Click to Download Ihyaussunna Application Form
 

 

ശഫാഅത്

രണ്ട് ഘട്ടങ്ങളിലുള്ള ശഫാഅത്് ഇസ്ലാം പരാമര്‍ശിക്കുന്നുണ്ട്. മഹ്ശറിലാണ് ഒരു ഘട്ടം. വിശേഷപ്പെട്ട ഈ ലോകത്തിന്റെ വിഹ്വലാവസ്ഥകളില്‍ നിന്ന് മനുഷ്യരെ രക്ഷപ്പെടുത്തി അവരെ വിചാരണ ചെയ്യുന്നതിന് സാഹചര്യമൊരുക്കുകയാണ് ഈ ശഫാഅതിലൂടെ. നബി (സ്വ) യാണ് ഇവിടെ ശിപാര്‍ശകനായിവരുന്നത്.

ദോഷികളായ വിശ്വാസികളെ നരകത്തില്‍നിന്നു രക്ഷപ്പെടുത്താനുള്ളതാണ് രണ്ടാം ഘട്ട ശഫാഅത്്. ഇതില്‍ നബി (സ്വ) യും സ്വര്‍ഗാവകാശികളായ വിശ്വാസികളും പങ്കാളികളാകുന്നു. അല്ലാഹുവിന്റെ അനുവാദത്തോടെ മഹാത്മാക്കള്‍ക്ക് ശഫാഅത്ത് ചെയ്യാനാകുമെന്ന് ഖുര്‍ആന്‍ വ്യക്തമാക്കുന്നു. അല്‍ബഖറഃ 255-ാം സൂക്തം കാണുക: “അല്ലാഹുവിന്റെ അനുവാദം കൂടാതെ അവന്റെ അടുക്കല്‍ ശഫാഅത്് ചെയ്യുന്നവന്‍ ആരാണ്?

നബി (സ്വ) പറഞ്ഞു: “ആഖിറത്തില്‍ ഞാന്‍ അല്ലാഹുവോട് അനുവാദം തേടും. അങ്ങനെ എനിക്ക് അവന്‍ അനുവാദം നല്‍കും. അല്ലാഹുവിനെ കാണുമ്പോള്‍ സുജൂദിലായി ഞാന്‍ വീഴും. അപ്പോള്‍ അല്ലാഹു പറയും. ‘മുഹമ്മദ് തലയുയര്‍ത്തുക. പറയുക. കേള്‍ക്കപ്പെടും, ശിപാര്‍ശ ചെയ്യുക. സ്വീകരിക്കപ്പെടും. ചോദിക്കുക. നല്‍കപ്പെടും”(ബുഖാരി, മുസ്ലിം 2/52).

ഇമാം റാസി എഴുതി: “നബി (സ്വ) ക്ക് ആഖിറത്തില്‍ ശഫാഅതിിനധികാരമുണ്ടെന്ന കാര്യത്തില്‍ മുസ്ലിം സമുദായത്തിന് ഏകാഭിപ്രായമാണുള്ളത്”(റാസി 3/55). “അബൂ ഹുറയ്റഃ (റ) വില്‍ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: ഞാന്‍ ചോദിച്ചു. അല്ലാഹുവിന്റെ തിരുദൂതരേ, അന്ത്യദിനത്തില്‍ അങ്ങയുടെ ശിപാര്‍ശയാല്‍ ഏറ്റവും വിജയിയാകുന്നവന്‍ ആരായിരിക്കും. നബി (സ്വ) പറഞ്ഞു. അന്ത്യദിനത്തില്‍ എന്റെ ശിപാര്‍ശ യാല്‍ ഏറ്റവും വിജയിക്കുന്നവന്‍ ആത്മാര്‍ഥമായി ‘ലാഇലാഹഇല്ലല്ലാഹ്’ പറഞ്ഞവനാകുന്നു’ (ബുഖാരി, 14/641).

പരലോകത്ത് നബി (സ്വ) ക്ക് ശഫാഅത്തിന് അധികാരമുണ്ടെന്നും തൌഹീദില്‍ യഥാ വിധി വിശ്വസിക്കുന്നവര്‍ക്കെല്ലാം അതിനര്‍ഹതയുണ്ടെന്നും ഈ ഹദീസ് വ്യക്തമാക്കുന്നു.

“ഉസ്മാനുബ്നു അഫ്ഫാന്‍ (റ) വില്‍ നിന്ന് നിവേദനം: നബി (സ്വ) പറഞ്ഞു: ‘അന്ത്യ ദിനത്തില്‍ മൂന്നുവിഭാഗം (അല്ലാഹുവിന്റെയടുക്കല്‍) ശിപാര്‍ശകരാകും. പ്രവാചകന്മാര്‍, പണ്ഡിതന്മാര്‍, രക്തസാക്ഷികള്‍” (ഇബ്നുമാജഃ മിര്‍ഖാത് 9/575).

