Click to Download Ihyaussunna Application Form
 

 

ഫതാവാ

ജമാഅത്ത് നിസ്കാരം

ചോദ്യം: ഭര്‍ത്താവ് ഇമാമായി നിന്ന് ഭാര്യയും ഭര്‍ത്താവുമൊന്നിച്ച് നിസ്കരിക്കുന്നത് ശരിയാണോ? സ്ത്രീകള്‍ക്ക് പെരുന്നാള്‍ ദിവസം പള്ളിയിലോ മൈതാനത്തോ പോയി നിസ്കരിക്കാമോ? ഉത്തരം: ഭര്‍ത്താവ് ഇമാമായിക്കൊണ്ട് ഭാര്യാഭര്‍ത്താക്കന്മാര്‍ ജമാഅത്തായി നിസ്കരിക്കാമെന്ന് മാത്രമല്ല, അതിന് ജമാഅത്തിന്റെ ശ്രേഷ്ഠത ലഭിക്കുന്നതും അതുകൊണ്ടുതന്നെ തനിച്ച് നിസ്കരിക്കുന്നതിനെക്കാള്‍ ഇരുപത്തിയേഴ് ഇരട്ടി പുണ്യമുള്ളതുമാകുന്നു. (നിഹായ 2/140) (പെരുന്നാള്‍ ദിവസമായാലും അല്ലെങ്കിലും പള്ളിയിലേക്കായാലും അല്ലെങ്കിലും) പരപുരുഷന്മാര്‍ പങ്കെടുക്കുന്ന ജമാഅത്തുകള്‍ക്ക് സ്ത്രീ പങ്കെടുക്കുന്നതുകൊണ്ട് നാശം ഭയപ്പെടുമ്പോള്‍ ആ ജമാഅത്തുകള്‍ക്ക് വേണ്ടി അവര്‍ പുറപ്പെടുന്നതും അതിനവര്‍ക്ക് സമ്മതം നല്‍കുന്നതും ഹറാമാണെന്ന് [...]

Read More ..

ഫാതിഹ അറിയാത്ത ഇമാമം

ചോ: ജുമുഅയുടെ ഇമാമ് ശരിക്ക് ഫാതിഹ ഓതാന്‍ അറിയാത്ത ആളാണെങ്കില്‍ അറിയുന്ന വ്യക്തി ആ ജുമുഅയില്‍ പങ്കെടുക്കുന്നതിന് വിരോധമുണ്ടോ? ഇല്ലെങ്കില്‍ തന്നെ അയാളെ തുടരുകയും പിന്നെ ളുഹ്റ് മടക്കുകയും ചെയ്യേണ്ടതുണ്ടോ? ഉത്തരം: ഈ ചോദ്യം ബഹു: ഇബ്നു ഹജറി (റ)നോട് ചോദിച്ചപ്പോള്‍ അവര്‍ ഇങ്ങനെ മറുപടി പറഞ്ഞു. “അര്‍ഥമോ അക്ഷരമോ മാറുന്ന തകരാറാണ് ഇമാമിന്റെ ഫാതിഹയില്‍ ഉള്ളതെങ്കില്‍ ഈ തകരാറില്ലാത്ത വ്യക്തിക്ക് പ്രസ്തുത ഇമാമിനെ തുടരാന്‍ പാടില്ല. ആ ഗ്രാമത്തില്‍ മറ്റൊരു ശരിയായ ജുമുഅ: ഇല്ലാത്തപ്പോള്‍ ഈ [...]

Read More ..

