Click to Download Ihyaussunna Application Form
 

 

മദ്ഹബ്

മദ്ഹബ്

സ്വഹാബത്തിനെ തഖ്ലീദ് ചെയ്യാത്തത് എന്തു കൊണ്ട്

ഈ സമുദായത്തിലെ ഏറ്റം ഉത്തമന്മാര്‍ സ്വഹാബത്താണല്ലോ. ദീന്‍ അതിന്റെ തനതായ രീതിയില്‍ പഠിച്ചു ഉള്‍കൊണ്ട ഏറ്റം വലിയ പണ്ഢിതരും അവര്‍ തന്നെ. ഒരു മദ്ഹബ് സ്വീകരിക്കുന്നുവെങ്കില്‍ മഹാന്മാരായ അബൂബക്കര്‍, ഉമര്‍, ഉസ്മാന്‍, അലി (റ) മുതലായ സ്വഹാബിമാരില്‍ ഒരാളുടെ മദ്ഹബല്ലെ സ്വീകരിക്കേണ്ടത്? സഹാബത്തിന്റെ കാലം ഇസ്ലാമിന്റെ സുവര്‍ണ യുഗം തന്നെ; സന്ദേഹമില്ല. അന്നു മുജ്തഹിദുകള്‍ സുലഭമാണ്. പക്ഷേ, ഒരു സ്വഹാബിയുടെയും മദ്ഹബ് സമ്പൂര്‍ണമായി രേഖപ്പെടുത്തപ്പെട്ടിട്ടില്ല. അന്നു അതിന്റെ ആവശ്യമുണ്ടായിരുന്നില്ല. ഗ്രന്ഥ രചനയുടെ കാലഘട്ടത്തിലാണ് ചതുര്‍ മദ്ഹബിന്റെ ഇമാമുകള്‍ [...]

Read More ..

ഇജ്തിഹാദിന്റെ അനിവാര്യത

ഇജ്തിഹാദ് എന്നാല്‍ എന്ത്? നിബന്ധനയൊത്ത കര്‍മ്മ ശാസ്ത്ര പണ്ഢിതന്‍ (ഫഖീഹ്) ഹുക്മ് (വിധി) സംബന്ധമായി ഒരു ഭാവനയിലെത്തുന്നതിന് വേണ്ടി തന്റെ എല്ലാ പരിശ്രമങ്ങളും നീക്കിവെക്കുന്നതിനാണ് ഇജ്തിഹാദ് എന്ന് പറയുന്നത് (ജംഉല്‍ ജവാമിഅ് 2:379). എപ്പോഴാണ് ഇജ്തിഹാദ് അനിവാര്യമാവുക? എല്ലാ കാര്യങ്ങളും ഉള്‍ക്കൊണ്ട ഖുര്‍ആനും ഹദീസും നമ്മുടെ കൈവശമുണ്ടെങ്കിലും പല കാര്യങ്ങളും പ്രത്യക്ഷമായി അവയില്‍ വ്യക്തമാക്കിയിട്ടില്ല. ഖുര്‍ആനിലും സുന്നത്തിലും പ റഞ്ഞ വ്യാപകാര്‍ഥമുള്ള പ്രയോഗങ്ങളില്‍ നിന്നും അവ കണ്ടെത്തുകയാണ് വേണ്ടത്. രണ്ടി ന്റെയും ബാഹ്യ പ്രയോഗങ്ങളില്‍ നിന്ന് അവ [...]

Read More ..

