Click to Download Ihyaussunna Application Form
 

 

ടെസ്റ്റ്റ്റ്യൂബ് ശിശുവിന്റെ ഇസ്ലാമിക വിധി

നിയമജ്ഞന്മാരെ കുഴക്കിയ ആധുനിക വിഷമപ്രശ്നങ്ങളിലൊന്നാണ് ടെസ്റ്റ്റ്റ്യൂബ് ശിശുവെങ്കിലും ഇസ്ലാമിക കര്‍മശാസ്ത്രം മറ്റുവിഷയങ്ങളിലെന്ന പോലെ ഇവ്വിഷയത്തിലും ധന്യമാണ്. അതു സംബന്ധമായ സകല പ്രശ്നങ്ങള്‍ക്കുമുള്ള പരിഹാരം ഫിഖ്ഹ് ഗ്രന്ഥങ്ങളില്‍ കണ്ടെത്താനാവും. ടെസ്റ്റ്റ്റ്യൂബ് ശിശുവിന്റെ ഉല്‍പാദനം അനുവദനീയമാണോ? എന്നതാണ് ഒന്നാമത്തെ പ്രശ്നം. പുറത്തെടുത്ത ബീജം ഗര്‍ഭപാത്രത്തില്‍ പ്രവേശിപ്പിക്കുന്നതിനെക്കുറിച്ചും അതില്‍ കുട്ടി ജനിക്കാനുള്ള സാധ്യതയെക്കുറിച്ചും അങ്ങനെയുണ്ടാകുന്ന കുട്ടിയുടെ വിധികളെക്കുറിച്ചും ഫിഖ്ഹ് ഗ്രന്ഥങ്ങള്‍ സവിസ്തരം പ്രതിപാദിച്ചിട്ടുണ്ട്. ലൈംഗിക ബന്ധത്തിലൂടെയല്ലാതെ തന്നെ ബീജം സ്വീകരിക്കാമെന്ന സങ്കല്‍പത്തെ നേ രത്തെ ഇസ്ലാം അംഗീകരിക്കുകയും തദടിസ്ഥാനത്തില്‍ നിരവധി നിയമങ്ങള്‍ [...]

Read More ..

മനുഷ്യപ്പട്ടി- ഇസ്ലാമിക വിധി

ഇത്തരം ശിശുക്കള്‍ ഇന്ന് ആധുനിക ലോകത്തു നിയമ ശാസ്ത്രജ്ഞന്മാരെ കുഴക്കുന്ന പല പ്രശ്നങ്ങളും തൊടുത്തുവിടുന്നു. ഒരു നിയമശാസ്ത്രത്തിനും കുരുക്കഴിക്കാന്‍ കഴിയാത്ത സങ്കീര്‍ണ്ണ പ്രശ്നങ്ങള്‍. ഇത്തരം ശിശുക്കള്‍ മനുഷ്യരാണോ? മാനുഷിക നിയമങ്ങള്‍ അവര്‍ക്കു ബാധകമാണോ? അഥവാ നായ്ക്കളുടെ നിയമങ്ങള്‍ ഇവര്‍ക്കു ബാധകമാക്കേണ്ടതുണ്ടോ? മതദൃഷ്ട്യാ ഇവര്‍ക്കു നമസ്കാരാദി ആരാധനാ കര്‍മ്മങ്ങള്‍ നിര്‍ബന്ധമുണ്ടോ? നായയെപ്പോലെ നജസായി ഗണിക്കപ്പെടുമോ? അവരെ സ്പര്‍ശിക്കാമോ? പള്ളിയില്‍ കയറ്റാമോ? ഇമാമത്തു നിര്‍ത്താമോ? അവരുമായി വൈവാഹിക ബന്ധം പാടുണ്ടോ? ഇങ്ങനെ പോകുന്നു പ്രശ്നങ്ങള്‍. എന്നാല്‍ മനുഷ്യ-മൃഗ ബീജസങ്കലനം അസംഭവ്യമെന്നു [...]

Read More ..

