Click to Download Ihyaussunna Application Form
 

 

ജമാഅത്ത് നിസ്കാരം

ചോദ്യം: ഭര്‍ത്താവ് ഇമാമായി നിന്ന് ഭാര്യയും ഭര്‍ത്താവുമൊന്നിച്ച് നിസ്കരിക്കുന്നത് ശരിയാണോ? സ്ത്രീകള്‍ക്ക് പെരുന്നാള്‍ ദിവസം പള്ളിയിലോ മൈതാനത്തോ പോയി നിസ്കരിക്കാമോ?

ഉത്തരം: ഭര്‍ത്താവ് ഇമാമായിക്കൊണ്ട് ഭാര്യാഭര്‍ത്താക്കന്മാര്‍ ജമാഅത്തായി നിസ്കരിക്കാമെന്ന് മാത്രമല്ല, അതിന് ജമാഅത്തിന്റെ ശ്രേഷ്ഠത ലഭിക്കുന്നതും അതുകൊണ്ടുതന്നെ തനിച്ച് നിസ്കരിക്കുന്നതിനെക്കാള്‍ ഇരുപത്തിയേഴ് ഇരട്ടി പുണ്യമുള്ളതുമാകുന്നു. (നിഹായ 2/140)

(പെരുന്നാള്‍ ദിവസമായാലും അല്ലെങ്കിലും പള്ളിയിലേക്കായാലും അല്ലെങ്കിലും) പരപുരുഷന്മാര്‍ പങ്കെടുക്കുന്ന ജമാഅത്തുകള്‍ക്ക് സ്ത്രീ പങ്കെടുക്കുന്നതുകൊണ്ട് നാശം ഭയപ്പെടുമ്പോള്‍ ആ ജമാഅത്തുകള്‍ക്ക് വേണ്ടി അവര്‍ പുറപ്പെടുന്നതും അതിനവര്‍ക്ക് സമ്മതം നല്‍കുന്നതും ഹറാമാണെന്ന് തുഹ്ഫ 2/252, 253 ല്‍ വ്യക്തമാക്കിയിട്ടുണ്ട്.

എന്നാല്‍ ഇന്നവര്‍ പുറപ്പെടുന്നതുകൊണ്ട് നാശം വ്യാപകമായതിനാല്‍ പുറപ്പെടുന്നത് ഹറാം തന്നെയാണെന്ന് ഉറപ്പിച്ചുപറയേണ്ടിയിരിക്കുന്നുവെന്നും ഇതുതന്നെയായിരുന്നു ഏറ്റവും ഉത്തമ നൂറ്റാണ്ടില്‍ തന്നെ ഉമ്മുല്‍ മുഅ്മിനീന്‍ ആഇശ(റ) ഫത്വ നല്‍കിയതെന്നും അപ്പോള്‍ പിന്നെ നാശമേറിയ നമ്മുടെ കാലത്തെ സംബന്ധിച്ച് പറയേണ്ടതില്ലെന്നും ഇമാം തഖ്യ്യുദ്ദീനി ദ്ദിമശ്ഖി(റ) തന്റെ കിഫായതുല്‍ അഖ്യാര്‍ 1/95ല്‍ വ്യക്തമാക്കിയിട്ടുണ്ട്.

നാശം വ്യാപകമാകാന്‍ തുടങ്ങിയപ്പോള്‍ ഖുലഫാഉര്‍റാശിദുകളുടെ കാലഘട്ടത്തില്‍ തന്നെ അവര്‍ പുറപ്പെടുന്നത് പൂര്‍ണമായും വിലക്കപ്പെട്ടിട്ടുണ്ടെന്ന് ഇമാം അബൂമുഹമ്മദില്‍ ഉന്‍ദുലിസി(റ) തന്റെ ബഹ്ജതുന്നുഫൂസ് 2/5ല്‍ വിശദീകരിച്ചിട്ടുണ്ട്.

ഇതുതന്നെയാണ് നമ്മുടെ മദ്ഹബിന്റെ സംക്ഷിപ്തമെന്നും ഇതനുസരിച്ചാണ് ഫത്വ നല്‍കേണ്ടതെന്നും ഇബ്നുഹജര്‍(റ) തന്റെ അല്‍ഫതാവല്‍ കുബ്റ 1/204ല്‍ രേഖപ്പെടുത്തിയിരിക്കുന്നു.