ഇമാം ശാഫിഈ (റ) യുടെ വസ്വിയ്യത്ത്

“ഹദീസ് സ്വഹീഹായി വന്നാല്‍ അതാണെന്റെ മദ്ഹബ്. എന്റെ അഭിപ്രായം നീ ഉപേക്ഷി ക്കുക”. ഇമാം ശാഫിഈ (റ) യുടെ ശത്രുക്കള്‍ എക്കാലത്തും ദുര്‍വ്യാഖ്യാനം ചെയ്തിട്ടുള്ള ഒരു വാചകമാണിത്. പ്രസക്തമായൊരു പരാമര്‍ശം വളരെ മോശയമായ വിശദീകരണത്തിലൂടെ തരം താഴ്ത്താനാണ് വിമര്‍ശകര്‍ ശ്രമിക്കുന്നത്. നബിയുടെ ഹദീസുകള്‍ മൊത്തം പത്ത് ലക്ഷത്തില്‍ പരമാണെന്നാണ് പണ്ഢിത മതം. ഇവ മിക്കതും മനഃപാഠമുള്ള ലോക പണ്ഢിതനാ യിരുന്നു ഇമാം ശാഫിഈ (റ). ക്രോഡീകൃതമായ രൂപത്തില്‍ ഇന്ന് ലഭ്യമാകുന്ന മൊത്തം ഹദീസുകള്‍ ഒരു ലക്ഷത്തില്‍ താഴെ [...]

Read More ..

ഉസ്വൂലുല്‍ ഫിഖ്ഹ്

സ്വയം ഇജ്തിഹാദ് നടത്തി ഖുര്‍ആനില്‍ നിന്നും സുന്നത്തില്‍ നിന്നും ഇസ്ലാമിക വിധികള്‍ പ്രഖ്യാപിക്കാന്‍ കഴിവുള്ളവരായിരുന്നു നാലു മദ്ഹബിന്റെയും ഇമാമുകള്‍. അടിസ്ഥാന പ്രമാണങ്ങളില്‍ നിന്ന് വിധി കണ്ടെത്തുന്നത് വ്യവസ്ഥാപിതമായ ഒരു മാനദണ്ഡം അടിസ്ഥാനമാക്കിയാവണം. ഈ നിദാനശാസ്ത്രത്തിന് ഉസ്വൂലുല്‍ ഫിഖ്ഹ് എന്ന് പറ യുന്നു. ഈ ഉസ്വൂലുല്‍ അടിസ്ഥാനമാക്കിയാണ് ഇമാമുകള്‍ ഇജ്തിഹാദ് നടത്തുന്നത്. ഉദാഹരണമായി, “ഖുര്‍ആനിലും സുന്നത്തിലും വരുന്ന എല്ലാ കല്‍പനകളും നിര്‍ബന്ധത്തെ കുറിക്കുന്നതും എല്ലാ നിരോധനകളും നിഷിദ്ധത്തെ കുറിക്കുന്നതുമാണ്.” നിദാന ശാസ്ത്ര ത്തിലെ ഒരു പൊതു നിയമമാണിത്. ഇത്തരം [...]

Read More ..

മുജ്തഹിദുകളുടെ വകുപ്പുകള്‍

ഗവേഷണാര്‍ഹരായ പണ്ഢിതര്‍ രണ്ട് വിഭാഗമാണ്. (1) മുസ്തഖില്ല്.: അടിസ്ഥാന പ്രമാണങ്ങള്‍ സ്വന്ത മായി ക്രോഡീകരിക്കാന്‍ കഴിവുള്ള വ്യക്തി. (2) മുന്‍തസിബ്.: അടിസ്ഥാന പ്രമാണങ്ങളില്‍ മറ്റൊരാളെ ആശ്രയിക്കുന്നവന്‍. ഒന്നാം വിഭാഗം സ്വന്തമായി പ്രമാണങ്ങള്‍ ക്രോഡീകരിക്കുക വഴി ഗവേഷണ രംഗത്ത് സ്വതന്ത്രനാവുന്ന തോടൊപ്പം നിരുപാധികം ഇജ്തിഹാദ് നടത്തുന്ന ‘മുഥ്ലഖ്’ കൂടിയാണ്. രണ്ടാം വിഭാഗമായ മുന്‍തസിബില്‍ ഖുര്‍ആന്‍, ഹദീസ് തുടങ്ങിയ അടിസ്ഥാന രേഖകളില്‍ നിന്ന് ഇജ്തി ഹാദ് നടത്തുന്നവരും അതിനു കഴിയാത്തവരുമുള്‍പ്പെടും. കഴിയുന്നവരില്‍ തന്നെ എല്ലാ മസ്അലകളും ഇജ്തിഹാദിലൂടെ  കണ്ടെത്താന്‍ കഴിയുന്നവരും [...]

Read More ..