ഉള്വ്ഹിയ്യത്തും മറ്റും അറവുകളും

ഹാജിമാര്‍ക്ക് പെരുന്നാള്‍ ദിവസം ചെയ്യാനുള്ള നാല് പ്രധാനകര്‍മ്മങ്ങളില്‍ ഒന്ന് അറുക്കലാണ ല്ലോ. ഹാജിമാര്‍ക്ക് മൂന്ന് വിധത്തില്‍ അറവുണ്ടാകാം. ഉള്ഹിയ്യത്ത്: പെരുന്നാളിനോടനുബന്ധിച്ച് ഹാജിമാര്‍ക്കും അല്ലാത്തവര്‍ക്കും ശക്തിയായ സുന്നത്തുള്ള അറവാണിത്. ഹാജിമാര്‍ക്ക് ഉള്ഹിയ്യത്ത് പ്രത്യേകം നിര്‍ബന്ധമില്ല. ദാനധര്‍മ്മങ്ങള്‍ക്കും സദ്കര്‍മ്മങ്ങള്‍ക്കും കൂടുതല്‍ പുണ്യം ലഭിക്കുന്ന സന്ദര്‍ഭവും സ്ഥലവും സമയവുമാണ് ഹജ്ജ് വേള. അതിനാല്‍ സാധിക്കുന്നവര്‍ ഉള്ഹിയ്യത്ത് അറുക്കേണ്ടതാണ്. ആട്, മാട്, ഒട്ടകം എന്നിവയിലൊന്നാണ് അറുക്കേണ്ടത്. ഒട്ടകമോ, മാടോ ആണെങ്കില്‍ ഏഴുപേര്‍ക്കുകൂടി ഒന്ന് മതിയാകും. ആടില്‍ ഒരാളില്‍ കൂടുതലാകാന്‍ വകുപ്പില്ല. ബലിമൃഗത്തിന്റെ നിബന്ധനകള്‍ [...]

Read More ..

അഖീഖഃ

ഒരു കുഞ്ഞ് ജനിച്ചാല്‍ തലമുടി കളയുന്നതിനോടനുബന്ധിച്ച് സുന്നത്തുള്ള മൃഗബലിയാണ് അഖീഖഃ. കുഞ്ഞ് ജനിച്ചതിന്റെ പേരില്‍ സന്തോഷം പ്രകടിപ്പിക്കാനും, കുഞ്ഞിന്റെ രക്തബന്ധവും തറവാടും പ്രസിദ്ധപ്പെടുത്താനും, കുട്ടിയുടെ വളര്‍ച്ച ക്കും, അവന്റെ ഗുണമുള്ള ഭാവിക്ക് വേണ്ടിയും അവനില്‍ നിന്ന് മാതാപിതാക്കള്‍ക്ക് ലഭിക്കാവുന്ന ഇഹപര വിജയത്തിനും ഉതകുന്ന, രക്ഷിതാവിന്റെ മേല്‍ ശക്തിയായ സുന്നത്തുള്ള മൃഗബലിയാണിത്. കുട്ടി അവന്റെ അഖീഖഃ കൊണ്ട് ബന്ധ് ചെ യ്യപ്പെട്ടിരിക്കുന്നു. അതിനാല്‍ പ്രസവം മുതല്‍ ഏഴാം ദിവസം അഖീഖഃ അറുക്കേണ്ടതും തലമുടി കളയേണ്ടതും പേര് നല്‍ കേണ്ടതുമാണ് [...]

Read More ..

ഖുഫ്ഫ തടവല്‍

ഇസ്ലാമിലെ വളരെ പ്രധാനപ്പെട്ട ഒരു ആരാധനയാണ് നിസ്കാരം. ഈ നിസ്കാരം സ്വഹീഹാകുന്നതിനുള്ള ശര്‍ത്വുകളില്‍ ഒന്നാണ് വുളൂഅ് ഉണ്ടായിരിക്കുക എന്നത്. വുളൂഇന്ന് ഒരു പ്രത്യേകരൂപം ഇസ്ലാം പഠിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ചില പ്രതിസന്ധി ഘട്ടങ്ങളില്‍ പൂര്‍ണമായ വുളൂഅ് എടുക്കുന്നതില്‍ ചില റുഖ്സ്വ(വിട്ടുവീഴ്ച)കള്‍ ഇസ്ലാം അനുവദിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള ഒരു റുഖ്സ്വയാണ് രണ്ട് കാലുകള്‍ ഞെരിയാണി വരെ കഴകുന്നതിന് പകരം ഖുഫ്ഫ(കാലുറ)യുടെ മേല്‍ തടവിയാല്‍ മതി എന്നത്. ഇതിന് ധാരാളം തെളിവുകള്‍ നബി(സ്വ)യുടെ പ്രവൃത്തിയിലും വാക്കുകളിലും കാണാന്‍ സാധിക്കും. ഇമാം ബുഖാരിയും ഇമാം [...]

