Click to Download Ihyaussunna Application Form
 

 

കളിയും വിനോദവും

കളിയും വിനോദവും

സര്‍പ്പയജ്ഞം

സര്‍പ്പത്തിനു വിഷമുണ്‍ടോ? ഉണ്‍ട്, ഇല്ല. സര്‍പ്പദംശനം മാരകമാണോ? ആണ്, അല്ല. സര്‍പ്പം നമ്മുടെ ശത്രുവാണോ? ആണ്, അല്ല. സര്‍പ്പത്തെ വധിക്കണമോ? വധിക്കണം, വധിക്കേണ്‍ട. സര്‍പ്പയജ്ഞം അനുവദനീയമാണോ? ആണ്, അല്ല. സര്‍പ്പം പിശാച് ആണോ? ആണ്, അല്ല. ഇനി നമുക്ക് ഈ ദ്വിമുഖ മറുപടികളുടെ വിശദാംശങ്ങളിലേക്ക് കടക്കാം. സങ്കീര്‍ണമാണ് പാമ്പിന്‍വിഷത്തിന്റെ ഘടന. നിമിഷങ്ങള്‍ക്കുള്ളില്‍ മരണം സാധ്യമാക്കാന്‍ ശേഷിയുള്ളതാണ് അവയിലെ വിഷഘടകം. ഇരയെ നിശ്ചലമാക്കാനും ചിലപ്പോള്‍ ദഹിപ്പിക്കാനും പാമ്പുകള്‍ വിഷം ഉപയോഗിക്കുന്നു. വിഷം ശരീരത്തില്‍ കയറിയാല്‍ ഉടന്‍ ജോലി തുടങ്ങും. [...]

Read More ..

ചൂതാട്ടം, പകിടകളി

പ്രാചീന കാലം മുതല്‍ക്കേ ഇന്ത്യ, ഗ്രീസ്, റോം എന്നിവിടങ്ങളില്‍ പ്രചാരത്തിലുണ്‍ടായിരുന്ന ഒരു വിനോദമാണ് ചൂതുകളി. ആറു വശങ്ങളുള്ള ചെറിയ ചതുരക്കട്ടകള്‍ ചൂതുപലകയില്‍ നിരത്തി പ്രത്യേക നിയമങ്ങളനുസരിച്ചുകൊണ്‍ടാണ് കളി. ചൂതിലെ കരുക്കളായ ഈ കട്ടകള്‍ക്ക് ചുക്കിണികള്‍ എന്നു പറയുന്നു. പ്രാചീനകാലത്ത് താന്നിക്കുരുക്കള്‍ കൊണ്‍ടാണ് ചൂതുകള്‍ ഉണ്‍ടാക്കിയിരുന്നത്. മോഹന്‍ജദാരോയിലും ഹാരപ്പയിലും നടന്ന ഉത്ഖനനങ്ങളില്‍ ദന്തനിര്‍മിതങ്ങളായ ചുക്കിണികള്‍ കണ്‍ടുകിട്ടിയിട്ടുണ്‍ടത്രെ. പക്ഷേ, ഇന്നു സെല്ലുലോസ്, പ്ളാസ്റിക് മുതലായവകൊണ്‍ട് ചുക്കിണികള്‍ നിര്‍മിക്കുന്നു. ഓരോ കട്ടയിലും ഒന്നുമുതല്‍ ആറുവരെ കുത്തുകള്‍ (ദ്വാരങ്ങള്‍) ഉണ്‍ടായിരിക്കും. ചൂതുകള്‍ നാലെണ്ണം [...]

Read More ..

ചെസ്സുകളി

ഒരു പ്രാചീന മത്സരക്കളിയാണ് ചതുരംഗം. യുദ്ധത്തിനു ഉപയോഗിച്ചിരുന്ന സേനാവിഭാഗങ്ങളെ ആധാരമാക്കിയുള്ളതാണ് ഈ കളി. രാജാക്കന്‍മാരുടെയും പ്രഭുക്കന്‍മാരുടെയും വിനോദമായിരുന്നു ഇത്. പിന്നീട് സാര്‍വ്വജനീന വിനോദമായി മാറി. രണ്‍ടുപേര്‍ തമ്മിലാണ് ചതുരംഗക്കളി നടക്കുക. ചതുരംഗത്തിന്റെ ജന്‍മഭൂമി ഏത് എന്ന കാര്യത്തില്‍ അഭിപ്രായാന്തരമുണ്‍ടെങ്കിലും ഭാരതത്തിലാണ് ഇതിന്റെ ആവിര്‍ഭാവം എന്ന അഭിപ്രായമാണ് പ്രബലം. ബ്രിട്ടീഷ് ചരിത്രകാരനായ ഡോ. തോമസ് ഹൈഡ് ഉന്നയിക്കുകയും പിന്നീട് സംസ്കൃത പണ്ഢിതനായ വില്യം ജോണ്‍സ് പിന്താങ്ങുകയും ചെയ്ത ഈ അഭിപ്രായത്തെ 1913ല്‍ എച്ച്. ജെ. ആര്‍. മുറെ, അദ്ദേഹത്തിന്റെ [...]

