Click to Download Ihyaussunna Application Form
 

 

മുജ്തഹിദുകളുടെ വകുപ്പുകള്‍

ഗവേഷണാര്‍ഹരായ പണ്ഢിതര്‍ രണ്ട് വിഭാഗമാണ്. (1) മുസ്തഖില്ല്.: അടിസ്ഥാന പ്രമാണങ്ങള്‍ സ്വന്ത മായി ക്രോഡീകരിക്കാന്‍ കഴിവുള്ള വ്യക്തി. (2) മുന്‍തസിബ്.: അടിസ്ഥാന പ്രമാണങ്ങളില്‍ മറ്റൊരാളെ ആശ്രയിക്കുന്നവന്‍.

ഒന്നാം വിഭാഗം സ്വന്തമായി പ്രമാണങ്ങള്‍ ക്രോഡീകരിക്കുക വഴി ഗവേഷണ രംഗത്ത് സ്വതന്ത്രനാവുന്ന തോടൊപ്പം നിരുപാധികം ഇജ്തിഹാദ് നടത്തുന്ന ‘മുഥ്ലഖ്’ കൂടിയാണ്.

രണ്ടാം വിഭാഗമായ മുന്‍തസിബില്‍ ഖുര്‍ആന്‍, ഹദീസ് തുടങ്ങിയ അടിസ്ഥാന രേഖകളില്‍ നിന്ന് ഇജ്തി ഹാദ് നടത്തുന്നവരും അതിനു കഴിയാത്തവരുമുള്‍പ്പെടും. കഴിയുന്നവരില്‍ തന്നെ എല്ലാ മസ്അലകളും ഇജ്തിഹാദിലൂടെ  കണ്ടെത്താന്‍ കഴിയുന്നവരും നിശ്ചിത മസ്അലകളില്‍ മാത്രം ഗവേഷണം ഒതുങ്ങി നില്‍ക്കുന്നസവരുമുണ്ട്. അതുപോലെ ഖുര്‍ആന്‍, ഹദീസ് തുടങ്ങിയ അടിസ്ഥാന രേഖകളില്‍ നിന്ന് സ്വന്തമായി ഇജ്തിഹാദിന് കഴിയില്ലെങ്കിലും ഇമാമിന്റെ ‘ഉസ്വൂല്‍’ അവലംബമാക്കി ഇമാം വ്യക്തമാക്കാത്ത ചില മസ്അലകളെ ഇമാമ് വ്യക്തമാക്കിപ്പറഞ്ഞ കാര്യത്തില്‍ നിന്ന് കണ്ടെത്താന്‍ കഴിയുന്നവരും മുന്‍ത സിബില്‍ ഉള്‍പ്പെടും. മുകളില്‍ പറഞ്ഞ പദവിയിലൊന്നും എത്തിയിട്ടില്ലാത്ത മറ്റൊരു വിഭാ ഗവും മുന്‍തസിബില്‍ ഉണ്ട്. ഇമാമിന്റെ അടിസ്ഥാന പ്രമാണങ്ങളെയും മുറജ്ജിഹാത്തു (രേഖകളില്‍ നിന്ന് ചിലതിനെ ചിലതിനെക്കാള്‍ പ്രബലമാക്കുന്ന കാരണങ്ങള്‍) കളെയും പൂര്‍ണ്ണമായും വിശദമായും പഠിച്ചവരാണിവര്‍. ചില ഘട്ടങ്ങളില്‍ ഒരേ മസ്അലയില്‍ തന്നെ വ്യത്യസ്തമായ അഭിപ്രായങ്ങള്‍ പ്രക ടിപ്പിക്കപ്പെടും. പിന്നീട് അവയിലൊന്നിനെ പ്രബലമാക്കും. ഈ സാഹചര്യത്തില്‍ ഏത് അഭിപ്രായത്തി ലാണ് തന്റെ ഇമാമിന്റെ നിദാന ശാസ്ത്ര പ്രകാരമുള്ള മുറജ്ജിഹ് ഉള്ളതെന്ന് ഇജ്തിഹാദ് വഴി കണ്ടെത്തുകയും പ്രസ്തുത മുറജ്ജിഹ് മാനദണ്ഢമാക്കി ഇമാമിന്റെ വാക്കുകളില്‍ നിന്നും, അസ്വ്ഹാബിന്റെ അഭിപ്രായങ്ങളില്‍ നിന്നും ചിലത് ചിലതിനെക്കാള്‍ പ്രബലമാക്കുകയാണ് ഈ വിഭാഗത്തിനു ചെയ്യാനു ള്ളത്. ‘മുജ്തഹിദുല്‍ ഫതാവാ വത്തര്‍ജീഹ്’ എന്ന പേരില്‍ ഇവര്‍ അറിയപ്പെടുന്നു. ഇങ്ങനെ അഞ്ച് വിഭാഗമാണ് മുജ്തഹിദുകള്‍.

