Click to Download Ihyaussunna Application Form
 

 

ഇമാം അബൂദാവൂദ് (റ)

ഹിജ്റ 202 ല്‍ ജനിച്ച് 275 ശവ്വാല്‍ 15 ന് വെള്ളിയാഴ്ച വഫാത്തായ അബൂദാവുദ് സുലൈമാന്‍ബ്നു അശ്അസി അല്‍ അസ്ദി അസ്സിജിസ്താനി വിഖ്യാത ഹദീസ് ഗ്രന്ഥങ്ങളില്‍ ഒന്നായ സുനനു അബൂ ദാവുദിന്റെ രചയിതാവാണ്. അവിടുത്തെ ചെറുപ്പകാലത്തെ കുറിച്ചു കൂടുതല്‍ വിവരങ്ങളൊന്നും ലഭ്യമല്ലെങ്കിലും ചെറുപ്പം മുതല്‍ക്കേ ഹദീസ് പഠനത്തില്‍ ഏറെ ശ്രദ്ധ ചെലുത്തിയിരുന്നെന്നു കാണാം. ഹദീസ് പഠനത്തിനായി കൌമാരത്തില്‍ തന്നെ യാത്ര ചെയ്തിട്ടുണ്ട്. ഖുറാസാന്‍, റയ്യ്, ഹിറാത്ത്, കൂഫ, ബഗ്ദാദ്, തര്‍സൂസ്, ഡമസ്കസ്, ഈജിപ്ത്, ബസ്വറ തുടങ്ങിയ ഇടങ്ങളിലെ പണ്ഡിതരെ സമീപിക്കുകയും ഹദീസ് പഠിക്കുകയും ചെയ്തിട്ടുണ്ട്. തര്‍സൂസില്‍ തന്നെ 20 വര്‍ഷക്കാലം  ചെലവിട്ടുവെന്നു ചരിത്രം സാക്ഷ്യപ്പെടുത്തുന്നു.

ജനങ്ങള്‍ക്കിടയില്‍ ഏറെ ആദരവും പ്രശസ്തിയും ഉണ്ടായിരുന്ന അബൂദാവുദിനെ ബഗ്ദാദിലെ വീട്ടില്‍ ചെന്നു ഗവര്‍ണര്‍  ബസ്വറയിലേക്കു താമസം മാററാന്‍  അപേക്ഷിച്ചിരുന്നു. 257 ലെ കാലവിപത്തില്‍ ജനശൂന്യമായ ബസ്വറയെ അബൂദാവുദിന്റെ സാന്നിധ്യം കൊണ്ടു ജനനിബിഢമാക്കുകയായിരുന്നു ഗവര്‍ണറുടെ ലക്ഷ്യം.

ധാരാളം പണ്ഢിതരില്‍ നിന്നു അബൂദാവുദ് വിദ്യ നുകര്‍ന്നിട്ടുണ്ട്്. 300 ല്‍ പരം ശൈഖുമാര്‍ ഇമാം അബൂദാവൂദിനുണ്ടെന്ന് ഇബ്നു ഹജറുല്‍ അസ്ഖലാനി അഭിപ്രായപ്പെടുന്നു. അഹ്മദ്ബ്നു ഹമ്പല്‍, ഇമാം യഹ്യബ്നു മുഈന്‍, ഇസ്ഹാഖ് ബ്നു റാഹവൈഹി തുടങ്ങിയവര്‍ ഇവരില്‍ പെടും. തിര്‍മുദി, നസാഈ തുടങ്ങിയ ധാരാളം പ്രമുഖര്‍ ശിഷ്യന്‍മാരായിട്ടുണ്ട്.

ഇരുപതില്‍പരം ഗ്രന്ഥങ്ങളുടെ രചയിതാവാണ് അബൂദാവുദ്. ഇതില്‍ ഏററം പ്രസിദ്ധം സുനന്‍ തന്നെ. ഇത് രചിച്ചത് തിര്‍സൂസില്‍ താമസിച്ചപ്പോഴായിരുന്നു. അഞ്ചുലക്ഷം ഹദീസുകളില്‍ നിന്നു തിരഞ്ഞെടുത്ത 4800 ഹദീസുകളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അവിടുത്തെ ജീവിത കാലത്തു തന്നെ ഈ ഗ്രന്ഥം ഏറെ വിതരണം ചെയ്യപ്പെട്ടിട്ടുണ്ട്. ധാരാളം വ്യാഖ്യാന ഗ്രന്ഥങ്ങള്‍ സുനനു അബീദാവൂദിനുണ്ട്. ബദ്ലുല്‍ മജ്ഹൂദ് ഫീ ഹല്ലി അബൂ ദാവുദ്, ഔനുല്‍ മഅ്ബൂദ് ശറഹു സുനനി അബീ ദാവുദ് തുടങ്ങിയവ പ്രസിദ്ധങ്ങളാണ്.


RELATED ARTICLE

  • ഇമാം അഹ്മദ്ബ്നു ഹമ്പല്‍ (റ)
  • ഇമാം സുയൂഥി (റ)
  • ഇമാം ത്വബ്റാനി (റ)
  • ഇമാം മാലിക്ബ്നു അനസ് (റ)
  • ഇമാം ഇബ്നു മാജഃ (റ)
  • ഇമാം നസാഈ (റ)
  • ഇമാം തിര്‍മിദി (റ)
  • ഇമാം അബൂദാവൂദ് (റ)
  • ഇമാം മുസ്ലിം (റ)
  • ഇമാം ബുഖാരി (റ)