Read More ..

കോഴിപ്പോര്

മനുഷ്യന് കാണാനും പഠിക്കാനും ആസ്വദിക്കാനും സഹായകമായ എണ്ണമറ്റ അത്ഭുതദൃശ്യങ്ങള്‍ ഭൂമുഖത്തുണ്‍ട്. പോരെങ്കില്‍ കണ്ണുതുറന്ന് വിണ്ണിലേക്ക് നോക്കിയാല്‍ ചിന്തക്കും ആസ്വാദനത്തിനും യോഗ്യമായ പലതും കാണാം. കരയിലും കടലിലും അന്തരീക്ഷത്തിലും നയനപര്യടനം നടത്തിയാല്‍ ജനങ്ങളുടെ സൌഹൃദപ്രകടനങ്ങളുടെയും ഇണക്കപിണക്കങ്ങളുടെയും സംഘട്ടനങ്ങളുടെയും ആസ്വാദ്യകരമായ സ്വാഭാവിക ദൃശ്യങ്ങള്‍ സുലഭമായി കാണാം. എന്നാല്‍ ഇതിലൊന്നും സംതൃപ്തരാകാത്ത ചില ദുഷ്ടമനസ്കര്‍ കണ്‍ടുപിടിച്ചിട്ടുള്ള ക്രൂരവിനോദങ്ങളിലൊന്നാണ് കോഴിപ്പോര്. ഇന്ത്യയിലടക്കം പണ്‍ടുമുതലേ പ്രചാരം നേടിയ ഒരു വിനോദമാണിത്. കോഴികളുടെ പൂര്‍വ്വീകരെല്ലാം കാട്ടുകോഴികളായിരുന്നുവെന്നും, കോഴിപ്പോര് എന്ന വിനോദമാകണം കാട്ടുകോഴികളെ ഇണക്കിവളര്‍ത്താന്‍ മനുഷ്യനെ പ്രേരിപ്പിച്ചതെന്നുമുള്ള [...]

Read More ..

ഒളിച്ചുകളി; ഒളിപ്പിച്ചുകളി

കണ്ണുപൊത്തിക്കളിയാണ് ഒളിച്ചുകളി (ഒശറല മിറ ലെലസ) എന്നു പറയുന്നത്. മറ്റാര്‍ക്കും ഉപദ്രവം വരുത്താത്ത രീതിയില്‍ നടത്തുന്നതിനു വിരോധമില്ല. തമാശയ്ക്കുവേണ്‍ടി ഒരിക്കല്‍ നബി (സ്വ) തന്റെ ഒരു ശിഷ്യന്റെ കണ്ണുപൊത്തുകയുണ്‍ടായി. അത് അദ്ദേഹത്തെ സന്തോഷിപ്പിക്കുന്നതിനുവേണ്‍ടിയായിരുന്നു. സംഭവമിങ്ങനെയാണ്: സാഹിറുബ്നു ഹറാം എന്ന ഗ്രാമീണനായ സ്വഹാബി ഗ്രാമത്തില്‍ നിന്നു പല വസ്തുക്കളും കൊണ്‍ടുവന്നു പ്രവാചകര്‍ക്കു സമ്മാനിക്കാറുണ്‍ടായിരുന്നു. തിരിച്ചു പോകാന്‍ അദ്ദേഹം ഉദ്ദേശിക്കുമ്പോള്‍ വേണ്‍ട യാത്രാ സന്നാഹങ്ങള്‍ തിരുമേനി (സ്വ) അദ്ദേഹത്തിന് ഒരുക്കിക്കൊടുക്കുകയും ചെയ്യും. അവിടുന്ന് ഒരിക്കല്‍ പറയുകയുണ്‍ടായി. സാഹിര്‍ നമ്മുടെ ഗ്രാമീണനും [...]

Read More ..