(1) അല്‍ മുത്വ്ലഖുല്‍ മുസ്തഖില്ല് (സ്വതന്ത്രവും നിരുപാധികവുമായ ഗവേഷണം നടത്തുന്നവര്‍). (2) അല്‍ മുത്വ്ലഖു ഗ്വൈറുല്‍ മുസ്തഖില്ല് (സ്വതന്ത്രമല്ലാതെ എല്ലാ വിഷയങ്ങളിലും ഗവേഷണം നടത്തു ന്നവര്‍). (3) അല്‍ മുജ്തഹിദുന്നിസബിയ്യ്. (സ്വതന്ത്രമല്ലാതെ സോപാധികം ചില വിഷയങ്ങളില്‍ മാത്രം ഗവേഷണം നടത്തുന്നവര്‍). (4) മുജ്തഹിദുല്‍ മദ്ഹബ് (ഇമാമിന്റെ വാക്കുകളിലും, അസ്വ്ഹാബിന്റെ അഭിപ്രാ യങ്ങളിലും ഗവേഷണം നടത്തുന്നവര്‍).(5) മുജ്തഹിദുല്‍ ഫതാവാ വത്തര്‍ജീഹ് (ഇജ്തിഹാദ് വഴി ലക്ഷ്യങ്ങളുടെ മുറജ്ജിഹുകള്‍ കണ്ടെത്തി പ്രസ്തുത മുറജ്ജിഹ് മാനദണ്ഢമാക്കി ഇമാമിന്റെ വാക്കുകളില്‍ നിന്നും, അസ്വ്ഹാബിന്റെ അഭിപ്രായങ്ങളില്‍ നിന്നും ചിലത് ചിലതിനെക്കാള്‍ പ്രബലമാക്കാനും അതനുസരിച്ച് ഫത്വ നല്‍കാനും കഴിയുന്നവര്‍). (മീസാനുല്‍ കുബ്റ 1:16, ശറഹുല്‍ മുഹദ്ദബ് 1:43, ജംഉല്‍ ജവാമിഅ് 2:385, തുഹ്ഫ 10:109). 2,3,4 വകുപ്പുകളിലെ പണ്ഢിതര്‍ അസ്വ്ഹാബുല്‍ വുജൂഹ് എന്ന പേരിലറിയപ്പെടുന്നു.


RELATED ARTICLE

  • സ്വഹാബത്തിനെ തഖ്ലീദ് ചെയ്യാത്തത് എന്തു കൊണ്ട്
  • ഇജ്തിഹാദിന്റെ അനിവാര്യത
  • ഇമാം ശാഫിഈ (റ) യുടെ വസ്വിയ്യത്ത്
  • ഉസ്വൂലുല്‍ ഫിഖ്ഹ്
  • മുജ്തഹിദുകളുടെ വകുപ്പുകള്‍
  • തഖ്ലീദ് സത്യവിശ്വാസികളുടെ മാര്‍ഗം
  • തഖ്ലീദിനു സ്വഹാബത്തിന്റെ അംഗീകാരം
  • മദ്ഹബ് വിരോധികളുടെ പുതിയ കുതന്ത്രം
  • തഖ്ലീദ് പണ്ഢിത പൂജയല്ല
  • തഖ്ലീദ്
  • ചില സംശയങ്ങള്‍
  • ശാഖാപരമായി അഭിപ്രായ വ്യത്യാസമുണ്ടാകാം
  • മുഖല്ലിദുകള്‍ ഖുര്‍ആനും സുന്നത്തും പഠിക്കുന്നതെന്തിന്?
  • ഖാസി, മുഫ്തി, ഇജ്തിഹാദ്
  • പുതിയ പ്രശ്നങ്ങള്‍ക്ക് പരിഹാരം
  • ഇമാം നവവി (റ), ഇമാം റാഫിഈ (റ) എന്നിവര്‍ക്കെതിരായി ഭൂരിപക്ഷത്തിനഭിപ്രായമുണ്ടാവുമോ?.
  • അല്‍ മുത്വ്ലഖുല്‍ മുസ്തഖില്ല്
  • മുജ്തഹിദുല്‍ മദ്ഹബ്
  • മുജ്തഹിദുല്‍ ഫത്വാ വത്തര്‍ജീഹ്
  • അല്‍ മുജ്തഹിദുന്നിസബിയ്യ്
  • മുത്‌ലഖു മുന്‍തസിബ്‌
  • മുജ്തഹിദുകളും നിബന്ധനകളും
  • മുഫ്തി
  • മദ്ഹബ് സ്വീകരിക്കല്‍ നിര്‍ബന്ധം
  • കവാടം അടച്ചതാര്?
  • ഇജ്തിഹാദ്
  • ഇജ്മാഅ്
  • സുകൂതിയ്യായ ഇജ്മാഅ്
  • ഹദീസും മുജ്തഹിദും
  • അവര്‍ പറയാതിരുന്നാല്‍
  • അടക്കപ്പെട്ട കവാടം
  • മദ്ഹബിന്റെ ഇമാമുകള്‍