Read More ..

ആത്മീയ ചികിത്സ

മനുഷ്യന്റെ ആരോഗ്യ സംരക്ഷണത്തിന് ഇസ്ലാം വന്‍ പ്രാധാന്യം കല്‍പ്പിക്കുന്നുണ്ട്. ആരോഗ്യ സംരക്ഷണത്തിന്റെ സുപ്രധാന ഭാഗമാണ് രോഗശമനത്തിന് വേണ്ടിയുള്ള ചികിത്സ. ചികിത്സയെ ആത്മീയം, ഭൌതികം എന്നിങ്ങനെ രണ്ടായി വിഭജിക്കാം

Read More ..

സര്‍പ്പയജ്ഞം

സര്‍പ്പത്തിനു വിഷമുണ്‍ടോ? ഉണ്‍ട്, ഇല്ല. സര്‍പ്പദംശനം മാരകമാണോ? ആണ്, അല്ല. സര്‍പ്പം നമ്മുടെ ശത്രുവാണോ? ആണ്, അല്ല. സര്‍പ്പത്തെ വധിക്കണമോ? വധിക്കണം, വധിക്കേണ്‍ട. സര്‍പ്പയജ്ഞം അനുവദനീയമാണോ? ആണ്, അല്ല. സര്‍പ്പം പിശാച് ആണോ? ആണ്, അല്ല. ഇനി നമുക്ക് ഈ ദ്വിമുഖ മറുപടികളുടെ വിശദാംശങ്ങളിലേക്ക് കടക്കാം. സങ്കീര്‍ണമാണ് പാമ്പിന്‍വിഷത്തിന്റെ ഘടന. നിമിഷങ്ങള്‍ക്കുള്ളില്‍ മരണം സാധ്യമാക്കാന്‍ ശേഷിയുള്ളതാണ് അവയിലെ വിഷഘടകം. ഇരയെ നിശ്ചലമാക്കാനും ചിലപ്പോള്‍ ദഹിപ്പിക്കാനും പാമ്പുകള്‍ വിഷം ഉപയോഗിക്കുന്നു. വിഷം ശരീരത്തില്‍ കയറിയാല്‍ ഉടന്‍ ജോലി തുടങ്ങും. [...]

Read More ..

ചൂതാട്ടം, പകിടകളി

പ്രാചീന കാലം മുതല്‍ക്കേ ഇന്ത്യ, ഗ്രീസ്, റോം എന്നിവിടങ്ങളില്‍ പ്രചാരത്തിലുണ്‍ടായിരുന്ന ഒരു വിനോദമാണ് ചൂതുകളി. ആറു വശങ്ങളുള്ള ചെറിയ ചതുരക്കട്ടകള്‍ ചൂതുപലകയില്‍ നിരത്തി പ്രത്യേക നിയമങ്ങളനുസരിച്ചുകൊണ്‍ടാണ് കളി. ചൂതിലെ കരുക്കളായ ഈ കട്ടകള്‍ക്ക് ചുക്കിണികള്‍ എന്നു പറയുന്നു. പ്രാചീനകാലത്ത് താന്നിക്കുരുക്കള്‍ കൊണ്‍ടാണ് ചൂതുകള്‍ ഉണ്‍ടാക്കിയിരുന്നത്. മോഹന്‍ജദാരോയിലും ഹാരപ്പയിലും നടന്ന ഉത്ഖനനങ്ങളില്‍ ദന്തനിര്‍മിതങ്ങളായ ചുക്കിണികള്‍ കണ്‍ടുകിട്ടിയിട്ടുണ്‍ടത്രെ. പക്ഷേ, ഇന്നു സെല്ലുലോസ്, പ്ളാസ്റിക് മുതലായവകൊണ്‍ട് ചുക്കിണികള്‍ നിര്‍മിക്കുന്നു. ഓരോ കട്ടയിലും ഒന്നുമുതല്‍ ആറുവരെ കുത്തുകള്‍ (ദ്വാരങ്ങള്‍) ഉണ്‍ടായിരിക്കും. ചൂതുകള്‍ നാലെണ്ണം [...]