പ്രാവുകളി

പ്രാവുകളെ പല ആവശ്യങ്ങള്‍ക്കും ഉപയോഗിക്കാറുണ്‍ട്. അവയില്‍ പലതും അനുവദനീയമാണ്. ചിലതു അനനുവദനീയവും. മുട്ടകള്‍ക്കും കുഞ്ഞുങ്ങളെ വിരിയിച്ചെടുക്കാനും നേരമ്പോക്കിനുമെല്ലാം പ്രാവുകളെ വളര്‍ത്തുന്നതു സാധാരണമാണ്. സന്ദേശങ്ങള്‍ വഹിച്ചുകൊണ്‍ടു പോകുന്നതിനും അപൂര്‍വമായി അവയെ ഉപയോഗിക്കാറുണ്‍ട്. ന്യൂസിലാന്റില്‍ ഒരു കാലത്ത് എയര്‍ മെയിലായി കത്തുകള്‍ അയക്കാന്‍ പ്രാവുകളെ ഉപയോഗിച്ചിരുന്നു. ഓക്ലാന്റ് ദ്വീപില്‍ നിന്നും അകലെയുള്ള ഹെന്‍ ദ്വീപിലേക്ക് കത്തുകള്‍ കൊണ്‍ടുപോയിരുന്നത് പ്രാവുകളായിരുന്നു. ഇത്തരം ഉപയോഗങ്ങളും അവയ്ക്കായി പ്രാവുകളെ വളര്‍ത്തുന്നതും അനുവദനീയമാണ്. ശാഫിഈ മദ്ഹബിലെ പ്രാമാണിക പണ്ഢിതനായ ഇബ്നുഹജര്‍ ഹൈതമിയുടെ പ്രസ്താവന കാണുക: മുട്ടകള്‍ക്കോ, [...]

Read More ..

ആന പ്രദര്‍ശനം

ആയെന്നൊരക്ഷരം പോലെ, ആന നില്‍ക്കുന്നിതമ്പടാ എന്ന കവിതാശകലം മലയാളത്തിലെ ആദ്യാക്ഷരത്തിന്റെ ഭീകരകൌതുകം വരച്ചുകാണിക്കുന്നതിനു കവി പാടിയതാണെങ്കിലും അതില്‍ നിന്ന് ആനയുടെ ആകാരകൌതുകവും കൂടി മനസിലാക്കാവുന്നതാണ്. വലിപ്പഭാരങ്ങള്‍ കൊണ്‍ട് ഏറ്റവും ശ്രദ്ധേയമായ ആന കരയില്‍ ജീവിക്കുന്ന ഏറ്റവും വലിയ സസ്തനിയാണ്. 2 മുതല്‍ 4 വരെ മീറ്ററുകള്‍ ഉയരവും 1000 മുതല്‍ 7000 വരെ കിലോഗ്രാം തൂക്കവുമുണ്‍ടായിരിക്കും വളര്‍ച്ചയെത്തിയ ഒരാനക്ക്. തൊലി കട്ടിയുള്ളതും കഠിനവുമാണെങ്കിലും അതു വളരെ സൂക്ഷ്മഗ്രാഹകമാണ്. ചെറുപ്രാണികളുടെ കടികള്‍ പോലും അവ മനസിലാക്കും. ആന കാട്ടില്‍ [...]

Read More ..

ആയുധ പന്തയം

പന്തയ മത്സരങ്ങളില്‍ അനുവദനീയമായവയും അനുവദനീയമല്ലാത്തവയുമുണ്‍ട്. ധര്‍മസമരത്തിന് അഥവാ വിശുദ്ധ യുദ്ധത്തിനു സഹായകമായ മത്സരങ്ങള്‍ അനുവദനീയമാണെന്നു മാത്രമല്ല അതു സുന്നത്തായ പുണ്യകര്‍മം കൂടിയാണ്. രാജ്യത്തിന്റെയും സമൂഹത്തിന്റെയും പ്രതിരോധത്തിനും രക്ഷക്കും അല്ലാഹു അനുവദിച്ച രീതിയില്‍ നടത്തുന്ന യുദ്ധം ധര്‍മസമരമാണ്. പ്രപഞ്ചത്തിലുടനീളം സമരവും സംഘട്ടനവുമാണ് നടന്നുകൊണ്‍ടിരിക്കുന്നത്. കാറ്റുകളും മേഘങ്ങളും ഇടിനാദങ്ങളും മിന്നല്‍പിണരുകളും മലവെള്ളങ്ങളും മഴവെള്ളങ്ങളുമെല്ലാം ഇപ്രകാരം സംഘട്ടനത്തിലേര്‍പ്പെട്ടിട്ടുള്ള പ്രതിഭാസങ്ങളാണ്. ഈ സംഘട്ടനത്തിനു വിധേയമാകാത്ത ഒരു അണുപോലും പ്രപഞ്ചത്തിലില്ല. പ്രകൃതിപരവും ഭൌമികവുമായ എല്ലാ പ്രതിഭാസങ്ങളും ഈ സംഘട്ടനത്തില്‍ നിന്നാണുല്‍ഭവിക്കുന്നത്. രക്തത്തിന്റെയോ ജലത്തിന്റെയോ ഒരു [...]

