ചോദ്യം: ജുമുഅക്ക് ശേഷം ഓതുന്ന ഏഴ് ഫാതിഹ, മുഅദ്ദിനുമാര്‍ അല്‍-ഫാതിഹ എന്ന് വിളിച്ച് പറഞ്ഞത് കൊണ്ട് അവരുടെ ഫാതിഹയുടെ കൂലി നഷ്ടപ്പെടുമോ?
ഉത്തരം: ഒരു നിവേദനത്തില്‍ ഇപ്രകാരം വന്നിട്ടുണ്ട്. ഏഴ് വീതമുള്ള ഫാതിഹയും ഇഖ്ലാസ്വും മുഅവ്വിദതൈനിയും ജുമുഅ: നിസ്കാരം കഴിഞ്ഞതിന്ന് ശേഷവും മറ്റ് വല്ലതും സംസാരിക്കുന്നതിന്ന് മുമ്പുമായി ഓതിയാല്‍ അവന്റെ ദീന്, ദുനിയാവ്, ഭാര്യാസന്തതികള്‍ തുടങ്ങിയവ സംരക്ഷിക്കപ്പെടും (തുഹ്ഫ വാ: 2, പേ: 464).
എന്നാല്‍ മറ്റു സംസാരം കൊണ്ട് വിവക്ഷിക്കുന്നത് ആവശ്യമില്ലാത്തതും അന്യവുമായ സംസാരമാണെന്ന് ഹാശിയതുന്നിഹായ വാ: 1, പേ: 550 ല്‍ പ്രസ്താവിച്ചിട്ടുണ്ട്.
ഈ പറഞ്ഞതില്‍ നിന്ന് മുഅദ്ദിനുമാര്‍ ‘അല്‍ ഫാതിഹ സബ്അന്‍ സബ്ആ’ എന്ന് തന്നെ വിളിച്ച് പറയുന്നത് കൊണ്ട് അവരുടെ പ്രതിഫലം നഷ്ടപ്പെടില്ലെന്ന് ഗ്രഹിക്കാനാകും. കാരണം അത് മറ്റുള്ളവര്‍ ഓതാന്‍ പ്രചോദനമാവും വിധമുള്ള ഉണര്ത്തലയത് കൊണ്ട് ആവശ്യമുള്ളതും അന്യമല്ലാത്തതുമായ സംസാരമായി ഗണിക്കപ്പെടുന്നു.
RELATED ARTICLE