ഉബാദത്തുബ്നുസ്വാമിത് (റ) ല്‍ നിന്ന് നിവേദനം. നബി (സ്വ) പറഞ്ഞു: ‘നിശ്ചയം രക്തസാക്ഷിക്ക് അല്ലാഹുവിന്റെ അടുക്കല്‍ ഏഴ് കാര്യങ്ങളുണ്ട്…. സ്വന്തം കുടുംബത്തില്‍ നിന്ന് എഴുപത് പേര്‍ക്ക് അവന്‍ (ശഹീദ്) ശഫാഅത്ത് ചെയ്യുന്നതാണ്. അഹ്മദ്, ത്വബ്റാനി).

“അബൂസഈദ് (റ) ല്‍ നിന്ന് നിവേദനം: നബി (സ്വ) പറഞ്ഞു: ‘വലിയ ജനക്കൂട്ടത്തിനു വേണ്ടി ശിപാര്‍ശ ചെയ്യുന്നവന്‍ എന്റെ സമുദായത്തിലുണ്ട്. ഒരു ഗോത്രത്തിനു വേണ്ടിയും ചെറിയ സംഘത്തിനുവേണ്ടിയും ഒരാള്‍ക്കു വേണ്ടിയും ശഫാഅത്് ചെയ്യുന്നവരും എന്റെ സമുദായത്തിലുണ്ട്. അവര്‍ (സമുദായം) മുഴുവന്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുന്നതുവരെ” (തിര്‍മുദി: ഉദ്ധരണം, തുഹ്ഫതുല്‍ അഹ്വദി 7/131).

“അബൂസഈദ് (റ) ല്‍ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: നബി (സ്വ) പറഞ്ഞിരിക്കുന്നു. ‘എന്റെ ശരീരം ആരുടെ നിയന്ത്രണത്തിലാണോ അവനാണ് സത്യം. നിങ്ങളുടേതാണെന്നു ബോധ്യപ്പെട്ട ഒരവകാശം (ചോദിച്ചു വാങ്ങുന്നതില്‍) നിങ്ങള്‍ എങ്ങനെ തര്‍ക്കിക്കുമോ അതിനേക്കാള്‍ ശക്തമായി, നരകത്തില്‍ പെട്ടുപോയ തങ്ങളുടെ സഹോദരങ്ങള്‍ക്കുവേണ്ടി അന്ത്യദിനത്തില്‍ വിശ്വാസികള്‍ അല്ലാഹുവിനോട് തര്‍ക്കിക്കുന്നതാണ്. അവര്‍ പറയും: ഞങ്ങളുടെ രക്ഷിതാവേ, അവര്‍ ഞങ്ങളോടൊപ്പം നോമ്പനുഷ്ഠിക്കുന്നവരായിരുന്നു. ഞങ്ങളോടൊപ്പം നിസ്കരിക്കുന്നവരുമായിരുന്നു. ഹജ്ജ് ചെയ്യുന്നവരായിരുന്നു. അപ്പോള്‍ അവരോട് പറയപ്പെടും. നിങ്ങള്‍ക്കറിയാവുന്ന വരെയെല്ലാം (നരകത്തില്‍നിന്ന്) മോചിപ്പിക്കുക. അവര്‍ ധാരാളം ആളുകളെ നരക ത്തില്‍ നിന്ന് പുറത്തുകടത്തും. പിന്നീട് അല്ലാഹുപറയും. ആരുടെയെങ്കിലും ഹൃദയത്തില്‍ ഒരു ദീനാറിന്റെ പകുതിയെങ്കിലും നന്മ നിങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെങ്കില്‍ അവരെയും നരകത്തില്‍ നിന്ന് പുറത്തുകടത്തുക. അപ്പോള്‍ ധാരാളം പേരെ അവര്‍ (വീണ്ടും) നരകത്തില്‍ നിന്ന് പുറത്തുകൊണ്ടുവരും. പിന്നീട് അല്ലാഹു പറയും. ആരു ടെയെങ്കിലും ഹൃദയത്തില്‍ അണുമണിത്തൂക്കം നന്മയെങ്കിലുമുണ്ടെങ്കില്‍ അവരെയും മോചിപ്പിക്കുക. അവര്‍ പിന്നെയും ധാരാളം മനുഷ്യരെ നരകത്തില്‍നിന്ന് മോചിപ്പിക്കും. പിന്നീട് അവര്‍ പറയും. ഞങ്ങളുടെ രക്ഷിതാവേ, നന്മ ചെയ്ത ആരെയും ഞങ്ങള്‍ നരകത്തില്‍ ഉപേക്ഷിച്ചിട്ടില്ല. അപ്പോള്‍ അല്ലാഹു പറയും: മലകുകള്‍ ശിപാര്‍ശ ചെയ്തു. നബിമാര്‍ ശിപാര്‍ശ ചെയ്തു. മുഅ്മിനുകളും ശിപാര്‍ശ ചെയ്തു” (ബുഖാരി 17/318 (ഇമാം നവവിയുടെ വ്യാഖ്യാനസഹിതം), മുസ്ലിം 2/26).

