Click to Download Ihyaussunna Application Form
 

 

ഉണരുമ്പോള്‍

സമയം നീങ്ങുന്നത് ശ്രദ്ധിച്ച് കൊണ്ടിരിക്കണം. സമയത്തിനനുസരിച്ചുള്ള ദിക്റകള്‍ നഷ്ടപ്പെടാതിരിക്കാനും, ചൊല്ലേണ്ടത് സമയത്തിന് ചൊല്ലിവരാനും ഇതനിവാര്യമാണ്. സമയ നീക്കത്തെ അറിയിച്ചുകൊണ്ട് സൂര്യനും ചന്ദ്രനും നിഴലുകളും ചലിച്ചുകൊണ്ടിരിക്കുന്നത് നമ്മുടെ ഭൌതിക വ്യവഹാരങ്ങള്‍ക്ക് മാത്രമുള്ള സമയനിഷ്ഠയ്ക്കല്ല. ഒപ്പം നാ ളേയ്ക്കുള്ള കച്ചവടത്തിന് തരവും സമയവും നോക്കാന്‍ കൂടിയാണ് നബി (സ്വ) പറഞ്ഞു.

അല്ലാഹുവിന്റെ ദാസരില്‍ അവന് ഏറ്റം ഇഷ്ടപ്പെട്ടവര്‍ സൂര്യനെയും ചന്ദ്രനെയും നിഴലുകളെയും ദിക്റിന് വേണ്ടി നിരീക്ഷിക്കുന്നവരാണ്. സമയം മാറിമാറി വരുന്നതിലെ രഹസ്യം ഖുര്‍ആന്‍ ഇങ്ങനെ വിവരിക്കുന്നു:

“ബോധോദയത്തെയോ നന്ദിപ്രകാശത്തെയോ ഉദ്ദേശിക്കുന്നവര്‍ക്ക് രാവിനെയും പകലിനെയും പരസ്പരം പകരമാക്കി.” അഥവാ, രാവില്‍ പൂര്‍ത്തിയാക്കേണ്ട ദിക്റും നന്ദിപ്രകാശവും പൂര്‍ത്തിയാക്കാന്‍ തരപ്പെടാതെ വന്നാല്‍ പകല്‍ അതിന് പകരം നില്‍ക്കും. തിരിച്ചും. പകരം നില്‍ക്കല്‍ എന്ന പ്രയോഗം പഠിപ്പിക്കുന്നത് യഥാസമയം തന്നെ നിര്‍വ്വഹിക്കാന്‍ നോക്കണം എന്നാണല്ലോ. അപ്പോള്‍ രാത്രി വരുന്നത് രാത്രിയുടെ ദിക്റ്, നന്ദി പൂര്‍ത്തിയാക്കാനും, കൂടാതെ പകലിന്റെതില്‍ വന്ന കുറവ് വീണ്ടെടുക്കാനുമാണ്. പകലും തഥൈവ.

രാവിനെ തന്നെ വിവിധ കഷ്ണങ്ങളായി വിഭജിച്ച് ദിക്റിനെ അതത് കഷ്ണങ്ങളിലിടണം. പകലിന്റെ കാര്യത്തിലും വേണം ഇത്.

നിദ്ര ഒരു മഹാഭാഗ്യമാണ്. കാരണം ക്ഷീണിച്ച മനുഷ്യ ശരീരത്തെ വീണ്ടും ക്രിയശേഷി യുള്ളതാക്കി പരിവര്‍ത്തിക്കുന്നതില്‍ നിദ്രക്കുള്ള പങ്ക് വളരെ വലുതാണ്. രാവിലെതൊട്ട് ഇരുള്‍ മയങ്ങും വരെ ജീവിതഭാരം ഏറ്റി ജോലിയെടുക്കുന്ന വിവിധ തരക്കാര്‍ കൈകാലുകള്‍ക്ക് വിശ്രമം കൊടുത്ത് നീണ്ടു നിവര്‍ന്ന് മയങ്ങുന്നതോടെ വീണ്ടും കര്‍മ്മകുശലരാവുന്നു. ഒരാഴ്ചയില്‍ അഞ്ചു ദിവസമോ ആറു ദിവസമോ പ്രവര്‍ത്തന ദിവസമായിത്തീരുന്നത് രാത്രികളില്‍ നിദ്ര ഉണ്ടായാത് കൊണ്ടാണ്. ഉറക്കമില്ലാത്ത രാവുകളാണ് പകലുകള്‍ക്ക് മദ്ധ്യേ എങ്കില്‍ ഒരിക്കലും ഒരു ഓഫീസിലും കമ്പനിയിലും ആഴ് ചക്ക് ആറ് പ്രവര്‍ത്തി ദിവസങ്ങള്‍ ഉണ്ടാകുന്നതല്ല. ആഴ്ചയുടെ രണ്ടാം പകലിനെ ഒന്നാം പകല്‍പോലെ തന്നെ കര്‍മ്മ നിരതമാക്കുന്നത് ഇടക്കു കിട്ടിയ നിദ്രയാണ്.