മുഅദ്ദിന്‍ ബിലാല്‍(റ)ന്റെ പരമ്പരയില്‍

ചോദ്യം: മുഅദ്ദിന്‍ ബിലാല്‍(റ)ന്റെ പരമ്പരയില്‍ പെട്ടയാളാകുന്നതിന് വല്ല ശ്രേഷ്ഠതയുമുണ്ടോ? ഉത്തരം: ഉണ്ട്. ഇമാം ഗസ്സാലി(റ) പറയുന്നത് കാണുക. ‘മുഅദ്ദിന്‍ നബി(സ്വ)യുടെ ബാങ്കുകാരായ ബിലാല്‍(റ), ഇബ്നു ഉമ്മി മക്തൂം(റ), അബൂമഹ്ദൂറ(റ), സഅദുല്‍ ഖുറളി(റ) തുടങ്ങിയവരുടെ സന്താനപരമ്പരയില്‍പ്പെട്ട ആളായിരിക്കല്‍ സുന്നത്താണ്. അങ്ങനെയുള്ള ഒരു വ്യക്തിയെ കിട്ടിയില്ലെങ്കില്‍ നബി(സ്വ)യുടെ സ്വഹാബത്തിന്റെ ബാങ്ക് കാരുടെ സന്താനപരമ്പരയില്‍ പെട്ടവനായിരിക്കലും അതുമില്ലെങ്കില്‍ സ്വഹാബത്തിന്റെ സന്താനപരമ്പരയില്‍ പെട്ടവനായിരിക്കലും സുന്നത്താകും (നിഹായ 1/416).

Read More ..

രക്തം പുറപ്പെട്ടാല്‍ കുളിക്കണമോ

ചോദ്യം: ഇന്ദ്രിയം പുറപ്പെട്ടാല്‍ കുളിക്കണമെന്ന് ഇസ്ലാം നിര്‍ദേശിക്കുന്നു. എന്നാല്‍ നജസ്സായ കാഷ്ടം, മൂത്രം, ചലം, രക്തം എന്നിവ പുറപ്പെട്ടാല്‍ കുളി നിര്‍ബന്ധമില്ല. വ്യത്യാസം വിശദീകരിച്ചാലും. ഉത്തരം: ഇന്ദ്രിയം പുറപ്പെടുമ്പോള്‍ ശരീരമാസകലം ആസ്വാദനം അനുഭവപ്പെടുന്നതുകൊണ്ട് ശരീരം മുഴുവന്‍ നനച്ച് കുളിക്കാന്‍ ഇസ്ലാം ശാസിക്കുകയും അതൊരു ഇബാദത്തായി അംഗീകരിക്കുകയും ചെയ്യുന്നു. ഓരോ മുടിയുടെയും താഴെ ജനാബത്തുണ്ടെന്നും അതുകൊണ്ട് മുടികളെ നിങ്ങള്‍ നനക്കുകയും തൊലിയെ ശുദ്ധി വരുത്തുകയും ചെയ്യുകയെന്നുമുള്ള നബിവചനം ഇതിനുപോല്‍ബലകമാണ്. ഇമാം ബൈഹഖി (റ)യും ഇബ്നുജരീറും(റ) നിവേദനം ചെയ്തതാണിത്. ത്വബ്റാനി(റ)യുടെ [...]

Read More ..

ബാങ്കുവിളിച്ചവന്‍ ഇമാമത്ത് നില്‍ക്കല്‍

ചോദ്യ: ചില നിസ്കാരപള്ളികളില്‍ ബാങ്കുവിളിച്ച വ്യക്തി തന്നെ ഇമാമത്തും നില്‍ക്കുന്നതായി കാണുന്നു. ഇത് ശരിയല്ലെന്ന് ചിലര്‍ വാദിക്കുന്നതിന് അടിസ്ഥാനമുണ്ടോ? ഉത്തരം: ഇമാം ദമീരി(റ) പറയുന്നു: “ബാങ്ക് വിളിച്ച വ്യക്തിതന്നെ ഇമാമത് നില്‍ക്കുന്നത് സംബന്ധിച്ച് മൂന്ന് അഭിപ്രായങ്ങളുണ്ട്. ഒന്ന്. അത് കറാഹത്താണ്. ബാങ്ക് വിളിക്കുന്നവന്‍ ഇമാമത് നില്‍ക്കുന്നതിനെ വിലക്കുന്ന ബലഹീനമായൊരു ഹദീസാണതിന്റെ നിദാനം. രണ്ട്. അതാണ് സുന്നത്ത്. ബാങ്കിന്റെയും ഇമാമത്തിന്റെയും ശ്രേഷ്ഠത ഇദ്ദേഹം ഒരുമിച്ചു കൂട്ടുന്നുവെന്നതാണ് കാരണം. ഈ അഭിപ്രായത്തെയാണ് ഇമാം നവവി(റ) മജ്മൂഇല്‍ പ്രബലമാക്കിയിട്ടുള്ളത്. മൂന്ന്. അത് [...]

Read More ..

