Click to Download Ihyaussunna Application Form
 

 

ഇമാം നസാഈ (റ)

ഹിജ്റ 215 ല്‍ ‘നസാഅ്’ എന്ന ഖുറാസാനിലെ പ്രസിദ്ധമായ സ്ഥലത്താണ് അബൂ അബ്ദില്‍റഹ്മാന്‍ അഹ്മദ്ബ്നു ശുഐബ് ബ്നു അലിയ്യുബ്നു സിനാനുബ്നു ബഹ്ര്‍ അല്‍ ഖാറാസി അന്നസാഈ ജനിക്കുന്നത്.

ഹദീസ് പഠിക്കാനായി 15 വയസ്സു മുതല്‍ യാത്ര  തുടങ്ങിയിട്ടുണ്ട്. ഇറാഖ്, ശാം, മിസ്വ്റ്, ഹിജാസ് തുടങ്ങിയ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുകയും അവിടങ്ങളിലുള്ള പണ്ഢിതന്മാരില്‍ നിന്നും ഹദീസ് പഠിക്കുകയും ചെയ്തു. അബൂദാവൂദ്, സിജിസ്ഥാനി, ഇസ്ഹാഖ്ബ്നു റാഹവൈഹി, ഇസ്ഹാഖുബ്നു ഹുബൈബ്, സുലൈമാന്‍ ബ്നു അശ്അസ് തുടങ്ങിയവര്‍ ഇവരില്‍ പെടും. അബുല്‍ ഖാസിം അത്ത്വബ്റാനി, ഇമാം അബൂ ജഅ്ഫര്‍ അത്ത്വഹാവി, അഹ്മദ്ബ്നു ഉമൈര്‍ബ്നു ഈസാ തുടങ്ങിയ ധാരാളം പ്രമുഖര്‍ ശിഷ്യഗണത്തിലുണ്ട്.

ധാരാളം ഗ്രന്ഥങ്ങള്‍ നസാഈ ഇമാമിനുണ്ട്.  ഇതില്‍ ഏററം പ്രസിദ്ധം അവിടുത്തെ സുനന്‍ തന്നെയാണ്.  ബുഖാരിക്കും മുസ്ലിമിനും ശേഷം വളരെ കുറച്ചുമാത്രം ളഈഫായ ഹദീസുകളുള്ള ഗ്രന്ഥമാണിതെന്ന് പണ്ഢിതന്മാര്‍ അഭിപ്രായപ്പെടുന്നു.

ഹിജ്റ 303 ലാണ് മഹാനവര്‍കള്‍ വഫാത്തായത്. വഫാത്തായ ഇടത്തെക്കുറിച്ചും മാസത്തെക്കുറിച്ചും പണ്ഢിതര്‍ ഭിന്നാഭിപ്രായത്തിലാണ്. സ്വഫര്‍ മാസത്തില്‍ ഫലസ്തീനില്‍ വച്ചായിരുന്നു വഫാത്തെന്ന അഭിപ്രായത്തിനു പല പ്രമുഖരുടെയും പിന്തുണയുണ്ട്.


RELATED ARTICLE

  • ഇമാം അഹ്മദ്ബ്നു ഹമ്പല്‍ (റ)
  • ഇമാം സുയൂഥി (റ)
  • ഇമാം ത്വബ്റാനി (റ)
  • ഇമാം മാലിക്ബ്നു അനസ് (റ)
  • ഇമാം ഇബ്നു മാജഃ (റ)
  • ഇമാം നസാഈ (റ)
  • ഇമാം തിര്‍മിദി (റ)
  • ഇമാം അബൂദാവൂദ് (റ)
  • ഇമാം മുസ്ലിം (റ)
  • ഇമാം ബുഖാരി (റ)