കമ്പനി അധികൃതരും, തൊഴിലെടുത്ത് ഉപജീവനം കഴിക്കുന്നവരുമെല്ലാം നിദ്രയോട് നന്ദിപറയേണ്ടിയിരിക്കുന്നു, കാരണം നിദ്രയില്ലായിരുന്നെങ്കില്‍ കമ്പനികള്‍ പൂട്ടിേണ്ടി വരും. ഫാക്ടറികള്‍ അടഞ്ഞ് കിടന്നാല്‍ രാഷ്ട്രം വിറങ്ങലിച്ചു നില്‍ക്കും. കര്‍മ്മ കുശലതയില്ലാത്ത കര്‍ഷക തൊഴിലാളികളാല്‍ രാഷ്ട്രത്തിലെ വയലുകള്‍ സജീവമാവില്ല. അതോടെ കാര്‍ഷിക രംഗവും തളര്‍ന്നു. കൃഷിയുടെ തളര്‍ച്ച എന്നാല്‍ ഭൂമിയില്‍ പട്ടിണിയുടെ കടന്നാക്രമണമെന്നര്‍ഥം. ഉറക്കം വഴി കര്‍മ്മശേഷി വീണ്ടെടുത്തു കൊണ്ടിരിക്കാതെ അര്‍ദ്ധജീവനോടെ ഭൂമിയിലെ ജീവിതം എങ്ങനെയായിരിക്കും. ഊഹിക്കാന്‍ വയ്യ. അപ്പോള്‍ വ്യാവസായിക വളര്‍ച്ചയുടെ ഉത്തേജനം നിദ്രയാണ്. കാര്‍ഷിക വളര്‍ച്ചയുടെ ഓക്സിജന്‍ ഉറക്കമാണ്. ആകയാല്‍ ആ മഹാ ഭാഗ്യം കൈവന്നതിന്റെ പേരില്‍ മുഴുവന്‍ മനുഷ്യരും നന്ദി പറയണം. അല്ലാഹുവിന് രാവിലെ ഉണര്‍ന്നെഴുന്നേല്‍ക്കുമ്പോള്‍ നന്ദിയോടെ പറയുക.

ഉറക്കം ഒരു മരണം തന്നെ. അതായത് നിദ്രാവേളയില്‍ മനുഷ്യനില്‍ നിന്ന് അവന്റെ ആത്മാവിനെ ഊരിയെടുക്കുന്നുണ്ട്. ജീവന്‍ നിലനില്‍ക്കെ ആത്മാവ് ഊരിയെടുക്കും. ഭൌതികമായി വിശദീകരിക്കാന്‍ കഴിയുന്ന ഓക്സിജനും പ്രോട്ടോ പ്ളാസവുമുള്ള സഹകരണപ്രക്രിയയാണ് ജീവന്‍. എന്നാല്‍ ആത്മാവിനെ ഭൌതികമായി വ്യാഖ്യാനിക്കാന്‍ കഴിയില്ല. സസ്യങ്ങള്‍ക്ക് ആത്മാവില്ല. എന്നാല്‍ ജീവന്‍ ഉണ്ട്. അവ ശ്വാസോഛ്വാസം ചെയ്യുന്നുണ്ട്. എന്നാല്‍ അതിലുപരി മനുഷ്യരില്‍ നിക്ഷേപിക്കപ്പെടുന്ന ഒരു അവാച്യ ഘടകമാണ് റൂഹ്. ഇതിന്റെ വിശദീകരണം തേടിയവര്‍ക്ക് അത് എന്റെ റബ്ബിന്റെ അംറാണെന്ന് മറുപടി കൊടുക്കാനാണ് പ്രവാചകര്‍ (സ്വ) കല്‍പ്പിക്കപ്പെട്ടത്. അതായത് ഭൌതികമായി വ്യാഖ്യാനിക്കാന്‍ കഴിയാത്ത ഒന്നാണ് റൂഹ് എന്ന് സാരം. ഒരു മനുഷ്യന്‍ തന്റെ മാതാവിന്റെ ഗര്‍ഭപാത്രത്തില്‍ ഭ്രൂണമായി നില്‍ക്കെ നാലാം മാസത്തില്‍ മലക്് വന്ന് ഭ്രൂ ണത്തില്‍ നിക്ഷേപിക്കുന്നതാണ് റൂഹ്. എന്നാല്‍ നാലാം മാസം എത്തുന്നതിന്റെ മുമ്പേ ഭ്രൂണത്തിനു വളര്‍ച്ചയുണ്ട്. ചലനമുണ്ട്. ജീവന്റെ തുടിപ്പുണ്ട്. ഇത് തെളിയിക്കുന്നത് അ ണ്ഡവും പുംബീജവും സംഗമിക്കുമ്പോള്‍ തന്നെ അവയില്‍ ഭൌതികമായി വ്യാഖ്യാനിക്കാവുന്ന ജീവന്‍ ഉണ്ടായിരുന്നുവെന്നാണ്. ഈ റൂഹിനെ നിദ്രാവേളയില്‍ ഊരിയ ശേഷം തിരിച്ചു നല്‍കിയില്ലെന്ന് വരും. അപ്പോള്‍ നിദ്രയില്‍ അയാള്‍ മരിക്കുന്നു. ഉറക്കത്തില്‍ പിടിച്ചുവെച്ച ആത്മാവിനെ തിരിച്ചുനല്‍കിയതിലും ആരോഗ്യം വീണ്ടു കിട്ടിയതിലുമുള്ള സന്തോഷമാണ് ഉണരുമ്പോഴുള്ള നന്ദി പ്രകടന വാക്യത്തിലൂടെ നാം പ്രകടിപ്പിക്കുന്നത്.

