ത്വരീഖത്

ത്വരീഖത്

അത്യുന്നതര്‍ അവര്‍ തന്നെ

വ്യാജന്മാര്‍ തൊടുത്തു വിടുന്ന തെറ്റിദ്ധാരണകള്‍ക്കിടയില്‍ അത്യന്തം അപകടം നിറഞ്ഞ വിഷയമാണു ശയ്ഖും ഔലിയാഉമൊക്കെ. ഒരര്‍ഥത്തില്‍ നബിമാരെക്കാള്‍ മഹാന്മാരാ ണ് ഔലിയാഅ് എന്നു പറയുന്നവരുണ്ട്. ഇതിനു  ന്യായമായി മൂസാ-ഖിള്വിര്‍(അ) സം ഭവം രേഖയാക്കുന്ന അവിവേകികളേയും കാണാം. തെറ്റായ ചിന്താഗതിയും ഇസ്ലാ മിനു നിരക്കാത്ത വാദവുമാകുന്നു ഇത്. ഇവ്വിഷയത്തില്‍ ഒരു മുസ്ലിം സ്വീകരിക്കേണ്ട നിലപാടിനെ പരാമര്‍ശിച്ചു മുഹമ്മദ് അമീന്‍ അല്‍കുര്‍ദീ(റ) പറയുന്നതു കാണുക: “തിരുനബി(സ്വ) സൃഷ്ടികളില്‍ വെച്ചേറ്റവും മഹാനാണെന്നു വിശ്വസിക്കല്‍ നിര്‍ബന്ധ മായ കാര്യമാണ്. മനുഷ്യര്‍, ജിന്നുകള്‍, മലകുകള്‍ തുടങ്ങി [...]

Read More ..

കറാമതിന്റെ കരുത്ത്

അല്ലാഹുവിന്റെ ഇഷ്ടദാസന്മാരില്‍ നിന്നു പ്രകടമാകുന്ന പതിവിനു വിപരീതമായ സംഭവ ങ്ങളാണ് കറാമത്ത്. കേവലം അത്ഭുതങ്ങള്‍ എന്നു വ്യാഖ്യാനിച്ചു കറാമതിന്റെ പേരില്‍ പലതരം ചൂഷണങ്ങള്‍ ഇന്നു നടക്കുന്നുണ്ട്. കറാമതുമായി ബന്ധപ്പെട്ടു ചില തെറ്റിധാര ണകള്‍ നിലവിലുണ്ട്. അവ തിരുത്താത്ത കാലത്തോളം ഇപ്പേരില്‍ നടക്കുന്ന ചൂഷ ണങ്ങ ള്‍ക്ക് അറുതിവരുത്താനാവില്ല. കറാമത് സത്യമാണെന്നു വിശുദ്ധ ഖാര്‍ആന്റെ സാക്ഷ്യമുണ്ട്. മഹത്തുക്കളുടെ എണ്ണമറ്റ കറാമതുകള്‍ ഖുര്‍ആന്‍ ഉദ്ധരിക്കുന്നുണ്ട്. അതു പോലെ ചരിത്രപരമായി അനിഷേധ്യമായ സാക്ഷ്യം കറാമതിന്റെ കാര്യത്തില്‍ ഉണ്ട്. അതിനാല്‍ കറാമത് നിഷേധം [...]

Read More ..

വലിയ്യിന്റെ വഴി

സാധാരണക്കാര്‍ക്കിടയില്‍ ഏറെ തെറ്റിധാരണക്കു വിധേയമായ വിഷയമാണു വിലായ തും വലിയ്യും. ആരാണു വലിയ്യ് എന്നതിനെപ്പറ്റി ശരിയായ ധാരണയില്ലാത്തതിനാല്‍ ഈ രംഗത്തു ചുഷണത്തിന്റെ വേരുകള്‍ പടര്‍ന്നു പിടിക്കുകയാണ്. ഒരു കാര്യം ഉറപ്പിക്കുക. കുറെ അത്ഭുത കൃത്യങ്ങളോ നോട്ടീസ് പ്രചാരണങ്ങളോ രോഗ നിവാരണങ്ങളോ ഔലി യാഇനെ സൃഷ്ടിക്കുന്നതല്ല. അങ്ങേയറ്റത്തെ ഭക്തിയും പരിശുദ്ധിയും പുലര്‍ത്തി അല്ലാ ഹുവിനെ പ്രാപിക്കാന്‍ ഇറങ്ങിത്തിരിച്ച വ്യക്തിയാണു യഥാര്‍ഥ വലിയ്യ്. അവന്‍ ചൂഷ കനോ സ്വയം പ്രചാരകനോ ആകുന്നതല്ല. ഇമാം ഖുശയ്രി(റ) പറയുന്നു: “ഉസ്താദ് അബുല്‍ഖാസി(റ) പറഞ്ഞു: [...]

