ചോദ്യം: ജുമുഅ: കഴിഞ്ഞ ശേഷമേ സ്ത്രീകള്‍ക്ക് ളുഹ്റ് നിസ്കരിക്കാവൂ എന്നൊരു ധാരണയുണ്ട്. ഇത് ശരിയാണോ?
ഉത്തരം: ശരിയല്ല. സ്ത്രീകള്‍ക്ക് ജുമുഅ: പിരിയുന്നതിന് മുമ്പ് ളുഹ്റ് നിസ്കരിക്കാം. സമയമായ ഉടന്‍ നിസ്കരിച്ചാല്‍ ആദ്യസമയത്തിന്റെ കൂലിയും കിട്ടും. മനുഷ്യന് ചെ യ്യുന്ന ആരാധനകളില്‍ ഏറ്റെവും ശ്രേഷ്ഠമായത് ആദ്യ സമയത്ത് നിസ്കരിക്കലാണെന്ന് നബി(സ്വ) പറഞ്ഞിട്ടുണ്ട്. പക്ഷേ, ജുമുഅ: നിര്‍ബന്ധമുള്ള ആളുകള്‍ക്ക് ളുഹ്റ് സ്വഹീഹാവണമെങ്കില്‍ ജുമുഅയില്‍ നിന്ന് ഇമാം ഒന്നാം സലാം വീട്ടിയിരിക്കണം. ജു മുഅക്ക് പ്രതിബന്ധമുള്ള ആളുകള്‍ ഇങ്ങനെയല്ല. അവര്‍ക്ക് സമയമായ ഉടനെ നിസ്കരിക്കാം (ഫതഹുല്‍ മുഈന്‍ പേ:138, തുഹ്ഫ വാ:2, പേ 418).
എങ്കിലും നീങ്ങിപ്പോകുമെന്ന് പ്രതീക്ഷയുള്ള പ്രതിബന്ധമുള്ളവര്ക്ക് ജുമുഅ ലഭിക്കുന്നതില്‍ നിരാശയാകുന്നത് വരെ പിന്തിക്കലും വാഹനം കയറാന്‍ പോലും സാധിക്കാത്ത വിധം വാര്‍ധക്യ സഹജമായ രോഗമുള്ളവന്, സ്ത്രീ, തുടങ്ങിയ നീങ്ങിപ്പോകാന്‍ പ്രതീക്ഷയില്ലാത്ത പ്രതിബന്ധക്കാര്ക്ക് ആദ്യസമയത്ത് തന്നെ ളുഹ്റ് നിസ്കരിക്കലുമാണ് ഉത്തമമെന്ന് തുഹ്ഫ വാ:2, പേ: 417, 418(5) പറഞ്ഞിട്ടുണ്ട്.
RELATED ARTICLE