ഇന്‍ഷൂറന്‍സിലെ തെറ്റുകള്‍

ചോ: ഇന്ന് നിലവിലുള്ള ഇന്‍ഷൂറന്‍സില്‍ ഇസ്ലാമികമായി എന്താണ് തെറ്റ്?

ഉ: (1) മരണം, അത്യാഹിതം, നഷ്ടം എന്നിവ സംഭവിക്കുമ്പോള്‍ പണം നല്‍കാമെന്ന കമ്പനികളുടെ ബാധ്യതയില്‍ ചൂതാട്ടത്തിന്റെ (മൈസിര്‍) അടിസ്ഥാനങ്ങള്‍ അന്തര്‍ഭവിച്ചിട്ടുണ്ട്. (2) പ്രീമിയം മുഖേന …..ശേഖരിക്കുന്ന തുകയുടെ നല്ലൊരു ഭാഗം പലിശ സംബന്ധമായ ഇടപാടുകളില്‍ വിനിയോഗിച്ചു ഇന്‍ഷൂറന്‍സ് കമ്പനികള്‍ പ്രയോജനം കരസ്ഥമാക്കുന്നുണ്ട്. തന്മൂലം ഏതെങ്കിലും രൂപത്തില്‍ തങ്ങളെയോ തങ്ങളുടെ വല്ല സാധനങ്ങളെയോ ഇന്‍ഷൂര്‍ ചെയ്തിട്ടുള്ളവര്‍ അനുവദനീയമല്ലാത്ത ആ പ്രവൃത്തിയില്‍ പങ്കാളികളായിത്തീരുന്നു. (3) ഒരാള്‍ മരണെപ്പട്ടാല്‍ നല്‍കപ്പെടുന്ന സംഖ്യ ഇസ്ലാമിക ദൃഷ്ടിയില്‍ മരണപ്പെട്ടയാളുടെ അനന്തരസ്വത്താണ്. ശരീഅത്തിന്റെ അടിസ്ഥാനത്തിലുള്ള അനന്തരാവകാശികള്‍ക്കിടയില്‍ അത് ഭാഗിക്കേണ്ടതുമാണ്. ഇന്‍ഷൂറന്‍സ് കമ്പനികള്‍ നല്‍കുന്ന സംഖ്യ അനന്തരാവകാശത്തിന്റെ അടിസ്ഥാനത്തില്‍ വിഭജിക്കപ്പെടുകയല്ല, പോളിസി എടുത്ത ആള്‍ വസ്വിയ്യത്ത് ചെയ്തുവെച്ച വ്യക്തിക്കോ വ്യക്തികള്‍േക്കാ ഭാഗിക്കുകയാണ് ചെയ്യുന്നത്. അനന്തരാവകാശികള്‍ക്ക് വസ്വിയ്യത്ത് തന്നെ പാടിെല്ലന്നാണ് ഇസ്ലാമിക നിയമം.


RELATED ARTICLE

  • ഇന്‍ഷൂറന്‍സ് നിഷിദ്ധമാകാനുള്ള കാരണങ്ങള്‍ !!!
  • ഇന്‍ഷൂറന്‍സ് മുതലുടമകള്‍ക്ക് ധൈര്യം പകരുന്നു ???
  • ഇന്‍ഷൂറന്‍സിന്റെ തത്വം
  • നഷ്ടപരിഹാരം !!!
  • ഇന്‍ഷൂറന്‍സിലെ തെറ്റുകള്‍
  • ഇന്‍ഷൂറന്‍സ് ചൂതാട്ടമാണോ?
  • ഇന്‍ഷൂറന്‍സ് ചിലന്യായീകരണങ്ങള്‍ !!!