Read More ..

ചെസ്സുകളി

ഒരു പ്രാചീന മത്സരക്കളിയാണ് ചതുരംഗം. യുദ്ധത്തിനു ഉപയോഗിച്ചിരുന്ന സേനാവിഭാഗങ്ങളെ ആധാരമാക്കിയുള്ളതാണ് ഈ കളി. രാജാക്കന്‍മാരുടെയും പ്രഭുക്കന്‍മാരുടെയും വിനോദമായിരുന്നു ഇത്. പിന്നീട് സാര്‍വ്വജനീന വിനോദമായി മാറി. രണ്‍ടുപേര്‍ തമ്മിലാണ് ചതുരംഗക്കളി നടക്കുക. ചതുരംഗത്തിന്റെ ജന്‍മഭൂമി ഏത് എന്ന കാര്യത്തില്‍ അഭിപ്രായാന്തരമുണ്‍ടെങ്കിലും ഭാരതത്തിലാണ് ഇതിന്റെ ആവിര്‍ഭാവം എന്ന അഭിപ്രായമാണ് പ്രബലം. ബ്രിട്ടീഷ് ചരിത്രകാരനായ ഡോ. തോമസ് ഹൈഡ് ഉന്നയിക്കുകയും പിന്നീട് സംസ്കൃത പണ്ഢിതനായ വില്യം ജോണ്‍സ് പിന്താങ്ങുകയും ചെയ്ത ഈ അഭിപ്രായത്തെ 1913ല്‍ എച്ച്. ജെ. ആര്‍. മുറെ, അദ്ദേഹത്തിന്റെ [...]

Read More ..

കോഴിപ്പോര്

മനുഷ്യന് കാണാനും പഠിക്കാനും ആസ്വദിക്കാനും സഹായകമായ എണ്ണമറ്റ അത്ഭുതദൃശ്യങ്ങള്‍ ഭൂമുഖത്തുണ്‍ട്. പോരെങ്കില്‍ കണ്ണുതുറന്ന് വിണ്ണിലേക്ക് നോക്കിയാല്‍ ചിന്തക്കും ആസ്വാദനത്തിനും യോഗ്യമായ പലതും കാണാം. കരയിലും കടലിലും അന്തരീക്ഷത്തിലും നയനപര്യടനം നടത്തിയാല്‍ ജനങ്ങളുടെ സൌഹൃദപ്രകടനങ്ങളുടെയും ഇണക്കപിണക്കങ്ങളുടെയും സംഘട്ടനങ്ങളുടെയും ആസ്വാദ്യകരമായ സ്വാഭാവിക ദൃശ്യങ്ങള്‍ സുലഭമായി കാണാം. എന്നാല്‍ ഇതിലൊന്നും സംതൃപ്തരാകാത്ത ചില ദുഷ്ടമനസ്കര്‍ കണ്‍ടുപിടിച്ചിട്ടുള്ള ക്രൂരവിനോദങ്ങളിലൊന്നാണ് കോഴിപ്പോര്. ഇന്ത്യയിലടക്കം പണ്‍ടുമുതലേ പ്രചാരം നേടിയ ഒരു വിനോദമാണിത്. കോഴികളുടെ പൂര്‍വ്വീകരെല്ലാം കാട്ടുകോഴികളായിരുന്നുവെന്നും, കോഴിപ്പോര് എന്ന വിനോദമാകണം കാട്ടുകോഴികളെ ഇണക്കിവളര്‍ത്താന്‍ മനുഷ്യനെ പ്രേരിപ്പിച്ചതെന്നുമുള്ള [...]

Read More ..
1 5 6 7 8 9 90