Click to Download Ihyaussunna Application Form
 

 

വിസര്‍ജ്ജന സ്ഥലത്തേക്ക് പ്രവേശിക്കുമ്പോള്‍

മലമൂത്ര വിസര്‍ജ്ജന സ്ഥലം പിശാചിന്റെ ക്വോര്‍ട്ടേഴ്സാണ്, അത്കൊണ്ട് തന്നെ അവിടെ കയറുമ്പോള്‍ കൂടുതല്‍ കരുതല്‍ വേണം. ബുഖാരിയും മുസ്ലിമും റിപ്പോര്‍ട്ട് ചെയ്യുന്ന ഹദീസില്‍ നബി (സ്വ) വിസര്‍ജ്ജ്യ സ്ഥലത്തേക്ക് കടക്കുന്നതിനു മുമ്പു ഉരുവിട്ട വാക്യം ഇങ്ങനെ:

بسم الله اللهم إني أعوذ بك من الخبث والخبائث

ِനാഥാ! പുരുഷ സ്ത്രീ പിശാചുക്കളില്‍ നിന്നും ഞാന്‍ നിന്നോട് കാവല്‍ ചോദിക്കുന്നു. ഒരു ദിവസം ഒരു പ്രാവശ്യമെങ്കിലും മലവിസജ്ജനത്തിനും 5 പ്രാവശ്യമെങ്കിലും മൂത്രമൊഴിക്കാന്‍ വേണ്ടിയും വിസര്‍ജ്യ സ്ഥലത്ത് കയറാന്‍ എല്ലാവരും നിര്‍ബദ്ധിതരാണ്. ദിനം പ്രതിയുള്ള ഈ ആറ് വിസിറ്റ് പിശാചിനെ സംബന്ധിച്ചിടത്തോളം മനുഷ്യനെ തന്റെ ചൊല്‍പ്പടിയിലേക്ക് വലിക്കാന്‍ കിട്ടുന്ന സുവര്‍ണ്ണാവസരമാണ്. വിസര്‍ ജ്ജ്യ വസ്തുക്കളുടെ അകമ്പടിയോടെയാണ് പിശാചുക്കള്‍ തന്ത്രികര്‍മ്മങ്ങള്‍ നടത്തി വലിക്കുന്നത്. മനുഷ്യ ശരീരത്തില്‍ രക്തസഞ്ചാരമുള്ളി ടത്തെല്ലാം പിശാച് കടന്നു കയറുമെന്ന് നബി (സ്വ) പറഞ്ഞിട്ടുണ്ട്.