നമ്മെ മൃതരാക്കിയ ശേഷം സചേതനരാക്കിയ അല്ലാഹുവിന് സ്തുതി. അവനിലേക്കാണ് വിന്യാസം. അതായത് ആത്മാവ് തിരിച്ചുതന്ന അല്ലാഹുവിന് സ്തുതി പറയുന്നു. മരണം കഴിഞ്ഞു പുനര്‍ജന്മം വരുമ്പോള്‍ മുഴുവന്‍ ജനങ്ങളേയും അല്ലാഹുവിലേക്കാണ് ആനയിച്ചു നിര്‍ത്തുന്നത്. ഇപ്പോള്‍ ആത്മാവ് തിരിച്ചു കിട്ടിയ സന്തോഷത്താല്‍ ഞാന്‍ എന്റെ തന്നിഷ്ട വഴിക്ക് നീങ്ങിക്കൂടാത്തതാകുന്നു. ഒരു നാള്‍ ഉണരുമ്പോള്‍ (പുനര്‍ ജനിക്കുമ്പോള്‍) എന്റെ തന്നിഷ്ട ഗമനം നടക്കില്ലെന്ന് ഇന്നത്തെ ഉണര്‍വ്വിലും ഞാന്‍ ഓര്‍ക്കേണ്ടിയിരിക്കുന്നു.

ചുരുക്കത്തില്‍ “അല്‍ഹംമ്ദു…”.എന്ന വാക്യം സ്വന്തത്തെ ബോധവല്‍ക്കരിക്കലാണ്. ആത്മ നിയന്ത്രണ മന്ത്രമാണത്. അബു ഹുറൈറഃ(റ)യില്‍ നിന്നും ഉദ്ധരിക്കപ്പെട്ട മറ്റൊരു ഹദീസില്‍ നബി (സ്വ) ഇങ്ങനെ പറയാന്‍ നിര്‍ദ്ദേശിച്ചതായുണ്ട്.

നിദ്രയേയും ഉണര്‍വ്വിനേയും സൃഷ്ടിച്ച അല്ലാഹുവിന് സ്തുതി. സുരക്ഷിതനും അംഗവൈകല്യമില്ലാത്തവനുമായി എന്നെ ഉയര്‍ത്തെഴുന്നേല്‍പ്പിച്ചവനു സ്തുതി. നിശ്ചയം അല്ലാഹു മൃതരെ ജീവിപ്പിക്കുമെന്ന് ഞാന്‍ സാക്ഷ്യം പറയുന്നു. അവന്‍ എല്ലാറ്റിനും ശക്തനാണ്.


RELATED ARTICLE

  • ദുഃസ്വപ്നം കാണാതിരിക്കാന്‍
  • ഉണരുമ്പോള്‍
  • ഉറക്കം വരാതിരുന്നാല്‍
  • വാഹനത്തില്‍
  • പള്ളിയില്‍ നിന്ന് പുറപ്പെടുമ്പോള്‍
  • പള്ളിയിലേക്ക് പോകുമ്പോള്‍
  • വിസര്‍ജ്ജന സ്ഥലത്തേക്ക് പ്രവേശിക്കുമ്പോള്‍
  • രാത്രി ഉണരുമ്പോള്‍
  • ദോഷം പൊറുക്കാന്‍ (സയ്യിദുല്‍ ഇസ്തിഗ്ഫാര്‍)
  • താമസസ്ഥലം വിട്ട് പുറത്ത് ഇറങ്ങുമ്പോള്‍
  • വിസര്‍ജ്ജന സ്ഥലത്ത് നിന്ന് പുറത്തുവരുമ്പോള്‍
  • ഉണരുമ്പോള്‍
  • പ്രദോഷത്തില്‍ ചൊല്ലേണ്ട ദിക്റുകളും പ്രാര്‍ഥനകളും
  • ആപത്ത് ഭവിക്കാതിരിക്കാനും മരിച്ചാല്‍ സ്വര്‍ഗത്തില്‍ കടക്കാനും
  • സ്നാനവും അംഗസ്നാനവും കഴിഞ്ഞ്