Read More ..

സായൂജ്യം സ്വലാത്തിലൂടെ

ആത്മീയ ഉന്നതിക്ക് ഉതകുന്ന മഹത്തായ അനുഷ്ഠാനമാകുന്നു സ്വലാത്. മറ്റു അദ്കാറു കളെ പോലെ പ്രധാന്യമര്‍ഹിക്കുന്നതും ഒരുവേള അതിലേറെ ഫലപ്രദവുമാണു സ്വലാ ത്ത്. ഇതുസംബന്ധമായ ചര്‍ച്ചകള്‍ വിശുദ്ധഖുര്‍ആനിലും തിരുസുന്നത്തിലും നിറഞ്ഞു കിടക്കുന്നുണ്ട് പ്രവാചക സ്നേഹത്തിന്റെ മഹത്തായ പ്രകടനമാണു സ്വലാത്ത്. പ്രവാചകസ്നേഹം മറ്റെല്ലാറ്റിനെക്കാളും പരമമാകാത്തിടത്ത് ഈമാന്‍ പൂര്‍ണമാകില്ലെന്നാണല്ലോ ഇസ്ലാമിക തത്വം. പരലോകത്ത് എന്നോടു കൂടുതല്‍ അടുത്തവന്‍ എന്റെ മേല്‍ സ്വലാത്ത് വര്‍ധിപ്പിച്ചവനാണെന്ന നബിവചനം ശ്രദ്ധേയമാണ്. സ്വലാത്തിന്റെ മഹാത്മ്യത്തെപ്പറ്റി സ്വത ന്ത്രമായ രചനകള്‍ കണ്ടെത്തി വായിക്കാന്‍ മാന്യവായനക്കാര്‍ സമയം കണ്ടെത്തണം. തസ്വവ്വുഫും [...]

Read More ..

ദിക്റിന്റെ വഴി

ആത്മീയ ജീവിതത്തിന്റെ ചൈതന്യം പ്രസരിപ്പിക്കുന്നതാണു ദിക്ര്‍. അല്ലാഹുവുമായു ള്ള അണമുറിയാത്ത ബന്ധം കാത്തുസൂക്ഷിക്കാന്‍ ദിക്റുകള്‍ സഹായിക്കുന്നതാണ്. ശരീഅതും ത്വരീഖതും ഒരുപോലെ ദിക്റിന്റെ വഴി തുറന്നിടുന്നുണ്ട്. ദിക്ര്‍ മഹത്വം അര്‍ഹിക്കുന്ന ആരാധനാരൂപമാണ്. ഖുര്‍ആനിലും ഹദീസിലും പരന്നു കിടക്കുന്ന ദിക്റിന്റെ മഹാത്മ്യം മാത്രം ഒന്നിച്ചു ചേര്‍ത്താല്‍ ബൃഹത്തായ ഒരു ഗ്രന്ഥ ത്തിനു വകയുണ്ട്. ദിക്റില്ലാത്ത ഇബാദതുകളില്ല. “അല്ലാഹുവിനെ ഓര്‍ക്കല്‍ എന്നാണു ദിക്റിന്റെ അര്‍ഥം. ഇതാണ് ഏറ്റവും മഹത്തരമെന്നു ഖുര്‍ആന്‍ പറയുന്നുണ്ട്. നിസ്കാരത്തെപ്പറ്റി ഖുര്‍ആന്‍ പറഞ്ഞിരിക്കുന്നത് ‘എന്നെ ദിക്ര്‍ ചെയ്യാന്‍ നിങ്ങള്‍ [...]

Read More ..

