ഇന്‍ഷൂറന്‍സിന്റെ തത്വം

ചോദ്യം: ഒരാളുടെ നഷ്ടം കുറേപേര്‍ കൂട്ടുചേര്‍ന്ന് നികത്തലാണല്ലോ ഇന്‍ഷൂറന്‍സ്. ഉദാഹരണമായി സ്ഥാപനത്തിലെ ജീവനക്കാര്‍. പ്രതിദിനം സ്ഥാപനത്തിലെത്തിച്ചേരുന്നത് കാറിലാണെന്നു സങ്കല്‍പ്പിക്കുക. പ്രതിവര്‍ഷം ഈ കാറുകളില്‍ നിന്ന് രണ്ട് കാറെങ്കിലും മോഷ്ടിക്കപ്പെട്ടുവെന്നും കരുതുക. എങ്കില്‍ കാര്‍ നഷ്ടപ്പെട്ട രണ്ടുപേര്‍ അത് പരിഹരിക്കാന്‍ ഏറെ പ്രയാസപ്പെടുന്നു. ആ പ്രയാസം ലഘൂകരിക്കാന്‍ കമ്പനി മാസാമാസം നൂറു ജീവനക്കാരില്‍ നിന്നും നിശ്ചിത സംഖ്യ ഇന്‍ഷൂറന്‍സ് പോളിസിയിലൂടെ ശേഖരിച്ചിട്ടുണ്ടെങ്കില്‍ അതില്‍ നിന്നു നല്‍കി നഷ്ടം പരിഹരിക്കാവുന്നതാണ്. ഇതാണല്ലോ പരക്കെ നടക്കുന്ന ഇന്‍ഷൂറന്‍സിന്റെ തത്വം. ഈ ഇന്‍ഷൂറന്‍സ് പ്രത്യക്ഷത്തില്‍ തന്നെ ആശാസ്യകരമായിട്ടാണ് അനുഭവപ്പെടുന്നത്. പരസഹായത്തെ പ്രോത്സാഹിപ്പിക്കുന്ന ഇസ്ലാം ഇതിനെ എന്തുകൊണ്ടെതിര്‍ക്കുന്നു?

ഉത്തരം: ഇന്‍ഷൂറന്‍സില്‍ പണമടക്കുന്നവര്‍ അപകടബാധിതരെ സഹായിക്കണമെന്ന മനേസ്സാടെയല്ല അതില്‍ ചേരുന്നത്. ഏതൊരാള്‍ക്കും ഭാവിയെക്കുറിച്ചു ഭയമുണ്ടാകും. വിചാരപ്പെടലുണ്ടാകും. ആ ഭയത്തെയും ചിന്തയെയും ചൂഷണം ചെയ്തു തടിച്ചുകൊഴുക്കുകയാണിവര്‍. കടബാധിതനെ ചൂഷണം ചെയ്യുകയാണ് പലിശയെങ്കില്‍ ഭാവി അപകടങ്ങളെ കുറിച്ചു ഭയപ്പെടുന്നവരെ ചൂഷണം ചെയ്യുകയാണ് ഇന്‍ഷൂറന്‍സ്. അതുകൊണ്ടാണ് ഇത്തരം അവിചാരിതമായി അപകടം സംഭവിക്കുന്നവരെ ഗവണ്‍മെന്റ് സഹായിക്കുകയോ അല്ലെങ്കില്‍ ചൂഷണരഹിതമായ സഹായ ഫണ്ടുകള്‍ രൂപീകരിച്ച് അതില്‍ നിന്ന് നല്‍കുകയോ ചെയ്യുന്നത്. നഷ്ടം സംഭവിച്ചിട്ടില്ലെങ്കില്‍ ഫണ്ടുകാര്‍ ഈ സംഖ്യ വിഴുങ്ങാന്‍ പാടില്ല.


RELATED ARTICLE

  • ഇന്‍ഷൂറന്‍സ് നിഷിദ്ധമാകാനുള്ള കാരണങ്ങള്‍ !!!
  • ഇന്‍ഷൂറന്‍സ് മുതലുടമകള്‍ക്ക് ധൈര്യം പകരുന്നു ???
  • ഇന്‍ഷൂറന്‍സിന്റെ തത്വം
  • നഷ്ടപരിഹാരം !!!
  • ഇന്‍ഷൂറന്‍സിലെ തെറ്റുകള്‍
  • ഇന്‍ഷൂറന്‍സ് ചൂതാട്ടമാണോ?
  • ഇന്‍ഷൂറന്‍സ് ചിലന്യായീകരണങ്ങള്‍ !!!