തഖ്ലീദ് സത്യവിശ്വാസികളുടെ മാര്‍ഗം

അല്ലാഹുവിനെയും റസൂലിനെയും അനുസരിക്കണം. എങ്കിലേ ഒരാള്‍ മുസ്ലിമാകൂ. ഖുര്‍ആനും സുന്നത്തും സ്വീകരിക്കുകയാണ് ഈ അനുസരണത്തിന്റെ സരണി. അവ രണ്ടില്‍ നിന്നും സ്വയം വിധി ആവിഷ്കരിക്കാന്‍ കഴിയുന്നവര്‍ ഇജ്തിഹാദു ചെയ്യുക. കഴിവില്ലാത്തവര്‍ പണ്ഢിതന്മാരെ അനുഗമിക്കുക. ഇതാണ് സത്യ വിശ്വാസികളുടെ മാര്‍ഗം. ഈ മാര്‍ഗത്തില്‍ നിന്നും വ്യതിചലിച്ചു, സ്വയം പാണ്ഢിത്യം നടിച്ചു സ്വേഷ്ടം. ഗവേഷണത്തിനൊരുങ്ങുന്നവര്‍ വിശുദ്ധ ഖുര്‍ആന്റെ താക്കീത് ഓര്‍ത്തിരിക്കണം : “സന്മാര്‍ഗം വ്യക്തമായതിനു ശേഷം വല്ല വ്യക്തിയും റസൂലിനോടു വിരുദ്ധം കാണിക്കുകയും സത്യവിശ്വാസികളുടെ മാര്‍ഗമല്ലാത്തതിനെ അനുഗമിക്കുകയും ചെയ്താല്‍ അവന്‍ [...]

Read More ..

തഖ്ലീദിനു സ്വഹാബത്തിന്റെ അംഗീകാരം

അറിവില്ലാത്തവര്‍ പണ്ഢിതന്മാരുടെ അഭിപ്രായം തെളിവുകൂടാതെ സ്വീകരിക്കല്‍ അഥവാ അവരെ തഖ്ലീദു ചെയ്യല്‍ സ്വഹാബത്തിന്റെ കാലത്തുണ്ടായിരുന്നോ? നമുക്കു പരിശോധിക്കാം. കഴിവുള്ളവന്‍ ഇജ്തിഹാദു ചെയ്യുകയും മറ്റുള്ളവര്‍ പണ്ഢിതന്മാരെ തഖ്ലീദു ചെയ്യുകയും ചെയ്യുക. ഇതാണ് സ്വഹാബത്തിന്റെ കാലം തൊട്ടു നാളിതുവരെ നിരാക്ഷേപം തുടര്‍ന്നു വന്നിട്ടുള്ള സമ്പ്രദായം. സാധാരണക്കാരും തെളിവു ചിന്തിച്ചു ഗ്രഹിക്കണമെന്നതു വഴിപിഴച്ച ഖദ്രിയ്യാ പാര്‍ട്ടിയില്‍ ഒരു വിഭാഗത്തിന്റെ തെറ്റായ വാദമാണ്. ഈ വാദത്തെ ഖണ്ഢിച്ചു കൊണ്ട് ഹുജ്ജത്തുല്‍ ഇസ്ലാം അബൂഹാമിദില്‍ ഗസ്സാലി (റ) എഴുതുന്നു : “രണ്ടു തെളിവുകള്‍ കൊണ്ട് [...]

Read More ..

