ചോദ്യം: മുഅദ്ദിന് ബിലാല്‍(റ)ന്റെ പരമ്പരയില്‍ പെട്ടയാളാകുന്നതിന് വല്ല ശ്രേഷ്ഠതയുമുണ്ടോ?
ഉത്തരം: ഉണ്ട്. ഇമാം ഗസ്സാലി(റ) പറയുന്നത് കാണുക. ‘മുഅദ്ദിന് നബി(സ്വ)യുടെ ബാങ്കുകാരായ ബിലാല്‍(റ), ഇബ്നു ഉമ്മി മക്തൂം(റ), അബൂമഹ്ദൂറ(റ), സഅദുല്‍ ഖുറളി(റ) തുടങ്ങിയവരുടെ സന്താനപരമ്പരയില്‍പ്പെട്ട ആളായിരിക്കല് സുന്നത്താണ്. അങ്ങനെയുള്ള ഒരു വ്യക്തിയെ കിട്ടിയില്ലെങ്കില്‍ നബി(സ്വ)യുടെ സ്വഹാബത്തിന്റെ ബാങ്ക് കാരുടെ സന്താനപരമ്പരയില്‍ പെട്ടവനായിരിക്കലും അതുമില്ലെങ്കില്‍ സ്വഹാബത്തിന്റെ സന്താനപരമ്പരയില്‍ പെട്ടവനായിരിക്കലും സുന്നത്താകും (നിഹായ 1/416).
RELATED ARTICLE