ചോദ്യ: ചില നിസ്കാരപള്ളികളില്‍ ബാങ്കുവിളിച്ച വ്യക്തി തന്നെ ഇമാമത്തും നില്ക്കുന്നതായി കാണുന്നു. ഇത് ശരിയല്ലെന്ന് ചിലര്‍ വാദിക്കുന്നതിന് അടിസ്ഥാനമുണ്ടോ?
ഉത്തരം: ഇമാം ദമീരി(റ) പറയുന്നു: “ബാങ്ക് വിളിച്ച വ്യക്തിതന്നെ ഇമാമത് നില്‍ക്കുന്നത് സംബന്ധിച്ച് മൂന്ന് അഭിപ്രായങ്ങളുണ്ട്. ഒന്ന്. അത് കറാഹത്താണ്. ബാങ്ക് വിളിക്കുന്നവന് ഇമാമത് നില്‍ക്കുന്നതിനെ വിലക്കുന്ന ബലഹീനമായൊരു ഹദീസാണതിന്റെ നിദാനം. രണ്ട്. അതാണ് സുന്നത്ത്. ബാങ്കിന്റെയും ഇമാമത്തിന്റെയും ശ്രേഷ്ഠത ഇദ്ദേഹം ഒരുമിച്ചു കൂട്ടുന്നുവെന്നതാണ് കാരണം. ഈ അഭിപ്രായത്തെയാണ് ഇമാം നവവി(റ) മജ്മൂഇല്‍ പ്രബലമാക്കിയിട്ടുള്ളത്. മൂന്ന്. അത് അനുവദനീയമാണ്. ഇതാണ് പണ്ഢിതന്മാരുടെ ഏകകണ്ഠാഭിപ്രായമെന്ന് ഇമാം അബൂത്ത്വയ്യിബ്(റ), മാവറദി(റ) തുടങ്ങിയവര്‍ ഉദ്ധരിച്ചിട്ടുണ്ട്” (ബിഗ്യ, പേജ് 37).
ഈ വിശദീകരണത്തില്‍നിന്ന് അത് ശരിയല്ലെന്ന് ചിലര്‍ പറഞ്ഞത് ഹറാമാണെന്ന അര്‍ഥത്തിലാണെങ്കില്‍ അതിനടിസ്ഥാനമില്ലെന്നും കറാഹത്താണെന്ന അര്‍ഥത്തിലാണെങ്കില്‍ ബലഹീനമായ ഹദീസിന്റെ പിന്‍ബലമുള്ള ഒരു അഭിപ്രായമാണിതെന്നും വ്യക്തമായി.
RELATED ARTICLE