RELATED ARTICLE

  • തസ്ബീഹ് നിസ്കാരത്തില്‍ ജമാഅത്
  • ടേപ്പ് റിക്കാര്‍ഡ് വഴി നബി(സ്വ)യുടെ പേര് കേള്‍ക്കുമ്പോള്‍ സ്വലാത്ത്
  • സുബ്ഹി നിസ്കാരത്തില്‍ ഖുനൂത് ഓതല്‍
  • സ്ത്രീകള്‍ മൈതാനത്ത് പോയി നിസ്കരിക്കല്‍
  • ഖളാഉല്‍ ഹാജതിന്റെ നിസ്കാരം
  • ഊഹിച്ചു പറഞ്ഞാല്‍ പോര
  • തക്ബീറതുല്‍ ഇഹ്റാമിന് ശേഷം രണ്ട് കൈ നെഞ്ചിന്മേല്‍ വെക്കല്‍
  • നബി(സ്വ)യുടെ മാതൃക
  • ഇമാം സലാം വീട്ടിയാലുടന്‍ മുസ്വല്ലയില്‍ നിന്നെഴുന്നേറ്റ് പോകണം
  • കൂട്ടപ്രാര്‍ഥന
  • ജുമുഅക്ക് മുമ്പ് സുന്നത്ത് നിസ്കാരം
  • ജുമുഅയും പെരുന്നാളും
  • ഇഅ്തിദാലില്‍ കൈ നെഞ്ചിന് താഴെ വെക്കല്‍
  • അവരാരെങ്കിലും ഖുനൂത് ഓതാറുണ്ടായിരുന്നോ?
  • ആരോ നിര്‍മിച്ച നബിവചനം
  • മഅ്മൂമുകള്‍ ആമീന്‍ പറയല്‍
  • ആമീന്‍ പറഞ്ഞിരുന്നുവെന്നതിന് ഹദീസില്‍ തെളിവില്ല
  • തറപ്രസംഗം
  • സ്ത്രീകള്‍ ഖബര്‍ സിയാറത്ത് ചെയ്യല്‍
  • നബി(സ്വ)യും സ്വഹാബത്തും ദിക്റ് ചൊല്ലാറുണ്ടായിരുന്നോ?
  • മയ്യിത്ത് കൊണ്ടുപോകുമ്പോള്‍ ദിക്റ് ചൊല്ലല്‍
  • മആശിറ വിളി
  • ജാറം മൂടല്‍
  • ഖബറിന്മേല്‍ ചെടി കുത്തല്‍
  • അര്‍കാനുകളും അനുബന്ധങ്ങളും അറബിയിലാകല്‍
  • അനുബന്ധങ്ങള്‍ പരിഭാഷപ്പെടുത്തിക്കൂടേ ???
  • മൈക്ക് കെട്ടി അനൌണ്‍സ് ചെയ്യല്‍
  • മകന്റെ ഭാര്യയെ തൊട്ടാല്‍
  • അഊദു ആയതാണോ
  • സ്ത്രീയുടെ ഔറത്ത്
  • സ്ത്രീ ബാങ്ക് വിളിച്ചാല്‍
  • മഖ്ബറയില്‍ വെച്ച് നിസ്കരിക്കല്‍
  • തുടരുമെന്ന പ്രതീക്ഷയില്‍ ഇമാമത്തിനെ കരുതല്‍
  • ഒന്നിലധകം ജുമുഅ
  • കൂട്ടപ്രാര്‍ഥന നബി(സ്വ)യുടെ നിത്യപതിവായിരുന്നില്ലെന്ന്!!!!!
  • വുളൂഅ് മുറിയുന്നതില്‍ അഭിപ്രായഭിന്നത
  • തലപ്പാവണിയല്‍
  • സുന്നിപള്ളികളില്‍ ഖുത്വുബ പരിഭാഷ
  • ഭാര്യഭര്‍ത്താക്കന്മാര്‍ സ്പര്‍ശിച്ചാല്‍
  • സ്ത്രീകള്‍് പ്രസംഗിക്കല്‍
  • ഖബര്‍ ചുംബിക്കല്‍
  • മഅ്മൂമ് നിസ്കാരം ദീര്‍ഘിപ്പിക്കല്‍
  • ബാങ്ക് കോഴി കൂകുന്നത്
  • ജുമുഅക്ക് ശേഷം ഏഴ് ഫാതിഹ
  • ജുമുഅ പിരിയുന്നതിന് മുമ്പ് ളുഹ്റ് നിസ്കരിക്കല്‍
  • പള്ളി ജമാഅത്തിനുവേണ്ടി വിളിച്ച ബാങ്ക്
  • നബി(സ്വ) ചെയ്തിട്ടില്ലാത്ത സുന്നത്ത്
  • മരിച്ചവര്‍വരുടെ കേള്‍വിശക്തി
  • ഖത്തപ്പുര കെട്ടലും ജമാഅത് ഒഴിവാക്കലും
  • കല്ലുവെച്ച നുണ
  • ജമാഅത്ത് നിസ്കാരം
  • ഫാതിഹ അറിയാത്ത ഇമാമം
  • മുഅദ്ദിന്‍ ബിലാല്‍(റ)ന്റെ പരമ്പരയില്‍
  • രക്തം പുറപ്പെട്ടാല്‍ കുളിക്കണമോ
  • ബാങ്കുവിളിച്ചവന്‍ ഇമാമത്ത് നില്‍ക്കല്‍
  • ബാങ്കിനു മുമ്പ് സ്വലാത്ത് ചൊല്ലല്‍
  • ‘അല്‍ ഫറാഇദി’ല്‍ കൈമുട്ട്
  • അസ്സ്വലാത ജാമിഅ
  • ഏറ്റവും ശ്രേഷ്ഠമായത് എഴുന്നേറ്റ് പോകല്‍
  • മനുഷ്യന് അവന്റെ പ്രയത്നം മാത്രം
  • ജന്തുക്കളുടെ അണ്ഡകോശങ്ങള്‍ എടുക്കാമോ?
  • ബിദ്അത്ത്