ബറാഅത് രാവ്

അ്ബാന്‍ പതിനഞ്ചിന്റെ രാവ് ഏറെ പുണ്യമുള്ളതാണ്. ഹദീസുകളും വിശുദ്ധ ഖുര്‍ ആന്‍ തന്നെയും ഇത് വ്യക്തമാക്കുന്നുണ്ട്. സൂറഃ ദുഖാന്‍ മൂന്നാം സൂക്തം വിവരിച്ചു കൊണ്ട് പ്രമുഖ മുഫസ്സിറുകള്‍ രേഖപ്പെടുത്തുന്നതു കാണുക: “ഇക്രിമഃ (റ) വും ഒരു വിഭാഗം പണ്ഢിതന്മാരും പറഞ്ഞിരിക്കുന്നു: ഈ ആയത്തില്‍ പറഞ്ഞ ബറകതുള്ള രാത്രി ശഅ്ബാന്‍ പതിനഞ്ചിന്റെ രാത്രിയാണ്. ഇതിന് ബറാഅത് രാവ് എന്നും പേരുണ്ട്”(റൂഹുല്‍മആനി, 13/110). “ആയതില്‍ പറഞ്ഞ ബറകതുള്ള രാത്രി ശഅ്ബാന്‍ പതിനഞ്ചിന്റെ രാത്രിയാണെന്ന് പല പണ്ഢിതന്മാരും പറഞ്ഞതായി ഇമാം ത്വബ്രി രേഖപ്പെടുത്തിയിരിക്കുന്നു” (ജാമിഉല്‍ ബയാന്‍ 25/109). ഇസ്മാഈല്‍ ഹിഖ്ഖി (റ) പറയുന്നു: “ഖുര്‍ആന്‍ വ്യാഖ്യാതാക്കളില്‍ ചിലര്‍ പറയുന്നു. ബറകതുള്ള രാത്രികൊണ്ട് ഉദ്ദേശ്യം ശഅ്ബാന്‍ പതിനഞ്ചിന്റെ രാവാണ്” (റൂഹുല്‍ബയാന്‍ 8/ 402).

മുആദുബ്നുജബല്‍ (റ) വില്‍ നിന്ന് നിവേദനം: നബി (സ്വ) പറയുന്നു: “ശഅ്ബാന്‍ പകുതിയിലെ രാവില്‍ അല്ലാഹു, മുശ്രിക്കും കുഴപ്പക്കാരനുമല്ലാത്ത അവന്റെ എല്ലാ സൃ ഷ്ടികളിലേക്കും പ്രത്യക്ഷമാകും. എല്ലാവര്‍ക്കും അവന്‍ പൊറുത്തുകൊടുക്കും” (ത്വബ്റാനി).

ആഇശഃ (റ) വില്‍ നിന്ന് ബൈഹഖി (റ) നിവേദനം ചെയ്യുന്നു. നബി (സ്വ) പറയുന്നു: ജിബ്രീല്‍ (അ) എന്നെ സമീപിച്ചു പറഞ്ഞു. ഇത് ശഅ്ബാന്‍ പകുതിയുടെ രാവാണ്. ഈ ദിവസത്തില്‍ കല്‍ബ് ഗോത്രക്കാരുടെ ആടുകളുടെ രോമത്തിന്റെ എണ്ണം ആളുകളെ അല്ലാഹു നരകത്തില്‍ നിന്ന് മോചിപ്പിക്കുന്നതാണ്” (അത്തര്‍ഗീബു വത്തര്‍ഹീബ്, 2/35).

ഇബ്നുമാജഃ (റ) നിവേദനം ചെയ്യുന്നു. നബി(സ്വ)പറഞ്ഞു: “ശഅ്ബാന്‍ പകുതിയുടെ രാവില്‍ നിങ്ങള്‍ നിസ്കാരം നിര്‍വഹിക്കുകയും പകല്‍ നോമ്പനുഷ്ഠിക്കുകയും ചെയ്യുക.” ഈ ഹദീസിനെക്കുറിച്ച് ഇമാം റംലി (റ) എഴുതുന്നു: ‘ഇത് തെളിവായി സ്വീകരിക്കപ്പെടും’ (ഫതാവാറംലി 2/79). ഇമാം ഇബ്നുഹജര്‍ (റ) എഴുതി: “തീര്‍ച്ചയായും ഈ രാവിന് പുണ്യമുണ്ട്. അന്ന് പ്രത്യേകമായി പാപമോചനം (മഗ്ഫിറത്) ഉണ്ടാകുന്നതാണ്. പ്രാര്‍ഥനക്ക് (ആ ദിവസം) പ്രത്യേകം ഉത്തരവും നല്‍കപ്പെടും” (ഫതാവല്‍കുബ്റ. 2/80).

ഇബ്നുതൈമിയ്യഃ പറയുന്നതു കാണുക:

“ശഅ്ബാന്‍ പകുതിയുടെ (പതിനഞ്ചിന്റെ) രാവിന്റെ പുണ്യം പ്രതിപാദിക്കുന്ന ധാരാളം ഹദീസുകള്‍ റിപ്പോര്‍ട്ടുചെയ്യപ്പെട്ടിരിക്കുന്നു. സലഫില്‍ പെട്ട ഒരു വിഭാഗം ശഅ്ബാന്‍ പതിനഞ്ചാം രാവില്‍ നിസ്കരിച്ചിരുന്നതായി ഉദ്ധരിക്കപ്പെട്ടിരിക്കുന്നു. അപ്പോള്‍, ഒരാള്‍ ഈ രാത്രി നിസ്കാരം നിര്‍വഹിക്കുകയാണെങ്കില്‍ അതില്‍ സലഫിന്റെ മാതൃകയും തെളിവുമുണ്ട് ” (ഫതാവാ ഇബ്നു തൈമിയ്യഃ, 23/80).

ഖുര്‍ആന്‍, സുന്നത് തുടങ്ങിയ പ്രമാണങ്ങളിലൂടെ മതാനുസാരമെന്ന് തെളിഞ്ഞിട്ടും ബറാഅത് രാവിനെ പുച്ഛത്തോടെ വീക്ഷിക്കുന്നത് എന്തര്‍ഥത്തിലാണ്? ഇത്തരക്കാരെ ഇബ്നു തൈമിയ്യഃ പോലും പിന്തുണക്കുന്നില്ല.


RELATED ARTICLE

 • അല്ലാഹുവിലുള്ള വിശ്വാസം
 • ചിന്തയും ചിന്താ വിഷയവും
 • വിലായത്തും കറാമത്തും
 • ബിദ്അത്ത്
 • ഇസ്തിഗാസ:സംശയങ്ങളും മറുപടികളും
 • വിലായത്തും കറാമത്തും
 • മറഞ്ഞ കാര്യങ്ങള്‍ അറിയല്‍
 • ബറകത്തെടുക്കല്‍
 • ശഫാഅത്
 • ബറാഅത് രാവ്
 • നബി(സ്വ)യുടെ അസാധാരണത്വം
 • പ്രവാചകന്മാരും പാപസുരക്ഷിതത്വവും
 • ഇസ്തിഗാസ
 • മക്കാ മുശ്‌രിക്കുകളുടെ വിശ്വാസം
 • അല്ലാഹുവിന്റെ വിശേഷണങ്ങള്‍
 • തൌഹീദ്, ശിര്‍ക്