Click to Download Ihyaussunna Application Form
 

 

നഷ്ടപരിഹാരം !!!

ചോദ്യം: വാഹനം തട്ടി അംഗവൈകല്യം സംഭവിക്കുകയോ മരണപ്പെടുകയോ ചെയ്തവരുടെ കുടുംബത്തിന് ഇന്‍ഷൂറന്‍സ് കമ്പനി നഷ്ടപരിഹാരം നല്‍കാറുണ്ടല്ലോ. ഈ നഷ്ടപരിഹാരം വാങ്ങല്‍ അനുവദനീയമാണോ? മരണപ്പെട്ട വ്യക്തിയുടെ പേരില്‍ ലഭിച്ച നഷ്ടപരിഹാര ധനം അവകാശികള്‍ക്കിടയില്‍ എങ്ങനെ വീതിക്കണം? നഷ്ടപരിഹാരത്തിന്റെ തുക എത്രയെന്ന് ഇസ്ലാം നിര്‍ണയിച്ചിട്ടുണ്ടോ?

ഉത്തരം:

ആരാണോ അംഗ വൈകല്യമുണ്ടാക്കിയത് അവരാണ് യഥാര്‍ഥത്തില്‍ നഷ്ടപരിഹാരം നല്‍കേണ്ടത്. എന്നാല്‍ നഷ്ടം വരുത്തിവെച്ചവര്‍ക്ക് പകരമായി മറ്റൊരാള്‍ നഷ്ടം കൊടുക്കാന്‍ ഏറ്റെടുത്താല്‍ അതിന് വിരോധമില്ല. ഈ അടിസ്ഥാനത്തില്‍ ഇന്‍ഷൂറന്‍സ് കമ്പനി നല്‍കുന്ന പണം നിഷിദ്ധമായതാണെന്ന് ഉറപ്പില്ലാത്തപ്പോള്‍ (ഉദാഹരണമായി പലിശയുടെ ഇനത്തില്‍ പെട്ടതാവുക) ആ നഷ്ടപരിഹാരം വാങ്ങാവുന്നതാണ്. മരണം സംഭവിച്ചിട്ടുണ്ടെങ്കില്‍ മരിച്ചയാളുടെ സ്വത്ത് അവകാശികള്‍ക്ക് വീതിക്കുന്നത് പ്രകാരം ഈ സംഖ്യയും വീതിക്കേണ്ടതാണ്. മരണമോ അംഗവൈകല്യമോ സംഭവിച്ചാല്‍ നഷ്ടപരിഹാരം എത്രയാണ് കൊടുക്കേണ്ടതെന്ന് ഇസ്ലാമിക ഗ്രന്ഥങ്ങള്‍ സവിസ്തരം പ്രതിപാദിച്ചിട്ടുണ്ട്. ഉദാ: ഫത്ഹുല്‍ മുഈന്‍ 433 മുതല്‍ 441 വരെയുള്ള പേജുകള്‍ പരിശോധിക്കുക.

ചോ: വാഹനാപകടത്തില്‍ മരണപ്പെട്ട വ്യക്തിയുടെ പേരില്‍ ഇന്‍ഷൂറന്‍സില്‍ നിന്നു കിട്ടുന്ന നഷ്ടപരിഹാരം ആര്‍ക്കവകാശപ്പെട്ടതാണ്?

ഉ: മരണപ്പെട്ടയാളുടെ അനന്തരാവകാശികള്‍ക്കവകാശപ്പെട്ടതാണ്. നബി(സ്വ)യുടെ കാലത്ത് ഗര്‍ഭിണിയായ ഒരു സ്ത്രീയെ മറ്റൊരു സ്ത്രീ അടിച്ചു. അതുകാരണം ആ സ്ത്രീയും ഗര്‍ഭസ്ഥ ശിശുവും മരണപ്പെട്ടു. അടിച്ച സ്ത്രീയുടെ കുടുംബത്തില്‍ നിന്നു നബി(സ്വ) നഷ്ടപരിഹാരം വാങ്ങി കൊല്ലപ്പെട്ട സ്ത്രീയുടെ അവകാശികള്‍ക്കു നല്‍കി (മുസ്ലിം 6/192).


RELATED ARTICLE

  • ഇന്‍ഷൂറന്‍സ് നിഷിദ്ധമാകാനുള്ള കാരണങ്ങള്‍ !!!
  • ഇന്‍ഷൂറന്‍സ് മുതലുടമകള്‍ക്ക് ധൈര്യം പകരുന്നു ???
  • ഇന്‍ഷൂറന്‍സിന്റെ തത്വം
  • നഷ്ടപരിഹാരം !!!
  • ഇന്‍ഷൂറന്‍സിലെ തെറ്റുകള്‍
  • ഇന്‍ഷൂറന്‍സ് ചൂതാട്ടമാണോ?
  • ഇന്‍ഷൂറന്‍സ് ചിലന്യായീകരണങ്ങള്‍ !!!