ഇത്രയും സഞ്ചാര സ്വാതന്ത്ര്യമുള്ള പിശാചിന് തന്റെ എല്ലാം തുറന്നു വെച്ച് കൊടുത്താണ് മനുഷ്യന്‍ ഇരിക്കുന്നത്. സ്ത്രീ ലംബടനായ ഒരു ഡോക്ടറുടെ മുമ്പിലേക്ക് യുവതിയുടെ ഗോപ്യ ഭാഗത്തുള്ള രോഗത്തിനു ചികിത്സിക്കാന്‍ അടിവസ്ത്രം അഴിച്ചുവെക്കുന്നതിനോടാണ് നാം ബാത്ത് റൂമിനെ ഉപമിക്കേണ്ടത്. ചികിത്സ ആവശ്യമായ കാര്യമാണെങ്കിലും ഡോക്ടര്‍ സ്ത്രീ ലംബടനാണെങ്കില്‍ രോഗിയെ ഹാജരാക്കുന്ന രക്ഷാകര്‍ത്താവ് നിതാന്ത ജാഗ്രത പുലര്‍ത്തണം. കരുതല്‍ നടപടി സ്വീകരിക്കണം. ഡോക്ടര്‍ വൈകാരികമായി യുവതിയിലേക്ക് തിരിയുന്നതിനെതിരെ കണ്ണു തുറക്കണം. ഇതുപോലെ പിശാചിന്റെ ഹെഡ്ക്വോര്‍ട്ടേഴ്സില്‍ ദിനം പ്രതി ആറ് തവണ വിസിറ്റിന് ഇറങ്ങുമ്പോള്‍ സ്ഥലത്തെ പ്രധാന ദുഷ്ടന്‍ തങ്ങളിലേക്ക് തിരിയുന്നത് സൂക്ഷിക്കേണ്ടിയിരിക്കുന്നു. നബി (സ്വ) ഉരുവിട്ട മന്ത്രമാണ് നമ്മുടെ കരുതല്‍ നടപടി. കാര്യം നിസ്സാരമെന്ന് തെറ്റിദ്ധരിച്ച്, പഠിപ്പുണ്ടായിട്ടും ഈ മന്ത്രം ഉരുവിടാതെ ടോയ്ലറ്റ് ഉപയോഗിക്കുന്നവരുണ്ട്. അവരില്‍ കാലക്രമത്തില്‍ പൈശാചിക സ്വാധീനം കൂടി വരുന്നതായി കാണാം. സാമ്പത്തിക ഇടപാടുകളിലും സാംസ്കാരിക രംഗത്തും നേരത്തെ ശോഭിച്ചിരുന്നവര്‍ ക്രമേണ വിമര്‍ശന വിധേയരും ആരോപണ വിധേയരുമായിത്തീരുന്ന സംഭവം സാധാരണമാണ്. ആരോപണത്തില്‍ പെട്ട് നാറിയവരെ ഒപ്പമിരുത്താന്‍ വെറുപ്പ് തോന്നാത്ത വരായിത്തീരുന്നു മറ്റുചിലര്‍. പിശാചിനു നല്ല നടപ്പുകാരെ തന്റെ വഴിയിലേക്ക് നയിക്കാന്‍ കഴിയും വിധം അവരുടെ രക്ത ധമനികളില്‍ കുടില്‍ കെട്ടാന്‍ കഴിഞ്ഞു എന്നാണല്ലോ ഇതു തെളിയിക്കുന്നത്. അകത്തു കയറാന്‍ എല്ലാ ദ്വാരവും തുറന്ന് വെച്ചല്ലേ ഇരുന്നു കൊടുക്കുന്നത്. അഗ്നികൊണ്ട് സൃഷ്ടിക്കപ്പെട്ട-വൈദ്യുദി തരംഗമായ-പിശാചിനു ഈ തുറന്ന് കാണിച്ചു കൊടുക്കുന്ന ദ്വാരത്തിലൂടെയുള്ള പ്രവേശം പ്രയാസ രഹിതമാണ്. പ്രവേശിച്ചു കഴിഞ്ഞാല്‍ ഹ്യദയവും തലച്ചോറുമടക്കം എല്ലാം അവന്റെ കാളപൂട്ട് പറമ്പാകും. അപ്പോഴാണ് അപസ്മാരവും ബോധക്ഷയവും വിറളിയെടുക്കലുമൊക്കെയുണ്ടാവുക. അപകടകരമാം വിധം കോപാകുലനാവുന്നവന്‍ പിശാചിനാല്‍ ഇളകി മറിയുകയാണ്. പിശാചിന്റെ ശക്തമായ സ്വാധീനമുള്ള അ യാള്‍ ദിവസം ആറ് തവണയും ടോയ്ലറ്റ് ഉപയോഗ വേളയില്‍ മേല്‍ മന്ത്രം ഉരുവിട്ടെങ്കില്‍ തന്റെ പ്രകൃതി മാറ്റിയെടുക്കുമായിരുന്നു.


RELATED ARTICLE

  • ദുഃസ്വപ്നം കാണാതിരിക്കാന്‍
  • ഉണരുമ്പോള്‍
  • ഉറക്കം വരാതിരുന്നാല്‍
  • വാഹനത്തില്‍
  • പള്ളിയില്‍ നിന്ന് പുറപ്പെടുമ്പോള്‍
  • പള്ളിയിലേക്ക് പോകുമ്പോള്‍
  • വിസര്‍ജ്ജന സ്ഥലത്തേക്ക് പ്രവേശിക്കുമ്പോള്‍
  • രാത്രി ഉണരുമ്പോള്‍
  • ദോഷം പൊറുക്കാന്‍ (സയ്യിദുല്‍ ഇസ്തിഗ്ഫാര്‍)
  • താമസസ്ഥലം വിട്ട് പുറത്ത് ഇറങ്ങുമ്പോള്‍
  • വിസര്‍ജ്ജന സ്ഥലത്ത് നിന്ന് പുറത്തുവരുമ്പോള്‍
  • ഉണരുമ്പോള്‍
  • പ്രദോഷത്തില്‍ ചൊല്ലേണ്ട ദിക്റുകളും പ്രാര്‍ഥനകളും
  • ആപത്ത് ഭവിക്കാതിരിക്കാനും മരിച്ചാല്‍ സ്വര്‍ഗത്തില്‍ കടക്കാനും
  • സ്നാനവും അംഗസ്നാനവും കഴിഞ്ഞ്