Read More ..

ഗാനാലാപനം, സംഗീതാസ്വാദനം

ബുദ്ധിയാണ് മനുഷ്യന്റെ യഥാര്‍ഥ ജ്ഞാനേന്ദ്രിയം. പഞ്ചേന്ദ്രിയങ്ങള്‍ ബുദ്ധിയുടെ മാധ്യമങ്ങളാണ്. അറിവും ജ്ഞാനവും കൊണ്‍ട് മനുഷ്യബുദ്ധി ആസ്വാദനവും സംതൃപ്തിയും കൊള്ളുന്നത് പോലെ പഞ്ചേന്ദ്രിയങ്ങളും അവക്കു ആസ്വാദ്യകരമായ കാര്യങ്ങള്‍കൊണ്‍ട് ആസ്വാദനം കൊള്ളുന്നു. രസനേന്ദ്രിയം രുചികള്‍കൊണ്‍ടും സ്പര്‍ശനേന്ദ്രിയം മാര്‍ദ്ദവമിനുസാദികള്‍കൊണ്‍ടും, ഘ്രാണേന്ദ്രിയം പരിമളങ്ങള്‍കൊണ്‍ടും ദര്‍ശനേന്ദ്രിയം സുന്ദരദൃശ്യങ്ങള്‍കൊണ്‍ടും ആസ്വാദനം കൊള്ളുന്നതുപോലെ ശ്രവണേന്ദ്രിയം മധുരശബ്ദങ്ങള്‍കൊണ്‍ടും ആസ്വാദനം കൊള്ളുന്നു. അപ്പോള്‍ മനുഷ്യന്റെ ശ്രവണേന്ദ്രിയം, മറ്റു ജ്ഞാനേന്ദ്രിയങ്ങളെപ്പോലെ തന്നെ അതിനു ഗോചരീഭവിക്കുന്ന ആസ്വാദ്യകാര്യങ്ങള്‍കൊണ്‍ട് ആനന്ദിക്കുന്നു. നല്ല ശബ്ദങ്ങളാണ് ആസ്വാദ്യശ്രാവ്യങ്ങള്‍. മധുരശബ്ദം എല്ലാവര്‍ക്കും ഇഷ്ടകരമാണ്. ചീത്തശബ്ദം ആരും ഇഷ്ടപ്പെടില്ല. അതുകൊണ്ടാണ് [...]

Read More ..

ഉപകരണ സംഗീതം

ഗായകരുടെ ആലാപനത്തോടൊപ്പം പ്രത്യേകതരം ഉപകരണങ്ങളുടെ നാദം കൂടി ചേര്‍ത്താണ് സംഗീതം അവതരിപ്പിക്കാറുള്ളത്. ഉപകരണങ്ങളില്‍ നിന്നുള്ള നാദത്തിന്റെ അകമ്പടി രാഗാലാപനത്തിനു കൂടുതല്‍ ഗാംഭീര്യവും മാധുര്യവും നല്‍കുകയും അതിന്റെ താളഘടനയെ സുവ്യക്തമാക്കുകയും ചെയ്യുന്നു. ഇതിനായി നിര്‍മിക്കപ്പെടുന്ന ഉപകരണങ്ങളെ വാദ്യോപകരണങ്ങള്‍ എന്നു പറയുന്നു (അഖില വിജ്ഞാനകോശം 4/490). സംഗീതം ഭാരതീയമോ പാശ്ചാത്യമോ ആയിക്കൊള്ളട്ടെ, അതിനു കൊഴുപ്പേകാന്‍ ഉപകരണങ്ങള്‍ അനിവാര്യമത്രെ. താഴെ പറയുന്ന പതിനെട്ടുവാദ്യങ്ങള്‍ സംഗീതോപകരണങ്ങളില്‍ പ്രസിദ്ധങ്ങളാണ്. ചെണ്ട, മൃദംഗം, മിഴാവ്, മദ്ദളം, പെരുമ്പറ, ഇടയ്ക്ക, കുഴല്‍, കടുന്തുടി, ഇലത്താളം, കുഴിത്താളം, ഉടുക്ക്, [...]

Read More ..