ചോ: പള്ളി ജമാഅത്തിനുവേണ്ടി ബാങ്ക് വിളിച്ച ശേഷവും, പള്ളി ജമാഅത്തിന്റെ മുമ്പുമായി പള്ളിയില്‍ വെച്ച് ജമാഅത്ത് നടത്തുന്നവര്‍ക്ക് ബാങ്ക് വിളിക്കേണ്ടതുണ്ടോ? ഇല്ലെങ്കില്‍ പള്ളി ജമാഅത്ത് നടത്തുമ്പോള്‍ വീണ്ടും ബാങ്ക് വിളിക്കേണ്ടിവരുമോ?
ഉത്തരം: ഇമാം അബൂമഖ്റൂമ(റ) പറയുന്നു: “പള്ളി ജമാഅത്തിന് വേണ്ടി ബാങ്ക് വിളിച്ച ശേഷം പള്ളിയില്‍ ഹാജരായ ചിലര്‍ പള്ളി ജമാഅത്തിന് മുമ്പായി തനിച്ചോ ജമാഅത്തായോ നിസ്കരിക്കാനുദ്ദേശിക്കുന്ന പക്ഷം പതുക്കെ അവര്‍ ബാങ്ക് വിളിക്കേണ്ടതാണെന്നും പള്ളി ജമാഅത് നടക്കുമ്പോള്‍ വീണ്ടും ബാങ്ക് വിളിക്കേണ്ട ആവശ്യമില്ലെന്നുമാണ് പ്രബലം” (ബിഗ്യ, പേജ് 37).
എന്നാല്‍ ഇബ്നുഹജര്‍(റ) പ്രബലമാക്കിയിട്ടുള്ളത് ഇപ്രകാരമാണ്. “ബാങ്ക് ഉപേക്ഷിച്ചുവെന്ന കറാഹത്ത് ഇല്ലാതാകുന്നത് അപേക്ഷിച്ച് ഒരു പള്ളിയില്‍ ആവര്‍ത്തിച്ച് നടക്കുന്നഎല്ലാ ജമാഅത്തുകള്‍ക്കും കൂടി ഒരു ബാങ്ക് തന്നെ മതിയാകുന്നതാണ്. എന്നാല്‍ ബാങ്ക് വിളിയുടെ ശ്രേഷ്ഠത കരസ്ഥമാകുന്നതപേക്ഷിച്ച് ബാങ്കിനോട് ചേര്‍ന്ന് നടന്ന ജമാഅത്തിനല്ലാതെ ബാങ്കിന്റെ ശ്രേഷ്ഠത ലഭിക്കില്ല” (അല്‍ഫതാവല്‍ കുബ്റ, 1/132).
ഇബ്നുഹജര്‍(റ) തന്നെ വീണ്ടും പറയുന്നു: പള്ളി മുഅദ്ദിനിന്റെ ബാങ്കിനോട് ചേര്‍ന്ന് സ്വന്തമായോ ജമാഅത്തായോ നിസ്കാരം നടന്നാല്‍ ശേഷം നിസ്കരിക്കുന്നവര്‍ക്ക് വീ ണ്ടും ബാങ്ക് വിളിക്കല് സുന്നത്താകുമെന്നാണ് പ്രബലം (ഫതാവല്‍ കുബ്റ 1/136).
RELATED ARTICLE