ഹി.849 റജബ് ഒന്നിനാണ് ജമാലുദ്ദീന്‍ അബ്ദുര്‍റഹ്മാന്‍ കമാലുദ്ദീന് അസ്സുയൂഥി ജനിക്കുന്നത്. ആറ് വയസ്സ് പ്രായമായപ്പോള്‍ പിതാവ് വിട പറഞ്ഞെങ്കിലും പില്ക്കാലത്തു പഠന മേഖലയിലേക്കു ശ്രദ്ധ തിരിക്കുന്നതിനു അത് തടസ്സമായില്ല. അക്കാലത്തെ ഏതാണ്ട് എല്ലാ പ്രശസ്ത പണ്ഢിതന്മാരുടെയും ശിഷ്യത്വം സ്വീകരിക്കാന്‍ സുയൂഥി ഇമാമിനു ഭാഗ്യം ലഭിച്ചു. അതു കൊണ്ട് തന്നെ നൂററി അമ്പതില ധികം അധ്യാപകരില്‍ നിന്ന് വിദ്യ നുകര്‍ന്നിട്ടുണ്ട്.
അറുനൂറില്‍ പരം രചനകളുടെ കര്‍ത്താവാണ് ഇമാം സുയൂഥി. ഒന്നോ രണ്ടോ പേജില്‍ ഒതുങ്ങുന്ന ചെറുഗ്രന്ഥങ്ങളും വാള്യങ്ങള്‍ തന്നെയുള്ള ബൃഹത്തായ ഗ്രന്ഥങ്ങളും ഇതില്‍ പെടും. പൌരാണിക പണ്ഢിതരുടെ ധാരാളം രചനകള്‍ക്കു സംക്ഷേപം തയ്യാറാക്കിയിട്ടുണ്ട് ഇമാം സുയൂഥി.
തിരുദൂതരുടെ എല്ലാ ഹദീസുകളും ഒരു ഗ്രന്ഥത്തില്‍ സമാഹരിക്കാന്‍ കൊതിച്ചിരുന്ന ഇബ്നു ഹജര്‍ (റ) (മരണം 852) പക്ഷേ, തന്റെ പദ്ധതി ഉപേക്ഷിക്കുകയാണുണ്ടായത്. ശേഷം ഇതേ വഴിയില്‍ ഇമാം സുയൂഥി ചിന്തിക്കുകയും ‘അല്‍ ജാമിഉല്‍ കബീര്‍’ എന്ന ഗ്രന്ഥം രചിക്കുകയും ചെയ്തു. തിരുനബിയുടെ മൊഴിമുത്തുകള്‍, പ്രവൃത്തികള്‍ എന്നിങ്ങനെ രണ്ടു ഭാഗങ്ങളാണ് ഗ്രന്ഥത്തിലുള്ളത്. ഒന്നാമത്തേതില്‍ അക്ഷരമാല ക്രമമനുസരിച്ച് റസൂലുല്ലാഹിയുടെ വാക്കുകള്‍ സംവിധാനിച്ചിരിക്കുന്നു. രണ്ടാം ഭാഗം സംവിധാനിച്ചി രിക്കുന്നത് കൂടെയുണ്ടായിരുന്ന ആളുകളെ പരിഗണിച്ചു കൊണ്ടാണ്. സനദു പറയുന്ന സ്വഭാവം ഇതില്‍ ഉപേക്ഷിച്ചിരിക്കുകയാണ് രചയിതാവ്.
വിജ്ഞാന സമ്പാദനത്തിനായി ശാം, ഹിജാസ്, യമന്‍, ഇന്ത്യ, മഗ്രിബ് തുടങ്ങിയ ഇടങ്ങള്‍ സന്ദര്‍ശിച്ച സുയൂഥി ഇമാം 911 ല്‍ വഫാത്തായി. മരണം 913 ല്‍ ആയിരുന്നുവെന്ന് പറയുന്ന ചരിത്രകാരന്മാരുമുണ്ട്.
RELATED ARTICLE