Click to Download Ihyaussunna Application Form
 

 

ഇമാം തിര്‍മിദി (റ)

ഹിജ്റ 209 ലാണ് മുഹമ്മദ്ബ്നു ഈസബ്നു സൌറബ്നു ളഹ്ഹാക് അത്തിര്‍മിദി ജനിക്കുന്നത്. ഹിജ്റ 235  മുതല്‍ ഹദീസ് പഠനത്തിനായി യാത്ര  തുടങ്ങി. 250 ആയപ്പോഴേക്കും ജന്മദേശമായ ഖുറാസാനില്‍ തിരിച്ചെത്തുകയും ചെയ്തു. ഇതിനു ശേഷമാണ് രചനയുടെ മേഖലയിലേക്കു കൂടുതല്‍ ശ്രദ്ധ തിരിക്കുന്നത്. ബുഖാരി ഇമാമിനെ പോലു ള്ള ഒരാളെ ഇറാഖിലോ ഖുറാസാനിലോ ഞാന്‍ കണ്ടിട്ടില്ലെന്നു തന്റെ അല്‍ ഇലലില്‍ വ്യക്തമാക്കി തിര്‍മിദി ഇമാം ബുഖാരിയില്‍ ഏറെ ആകൃഷ്ടനും അവരാല്‍ ഏറെ സ്വാ ധീനിക്കപ്പെട്ടവരുമായിരുന്നു.

പത്തോളം ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. അവയില്‍ ഏററം പ്രശസ്തവും പ്രധാനവും അല്‍ജാമിഅ് ആണ്. ഇതില്‍ ഗ്രന്ഥകര്‍ത്താവിന്റെ ലക്ഷ്യങ്ങള്‍ ഇവയാണ്:

1) തിരുദൂതരുടെ ഹദീസുകള്‍ ക്രമാനുഗതമായി സമാഹരിക്കുക.

2) വിഷയവുമായി ബന്ധപ്പെട്ട് മുന്‍കാല ഇമാമുകള്‍ പ്രകടിപ്പിച്ച അഭിപ്രായങ്ങള്‍ ചര്‍ച്ച ചെയ്യുക.

3) ഹദീസിന്റെ നിലവാരം ചര്‍ച്ച ചെയ്യുക. വല്ല ദുര്‍ബലതയും  ഉണ്ടെങ്കില്‍ അതിനെ വിശദീകരിക്കുക.

അമ്പത് പ്രധാന അധ്യായങ്ങള്‍ ഉള്‍കൊള്ളുന്നതാണ് ഈ ഗ്രന്ഥം. 3,956 ഹദീസുകളാണ് ഇവയിലൂടെ പരിചയപ്പെടുത്തുന്നത്. ഇതിന്റെ രചന പൂര്‍ത്തീകരിച്ചത് ഹി. 270 ദുല്‍ഹി ജ്ജഃ പത്തിനാണ്. ഹി: 279 റജബ് 13 ന് തിര്‍മിദി വിടവാങ്ങുകയുണ്ടായി.

അല്‍ ജാമിഅ് എന്നതു കൊണ്ട് വിവക്ഷിക്കുന്നത് എല്ലാ ഇനം ഹദീസുകളും ഉള്‍ കൊണ്ട ഗ്രന്ഥത്തെയാണ്. അഥവാ സിയര്‍, ആദാബ്, തഫ്സീര്‍, അഖാഇദ്, ഫിതന്‍, അഹ്കാം, അശ്റാത്വ്, മനാഖിബ് തുടങ്ങിയ എല്ലാ ഇനങ്ങളെയും സുനനുത്തിര്‍മിദി ഉള്‍ കൊള്ളുന്നു.

ഇബ്നുല്‍ യഖ്ള ഇമാം തിര്‍മിദിയെ ഉദ്ധരിക്കുന്നു: “ഞാന്‍ ഈ മുസ്നദുസ്സ്വഹീഹിനെ രചിച്ച ശേഷം ഹിജാസിലേയും ഇറാഖിലേയും പണ്ഢിതര്‍ക്കു മുമ്പില്‍ സമര്‍പ്പിച്ചു. അവര്‍ അതിനെ സ്വീകരിച്ചു അംഗീകരിച്ചു.” ബുഖാരി, മുസ്ലിം എന്നിവയില്‍ നിന്നു കാര്യങ്ങള്‍ ഗ്രഹിക്കാന്‍ ഹദീസ് ശാസ്ത്രത്തില്‍ നൈപുണ്യമുള്ളവര്‍ക്കേ കഴിയുകയുള്ളൂവെന്നും എന്നാല്‍ ‘തിര്‍മിദിയില്‍’ ഹദീസുകളുടെ വിശദീകരണം കൂടി ഉള്‍കൊള്ളുന്നതിനാല്‍ കര്‍മശാസ്ത്ര പണ്ഢിതര്‍ക്കും മുഹദ്ദിസുകള്‍ക്കും മറെറല്ലാവര്‍ക്കും കാര്യങ്ങള്‍ എളുപ്പം ഗ്രഹിക്കാന്‍ കഴിയുമെന്നും അഭിപ്രായപ്പെട്ടവരുണ്ട്.


RELATED ARTICLE

  • ഇമാം അഹ്മദ്ബ്നു ഹമ്പല്‍ (റ)
  • ഇമാം സുയൂഥി (റ)
  • ഇമാം ത്വബ്റാനി (റ)
  • ഇമാം മാലിക്ബ്നു അനസ് (റ)
  • ഇമാം ഇബ്നു മാജഃ (റ)
  • ഇമാം നസാഈ (റ)
  • ഇമാം തിര്‍മിദി (റ)
  • ഇമാം അബൂദാവൂദ് (റ)
  • ഇമാം മുസ്ലിം (റ)
  • ഇമാം ബുഖാരി (റ)