Click to Download Ihyaussunna Application Form
 

 

ഇമാം ശാഫിഈ (റ) യുടെ വസ്വിയ്യത്ത്

ഹദീസ് സ്വഹീഹായി വന്നാല്‍ അതാണെന്റെ മദ്ഹബ്. എന്റെ അഭിപ്രായം നീ ഉപേക്ഷി ക്കുക”. ഇമാം ശാഫിഈ (റ) യുടെ ശത്രുക്കള്‍ എക്കാലത്തും ദുര്‍വ്യാഖ്യാനം ചെയ്തിട്ടുള്ള ഒരു വാചകമാണിത്. പ്രസക്തമായൊരു പരാമര്‍ശം വളരെ മോശയമായ വിശദീകരണത്തിലൂടെ തരം താഴ്ത്താനാണ് വിമര്‍ശകര്‍ ശ്രമിക്കുന്നത്. നബിയുടെ ഹദീസുകള്‍ മൊത്തം പത്ത് ലക്ഷത്തില്‍ പരമാണെന്നാണ് പണ്ഢിത മതം. ഇവ മിക്കതും മനഃപാഠമുള്ള ലോക പണ്ഢിതനാ യിരുന്നു ഇമാം ശാഫിഈ (റ). ക്രോഡീകൃതമായ രൂപത്തില്‍ ഇന്ന് ലഭ്യമാകുന്ന മൊത്തം ഹദീസുകള്‍ ഒരു ലക്ഷത്തില്‍ താഴെ മാത്രമാണ്. ഇമാം ശാഫിഈ (റ) യുടെ വസ്വിയ്യത്തിനെ കുറിച്ച്  പരിശോധിക്കാം. പണ്ഢിത ലോകത്ത് ഇത് സമഗ്രമായി ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ട്. പ്രബലമായ തെളിവുകളുടെ പിന്‍ബലത്തോടെയാണ് എല്ലാ അഭി പ്രായങ്ങളുമെന്നാണ് പ്രമുഖരായ മിക്ക പണ്ഢിതരും അഭിപ്രായപ്പെടുന്നത്. ഇമാം ശാഫി ഈ (റ) പറഞ്ഞതിനെതിരില്‍ ഒരു ഹദീസ് സ്ഥിരപ്പെടുന്ന പ്രശ്നമില്ലന്നവര്‍ ആണയിടുന്നു. ഏതെങ്കിലും ഒരു ഹദീസ് അപ്രകാരം സ്ഥിരപ്പട്ടതായി ആരെങ്കിലും വാദിക്കുന്നുവെങ്കില്‍ അവര്‍ ഉദ്ധരിക്കുന്ന ഹദീസ് ഇമാം ശാഫിഈ (റ) കാണാതിരിക്കാന്‍ നിര്‍വ്വാഹമില്ല. പ്രസ്തുത ഹദീസ് സ്വീകരിക്കുന്നതിന് തടസ്സമാകുന്ന മറ്റു വല്ല കാരണവുമുണ്ടായതിനാ ലാണ് ഇമാം ശാഫിഈ (റ) അത് ഉപേക്ഷിക്കുന്നത്. എന്നാലും സൂക്ഷ്മതയാണ് പ്രധാനം. ഇമാം നവവി (റ) പറയുന്നു. “ഹദീസ് സ്വീകാര്യമായി വന്നാല്‍ അത് സ്വീകരിക്കുക എന്ന വാക്കിലൂടെ തന്റെ അങ്ങേയറ്റത്തെ സൂക്ഷ്മതയും വിനയവുമാണ് ഇമാം ശാഫിഈ (റ) പ്രകടിപ്പിക്കുന്നത്” (ശറഹുല്‍ മുഹദ്ദബ് 1:10). ചുരുക്കത്തില്‍, ഇമാം ശാഫിഈ (റ) പറഞ്ഞ തിനെതിരില്‍ ഹദീസുകള്‍ കണ്ടെത്തുക അത്ര എളുപ്പമല്ല. കണ്ടെത്തിയതായി പറയപ്പെ ടുന്ന ഹദീസുകള്‍ ശാഫിഈ ഇമാമിനു കിട്ടിയിട്ടില്ലെന്ന് ഖണ്ഢിതമായി പറയാന്‍ നിര്‍വാ ഹവുമില്ല. കാരണം അവ ഉപേക്ഷിക്കാന്‍ ശാഫിഈ ഇമാമിനു വ്യക്തമായ കാരണങ്ങളുണ്ടായിരിക്കാം. ഉദ്ദൃത വസ്വിയ്യത്ത് ശാഫിഈ ഇമാമിന്റെ  സൂക്ഷ്മതയും വിനയവും സൂചിപ്പിക്കുക മാത്രമാണ് ചെയ്യുന്നത്.