ഇമാം നവവി (റ) എഴുതി: “ഖാളിഇയാള്വ് (റ) പറഞ്ഞു: അഹ്ലുസ്സുന്നത്തിന്റെ നിലപാട് ശഫാഅത്ത് അനുവദനീയമാണെന്നാണ്. ബുദ്ധിയും തെളിവുകളും ഇത് ശരിവെക്കുന്നു. ‘അല്ലാഹു അനുവദിച്ചവര്‍ക്കല്ലാതെ ആ ദിവസം ശിപാര്‍ശ ഉപകരിക്കുകയില്ല എന്ന അല്ലാഹുവിന്റെ പ്രസ്താവന വ്യക്തമാണ്. നബി (സ്വ) യുടെ ഹദീസുകള്‍ ഇത് സ്ഥിരപ്പെടുത്തുന്നു. വിശ്വാസികളില്‍ നിന്നുള്ള പാപികള്‍ക്കു പരലോകത്ത് ശഫാഅത്ത് ലഭിക്കുമെന്ന് അനിഷേധ്യമാം വിധം ധാരാളം ഹദീസുകളില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്. മുന്‍ഗാമികളും പിന്‍ഗാമികളുമായ പണ്ഢിതരും അവര്‍ക്കുശേഷമുള്ള അഹ്ലുസ്സുന്നത്തില്‍ പെട്ട എല്ലാവരും ശഫാഅത്ത് യാഥാര്‍ഥ്യമാണ് എന്ന കാര്യത്തില്‍ ഏകാഭിപ്രാ യക്കാരാണ്. പുത്തന്‍വാദികളായ ഖവാരിജ്, മുഅ്തസിലത് വിഭാഗക്കാരാണ് ഈ വസ് തുത നിഷേധിക്കുന്നത്’ (ശറഹു മുസ്ലിം 2/39).

“സലഫുസ്വാലിഹുകള്‍ നബി (സ്വ) യുടെ ശഫാഅത്ത് ആവശ്യപ്പെട്ടിരുന്നുവെന്നും അവര്‍ ശഫാഅത്തില്‍ അതിയായ ആഗ്രഹമുള്ളവരായിരുന്നുവെന്നും തെളിയിക്കപ്പെട്ടിട്ടുണ്ട്. നബി (സ്വ) യുടെ ശഫാഅത്ത് ലഭിക്കുന്നതിനുവേണ്ടി അല്ലാഹു വിനോട് ചോദിക്കല്‍ വെറുക്കപ്പെട്ടതാണെന്ന് ജല്‍പ്പിക്കുന്നവരുടെ വാക്ക് പരിഗണന യര്‍ഹിക്കുന്നില്ല” (ശറഹു മുസ്ലിം 2/40).

നബി (സ്വ), മലകുകള്‍, പണഢിതന്മാര്‍, ശുഹദാക്കള്‍, മുഅ്മിനുകള്‍ ഇവര്‍ക്കെല്ലാം പര ലോകത്ത് ശഫാഅത്തിന് അധികാരം ലഭിക്കുമെന്ന് മേല്‍ വിവരണം വ്യക്തമാക്കുന്നു. ശഫാഅത്് നിഷേധികള്‍ക്ക് പക്ഷേ, ഇതിന് അര്‍ഹത ഉണ്ടായിരിക്കുന്നതല്ല.


RELATED ARTICLE

  • അല്ലാഹുവിലുള്ള വിശ്വാസം
  • ചിന്തയും ചിന്താ വിഷയവും
  • വിലായത്തും കറാമത്തും
  • ബിദ്അത്ത്
  • ഇസ്തിഗാസ:സംശയങ്ങളും മറുപടികളും
  • വിലായത്തും കറാമത്തും
  • മറഞ്ഞ കാര്യങ്ങള്‍ അറിയല്‍
  • ബറകത്തെടുക്കല്‍
  • ശഫാഅത്
  • ബറാഅത് രാവ്
  • നബി(സ്വ)യുടെ അസാധാരണത്വം
  • പ്രവാചകന്മാരും പാപസുരക്ഷിതത്വവും
  • ഇസ്തിഗാസ
  • മക്കാ മുശ്‌രിക്കുകളുടെ വിശ്വാസം
  • അല്ലാഹുവിന്റെ വിശേഷണങ്ങള്‍
  • തൌഹീദ്, ശിര്‍ക്