Click to Download Ihyaussunna Application Form
 

 

ഫതാവാ

ഖബര്‍ ചുംബിക്കല്‍

ചോദ്യം: ചില ആളുകള്‍ അല്ലാഹുവിന്റെ ഔലിയാക്കളുടെ ഖബറുകള്‍ ചുംബിക്കുക യും തൊട്ടുമുത്തുകയും ചെയ്യുന്നു. ഇത് അനുവദനീയമാണോ? ഇതിന്റെ ഇസ്ലാമിക വിധിയെന്ത്? വിശദീകരിച്ചാലും. ഉത്തരം: ഇതുപോലുള്ള കാര്യങ്ങള്‍ കറാഹത്താണെന്ന് തുഹ്ഫ 3/175ല്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇമാം റംലി(റ) പറയുന്നു. പക്ഷേ, ഇതുകൊണ്ടുദ്ദേശ്യം മയ്യിത്തിനെ തഅ്ളീം (ബഹുമാനിക്കല്‍) ആകുമ്പോഴാണ് ഇത്. പ്രത്യുത തബര്‍റുകാ (മയ്യിത്തില്‍ നിന്ന് പുണ്യമെടുക്കല്‍) ണുദ്ദേശ്യമെങ്കില്‍ യാതൊരു പന്തികേടുമില്ല. ഇപ്രകാരം എന്റെ പിതാവ് (ശിഹാബുര്‍റംലി(റ) ഫത്വ നല്‍കിയിട്ടുമുണ്ട്. മാത്രമല്ല ജാറങ്ങളില്‍ തിക്കും തിരക്കും വര്‍ധിക്കുന്ന സമയം കൈ കൊണ്ടോ [...]

Read More ..

മഅ്മൂമ് നിസ്കാരം ദീര്‍ഘിപ്പിക്കല്‍

ചോദ്യം: ജമാഅത്തായി നിസ്കരിക്കുമ്പോള്‍ മഅ്മൂമ് ഇമാമിനെക്കാള്‍ നിസ്കാരം ദീര്‍ഘിപ്പിച്ചാല്‍ അയാള്‍ക്ക് ജമാഅത്തിന്റെ കൂലി കിട്ടുമോ? ഉത്തരം: മഅ്മൂമ് നിസ്കാരം ദീര്‍ഘിപ്പിക്കുക എന്നതുകൊണ്ട് ചോദ്യ കര്‍ത്താവ് ഉദ്ദേശിക്കുന്നത് ഇമാമ് സലാം വീട്ടിയ ശേഷം അത്തഹിയ്യാത്തിലെ ഇരുത്തം ദീര്‍ഘിപ്പിക്കലായിരിക്കുമല്ലോ. അതിന് വിരോധമില്ല. ജമാഅത്തിന്റെ കൂലി അതുകൊണ്ട് നഷ്ടപ്പെടുകയുമില്ല. ഇബ്നുഹജര്‍(റ) പറയുന്നു: ‘ഇമാമിന്റെ ഒന്നാം സലാമോട് കൂടി തുടര്‍ച്ച അവസാനിക്കുന്നതാണ്. അതുകൊണ്ട് തന്നെ ശേഷം മഅ്മൂമിന് ദുആ പോലുള്ളവ കൊണ്ട് ജോലിയാകാവുന്നതും പിന്നെ സലാം വീട്ടാവുന്നതുമാകുന്നു” (തുഹ്ഫ 2/107). എങ്കിലും ഏറ്റവും [...]

Read More ..

ബാങ്ക് കോഴി കൂകുന്നത്

ചോ: പ്രഭാതസമയത്ത് കോഴി കൂകുന്നത് ഒരു മലകിന്റെ ബാങ്കിന്റെ നേരത്താണെന്നും ‘അശ്രദ്ധയില്‍ അകപ്പെട്ടവരെ നിങ്ങള്‍ എഴുന്നേല്‍ക്കുവീന്‍’ എന്നാണ് ആ കൂവലിനര്‍ഥമെന്നും പറയപ്പെടുന്നു. ഇത് ശരിയാണോ? ഉത്തരം: അര്‍ശിന്റെ വാഹകരായ മലകുകള്‍ ബാങ്ക് വിളിക്കുന്ന സമയത്താണ് കോഴി കൂകുന്നതെന്നും അശ്രദ്ധയില്‍ അകപ്പെട്ടവരെ നിങ്ങള്‍ അല്ലാഹുവിനെ സ്മരിക്കുക എന്നാണ് കൂവലിനായി കോഴി പറയുന്നതെന്നും പ്രസിദ്ധിയാര്‍ജ്ജിച്ചിട്ടുണ്ട് (ബിഗ്യ, പേജ് 36).

