Click to Download Ihyaussunna Application Form
 

 

തഖ്ലീദിനു സ്വഹാബത്തിന്റെ അംഗീകാരം

അറിവില്ലാത്തവര്‍ പണ്ഢിതന്മാരുടെ അഭിപ്രായം തെളിവുകൂടാതെ സ്വീകരിക്കല്‍ അഥവാ അവരെ തഖ്ലീദു ചെയ്യല്‍ സ്വഹാബത്തിന്റെ കാലത്തുണ്ടായിരുന്നോ? നമുക്കു പരിശോധിക്കാം. കഴിവുള്ളവന്‍ ഇജ്തിഹാദു ചെയ്യുകയും മറ്റുള്ളവര്‍ പണ്ഢിതന്മാരെ തഖ്ലീദു ചെയ്യുകയും ചെയ്യുക. ഇതാണ് സ്വഹാബത്തിന്റെ കാലം തൊട്ടു നാളിതുവരെ നിരാക്ഷേപം തുടര്‍ന്നു വന്നിട്ടുള്ള സമ്പ്രദായം. സാധാരണക്കാരും തെളിവു ചിന്തിച്ചു ഗ്രഹിക്കണമെന്നതു വഴിപിഴച്ച ഖദ്രിയ്യാ പാര്‍ട്ടിയില്‍ ഒരു വിഭാഗത്തിന്റെ തെറ്റായ വാദമാണ്. ഈ വാദത്തെ ഖണ്ഢിച്ചു കൊണ്ട് ഹുജ്ജത്തുല്‍ ഇസ്ലാം അബൂഹാമിദില്‍ ഗസ്സാലി (റ) എഴുതുന്നു :

“രണ്ടു തെളിവുകള്‍ കൊണ്ട് മേല്‍ വാദം അബദ്ധമാണ്. ഒന്ന്; സ്വഹാബത്തിന്റെ ഇജ്മാഅ് തന്നെ. കാരണം അവര്‍ സാധാരണക്കാര്‍ക്ക് ഫത്വാ കൊടുക്കുക പതിവായിരുന്നു. അവരോട് തെളിവു ഗ്രഹിക്കുന്ന പദവിയില്‍ എത്തിച്ചേരണമെന്ന് കല്‍പിക്കാറുണ്ടായിരുന്നില്ല. രണ്ടാമത്തെ തെളിവ് ഇതാണ്. സാധാരണക്കാരന്‍ മതവിധികള്‍  കൊണ്ട് കല്‍പിക്കപ്പെട്ടവനാണെന്നതില്‍ ഏകകണ്ഠമായ പണ്ഢിതാഭിപ്രായമുണ്ട്. തെളിവു മനസ്സിലാകുന്ന നിലപാട് തേടി പിടിക്കണമെന്ന് അവനോട് നിര്‍ബന്ധിക്കുന്നതാകട്ടെ, അസംഭവ്യവും. എന്തു കൊണ്ടെന്നാല്‍, അതു കൃഷിയും സന്താനവും നശിക്കുന്നതിനും തൊഴിലുകളും വ്യവസായങ്ങളും മുടങ്ങുന്നതിനും ഇടവരുത്തും. ജനങ്ങളെല്ലാവരും ആ വിജ്ഞാനത്തിന്റെ സമ്പാദനത്തില്‍ വ്യാപൃതരായാല്‍, ലോകം ശൂന്യമാകുന്നതിനു അതു കാരണമായിത്തീരും (മുസ്തസ്വ്ഫാ 2-124).

ഇമാം ഗസ്സാലിയുടെ മറ്റൊരു പ്രസ്താവന ഇപ്രകാരമാണ് : “സ്വഹാബത്ത് പരസ്പരം ആദരിക്കുകയും ഏതൊരു മുജ്തഹിദിനും വിധി പറയാനും ഫത്വാ നല്‍കാനുമുള്ള അധികാരം വകവച്ചു കൊടുക്കുകയും ഏതൊരു സാധാരണക്കാരനും അവനുദ്ദേശിക്കുന്ന മുജ്തഹിദിനെ തഖ്ലീദു ചെയ്യുന്നതിനും അംഗീകാരം നല്‍കുകയും ചെയ്തിരുന്നുവെന്നത് വിശ്വാസ യോഗ്യമായ നിരവധി പരമ്പരകളില്‍ കൂടി വന്നിട്ടുള്ള കാര്യമാണ്. അതിലൊട്ടും സംശയത്തിനവകാശമില്ല”(മുസ്തസ്വ്ഫാ 2-108). തഖ്ലീദിനു മഹാന്മാരായ സ്വഹാബത്തിന്റെ ഏക കണ്ഠമായ അംഗീകാരമുണ്ടെന്നു മേല്‍ ഉദ്ധരണികള്‍ വ്യക്തമാക്കുന്നു.


RELATED ARTICLE

 • സ്വഹാബത്തിനെ തഖ്ലീദ് ചെയ്യാത്തത് എന്തു കൊണ്ട്
 • ഇജ്തിഹാദിന്റെ അനിവാര്യത
 • ഇമാം ശാഫിഈ (റ) യുടെ വസ്വിയ്യത്ത്
 • ഉസ്വൂലുല്‍ ഫിഖ്ഹ്
 • മുജ്തഹിദുകളുടെ വകുപ്പുകള്‍
 • തഖ്ലീദ് സത്യവിശ്വാസികളുടെ മാര്‍ഗം
 • തഖ്ലീദിനു സ്വഹാബത്തിന്റെ അംഗീകാരം
 • മദ്ഹബ് വിരോധികളുടെ പുതിയ കുതന്ത്രം
 • തഖ്ലീദ് പണ്ഢിത പൂജയല്ല
 • തഖ്ലീദ്
 • ചില സംശയങ്ങള്‍
 • ശാഖാപരമായി അഭിപ്രായ വ്യത്യാസമുണ്ടാകാം
 • മുഖല്ലിദുകള്‍ ഖുര്‍ആനും സുന്നത്തും പഠിക്കുന്നതെന്തിന്?
 • ഖാസി, മുഫ്തി, ഇജ്തിഹാദ്
 • പുതിയ പ്രശ്നങ്ങള്‍ക്ക് പരിഹാരം
 • ഇമാം നവവി (റ), ഇമാം റാഫിഈ (റ) എന്നിവര്‍ക്കെതിരായി ഭൂരിപക്ഷത്തിനഭിപ്രായമുണ്ടാവുമോ?.
 • അല്‍ മുത്വ്ലഖുല്‍ മുസ്തഖില്ല്
 • മുജ്തഹിദുല്‍ മദ്ഹബ്
 • മുജ്തഹിദുല്‍ ഫത്വാ വത്തര്‍ജീഹ്
 • അല്‍ മുജ്തഹിദുന്നിസബിയ്യ്
 • മുത്‌ലഖു മുന്‍തസിബ്‌
 • മുജ്തഹിദുകളും നിബന്ധനകളും
 • മുഫ്തി
 • മദ്ഹബ് സ്വീകരിക്കല്‍ നിര്‍ബന്ധം
 • കവാടം അടച്ചതാര്?
 • ഇജ്തിഹാദ്
 • ഇജ്മാഅ്
 • സുകൂതിയ്യായ ഇജ്മാഅ്
 • ഹദീസും മുജ്തഹിദും
 • അവര്‍ പറയാതിരുന്നാല്‍
 • അടക്കപ്പെട്ട കവാടം
 • മദ്ഹബിന്റെ ഇമാമുകള്‍