ചോദ്യം: ഇന്ദ്രിയം പുറപ്പെട്ടാല്‍ കുളിക്കണമെന്ന് ഇസ്ലാം നിര്‍ദേശിക്കുന്നു. എന്നാല്‍ നജസ്സായ കാഷ്ടം, മൂത്രം, ചലം, രക്തം എന്നിവ പുറപ്പെട്ടാല്‍ കുളി നിര്‍ബന്ധമില്ല. വ്യത്യാസം വിശദീകരിച്ചാലും.
ഉത്തരം: ഇന്ദ്രിയം പുറപ്പെടുമ്പോള്‍ ശരീരമാസകലം ആസ്വാദനം അനുഭവപ്പെടുന്നതുകൊണ്ട് ശരീരം മുഴുവന്‍ നനച്ച് കുളിക്കാന്‍ ഇസ്ലാം ശാസിക്കുകയും അതൊരു ഇബാദത്തായി അംഗീകരിക്കുകയും ചെയ്യുന്നു. ഓരോ മുടിയുടെയും താഴെ ജനാബത്തുണ്ടെന്നും അതുകൊണ്ട് മുടികളെ നിങ്ങള്‍ നനക്കുകയും തൊലിയെ ശുദ്ധി വരുത്തുകയും ചെയ്യുകയെന്നുമുള്ള നബിവചനം ഇതിനുപോല്‍ബലകമാണ്. ഇമാം ബൈഹഖി (റ)യും ഇബ്നുജരീറും(റ) നിവേദനം ചെയ്തതാണിത്. ത്വബ്റാനി(റ)യുടെ നിവേദനത്തില്‍ ഇങ്ങനെ കാണാം. നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുക. കുളിയെ നിങ്ങള്‍ നന്നാക്കുകയും ചെയ്യുക. കാരണം അത് നിങ്ങള്‍ ഏറ്റെടുത്ത ബാധ്യതയില്‍ പെട്ടതാണ്. നിങ്ങളില്‍ നിക്ഷിപ്തമായ രഹസ്യങ്ങളിലും (അസ്സാവാജിര് 1/128).
ഇതു കൊണ്ടുതന്നെയാണ് കുളിക്ക് നിയ്യത്ത് (കരുതല്‍) നിര്‍ബന്ധമായതും. എന്നാല്‍ ചോദ്യത്തില്‍ പറഞ്ഞ മറ്റുള്ളവ പുറപ്പെടല്‍ കൊണ്ട് ഈ ആസ്വാദനം അനുഭവപ്പെടുന്നില്ല. അതുകൊണ്ട് തന്നെ പുറപ്പെട്ട സ്ഥലം മാത്രം ശുദ്ധിയാക്കാനേ ഇസ്ലാം കല്‍പ്പിക്കുന്നുള്ളൂ. അതിന് തന്നെ നിയ്യത്ത് വേണമെന്ന നിബന്ധനയുമില്ല.
RELATED ARTICLE