Read More ..

ജുമുഅക്ക് ശേഷം ഏഴ് ഫാതിഹ

ചോദ്യം: ജുമുഅക്ക് ശേഷം ഓതുന്ന ഏഴ് ഫാതിഹ, മുഅദ്ദിനുമാര്‍ അല്‍-ഫാതിഹ എന്ന് വിളിച്ച് പറഞ്ഞത് കൊണ്ട് അവരുടെ ഫാതിഹയുടെ കൂലി നഷ്ടപ്പെടുമോ? ഉത്തരം: ഒരു നിവേദനത്തില്‍ ഇപ്രകാരം വന്നിട്ടുണ്ട്. ഏഴ് വീതമുള്ള ഫാതിഹയും ഇഖ്ലാസ്വും മുഅവ്വിദതൈനിയും ജുമുഅ: നിസ്കാരം കഴിഞ്ഞതിന്ന് ശേഷവും മറ്റ് വല്ലതും സംസാരിക്കുന്നതിന്ന് മുമ്പുമായി ഓതിയാല്‍ അവന്റെ ദീന്, ദുനിയാവ്, ഭാര്യാസന്തതികള്‍ തുടങ്ങിയവ സംരക്ഷിക്കപ്പെടും (തുഹ്ഫ വാ: 2, പേ: 464). എന്നാല്‍ മറ്റു സംസാരം കൊണ്ട് വിവക്ഷിക്കുന്നത് ആവശ്യമില്ലാത്തതും അന്യവുമായ സംസാരമാണെന്ന് ഹാശിയതുന്നിഹായ [...]

Read More ..

ജുമുഅ പിരിയുന്നതിന് മുമ്പ് ളുഹ്റ് നിസ്കരിക്കല്‍

ചോദ്യം: ജുമുഅ: കഴിഞ്ഞ ശേഷമേ സ്ത്രീകള്‍ക്ക് ളുഹ്റ് നിസ്കരിക്കാവൂ എന്നൊരു ധാരണയുണ്ട്. ഇത് ശരിയാണോ? ഉത്തരം: ശരിയല്ല. സ്ത്രീകള്‍ക്ക് ജുമുഅ: പിരിയുന്നതിന് മുമ്പ് ളുഹ്റ് നിസ്കരിക്കാം. സമയമായ ഉടന്‍ നിസ്കരിച്ചാല്‍ ആദ്യസമയത്തിന്റെ കൂലിയും കിട്ടും. മനുഷ്യന്‍ ചെ യ്യുന്ന ആരാധനകളില്‍ ഏറ്റെവും ശ്രേഷ്ഠമായത് ആദ്യ സമയത്ത് നിസ്കരിക്കലാണെന്ന് നബി(സ്വ) പറഞ്ഞിട്ടുണ്ട്. പക്ഷേ, ജുമുഅ: നിര്‍ബന്ധമുള്ള ആളുകള്‍ക്ക് ളുഹ്റ് സ്വഹീഹാവണമെങ്കില്‍ ജുമുഅയില്‍ നിന്ന് ഇമാം ഒന്നാം സലാം വീട്ടിയിരിക്കണം. ജു മുഅക്ക് പ്രതിബന്ധമുള്ള ആളുകള്‍ ഇങ്ങനെയല്ല. അവര്‍ക്ക് സമയമായ [...]

Read More ..

