Click to Download Ihyaussunna Application Form
 

 

മനുഷ്യപ്പട്ടി- ഇസ്ലാമിക വിധി

ഇത്തരം ശിശുക്കള്‍ ഇന്ന് ആധുനിക ലോകത്തു നിയമ ശാസ്ത്രജ്ഞന്മാരെ കുഴക്കുന്ന പല പ്രശ്നങ്ങളും തൊടുത്തുവിടുന്നു. ഒരു നിയമശാസ്ത്രത്തിനും കുരുക്കഴിക്കാന്‍ കഴിയാത്ത സങ്കീര്‍ണ്ണ പ്രശ്നങ്ങള്‍. ഇത്തരം ശിശുക്കള്‍ മനുഷ്യരാണോ? മാനുഷിക നിയമങ്ങള്‍ അവര്‍ക്കു ബാധകമാണോ? അഥവാ നായ്ക്കളുടെ നിയമങ്ങള്‍ ഇവര്‍ക്കു ബാധകമാക്കേണ്ടതുണ്ടോ? മതദൃഷ്ട്യാ ഇവര്‍ക്കു നമസ്കാരാദി ആരാധനാ കര്‍മ്മങ്ങള്‍ നിര്‍ബന്ധമുണ്ടോ? നായയെപ്പോലെ നജസായി ഗണിക്കപ്പെടുമോ? അവരെ സ്പര്‍ശിക്കാമോ? പള്ളിയില്‍ കയറ്റാമോ? ഇമാമത്തു നിര്‍ത്താമോ? അവരുമായി വൈവാഹിക ബന്ധം പാടുണ്ടോ? ഇങ്ങനെ പോകുന്നു പ്രശ്നങ്ങള്‍.

എന്നാല്‍ മനുഷ്യ-മൃഗ ബീജസങ്കലനം അസംഭവ്യമെന്നു തോന്നിയിരുന്ന കാലത്തു തന്നെ പ്രസ്തുത വിഷയത്തിന്റെ നാനാവശങ്ങളും ഇസ്ലാമിക കര്‍മ്മശാസ്ത്രം കൈ കാര്യം ചെയ്തിട്ടുണ്ടെന്നതാണ് അദ്ഭുതം. കൊച്ചു കര്‍മ്മ ശാസ്ത്രഗ്രന്ഥമായ ഫത്ഹുല്‍ മുഈന്‍ തൊട്ടു ബൃഹത്തായ  ഫിഖ്ഹ് ഗ്രന്ഥങ്ങള്‍ വരെ ഇതു സംബന്ധമായ വിശകലനം നടത്തിയിട്ടുണ്ട്.

അല്ലാമാ ശര്‍വാനിയുടെ ഏതാനും വരികള്‍ മാത്രം ഇവിടെ ഉദ്ധരിക്കാം: “മനുഷ്യനും നായയുമായുള്ള ബന്ധത്തില്‍ ജനിച്ച കുഞ്ഞ് നായയുടെ രൂപത്തിലാണെങ്കില്‍ അതു നജസുതന്നെ. മനുഷ്യരൂപത്തിലാണെങ്കിലോ? നജസല്ലെന്നു റംലി പറയുന്നു. നജസാണ്; പക്ഷേ, വിട്ടു വീഴ്ചയുള്ള നജസാണ് എന്നത്രേ അല്ലാമാ ഇബ്നു ഹജറിന്റെ പക്ഷം. അപ്പോള്‍ അവന്‍ ഇമാമത്തു നില്‍ക്കുന്നതിനോ പള്ളിയില്‍ പ്രവേശിക്കുന്നതിനോ വിരോധമില്ല. ജന സമ്പര്‍ക്കവുമാകാം. ഈര്‍പ്പത്തോടെ സ്പര്‍ശിച്ചാലും അവരെ അവന്‍ മലിനപ്പെടുത്തില്ല; കുറഞ്ഞ വെള്ളത്തെയോ മറ്റു ദ്രാവകത്തെയോ മലിനപ്പെടുത്തില്ല. വിധിന്യായം, വിവാഹം ചെയ്തുകൊടുക്കല്‍ എന്നീ അവകാശങ്ങള്‍ അവനുണ്ടാകും. വിവാഹം, വെപ്പാട്ടിയെ സ്വീകരിക്കല്‍, അറവ്, അനന്തിരാവകാശം എന്നിവയില്‍ അവനെ നജസായിത്തന്നെ ഗണിക്കും. വ്യഭിചാര ഭീതിയുണ്ടെങ്കില്‍ വെപ്പാട്ടിയെ സ്വീകരിക്കാവുന്നതാണ്. രണ്ടു നായയ്ക്കിടയില്‍ ജനിച്ച ശിശു മനുഷ്യരൂപത്തിലായിരുന്നാലും നജസു തന്നെ. മനുഷ്യര്‍ക്കിടയില്‍ ജനിച്ച ശിശു നായയുടെ രൂപത്തിലായിരുന്നാലും നജസാവില്ല. ബുദ്ധിയും സംസാര ശേഷിയുമുണ്ടെങ്കില്‍, തക്ലീഫുണ്ടാകുമോ? ഉണ്ടാകും. കാരണം, ബുദ്ധിയാണതിന്നാസ്പദം; ബുദ്ധിയിവിടെ ഉണ്ട് താനും. രണ്ട് ആടുകള്‍ ബന്ധപ്പെട്ടു മനുഷ്യ രൂപത്തില്‍ ഒരു കുട്ടി ജനിച്ചാല്‍ ബുദ്ധിയും സംസാരശേഷിയുമുണ്ടെങ്കില്‍ തക്ലീഫുണ്ട്. (പക്ഷേ, മൃഗസന്തതി മാത്രമായതു കൊണ്ട്) അറുത്ത് തിന്നാവുന്നതാണ്, അവന്‍ ഖത്വീബും ഇമാമുമാകാമെങ്കിലും” (ശര്‍വാനി 1:291).