മദ്ഹബ് വിരോധികളുടെ പുതിയ കുതന്ത്രം

‘ഇജ്തിഹാദിനു കഴിവുള്ളവര്‍ ഇജ്തിഹാദു ചെയ്യണം. കഴിവില്ലാത്തവര്‍’ ഇസ്തിഫ്താഅ്’ ചെയ്യണം. തെളിവു സഹിതം ഫത്വാ തേടുന്നതിനാണ് ഇസ്തിഫ്താഅ് എന്നു പറയുന്നത്. ഫത്വാ സ്വീകരിക്കുന്നത് തഖ്ലീദല്ല. അപ്പോള്‍ മുജ്തഹിദാണെങ്കില്‍, മുഖല്ലിദ് ആകണമെന്നില്ല. അതു പാടില്ല താനും. ഇസ്തിഫ്താ ചെയ്യുക അഥവാ തെളിവു സഹിതം ഫത്വാ തേടുക മാത്രമാണ് ചെയ്യേണ്ടത്.” രണ്ടു ഉല്‍പതിഷ്ണു പണ്ഢിതന്മാര്‍ ഒന്നിച്ചെഴുതിയ ‘തഖ്ലീദ് ഒരു പഠനം’ എന്ന പുസ്തകത്തില്‍ ഇവ്വിഷയകമായി നടത്തിയ സുദീര്‍ഘമായ ചര്‍ച്ചയുടെ രത്നച്ചുരുക്കമാണ് മുകളില്‍ കൊടുത്തത്. ഇജ്തിഹാദിനു കഴിവില്ലാത്തവര്‍ ഒരു മുജ്തഹിദിനെ അനുഗമിക്കല്‍ നിര്‍ബന്ധമാണെന്നതു [...]

Read More ..

തഖ്ലീദ് പണ്ഢിത പൂജയല്ല

സ്രഷ്ടാവായ അല്ലാഹുവിനു മാത്രമേ ശാസനാധികാരമുള്ളു. അവന്റെ പ്രവാചകന്‍ എന്ന നിലയില്‍ നബി (സ്വ) യുടെ വിധി വിലക്കുകളും അംഗീകരിക്കണം. പാപസുരക്ഷിതത്വവും അപ്രമാദിത്വവും അല്ലാഹു നല്‍കിയതു കൊണ്ട് നിരുപാധികം തിരുമേനിയെ അനുസരിക്കാവുന്നതാണ്. അല്ല; അനുസരിച്ചേ തീരൂ. അല്ലാഹുവിന്റെ നിയമങ്ങളില്‍ മാറ്റത്തിരുത്തലുകള്‍ വരുത്താനും സ്വയം നിയമ നിര്‍മാണം നടത്താനും പണ്ഢിതന്മാര്‍ക്കധികാരമുണ്ടെന്നായിരുന്നു പൂര്‍വ വേദക്കാരുടെ വിശ്വാസം. അതു കൊണ്ടാണ് അവരുടെ അനുകരണം പണ്ഢിത പൂജയായിത്തീര്‍ന്നത്. റബ്ബുകളാക്കി എന്നു പറഞ്ഞിട്ടുള്ളതും അതു കൊണ്ട് തന്നെ. “ഞങ്ങള്‍ അവരെ ആരാധിക്കുന്നില്ലല്ലോ എന്നു ആദ്യം ഒരു [...]

Read More ..

തഖ്ലീദ്

ഇസ്ലാം സത്യത്തിന്റെയും അറിവിന്റെയും മതമാണ്. സത്യത്തെ വ്യക്തമായി മനസ്സിലാക്കുകയും അതില്‍ ദൃഢമായി വിശ്വസിക്കുകയും തദനുസാരം പ്രവര്‍ത്തിക്കുകയും ചെയ്യണമെന്ന് ഇസ്ലാം ശക്തിയായി അനുശാസിക്കുന്നു. അതു കൊണ്ട് തന്നെ തഖ്ലീദിനെ വിശ്വാസ രംഗത്തും കര്‍മ രംഗത്തും ഇസ്ലാം എതിര്‍ക്കുന്നു. ഇമാം ഗസ്സാലി (റ) രേഖപ്പെടുത്തിയതു കാണുക : ‘തഖ്ലീദ് വിശ്വാസപരമായ കാര്യങ്ങളിലോ കര്‍മപരമായ കാര്യങ്ങളിലോ ദൃഢമായ അറിവിന്റെ മാര്‍ഗമല്ല’ (മുസ്തസ്ഫാ 2-123). മതത്തില്‍ ഒരാള്‍ സ്വീകരിക്കുന്ന മാര്‍ഗമാണ് അയാളെ സുഭഗനോ ദുര്‍ഭഗനോ ആക്കുന്നത്. സത്യ വിശ്വാസിയോ അസത്യ വിശ്വാസിയോ ആക്കുന്നത്. [...]

Read More ..
1 2 3 4