ഇല്‍ഹാമിന്റെ ഇതിവൃത്തം

അല്ലാഹുവിന്റെ ഔലിയാഇനു പ്രകടമാകുന്ന ഒന്നാണ് ഇല്‍ഹാം. അല്ലാഹുവിന്റെ പക്കല്‍ നിന്നുള്ള അര്‍ഥവത്തായ തോന്നിപ്പിക്കലുകളാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. നിര്‍വചനങ്ങളില്‍ നാമമാത്ര വ്യത്യാസങ്ങള്‍ ഉണ്ടെങ്കിലും ഇല്‍ഹാമിന്റെ പൊതുവായ താല്‍പര്യം ഈ പറഞ്ഞതാണ്. ഇല്‍ഹാം ചൂഷണോപാധിയാക്കുന്ന വ്യാജന്മാരുമുണ്ട്. തങ്ങള്‍ക്കുണ്ടാകുന്ന തോന്നലുകള്‍ യാതൊരു അടിസ്ഥാനവുമില്ലാതെ ഇല്‍ഹാമായി വിലയിരുത്തി സാധാരണക്കാരനെ വഞ്ചിക്കുകയാണീ ത്വരീഖത് വേഷധാരികള്‍. ഇല്‍ഹാം സംബന്ധമായ ചോദ്യത്തിന് ഇബ്നു ഹജറില്‍ഹയ്തമി(റ) നല്‍കിയ വിശദീകരണം ഈ വിഷയത്തിലെ സംശയങ്ങള്‍ക്കു നിവാരണമാകുന്നതാണ്. മഹാന്‍ പറയുന്നു: “അല്‍ഖുത്വ്ബുര്‍റബാനി ശയ്ഖ് അബ്ദുല്‍ഖാദിറുല്‍ ജീലാനി(റ) പറഞ്ഞതനുസരിച്ച് ഇല്‍ഹാം ഒരു വലിയ്യിന്റെ [...]

Read More ..

സംഘട്ടനം വ്യാജകഥ

ആത്മീയ പണ്‍ഢിതന്മാരായി അറിയപ്പെടുന്ന ഉലമാഉത്ത്വരീഖതും കര്‍മശാസ്ത്ര പണ്‍ ഢിതന്മാരായി അറിയപ്പെടുന്ന ഉലമാഉശ്ശരീഅതും തമ്മില്‍ വിവാദങ്ങളും തര്‍ക്ക-വിതര്‍ക്കങ്ങളും പണ്ടേ നിലനല്‍കുന്നു എന്നൊരു ധാരണ നിലവിലുണ്ട്. ഇത് ഒട്ടും ശരിയല്ല. ഈ പ്രചാരണത്തിനു പിന്നിലെ അവ്യക്ത ശക്തി വ്യാജത്വരീഖതുകാരാണെന്നു കരുതുന്നതു ന്യായമാണ്. ത്വരീഖതിന്റെ പേരില്‍ ശരീഅതിനെ അവമതിക്കാനും പൊതുജനത്തെ വഞ്ചിക്കാനും പണ്‍ഢിതന്മാരുടെ വിമര്‍ശനങ്ങള്‍ തടുത്തുനിറുത്താനും ഇവര്‍ കണ്ടുപിടിച്ച തന്ത്രമായി വേണം ഈ പ്രചാരണത്തെ കാണാന്‍. ഇസ്ലാമിക ചരിത്രത്തില്‍ ഇങ്ങനെ ഒരു സംഘര്‍ഷത്തിന്റെ കഥ കാണുന്നില്ല. അങ്ങനെ ഒന്നു നടന്നിട്ടുണ്ടെങ്കില്‍ തന്നെ [...]

Read More ..

ഫിഖ്ഹും ഫിസ്ഖും

ഫിഖ്ഹ് മാത്രമായാല്‍ അധര്‍മിയാകുമെന്നു വിശ്വസിക്കുന്നവരെയും പ്രചരിപ്പിക്കുന്നവരെയും കാണാം. സാധാരണക്കാരെ കുടുക്കാന്‍ തന്ത്രം മെനയുന്നവര്‍ ഈ വിശ്വാസത്തിനു പ്രചാരണം നല്‍കുക പതിവാണ്. “ഭൌതിക പരിത്യാഗമില്ലാതെ കര്‍മശാസ്ത്രം മാത്രമായാല്‍ ഫിസ്ഖ് വരുമെന്ന അബൂഅബ്ദില്ലാ മുഹമ്മദുബിന്‍ വര്‍റാഖ്(റ)ന്റെ പ്രഖ്യാപനം ഈ വിഭാഗം പൊക്കിപ്പിടിക്കും. ഫിഖ്ഹ് തന്നെ വേണ്ട എന്നുവരുത്താനും ഈ പ്രസ്താവത്തെ കൂട്ടുപിടിക്കുന്നവരുണ്ട്. ഈ വിഷയത്തോട് ഇമാം സൂയൂഥി(റ) പ്രതികരിക്കുന്നതു കാണുക: “സുഹ്ദില്ലാതെ ഫിഖ്ഹ് മാത്രമായാല്‍ ഫിസ്ഖ് വരുമെന്ന വാദം സ്വൂഫി തന്റെ മഹത്തായ പദവിയില്‍ നിന്നു പ്രഖ്യാപിക്കുന്ന പ്രസ്താവങ്ങളില്‍ പെട്ടതാണ്. [...]