സോറായിഡയുടെയും എയ്ഞ്ചാലായുടെയും ശിശുക്കളെ സംബന്ധിച്ച സകല പ്രശ്നങ്ങള്‍ക്കുമുള്ള പരിഹാരങ്ങള്‍ പ്രസ്തുത ഉദ്ധരണിയില്‍ നിന്നും മറ്റു കര്‍മ്മശാസ്ത്ര ഗ്രന്ഥങ്ങളിലെ വിശദീകരണങ്ങളില്‍ നിന്നും മനസ്സിലാക്കാവുന്നതാണ്.


RELATED ARTICLE

 • രക്തദാനത്തിന്റെ വിധി
 • ക്ളോണ്‍ അവയവത്തിന്റെ വിധി
 • മുസ്ലിം ലോകത്തിന്റെ പ്രതികരണം
 • ടെസ്റ്റ്റ്റ്യൂബ് ശിശുവിന്റെ ഇസ്ലാമിക വിധി
 • മനുഷ്യപ്പട്ടി- ഇസ്ലാമിക വിധി
 • ഉള്വ്ഹിയ്യത്തും മറ്റും അറവുകളും
 • അഖീഖഃ
 • ഖുഫ്ഫ തടവല്‍
 • ക്ലോണിങ് പ്രകൃതി വിരുദ്ധം
 • ടെസ്റ്റ്റ്റ്യൂബ് ശിശുവും മനുഷ്യപ്പട്ടിയും
 • മനുഷ്യപ്പട്ടി
 • പ്രതിഷേധത്തിന്റെ കൊടുങ്കാറ്റ്
 • ഇരട്ടകളുടെ പ്രാധാന്യം
 • ക്ലോണിംഗ് ജന്തുവര്‍ഗങ്ങളില്‍
 • ബഹുജനനം
 • എന്താണു ക്ളോണിങ്?
 • ചിത്രങ്ങളുള്ള പടങ്ങള്‍ മുസ്വല്ലയാക്കി നിസ്കരിക്കല്‍
 • പോസ്റ്റുമോര്‍ട്ടം ചെയ്യപ്പെട്ട മയ്യിത്ത്
 • മയ്യിത്ത് കൊണ്ടുപോകുമ്പോള്‍ ദിക്റ് ചൊല്ലല്‍
 • മരിച്ചാല്‍ സുന്നത്താകുന്നവ
 • മആശിറ വിളി
 • ജാറം മൂടല്‍
 • ഖബറിന്മേല്‍ ചെടി കുത്തല്‍
 • അര്‍കാനുകളും അനുബന്ധങ്ങളും അറബിയിലാകല്‍
 • അനുബന്ധങ്ങള്‍ പരിഭാഷപ്പെടുത്തിക്കൂടേ ???
 • മൈക്ക് കെട്ടി അനൌണ്‍സ് ചെയ്യല്‍
 • തലപ്പാവണിയല്‍
 • മാതൃത്വത്തിന്റെയും പിതൃത്വത്തിന്റെയും ഇസ്ലാമിക മാനം
 • ക്ളോണിങ് ഇസ്ലാമിക വീക്ഷണത്തില്‍
 • ക്ളോണിങ്ങും കര്‍മ്മശാസ്ത്രവും
 • രക്ത ചികിത്സ
 • ജന്തുക്കളുടെ അണ്ഡകോശങ്ങള്‍ എടുക്കാമോ?
 • ഫിഖ്ഹ്