ഏകോപിച്ച ഫലത്തിലാണെന്നു ഇമാം റാഫി, നവവി എന്നീ മഹാന്മാരും അവര്‍ക്ക് മുമ്പ് ഇമാം റാസിയും പ്രസ്താവിച്ചിട്ടുണ്ട്. മുന്നൂറു വര്‍ഷത്തിനപ്പുറം വരുന്ന സുദീര്‍ഘമായ കാലം മുതല്‍ സ്വതന്ത്ര മുജ്തഹിദ് ഇല്ലാതെയായിരിക്കുന്നുവെന്ന് (ആറാം നൂറ്റാണ്ടുകാരനായ) ഇബ്നുസ്സ്വലാഹും പറഞ്ഞിട്ടുണ്ട് (ഫതാവല്‍ കുര്‍ദി പേജ് : 257).

ഇജ്തിഹാദിന്റെ സ്ഥാനം പ്രാപിച്ച ആരും തന്റെ കാലത്തില്ലെന്നു ഹിജ്റ 505 ല്‍ മരിച്ച മഹാനായ ഇമാം ഗസ്സാലി അദ്ദേഹത്തിന്റെ ലോക പ്രസിദ്ധ ഗ്രന്ഥമായ ഇഹ്യാഉലുമുദ്ദീനി (1-43) ല്‍ വ്യക്തമാക്കിയിരിക്കുന്നു.

മനുഷ്യന്റെ നിഖില പ്രശ്നങ്ങളും കയ്യാളുന്ന ബൃഹത്തായ ഇസ്ലാമിക കര്‍മ ശാസ്ത്രത്തെ തങ്ങളുടെ നിരന്തര പഠന ഗവേഷണങ്ങള്‍ മുഖേന, സംപുഷ്ടമാക്കി കൊണ്ടാണ് ചുഃര്‍ മദ്ഹബിന്റെ ഇമാമുകള്‍ ഈ ലോകത്തോടു യാത്ര പറഞ്ഞിട്ടുള്ളത്. അവര്‍ക്കു ശേഷം വന്ന പണ്ഢിതന്മാര്‍ അവരുടെ മദ്ഹബുകള്‍ അംഗീകരിച്ചനുസരിച്ചു പോന്നു. ഇജ്തിഹാദു മുത്വ്ലഖിന്റെ അടക്കപ്പെട്ട കവാടം കള്ളത്താക്കോലിട്ടു തുറക്കാനോ കുത്തിപ്പൊളിക്കാനോ അവര്‍ ശ്രമിച്ചില്ല.


RELATED ARTICLE

  • സ്വഹാബത്തിനെ തഖ്ലീദ് ചെയ്യാത്തത് എന്തു കൊണ്ട്
  • ഇജ്തിഹാദിന്റെ അനിവാര്യത
  • ഇമാം ശാഫിഈ (റ) യുടെ വസ്വിയ്യത്ത്
  • ഉസ്വൂലുല്‍ ഫിഖ്ഹ്
  • മുജ്തഹിദുകളുടെ വകുപ്പുകള്‍
  • തഖ്ലീദ് സത്യവിശ്വാസികളുടെ മാര്‍ഗം
  • തഖ്ലീദിനു സ്വഹാബത്തിന്റെ അംഗീകാരം
  • മദ്ഹബ് വിരോധികളുടെ പുതിയ കുതന്ത്രം
  • തഖ്ലീദ് പണ്ഢിത പൂജയല്ല
  • തഖ്ലീദ്
  • ചില സംശയങ്ങള്‍
  • ശാഖാപരമായി അഭിപ്രായ വ്യത്യാസമുണ്ടാകാം
  • മുഖല്ലിദുകള്‍ ഖുര്‍ആനും സുന്നത്തും പഠിക്കുന്നതെന്തിന്?
  • ഖാസി, മുഫ്തി, ഇജ്തിഹാദ്
  • പുതിയ പ്രശ്നങ്ങള്‍ക്ക് പരിഹാരം
  • ഇമാം നവവി (റ), ഇമാം റാഫിഈ (റ) എന്നിവര്‍ക്കെതിരായി ഭൂരിപക്ഷത്തിനഭിപ്രായമുണ്ടാവുമോ?.
  • അല്‍ മുത്വ്ലഖുല്‍ മുസ്തഖില്ല്
  • മുജ്തഹിദുല്‍ മദ്ഹബ്
  • മുജ്തഹിദുല്‍ ഫത്വാ വത്തര്‍ജീഹ്
  • അല്‍ മുജ്തഹിദുന്നിസബിയ്യ്
  • മുത്‌ലഖു മുന്‍തസിബ്‌
  • മുജ്തഹിദുകളും നിബന്ധനകളും
  • മുഫ്തി
  • മദ്ഹബ് സ്വീകരിക്കല്‍ നിര്‍ബന്ധം
  • കവാടം അടച്ചതാര്?
  • ഇജ്തിഹാദ്
  • ഇജ്മാഅ്
  • സുകൂതിയ്യായ ഇജ്മാഅ്
  • ഹദീസും മുജ്തഹിദും
  • അവര്‍ പറയാതിരുന്നാല്‍
  • അടക്കപ്പെട്ട കവാടം
  • മദ്ഹബിന്റെ ഇമാമുകള്‍