ചോ: ജുമുഅയുടെ ഇമാമ് ശരിക്ക് ഫാതിഹ ഓതാന്‍ അറിയാത്ത ആളാണെങ്കില്‍ അറിയുന്ന വ്യക്തി ആ ജുമുഅയില്‍ പങ്കെടുക്കുന്നതിന് വിരോധമുണ്ടോ? ഇല്ലെങ്കില്‍ തന്നെ അയാളെ തുടരുകയും പിന്നെ ളുഹ്റ് മടക്കുകയും ചെയ്യേണ്ടതുണ്ടോ?
ഉത്തരം: ഈ ചോദ്യം ബഹു: ഇബ്നു ഹജറി (റ)നോട് ചോദിച്ചപ്പോള്‍ അവര്‍ ഇങ്ങനെ മറുപടി പറഞ്ഞു. “അര്‍ഥമോ അക്ഷരമോ മാറുന്ന തകരാറാണ് ഇമാമിന്റെ ഫാതിഹയില്‍ ഉള്ളതെങ്കില്‍ ഈ തകരാറില്ലാത്ത വ്യക്തിക്ക് പ്രസ്തുത ഇമാമിനെ തുടരാന്‍ പാടില്ല. ആ ഗ്രാമത്തില്‍ മറ്റൊരു ശരിയായ ജുമുഅ: ഇല്ലാത്തപ്പോള്‍ ഈ ജുമുഅയില്‍ പങ്കടുക്കാതിരിക്കുതില് അവന് വിടുതിയുണ്ട്. എന്നാല്‍ ഉപര്യുക്ത തകരാറെല്ലാത്തവ അവന് ജുമുഅ: നിര്‍ബന്ധമാകുന്നതിനെ വിലക്കുന്നില്ല” (അല്‍ ഫതാവല്‍ കുബ്റ: വാ:1, പേ:251).
RELATED ARTICLE