Read More ..

വിമര്‍ശനത്തിന്റെ അപകടം

സ്വൂഫികളെ വിമര്‍ശിക്കുന്നതു പതിവാക്കിയ ചിലരെ കാണാം. ബിദ്അത്തുകാരാണ് അവരില്‍ ഏറിയ കൂറും. അപകടം വരുത്തുന്ന ഈ വിമര്‍ശനത്തെ പരാമര്‍ശിക്കവെ ള്വിയാഉദ്ദീന്‍(റ) എഴുതുന്നതു കാണുക: “ത്വരീഖതിന്റെ സത്യസന്ധന്മാരായ നായകന്മാരെ വിമര്‍ശിക്കുന്നതു വിനാശകരവും പെടുന്നനെ കൊല്ലുന്ന വിഷവുമാകുന്നു. ഇവ്വി ഷയത്തില്‍ കടുത്ത താക്കീതു വിന്നിട്ടുണ്ട്. കാഫിറായി ചത്തുപോകാന്‍ ഇതു കാരണമാകും. അവിവേകികളായ ചില പണ്‍ഢിതവേഷധാരികള്‍ വിമര്‍ശനം തൊഴിലാക്കിയതായി അബ്ദുല്‍ ഗനിയ്യുന്നാബല്‍സി(റ) പറഞ്ഞിരിക്കുന്നു. ദീനിനെ ഭൌതിക താല്‍പര്യത്തിനു ചൂഷണം ചെയ്യുന്ന അധമന്മാരാകുന്നു ഇവര്‍” (ജാമിഉല്‍ഉസ്വൂല്‍: 272). സ്വൂഫീവിമര്‍ശനത്തിന്റെ അപ്പോസ്തലനായിരുന്നു ഇബ്നു തയ്മിയ്യ: [...]

Read More ..

ത്വരീഖതില്ലാത്ത ശരീഅത്ത്

ത്വരീഖതില്ലാതെ ശരീഅത് കൊണ്ടു  മാത്രം കാര്യമില്ലെന്നും ത്വരീഖത് നിര്‍ബന്ധമാണെന്നും ചിലര്‍ വാദിക്കുന്നുണ്ട്. ഈ ആശയം അടിസ്ഥാന രഹിതമാണ്. ഇതു ശരിയാണെന്നു വെച്ചാല്‍ ചരിത്രത്തിലെ കോടാനുകോടി ജനങ്ങള്‍ വഴി തെറ്റിയവരാണെന്നു വിധിക്കേണ്ടതായി വരും. യാതൊരു ത്വരീഖതുമായും ബന്ധമില്ലാത്ത ജനലക്ഷങ്ങള്‍ ഇന്നും ലോകത്തുണ്ട്. ഈ പാവങ്ങളൊക്കെ പാപികളാണെന്നു വിധിക്കുന്നതിന്റെ ആപ ത്ത് ആര്‍ക്കും ആലോചിക്കാവുന്നതാണ്. ആരാണ് അങ്ങനെ ഒരു വിധി മുസ്ലിംകള്‍ ക്കെതിരെ ഉന്നയിക്കാന്‍ ധൈര്യപ്പെടുക?. മാത്രമല്ല, ഇത്തരമൊരു നയമാണു ശരിയെങ്കില്‍ നമ്മുടെ പൂര്‍വസൂരികള്‍ പൊതുജനത്തെ ത്വരീഖതുമായി നിര്‍ബന്ധമായും ബന്ധപ്പെടുത്തുമായിരുന്നു. [...]

Read More ..
1 2 3