ശാഫിഈ ഇമാമിന്റെ വസ്വിയ്യത്തിനെ കുറിച്ച് മറ്റൊരു വിശദീകരണവും ചിലര്‍ പറഞ്ഞി ട്ടുണ്ട് “ചില മസ്അലകളില്‍ ശാഫിഈ ഇമാമിന്റെ വാക്കുകള്‍ക്കെതിരായി കൂടുതല്‍ പ്രഭലമായ ഹദീസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് കാരണം താരതമ്യേന പ്രബലമായ ഹദീസിനെതിരിലാണ് ശാഫിഈ ഇമാമിന്റെ അഭിപ്രായമെന്നതിനാല്‍ പ്രസ്തുത മസ്അല ഒഴിവാക്കി ഹദീസിനനുസൃതമായി അവര്‍ മസ്അല സ്വീകരിച്ചിരിക്കുന്നു” (ശറഹുല്‍ മുഹദ്ദബ് 1:11).

രണ്ടാം വിഭാഗത്തിന്റെ അഭിപ്രായപ്രകാരം തന്നെ എല്ലാവര്‍ക്കും യഥേഷ്ടം എടുത്തുപ യോഗിക്കാന്‍ പറ്റുന്ന ഒരായുധമല്ല. നിശ്പ്രയാസം നടപ്പാക്കാവുന്നതുമല്ല. പത്ത് ലക്ഷത്തോളം ഹദീസ് മനഃപാഠമുള്ള ഇമാം ശാഫിഈ (റ) ഒരു ഹദീസ് കണ്ടില്ലെന്ന് പറയുന്നവന് ചില യോഗ്യതകളുണ്ടായിരിക്കണം. ഇമാം നവവി (റ) പറയുന്നു: “ഇമാം ശാഫിഈ (റ) യുടെ ഉപര്യുക്തവാക്കിന്റെ താല്‍പര്യം, അവിടത്തെ മദ്ഹബിനെതിരായി സ്വഹീഹായ ഹദീസ് കണ്ടെത്തിയ ഏതൊരാള്‍ക്കും ഹദീസില്‍ പറഞ്ഞത് തന്നെയാണ് ശാഫിഈ (റ) യുടെ മദ്ഹബെന്ന് വെച്ച് ഹദീസിന്റ ബാഹ്യമനുസരിച്ച് പ്രവര്‍ത്തിക്കാമെന്നല്ല. കാരണം, മദ്ഹബില്‍ ഒതുങ്ങിനില്‍ക്കുന്ന ഇജ്തിഹാദിന്റെ പദവിയെങ്കിലും എത്തിച്ചവരോട് മാത്ര മാണ് ആ ഉപദേശം. എന്നാല്‍ തന്നെ ആ വസ്വിയ്യത്തനുസരിച്ച് പ്രവര്‍ത്തിക്കണമെങ്കില്‍ പ്രസ്തുത ഹദീസ് ഇമാം ശാഫിഈ (റ) ക്ക് ലഭിച്ചിട്ടില്ലന്നോ അതല്ലെങ്കില്‍ അതിന്റെ പരമ്പര സ്വഹീഹായി കിട്ടിയില്ലന്നോ ഉള്ള മികച്ച ഭാവന ഉണ്ടായിരിക്കണമെന്ന നിബന്ധനയുണ്ട്. ഇമാം ശാഫിഈ (റ) യുടെയും അവരില്‍ നിന്ന് വിജ്ഞാനം കരസ്ഥമാക്കിയ അസ്വ്ഹാബി ന്റെയും സര്‍വ്വ ഗ്രന്ഥങ്ങളും പാരായണം ചെയ്തതിന് ശേഷമല്ലാതെ അത് സാധ്യവുമല്ല. ഈ കഴിവുള്ളവര്‍ വളരെ വിരളമാണ്.  ഈ നിബന്ധനയുണ്ടാവണമെന്ന് അവര്‍ നിഷ്കര്‍ ശിക്കാനുള്ള കാരണമിതാണ്. ഇമാം ശാഫിഈ (റ) അറിയുകയും കണ്ടെത്തുകയും ചെയ്ത എത്രയോ ഹദീസുകളുടെ ബാഹ്യമനുസരിച്ചുള്ള പ്രവര്‍ത്തനം ഇമാം ശാഫിഈ (റ) ഉപേ ക്ഷിച്ചിട്ടുണ്ട്. പ്രസ്തുത ഹദീസുകള്‍ രേഖയായി അവലംബിക്കുന്നതിന്ന് വൈകല്യമുണ്ടാ ക്കുന്ന കാര്യങ്ങള്‍, അവയുടെ നിയമപ്രാബല്യം ഇല്ലാതാക്കുന്ന നസ്ഖ്, ആശയ വ്യാപ്തി ചുരുക്കുന്ന തഖ്സ്വീസ്, മറ്റ് നിലക്ക് വ്യാഖ്യാനിക്കപ്പടുന്ന തഅ്വീല് തുടങ്ങിയ വല്ല കാര്യ ങ്ങളും ഉള്ളതായി ഇമാം ശാഫിഈ (റ) ക്ക് രേഖ സ്ഥിരപ്പെട്ടത് കെണ്ടാണിത്’ (ശറഹുല്‍ മുഹദ്ദബ് 1:64).