ബാങ്കിനു മുമ്പ് സ്വലാത്ത് ചൊല്ലല്‍

ചോ: ബാങ്കിനുമുമ്പ് നബി(സ്വ)യുടെ മേല്‍ സ്വലാത്ത് ചൊല്ലല്‍ സുന്നത്തുണ്ടോ? ഉണ്ടെങ്കില്‍ ലക്ഷ്യസഹിതം വിവരിക്കുക? ഉത്തരം: ഇതേ ചോദ്യം ഇബ്നുഹജരില്‍ ഹൈതമി(റ)യോട് ചോദിച്ചപ്പോള്‍ അവര്‍ ഇ ങ്ങനെ മറുപടി പറഞ്ഞു. “ഹദീസുകളിലൊന്നും ബാങ്കിന് മുമ്പ് സ്വലാത്ത് ചൊല്ലുന്നത് പരാമര്‍ശിച്ചതായി ഞാന്‍ കണ്ടിട്ടില്ല. ഇമാമുകളുടെ വാക്കുകളിലും തഥൈവ. അ പ്പോള്‍ പ്രസ്തുത സമയം സ്വലാത്ത് ചൊല്ലല്‍ സുന്നത്താണെന്ന വിശ്വാസത്തോടെ ചൊല്ലുന്നത് തടയപ്പെടേണ്ടതാണ്. കാരണം രേഖയില്ലാതെ ശറഇല്‍ ഒരു കാര്യം ഉണ്ടാക്കപ്പെടാവുന്നതല്ല” (അല്‍ ഫതാവല്‍ കുബ്റ 1/131). ബഹു. അശ്ശൈഖുല്‍ കബീര്‍ [...]

Read More ..

‘അല്‍ ഫറാഇദി’ല്‍ കൈമുട്ട്

ചോദ്യം: നിസ്കാരത്തില്‍ തക്ബീറതുല്‍ ഇഹ്റാം ചൊല്ലി വലതു കൈ കൊണ്ട് ഇടതുകയ്യിന്റെ കൂഅ് പിടിക്കണമെന്ന് എല്ലാ ഫിഖ്ഹീ കിതാബുകളിലും കാണുന്നു. ‘അല്‍ ഫറാഇദ്’ അറബി മലയാള നിഘണ്ടുവില്‍ കൈമുട്ട്, മുട്ടുകൈ എന്നിങ്ങനെയാണ് അര്‍ഥം കൊടുത്തിരിക്കുന്നത്. ഇതനുസരിച്ച് തക്ബീര്‍ ചൊല്ലിയ ശേഷം കൈമുട്ടിന്മേല്‍ പിടിക്കണമെന്നല്ലേ വരിക? വിശദീകരിച്ചാലും. ഉത്തരം: കൂഅ് എന്ന പദത്തിന് മുട്ടുംകൈ, കൈമുട്ട് എന്ന അര്‍ഥം അല്‍ ഫറാഇദ് പേജ് 445ല്‍ കൊടുത്തിട്ടുണ്ടെന്നത് ശരിയാണ്. പക്ഷേ, ഈ അര്‍ഥം രണ്ടാമതായാണ് കൊടുത്തിട്ടുള്ളത്. ആദ്യം കൊടുത്ത അര്‍ഥം [...]

Read More ..

അസ്സ്വലാത ജാമിഅ

ചോദ്യം: പെരുന്നാള്‍ നിസ്കാരം, ഗ്രഹണ നിസ്കാരം, മഴയെ തേടുന്ന നിസ്കാരം തുടങ്ങിയ ജമാഅത്ത് സുന്നത്തുള്ള നിസ്കാരങ്ങള്‍ക്കു വേണ്ടി അസ്സ്വലാത ജാമിഅ എന്ന് വിളിച്ചുപറയുമ്പോള്‍ കേള്‍ക്കുന്നവര്‍ ബാങ്കിന് ഉത്തരം ചെയ്യുന്ന പോലെ ഇതിനുത്തരം ചെയ്യേണ്ടതുണ്ടോ? ഉണ്ടെങ്കില്‍ എന്താണ് പറയേണ്ടത്? ഉത്തരം: “ലാ ഹൌല….” എന്നത് കൊണ്ട് ഉത്തരം ചെയ്യല്‍ സുന്നത്താണെന് പറയുന്നത് വിദൂരമൊന്നുമല്ലെന്ന് ഇബ്നുഖാസിം(റ) പ്രസ്താവിച്ചിട്ടുണ്ട്(ഹാശിയതുത്തുഹ്ഫ 1/461). ചോദ്യം: ജമാഅത്ത് സുന്നത്തുള്ള നിസ്കാരങ്ങളില്‍ പെട്ടതായ ജനാസ നിസ്കാരത്തി ന് അസ്സ്വലാത ജാമിഅ എന്ന് വിളിച്ചുപറയല്‍ സുന്നത്തുണ്ടോ? ഉത്തരം: സുന്നത്തില്ല. [...]

