ചോദ്യം: ജമാഅത്തായി നിസ്കരിക്കുമ്പോള്‍ മഅ്മൂമ് ഇമാമിനെക്കാള്‍ നിസ്കാരം ദീര്‍ഘിപ്പിച്ചാല്‍ അയാള്‍ക്ക് ജമാഅത്തിന്റെ കൂലി കിട്ടുമോ?
ഉത്തരം: മഅ്മൂമ് നിസ്കാരം ദീര്‍ഘിപ്പിക്കുക എന്നതുകൊണ്ട് ചോദ്യ കര്‍ത്താവ് ഉദ്ദേശിക്കുന്നത് ഇമാമ് സലാം വീട്ടിയ ശേഷം അത്തഹിയ്യാത്തിലെ ഇരുത്തം ദീര്ഘിപ്പിക്കലായിരിക്കുമല്ലോ. അതിന് വിരോധമില്ല. ജമാഅത്തിന്റെ കൂലി അതുകൊണ്ട് നഷ്ടപ്പെടുകയുമില്ല.
ഇബ്നുഹജര്‍(റ) പറയുന്നു: ‘ഇമാമിന്റെ ഒന്നാം സലാമോട് കൂടി തുടര്‍ച്ച അവസാനിക്കുന്നതാണ്. അതുകൊണ്ട് തന്നെ ശേഷം മഅ്മൂമിന് ദുആ പോലുള്ളവ കൊണ്ട് ജോലിയാകാവുന്നതും പിന്നെ സലാം വീട്ടാവുന്നതുമാകുന്നു” (തുഹ്ഫ 2/107). എങ്കിലും ഏറ്റവും ശ്രേഷ്ഠമായത് ഇമാമിന്റെ ഉടനെ സലാം വീട്ടലാണ്. ഇത് മേല്‍ വാക്കില്‍ നിന്ന് ഗ്രഹിക്കാനാകുമെന്ന് ശൌബരി(റ) രേഖപ്പെടുത്തിയതായി ബുജൈരിമി 1/231ല്‍ ഉദ്ധരിച്ചിട്ടുണ്ട്.
ഹാശിയതുന്നിഹായ 1/554ല്‍ എഴുതുന്നു: “സുന്നത്തായ ദിക്റ് (ഇമാമ് സലാം വീട്ടും മുമ്പ്) മഅ്മൂമ് കൊണ്ടുവന്നിട്ടുണ്ടെങ്കില് ഇമാമ് സലാം വീട്ടിയ ഉടനെ തന്നെ സലാം വീട്ടലാണ് സുന്നത്ത്. അല്ലെങ്കില്‍ അതുകൊണ്ട് വരുന്നതിനുവേണ്ടി മഅ്മൂമ് സലാമിനെ പിന്തിക്കല്‍ സുന്നത്താകും.
RELATED ARTICLE