ചോ: ബാങ്കിനുമുമ്പ് നബി(സ്വ)യുടെ മേല്‍ സ്വലാത്ത് ചൊല്ലല്‍ സുന്നത്തുണ്ടോ? ഉണ്ടെങ്കില്‍ ലക്ഷ്യസഹിതം വിവരിക്കുക?
ഉത്തരം: ഇതേ ചോദ്യം ഇബ്നുഹജരില് ഹൈതമി(റ)യോട് ചോദിച്ചപ്പോള്‍ അവര്‍ ഇ ങ്ങനെ മറുപടി പറഞ്ഞു. “ഹദീസുകളിലൊന്നും ബാങ്കിന് മുമ്പ് സ്വലാത്ത് ചൊല്ലുന്നത് പരാമര്‍ശിച്ചതായി ഞാന്‍ കണ്ടിട്ടില്ല. ഇമാമുകളുടെ വാക്കുകളിലും തഥൈവ. അ പ്പോള്‍ പ്രസ്തുത സമയം സ്വലാത്ത് ചൊല്ലല്‍ സുന്നത്താണെന്ന വിശ്വാസത്തോടെ ചൊല്ലുന്നത് തടയപ്പെടേണ്ടതാണ്. കാരണം രേഖയില്ലാതെ ശറഇല്‍ ഒരു കാര്യം ഉണ്ടാക്കപ്പെടാവുന്നതല്ല” (അല്‍ ഫതാവല്‍ കുബ്റ 1/131).
ബഹു. അശ്ശൈഖുല്‍ കബീര്‍ ബക്രി(റ) പറയുന്നത് ‘ബാങ്കിന്റെയും ഇഖാമത്തിന്റെയും മുമ്പ് സ്വലാത്ത് ചൊല്ലല്‍ സുന്നത്തുണ്ടെന്നാണ്’ (ഫത്ഹുല്‍ മുഈന്‍, പേജ് 102).
ബഹു. ഇബ്നുഹജര്‍(റ) പറഞ്ഞതും ബക്രി(റ) പറഞ്ഞതും സമയന്വയിപ്പിക്കുമ്പോള് ഇങ്ങനെ ഗ്രഹിക്കാവുന്നതാണ്. സ്വലാത്ത് ചൊല്ലല്‍ ബാങ്കിനുമുമ്പ് സുന്നത്തുണ്ടെന്ന വിശ്വാസത്തോടെ പാടില്ലെങ്കിലും സ്വലാത്ത് ചൊല്ലല്‍ പൊതുവെ സുന്നത്താണെന്ന അടിസ്ഥാനത്തില്‍ ബാങ്കിന് മുമ്പും ആകാവുന്നതാണ്.
RELATED ARTICLE