Read More ..

ഏറ്റവും ശ്രേഷ്ഠമായത് എഴുന്നേറ്റ് പോകല്‍

ചോദ്യം: നിസ്കാരാനന്തരം ഏറ്റവും ശ്രേഷ്ഠമായത് എഴുന്നേറ്റ് പോകലാണെന്ന് ഫിഖ്ഹിന്റെ സര്‍വ കിതാബുകളിലുമുണ്ടെന്നും എന്നിരിക്കെ ഇക്കാലത്തെ ഇമാമുമാര്‍ ഈ ശ്രേ ഷ്ഠത ഒഴിവാക്കി മഅ്മൂമുകളിലേക്ക് വലത് ഭാഗവും ഖിബ്ലയിലേക്ക് ഇടത് ഭാഗവുമാക്കി തിരിഞ്ഞിരിക്കുന്നത് തനി ബിദ്അത്താണെന്നുമുള്ള വാദം ശരിയാണോ? ‘അമ്മല്‍ ഇമാമു ഇദാ തറകല്‍ ഖിയാമ മിന്‍ മുസ്വല്ലാഹു’ എന്ന് തുടങ്ങി ഫത്ഹുല്‍ മുഈനില്‍ പറഞ്ഞത് ഇതിനുപോല്‍ബലകമല്ലേ? ഉത്തരം: ഇമാമിന് സലാം വീട്ടിയശേഷം സുന്നത്ത് എന്താണെന്നതില്‍ കര്‍മശാസ്ത്ര പണ്ഢിതന്മാര്‍ക്കിടയില്‍ മൂന്നഭിപ്രായമുണ്ട്. ഒന്ന്. ഇമാമ് എഴുന്നേറ്റ് നിന്ന് ദുആ ചെയ്യുക. [...]

Read More ..

മനുഷ്യന് അവന്റെ പ്രയത്നം മാത്രം

ചോദ്യം: മനുഷ്യന് അവന്‍ പ്രവര്‍ത്തിച്ചതല്ലാതെ അവന്റെ മരണശേഷം ഒന്നും ലഭിക്കില്ലെന്ന് വാദിക്കുന്നവര്‍ അന്യര്‍ക്കുവേണ്ടി മയ്യിത്തു നിസ്കരിക്കുന്നതിന്റെ അര്‍ഥം എന്താണ്? എന്ന സുന്നി ചോദ്യത്തിന് ഒരു മൌലവി മറുപടി പറയുന്നു. “അന്യര്‍ക്കുവേണ്ടിയല്ലാതെ അവനുവേണ്ടി ആര്‍ക്കും മയ്യിത്തു നിസ്കരിക്കാന്‍ കഴിയില്ലെന്ന ലളിത സത്യം ആദ്യമായി മുസ്ലിയാരെ ബോധ്യപ്പെടുത്തുക. രണ്ടാമതായി മനുഷ്യന് അവന്‍ പ്രവര്‍ത്തിച്ചതല്ലാതെ ഇല്ല എന്നത് ഖുര്‍ആന്‍ സൂക്തമാണ്. അതിനെ എതിര്‍ക്കുന്നവര്‍ ഖുര്‍ആനിനെയാണ് എതിര്‍ക്കുന്നത്. ജീവിച്ചിരിക്കുന്നവര്‍ക്കും മരിച്ചവര്‍ക്കും വേണ്ടി പ്രാര്‍ഥിക്കാം. പ്രാര്‍ഥന സ്വീകരിക്കുന്നത് പക്ഷേ, വ്യക്തിയുടെ വിശ്വാസവും കര്‍മ്മവും അനുസരിച്ചായിരിക്കും. [...]

Read More ..