പള്ളി ജമാഅത്തിനുവേണ്ടി വിളിച്ച ബാങ്ക്

ചോ: പള്ളി ജമാഅത്തിനുവേണ്ടി ബാങ്ക് വിളിച്ച ശേഷവും, പള്ളി ജമാഅത്തിന്റെ മുമ്പുമായി പള്ളിയില്‍ വെച്ച് ജമാഅത്ത് നടത്തുന്നവര്‍ക്ക് ബാങ്ക് വിളിക്കേണ്ടതുണ്ടോ? ഇല്ലെങ്കില്‍ പള്ളി ജമാഅത്ത് നടത്തുമ്പോള്‍ വീണ്ടും ബാങ്ക് വിളിക്കേണ്ടിവരുമോ? ഉത്തരം: ഇമാം അബൂമഖ്റൂമ(റ) പറയുന്നു: “പള്ളി ജമാഅത്തിന് വേണ്ടി ബാങ്ക് വിളിച്ച ശേഷം പള്ളിയില്‍ ഹാജരായ ചിലര്‍ പള്ളി ജമാഅത്തിന് മുമ്പായി തനിച്ചോ ജമാഅത്തായോ നിസ്കരിക്കാനുദ്ദേശിക്കുന്ന പക്ഷം പതുക്കെ അവര്‍ ബാങ്ക് വിളിക്കേണ്ടതാണെന്നും പള്ളി ജമാഅത് നടക്കുമ്പോള്‍ വീണ്ടും ബാങ്ക് വിളിക്കേണ്ട ആവശ്യമില്ലെന്നുമാണ് പ്രബലം” (ബിഗ്യ, [...]

Read More ..

നബി(സ്വ) ചെയ്തിട്ടില്ലാത്ത സുന്നത്ത്

ചോദ്യം: നബി(സ്വ) ചെയ്തിട്ടില്ലെന്ന് വെച്ച് ഒരു കാര്യം സുന്നത്തല്ലെന്ന് അനുമാനിക്കാവതല്ലെന്നതിന് തെളിവായി ചിലര്‍ ഇങ്ങനെ പറയാറുണ്ട്. നബി(സ്വ) ബാങ്ക് വിളിച്ചതായി ഹ ദീസിലൊന്നും വന്നിട്ടില്ല. ബാങ്ക് വിളി സുന്നത്താണെന്നതില്‍ തര്‍ക്കവുമില്ല. ഇത് ശരിയാണോ? ഉത്തരം: ഒരുകാര്യം നബി(സ്വ) ചെയ്തിട്ടില്ലെന്ന് വെച്ച് അത് സുന്നത്തല്ലെന്ന് അനുമാനിക്കാവുന്നതല്ലെന്നത് ശരിതന്നെ. അതിന് ധാരാളം തെളിവുകളുണ്ട്. ഇമാം ഖസ്ത്വല്ലാനി (റ) പറയുന്നു: “്നിശ്ചിതമായൊരു കാര്യം നബി(സ്വ) ഉപേക്ഷിച്ചുവെന്നത് അത് പാടില്ലെന്നതിന് രേഖയല്ല” (ഇര്‍ശാദുസ്സാരി 2/297). പക്ഷേ, നബി(സ്വ) ബാങ്ക് വിളിച്ചതായി ഹദീസിലൊന്നും വന്നിട്ടില്ലെന്ന് [...]

Read More ..

മരിച്ചവര്‍വരുടെ കേള്‍വിശക്തി

ചോദ്യം: മരിച്ചവര്‍ക്ക് കേള്‍വിശക്തിയില്ലെന്ന് ആഇശ(റ) പറഞ്ഞതായി ഒരു മൌലവി പ്രസംഗിക്കുന്നത് കേട്ടു. ശരിയാണോ? ഉത്തരം: ബുഖാരി, മുസ്ലിം, നസാഇ, ഇബ്നുഅബീഹാതിം, ഇബ്നുമുര്‍ദവൈഹി(റ.ഹും) തുടങ്ങിയവര്‍ ഇബ്നുഉമര്‍(റ)ല്‍ നിന്ന് നിവേദനം ചെയ്ത ഹദീസാകാം മൌലവി ആധാരമാക്കിയത്. അതിപ്രകാരമാണ്. “ബദ്റില്‍ കൊല്ലപ്പെട്ട കാഫിറുകളുടെ ശവക്കുഴിക്കരികില്‍ നിന്ന് കൊണ്ട് നബി(സ്വ) ഇങ്ങനെ പറഞ്ഞു: നിങ്ങളുടെ റബ്ബ് നിങ്ങളോട് കരാര്‍ ചെയ്ത കാര്യത്തെ നിങ്ങള്‍ യാഥാര്‍ഥ്യമായി എത്തിച്ചോ. പിന്നീട് നബി(സ്വ) പറഞ്ഞു: ഞാന്‍ പറയുന്നത് നിശ്ചയം അവര്‍ കേള്‍ക്കുന്നുണ്ട്.” ഈ സംഭവം ആഇശ(റ)യോട് പറയപ്പെട്ടപ്പോള്‍ [...]

