Click to Download Ihyaussunna Application Form
 

 

സ്വഹാബത്തിനെ തഖ്ലീദ് ചെയ്യാത്തത് എന്തു കൊണ്ട്

സമുദായത്തിലെ ഏറ്റം ഉത്തമന്മാര്‍ സ്വഹാബത്താണല്ലോ. ദീന്‍ അതിന്റെ തനതായ രീതിയില്‍ പഠിച്ചു ഉള്‍കൊണ്ട ഏറ്റം വലിയ പണ്ഢിതരും അവര്‍ തന്നെ. ഒരു മദ്ഹബ് സ്വീകരിക്കുന്നുവെങ്കില്‍ മഹാന്മാരായ അബൂബക്കര്‍, ഉമര്‍, ഉസ്മാന്‍, അലി (റ) മുതലായ സ്വഹാബിമാരില്‍ ഒരാളുടെ മദ്ഹബല്ലെ സ്വീകരിക്കേണ്ടത്?
സഹാബത്തിന്റെ കാലം ഇസ്ലാമിന്റെ സുവര്‍ണ യുഗം തന്നെ; സന്ദേഹമില്ല. അന്നു മുജ്തഹിദുകള്‍ സുലഭമാണ്. പക്ഷേ, ഒരു സ്വഹാബിയുടെയും മദ്ഹബ് സമ്പൂര്‍ണമായി രേഖപ്പെടുത്തപ്പെട്ടിട്ടില്ല. അന്നു അതിന്റെ ആവശ്യമുണ്ടായിരുന്നില്ല. ഗ്രന്ഥ രചനയുടെ കാലഘട്ടത്തിലാണ് ചതുര്‍ മദ്ഹബിന്റെ ഇമാമുകള്‍ ജീവിച്ചത്. മത വിജ്ഞാനം തഴച്ചു വളര്‍ന്നു ഗ്രന്ഥരൂപം പ്രാപിച്ച കാലമായിരുന്നു അത്. നബി (സ്വ) യുടെ തിരുസുന്നത്തും, ഖലീഫമാരുടെ നടപടികളും, പ്രവിശാലമായ ഇസ്ലാമിക സാമ്രാജ്യത്തിന്റെ വിവിധ പ്രവിശ്യകളില്‍ സ്വഹാബത്തിന്റെ കാലത്തു ന്യായാധിപന്മാര്‍ നടത്തിയ വിധി ന്യായങ്ങളും മുഫ്തിമാരുടെ വിവിധ ഫത്വകളും ക്രോഡീകരിക്കപ്പെട്ടിട്ടുണ്ടായിരുന്നു. അങ്ങനെ ബൃഹത്തായ വിജ്ഞാന സമ്പത്ത് അവരുടെ മുമ്പില്‍ വന്നുകൂടി. പരമാവധി ഹദീസുകള്‍ അവര്‍ തേടിപ്പിടിച്ചു. അങ്ങനെ അവയെ അവലംബമാക്കി ഏറ്റം സൂക്ഷ്മതയോടു കൂടി ഇസ്ലാമിന്റെ സകല അധ്യായങ്ങളിലും അഖില പ്രശ്നങ്ങളെകുറിച്ചും അവര്‍ ഗവേഷണം നടത്തി. ഗവേഷണഫലങ്ങള്‍ അവര്‍ രേഖപ്പെടുത്തി വെച്ചു. പണ്ഢിതന്മാര്‍ യുഗയുഗാന്തരമായി അതു കൈമാറിപ്പോന്നു. ഇതാണ് മദ്ഹബുകള്‍.
ഒരു ഇബാദത്തില്‍ ഒരാളുടെ മദ്ഹബ് സ്വീകരിക്കണമെങ്കില്‍ അതിന്റെ ഫര്‍ള്, ശര്‍ത്വ്, സുന്നത്ത്, മുബ്ത്വിലാത്, മക്റൂഹാത് തുടങ്ങിയ കാര്യങ്ങളില്‍ എന്തൊക്കെയാണ് അയാളുടെ അഭിപ്രായങ്ങള്‍ എന്നു പൂര്‍ണമായി അറിയണം. എന്നാല്‍, നിരവധി കാര്യങ്ങളില്‍ സ്വഹാബത്തില്‍ പലരുടെയും ഫത്വകളും നടപടികളും വിധികളും നമ്മുടെ മുമ്പിലുണ്ടെങ്കിലും ഏതെങ്കിലും ഒരു ഇബാദത്തില്‍, മേല്‍ പറഞ്ഞ വിധം സമ്പൂര്‍ണമായ രീതിയില്‍ അവരുടെ മദ്ഹബ് നമുക്ക് ലഭിച്ചിട്ടില്ല. അങ്ങനെ ലഭിക്കുന്ന പക്ഷം, അവരെ തഖ്ലീദ് ചെയ്യാവുന്നതാണ്. മഹാനായ ഇബ്നു അബ്ദിസ്സലാം (റ) പറയുന്നു :
ഏതെങ്കിലും ഒരു സ്വഹാബിയില്‍ നിന്ന് ഒരു മദ്ഹബ് ശരിയായ വിധം സ്ഥിരപ്പെട്ടാല്‍ അദ്ദേഹത്തെ തഖ്ലീദ് ചെയ്യാമെന്ന കാര്യം ഏക കണ്ഠമാകുന്നു. അല്ലാത്തപക്ഷം തഖ്ലീദ് ചെയ്യാന്‍ പാടില്ല. സ്വഹാബി, തഖ്ലീദിനര്‍ഹനല്ലാത്തതു കൊണ്ടല്ല; പ്രത്യുത സ്വഹാബിയുടെ മദ്ഹബ് പൂര്‍ണമായി സ്ഥിരപ്പെട്ടിട്ടില്ല എന്നതു കൊണ്ടാണ് (ഫതാവല്‍ കുബ്റാ ഇബ്നു ഹജര്‍ 4-307).


