Click to Download Ihyaussunna Application Form
 

 

ഇന്‍ഷൂറന്‍സ് മുതലുടമകള്‍ക്ക് ധൈര്യം പകരുന്നു ???

ചോദ്യം: ജീവിതം അപകടസാധ്യത നിറഞ്ഞതാണ്. ജീവനും ധനവും വാഹനവും വ്യവസായശാലകളും വ്യാപാര ചരക്കുകളും ഉപകരണ സാമഗ്രികളും ഏതുസമയത്തും അപകടങ്ങള്‍ക്കും വിധേയമാകാം. ചിലപ്പോള്‍ ജീവിതം മുഴുവനും അധ്വാനിച്ചുണ്ടാക്കിയ സമ്പത്ത് ഒരൊറ്റ അപകടം കൊണ്ട് നിശ്ശേഷം നശിച്ചെന്നു വന്നേക്കാം. ഇങ്ങനെയുണ്ടാകുന്ന ആകസ്മിക നഷ്ടങ്ങള്‍ നികത്തിക്കൊടുക്കുകയാണ് ഇന്‍ഷൂറന്‍സ് കമ്പനി ചെയ്യുന്നത്. ഇത് ജനങ്ങള്‍ക്ക് മനസ്സമാധാനം നല്‍കുമെന്ന കാര്യത്തില്‍ സംശയമില്ലല്ലോ. ഇതിനുപുറമെ ഈ സംവിധാനം വ്യാപാര വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുന്നു. ദേശീയ സമ്പത്ത് വളര്‍ത്തുന്നു. കാരണം ഭീമമായ സംഖ്യ മുടക്കി വ്യക്തികളും സംഘങ്ങളും വ്യവസായ വ്യാപാരങ്ങള്‍ നടത്തുമ്പോള്‍ യാദൃശ്ചികമായുണ്ടാകുന്ന അപകടങ്ങള്‍ നൈരാശ്യവും വൈമുഖ്യവും  സൃഷ്ടിക്കുന്നു. വ്യവസായങ്ങള്‍ക്കു പണം മുടക്കാനുള്ള ധൈര്യം നഷ്ടപ്പെടുന്നു. ഇന്‍ഷൂറന്‍സ് വ്യവസ്ഥിതിയാകട്ടെ ഇത്തരം നഷ്ടങ്ങള്‍ക്കു പരിഹാരം നല്‍കാമെന്ന് ഉറപ്പുനല്‍കുന്നു. ഇത് മുതലുടമകള്‍ക്ക് ധൈര്യം പകരുന്നു. ഭീമമായ സംഖ്യ മുടക്കി വലിയ വ്യവസായങ്ങള്‍ തുടങ്ങുവാന്‍ പ്രചോദനം നല്‍കുകയാണ് കമ്പനി ചെയ്യുന്നത്. ഈ അടിസ്ഥാനത്തില്‍ ഇന്‍ഷൂറന്‍സ് അനുവദിക്കേണ്ടതല്ലേ?

ഉത്തരം:

ഇത്തരം ഗുണങ്ങള്‍ ഉള്ളതുകൊണ്ട് വ്യക്തികളുടെയും സമൂഹത്തിന്റെയും താത് പര്യം (മസ്വ്ലഹത്ത്) പരിഗണിച്ച് ഇന്‍ഷൂറന്‍സ് അനുവദനീയമാണെന്ന് ചിലര്‍ വാദിക്കുന്നു. ഈ ന്യായം ദുര്‍ബലമാണെന്ന് മാത്രമല്ല, അബദ്ധവുമാണ്. ചില ഭൌതിക നേട്ടങ്ങളുണ്ടെന്നത് കൊണ്ടും ജനതാത്പര്യം കണക്കിലെടുത്തും ദോഷവശങ്ങളുള്ള ഒരു കാര്യത്തെയും അനുവദനീയമാക്കാവുന്നതല്ല. അങ്ങനെ ചെയ്യാമെങ്കില്‍ മദ്യവും ചൂതാട്ടവും അനുവദനീയമാക്കേണ്ടിവരും. ഇമാം റാസി(റ) എഴുതുന്നു: “മദ്യവ്യാപാരം കൂടുതല്‍ ലാഭം നേടിക്കൊടുക്കുന്നു. മാത്രമല്ല ദുര്‍ബലനെ ശക്തിപ്പെടുത്തുന്നു. ആഹാരം ദഹിപ്പിക്കുന്നു. ലൈംഗികശക്തി വര്‍ധിപ്പിക്കുന്നു. ദുഃഖിതനെ ആശ്വസിപ്പിക്കുകന്നു. ചൂതാട്ടം കൊണ്ട് ചില ഗുണങ്ങള്‍ ഉണ്ട്. അത് അഗതികള്‍ക്ക് ആശ്വാസവും ഐശ്വര്യവും നല്‍കുന്നു. കാരമണം ചൂതുകളികളില്‍ നേടിയ ഒട്ടകമാംസം കളിക്കാര്‍ ഭക്ഷിക്കാറുണ്ടായിരുന്നില്ല. അത് ദരിദ്രര്‍ക്ക് വിതരണം ചെയ്യുകയായിരുന്നു പതിവ്. വാഖിദി(റ) പറയുന്നു: ഒറ്റയിരിപ്പില്‍ നൂറ് ഒട്ടകത്തിനുവരെ ചൂത് നടത്താറുണ്ടായിരുന്നു. പ്രയാസമന്യേ ലഭിക്കുന്ന ഈ ഒട്ടകങ്ങളത്രയും പാവങ്ങള്‍ക്ക് നല്‍കുകയായിരുന്നു ചെയ്തിരുന്നത് (റാസി 6/50). മദ്യപാനത്തിലും ചൂതാട്ടത്തിലും ചില താല്‍ക്കാലിക ഗുണങ്ങളും ഭൌതിക നേട്ടങ്ങളുമുണ്ടെന്ന കാര്യം വിശുദ്ധ ഖുര്‍ആനില്‍ സൂചിപ്പിച്ചിട്ടുണ്ട്. എന്നിട്ടും അതനുവദനീയമാണെന്ന് ആരും പറയാറില്ല. അതുപോലെതന്നെ ചില ഗുണങ്ങളുടെ പേരില്‍ ഇന്‍ഷൂറന്‍സിനെയും അനുവദനീയ വകുപ്പില്‍ പെടുത്താന്‍ നിര്‍വാഹമില്ല.


RELATED ARTICLE

  • ഇന്‍ഷൂറന്‍സ് നിഷിദ്ധമാകാനുള്ള കാരണങ്ങള്‍ !!!
  • ഇന്‍ഷൂറന്‍സ് മുതലുടമകള്‍ക്ക് ധൈര്യം പകരുന്നു ???
  • ഇന്‍ഷൂറന്‍സിന്റെ തത്വം
  • നഷ്ടപരിഹാരം !!!
  • ഇന്‍ഷൂറന്‍സിലെ തെറ്റുകള്‍
  • ഇന്‍ഷൂറന്‍സ് ചൂതാട്ടമാണോ?
  • ഇന്‍ഷൂറന്‍സ് ചിലന്യായീകരണങ്ങള്‍ !!!