Read More ..

ഖത്തപ്പുര കെട്ടലും ജമാഅത് ഒഴിവാക്കലും

ചോദ്യം: ഖബറിന്മേല്‍ ഖത്തപ്പുര കെട്ടി ഖുര്‍ആന്‍ പാരായണം ചെയ്യുന്നതിന്റെ വിധിയെന്ത്? മുന്‍ഗാമികള്‍ ഇത് ചെയ്തിട്ടുണ്ടോ? ഉത്തരം: ഖബറിന്മേല്‍ തണലിന് വേണ്ടിയുള്ള പുര ഉണ്ടാക്കല്‍ കറാഹത്താണെന്നാണ് കര്‍മശാസ്ത്രത്തിന്റെ പൊതുനിയമം. പക്ഷേ, ഈ പറഞ്ഞത് ഖബറിന്മേല്‍ ഖുര്‍ആന്‍ ഓതുന്നവര്‍ക്ക് ചൂട്, തണുപ്പ് എന്നിവ തടുക്കുക പോലുള്ള നല്ല ഉദ്ദേശ്യത്തോട് കൂടിയല്ലെങ്കിലാണ്. അങ്ങനെയാണെങ്കില്‍ അതില്‍ കറാഹത്തില്ല (ശര്‍വാനി 3/197). ബഹു. ഇബ്നു അബീശൈബ(റ) മുഹമ്മദുബ്നുല്‍ മുന്‍കദിര്‍(റ) വഴിയായി നിവേദനം ചെയ്യുന്നു: ബഹു. ഉമര്‍(റ) സൈനബ(റ)യുടെ ഖബറിന്മേല്‍ കൂടാരം വെച്ച് കെട്ടിയിരുന്നു. ഇബ്നുഅബീശൈബ(റ) [...]

Read More ..

കല്ലുവെച്ച നുണ

ചോദ്യം: ശാഫിഈ മദ്ഹബനുസരിച്ച് തന്നെ നിസ്കാരത്തില്‍ കൈനെഞ്ചിന് മുകളിലാണ് കെട്ടേണ്ടതെന്ന് ഇവിടെ ചില മുജാഹിദുകള്‍ പറയുന്നു. മദ്ഹബിന്റെ ഗ്രന്ഥങ്ങളുടെയും പ്രബല ഹദീസുകളുടെയും അടിസ്ഥാനത്തില്‍ മുജാഹിദുകള്‍ പ്രവര്‍ത്തിക്കുന്നത് മാത്രമാണ് ഇസ്ലാമികമത്രെ. ഒരു വിശദീകരണം നല്‍കാമോ? ഉത്തരം: ശാഫിഈ മദ്ഹബനുസരിച്ച് കൈ കെട്ടേണ്ടത് പൊക്കിളിന് മീതെയും നെ ഞ്ചിന് താഴെയുമാണ്. മദ്ഹബ് വിശകലനം ചെയ്ത ഇമാമുകള്‍ മുഴുവനും ഇക്കാര്യം ഖണ്ഢിതമായി പറഞ്ഞിട്ടുണ്ട്. ആയതിനാല്‍ ശാഫിഈ മദ്ഹബനുസരിച്ച് നിസ്കാരത്തില്‍ കൈ വെക്കേണ്ടത് നെഞ്ചിന് മീതെയാണെന്ന് ആരെങ്കിലും പറയുന്നുവെങ്കില്‍ അത് ശാഫിഈ അഇമ്മത്തിന്റെ [...]

Read More ..