RELATED ARTICLE

 • സ്വഹാബത്തിനെ തഖ്ലീദ് ചെയ്യാത്തത് എന്തു കൊണ്ട്
 • ഇജ്തിഹാദിന്റെ അനിവാര്യത
 • ഇമാം ശാഫിഈ (റ) യുടെ വസ്വിയ്യത്ത്
 • ഉസ്വൂലുല്‍ ഫിഖ്ഹ്
 • മുജ്തഹിദുകളുടെ വകുപ്പുകള്‍
 • തഖ്ലീദ് സത്യവിശ്വാസികളുടെ മാര്‍ഗം
 • തഖ്ലീദിനു സ്വഹാബത്തിന്റെ അംഗീകാരം
 • മദ്ഹബ് വിരോധികളുടെ പുതിയ കുതന്ത്രം
 • തഖ്ലീദ് പണ്ഢിത പൂജയല്ല
 • തഖ്ലീദ്
 • ചില സംശയങ്ങള്‍
 • ശാഖാപരമായി അഭിപ്രായ വ്യത്യാസമുണ്ടാകാം
 • മുഖല്ലിദുകള്‍ ഖുര്‍ആനും സുന്നത്തും പഠിക്കുന്നതെന്തിന്?
 • ഖാസി, മുഫ്തി, ഇജ്തിഹാദ്
 • പുതിയ പ്രശ്നങ്ങള്‍ക്ക് പരിഹാരം
 • ഇമാം നവവി (റ), ഇമാം റാഫിഈ (റ) എന്നിവര്‍ക്കെതിരായി ഭൂരിപക്ഷത്തിനഭിപ്രായമുണ്ടാവുമോ?.
 • അല്‍ മുത്വ്ലഖുല്‍ മുസ്തഖില്ല്
 • മുജ്തഹിദുല്‍ മദ്ഹബ്
 • മുജ്തഹിദുല്‍ ഫത്വാ വത്തര്‍ജീഹ്
 • അല്‍ മുജ്തഹിദുന്നിസബിയ്യ്
 • മുത്‌ലഖു മുന്‍തസിബ്‌
 • മുജ്തഹിദുകളും നിബന്ധനകളും
 • മുഫ്തി
 • മദ്ഹബ് സ്വീകരിക്കല്‍ നിര്‍ബന്ധം
 • കവാടം അടച്ചതാര്?
 • ഇജ്തിഹാദ്
 • ഇജ്മാഅ്
 • സുകൂതിയ്യായ ഇജ്മാഅ്
 • ഹദീസും മുജ്തഹിദും
 • അവര്‍ പറയാതിരുന്നാല്‍
 • അടക്കപ്പെട്ട കവാടം
 • മദ്ഹബിന്റെ ഇമാമുകള്‍