ഇമാം ഇബ്നു സ്വലാഹ് (റ) രേഖപ്പെടുത്തുന്നു: “ഇമാം ശാഫിഈ (റ) യുടെ ഉപദേശം നടപ്പിലാക്കുക അത്ര എളുപ്പമല്ല. വാക്കുകളുടെ ബാഹ്യാര്‍ഥ പ്രകാരം ഈ സാഹസിക കൃത്യ ത്തിന് ശ്രമിച്ച പ്രമുഖ പണ്ഢിതന്മാര്‍ പോലും അബദ്ധത്തില്‍ വീണിട്ടുണ്ട്.” ഉദാഹരണവും ഇബ്നു സ്വലാഹ് (റ) തന്നെ രേഖപ്പെടുത്തുന്നു. “നോമ്പുകാരന്‍ കൊമ്പ് വെപ്പിച്ചാല്‍ വെച്ചവന്റെയും വെപ്പിച്ചവന്റെയും നോമ്പ്  മുറിയില്ലെന്ന് ഇമാം ശാഫിഈ (റ) പറയുന്നു. ഇതിനെതിരില്‍ തന്റെ അസ്വ്ഹാബില്‍ പ്രമുഖനായ അബുല്‍ വലീദ് രംഗപ്രവേശം ചെയ്യുകയും, “കെമ്പ് വെച്ചവനും വെപ്പിച്ചവനും നോമ്പ്  മുറിച്ചു” എന്ന സ്വഹീഹായ ഹദീസിന്റ അടിസ്ഥാനത്തില്‍ ഇമാം ശാഫിഈ (റ) യുടെ അഭിപ്രായമൊഴിവാക്കി ഹദീസി നോട് യോജിച്ച അഭിപ്രായമാണ് ശാഫിഈ മദ്ഹബെന്ന് വാദിച്ചപ്പോള്‍ അദ്ദേഹത്തെ ഖണ്ഢിച്ചു കൊണ്ട് അന്നുള്ള പണ്ഢിതര്‍ രംഗത്തു വന്നു. അബുല്‍ വലീദ് ഉദ്ദരിച്ച ഹദീസ് പ്രബലമാണ്. പക്ഷേ, മറ്റൊരു സ്വഹീഹായ ഹദീസ് കൊണ്ട് പ്രസ്തുത ഹദീസ് ദുര്‍ബലമായിപ്പോയത് കൊണ്ടാണ് ഇമാം ശാഫിഈ (റ) അതിനെതിരില്‍ അഭിപ്രായം പ്രകടിപ്പിക്കാന്‍ കാരണം”. ഇബ്നു സ്വലാഹ് (റ) ഇങ്ങനെ തുടരുന്നു: “ശാഫിഈ മദ്ഹബിലെ ഒരു പണ്ഢിതന്‍ ഈ വസ്വിയ്യത്ത് പ്രകാരം ശാഫി (റ) യുടെ അഭിപ്രായം ഉപേക്ഷിക്കണമെങ്കില്‍ അവര്‍ സ്ഥാപിച്ച അടിസ്ഥാന നിയമങ്ങള്‍ (ഉസ്വൂല്‍) പൂര്‍ണ്ണമായും അറിയുന്നവനും തെളിവുകള്‍ അവലംബിച്ച് ഗവേഷണം നടത്താനുള്ള യോഗ്യത കൈവരിച്ചവനുമാകണം”(ഫതാവാ ഇബ്നു സ്വലാഹ്).

അല്ലാമാ നബ്ഹാനി (റ) എഴുതുന്നു. “ഈ കാലത്തുള്ളവര്‍ക്ക് ഈ കഴിവുണ്ടാവുകയെന്നത് കേവലം സങ്കല്‍പം മാത്രമാണ്. ഈ കഴിവുള്ളവര്‍ കാലങ്ങള്‍ക്കു മുമ്പേ ഇല്ലാതായെന്ന് ഇബ്നു സ്വലാഹ് (റ) തന്നെ വ്യക്തമാക്കിയിട്ടുണ്ട്”. അല്ലാമാ നബ്ഹാനി (റ) ഇങ്ങനെ തുടരുന്നു. (ഏതാനും ഹദീസുകളുടെ കഷ്ണങ്ങളുയര്‍ത്തിപ്പിടിച്ച് ഇമാം ശാഫി ഈ (റ) യെ ഖണ്ഢിച്ചു കൊണ്ട്) ‘ഇജ്തിഹാദിന് പുറപ്പെടുന്നവര്‍ വ്യക്തമായ പിഴവിലാണ്. അവരുടെ അജ്ഞത ഊഹിക്കാവുന്നതേയുള്ളൂ. ശാഫിഈ (റ) യുടെ അഭിപ്രായത്തിനെതിരില്‍ ഒരു ഹദീസുദ്ധരിക്കാന്‍ കഴിയുന്നവര്‍ ഹിജ്റഃ ഏഴാം നൂറ്റാണ്ടുകാരനായ ഇബ്നു സ്വലാഹിന്റെയും മുമ്പ് അവസാനിച്ചിട്ടുണ്ട്’ (ജാമിഉ കറാമാത്തില്‍ ഔലിയാഅ് 1:167).

ഇമാം ശാഫിഈ (റ) യുടെ വസ്വിയ്യത്തനുസരിച്ച് ഒരു മസ്അല തള്ളാനും കൊള്ളാനു മുള്ള അധികാരം അസ്വ്ഹാബുല്‍ വുജൂഹിലും തര്‍ജീഹിന്റെ മുജ്തഹിദുളിലും നിക്ഷിപ്തമാണ്. ഇവരില്‍ അസ്വ്ഹാബിന്റെ കാലഘട്ടം ഹിജ്റഃ നാലാം നൂറ്റാണ്ടോടെ അവ സാനിച്ചു. തര്‍ജീഹിന്റെ മുജ്തഹിദുകളില്‍ അവസാനത്തവര്‍ ഇമാം നവവി (റ), ഇമാം റാഫിഈ (റ) എന്നിവരാണെന്ന് ഇബ്നു ഹജര്‍ (റ) ഫതാവയില്‍ വ്യക്തമാക്കിയിട്ടുണ്ട്.


RELATED ARTICLE

 • സ്വഹാബത്തിനെ തഖ്ലീദ് ചെയ്യാത്തത് എന്തു കൊണ്ട്
 • ഇജ്തിഹാദിന്റെ അനിവാര്യത
 • ഇമാം ശാഫിഈ (റ) യുടെ വസ്വിയ്യത്ത്
 • ഉസ്വൂലുല്‍ ഫിഖ്ഹ്
 • മുജ്തഹിദുകളുടെ വകുപ്പുകള്‍
 • തഖ്ലീദ് സത്യവിശ്വാസികളുടെ മാര്‍ഗം
 • തഖ്ലീദിനു സ്വഹാബത്തിന്റെ അംഗീകാരം
 • മദ്ഹബ് വിരോധികളുടെ പുതിയ കുതന്ത്രം
 • തഖ്ലീദ് പണ്ഢിത പൂജയല്ല
 • തഖ്ലീദ്
 • ചില സംശയങ്ങള്‍
 • ശാഖാപരമായി അഭിപ്രായ വ്യത്യാസമുണ്ടാകാം
 • മുഖല്ലിദുകള്‍ ഖുര്‍ആനും സുന്നത്തും പഠിക്കുന്നതെന്തിന്?
 • ഖാസി, മുഫ്തി, ഇജ്തിഹാദ്
 • പുതിയ പ്രശ്നങ്ങള്‍ക്ക് പരിഹാരം
 • ഇമാം നവവി (റ), ഇമാം റാഫിഈ (റ) എന്നിവര്‍ക്കെതിരായി ഭൂരിപക്ഷത്തിനഭിപ്രായമുണ്ടാവുമോ?.
 • അല്‍ മുത്വ്ലഖുല്‍ മുസ്തഖില്ല്
 • മുജ്തഹിദുല്‍ മദ്ഹബ്
 • മുജ്തഹിദുല്‍ ഫത്വാ വത്തര്‍ജീഹ്
 • അല്‍ മുജ്തഹിദുന്നിസബിയ്യ്
 • മുത്‌ലഖു മുന്‍തസിബ്‌
 • മുജ്തഹിദുകളും നിബന്ധനകളും
 • മുഫ്തി
 • മദ്ഹബ് സ്വീകരിക്കല്‍ നിര്‍ബന്ധം
 • കവാടം അടച്ചതാര്?
 • ഇജ്തിഹാദ്
 • ഇജ്മാഅ്
 • സുകൂതിയ്യായ ഇജ്മാഅ്
 • ഹദീസും മുജ്തഹിദും
 • അവര്‍ പറയാതിരുന്നാല്‍
 • അടക്കപ്പെട്ട കവാടം
 • മദ്ഹബിന്റെ ഇമാമുകള്‍